Author: News Desk

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്‍ അവധാനതയോടെ കൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ച മാധ്യമ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വസ്തുതകളിൽ അതിശയോക്തി കലർത്തുന്നത് പല രീതിയിൽ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള എന്തെങ്കിലും ബന്ധമുണ്ട്. അവിടുത്തെ സംഘർഷവാർത്തകൾ നാട്ടിലുള്ള കുടുംബങ്ങളിൽ ഭയം, ആശങ്ക എന്നിവ വർധിപ്പിക്കും. അതുകൊണ്ട് സംഘർഷവുമായി ബന്ധപ്പെട്ട ഓരോ വാർത്തയും വളരെ ഗൗരവത്തിലും അവധാനതയിലും കൊടുക്കേണ്ടതാണ്. ദൃശ്യ-അച്ചടി- ഓണ്‍ലൈന്‍ മാധ്യമങ്ങൾ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.വസ്തുതകൾ ചോർന്നു പോകാതെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകണം ഇത്തരം വാർത്തകൾ നൽകേണ്ടത്. അല്പമെങ്കിലും അതിശയോക്തി കലർത്തുന്നത് പല…

Read More

തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിസി ഡോ. കെകെ ഗീതാകുമാരിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. സാങ്കേതിക സർവകലാശാല വിസി ഡോ.സിസാ തോമസ് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി. ബിഎഫ്എ തോറ്റ വിദ്യാർഥിക്ക് എംഎഫ് എ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ടതാണ് നടപടി. തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണരുടെ ഉത്തരവ് നടപ്പാക്കാൻ വിസി വിസമ്മതിക്കുകയായിരുന്നു.  തോറ്റ വിദ്യാർത്ഥിയെബബി എഫ്എ. ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷ കൺട്രോളറോടും ലോക ഭവൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലോകഭവന്‍റെ നിർദ്ദേശം വിസി നിരസിക്കുകയായിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗ അധ്യക്ഷ പ്രൊഫസർ കെ. കെ. ഗീതാകുമാരിക്ക് സംസ്കൃത സർവകലാശാലയുടെ താൽക്കാലിക വിസിയുടെ ചുമതല നൽകിയത്. വിദ്യാര്‍ത്ഥിക്ക് പ്രവേശനം അനുവദിച്ചതിന്‍റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുവിട്ടിരുന്നത്.

Read More

മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഇറാന്റെ 75 മിസൈലുകളും 123 ഡ്രോണുകളും ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ന്നും നേരിടുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ബി.ഡി.എഫ്. ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച സുസ്ഥിരമായ പ്രവര്‍ത്തന സന്നദ്ധതയിലും ഉയര്‍ന്ന ജാഗ്രതയിലും രാജ്യം സംരക്ഷിക്കുന്നതിനുള്ള വിപുലമായ യുദ്ധ തയ്യാറെടുപ്പിലും കാര്യക്ഷമതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.

Read More

മനാമ: ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്റെ വ്യോമാതിര്‍ത്തി അടച്ചിടുന്നത് തുടരുന്നതിനാല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ച് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ബന്ധപ്പെട്ട വിമാന കമ്പനികളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് തങ്ങളുടെ യാത്ര സംബന്ധിച്ച് പുതിയ വിവരങ്ങളറിയാന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Read More

മനാമ: ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ നിരവധി രാജ്യങ്ങളിലെ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ച സാഹചര്യത്തിലും വഴിയില്‍ കുടുങ്ങിയ 400ലധികം യാത്രക്കാരെ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ വിജയകരമായി തിരിച്ചയച്ചു.ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ഏകോപനത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടാണ് ഗള്‍ഫ് എയര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. ഈ കാലയളവില്‍ വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് താമസം, ഭക്ഷണം, പതിവ് യാത്രാ അപ്ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സഹായം ലഭിച്ചു. അതേസമയം സാഹചര്യം അനുകൂലമായാലുടന്‍ സുരക്ഷിതമായി യാത്ര തുടരാന്‍ അവരെ പ്രാപ്തരാക്കുന്നതിനായി ബദല്‍ യാത്രാ ക്രമീകരണങ്ങളും നടപ്പിലാക്കി.

Read More

മനാമ: ബഹ്‌റൈനിലും ഖത്തറിലും വ്യോമാതിര്‍ത്തി അടച്ചിടയില്‍ തുടരുന്നതിനാല്‍ ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേയ്‌സും വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.വ്യോമാതിര്‍ത്തി വീണ്ടും തുറക്കാന്‍ പറ്റിയ തരത്തില്‍ ചുറ്റുപാടുകള്‍ സുരക്ഷിതമാണെന്ന് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിക്കുന്നതുവരെ സര്‍വീസ് നിര്‍ത്തിവെക്കല്‍ തുടരുമെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി.സമാനമായ പ്രഖ്യാപനം ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തുന്നതുവരെ സര്‍വീസ് നിര്‍ത്തിവെക്കല്‍ തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സും അറിയിച്ചു.

Read More

ദില്ലി: പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി ഓർമ്മിപ്പിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും, ആഗോള പ്രതിസന്ധികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എൻ രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വമടക്കമുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി ഇതിലൂടെ ചൂണ്ടിക്കാട്ടിയതെന്നാണ് വിലയിരുത്തലുകൾ. അതേസമയം ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്. മറുവശത്ത് ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുകയാണ്. സൗദിയിൽ നിരവധി തവണ ആക്രമണങ്ങൾ നടന്നു. അൽ…

Read More

മനാമ: ബഹ്‌റൈനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബഹ്‌റൈന് ഐക്യദാര്‍ഢ്യം ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.മാര്‍ച്ച് രണ്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. സംഭാഷണത്തില്‍ ബഹ്‌റൈനെതിരായ ആക്രമണങ്ങളെ മോദി അപലപിച്ചു. ബഹ്‌റൈന്‍ ജനതയോടുള്ള ഉറച്ച ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ച മോദി, ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്ക് രാജാവിന് നന്ദി പറഞ്ഞു.അതേസമയം, ബഹ്‌റൈനിലെ എല്ലാ ഇന്ത്യന്‍ പൗരരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. എംബസി പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹ്‌റൈന്‍ മാളിലെ ഐ.സി.എ.സിയില്‍ പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാണ്.

Read More

മനാമ: ബഹ്‌റൈനില്‍ മഴക്കാലത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മഴക്കാലത്ത് അടിയന്തര സംഘത്തിന്റെ ശ്രമങ്ങള്‍ അവലോകനം ചെയ്യാനുമായി രാജ്യത്തുടനീളമുള്ള നിരവധി പ്രധാന റോഡുകളില്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ് പൊതുമരാമത്ത് മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, റോഡ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഹമ്മദ് സാമി അല്‍ താജര്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി.പ്രധാന റോഡ് ശൃംഖലയും തുരങ്കങ്ങളും തുറന്നിരിക്കുന്നതായും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. ചില റോഡുകളില്‍ മഴവെള്ളം അടിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അംഗീകൃത പദ്ധതികള്‍ക്കനുസൃതമായി മഴ ദുരിതാശ്വാസ അടിയന്തര സംഘം ഇത് ഉടനടി പരിഹരിക്കുന്നുണ്ട്.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ അടിഞ്ഞുകൂടിയ മഴവെള്ളം വറ്റിച്ചുകൊണ്ട് ഗതാഗതവും റോഡ് സുരക്ഷയും നിലനിര്‍ത്താന്‍ മഴയുടെ ആരംഭം മുതല്‍ മഴ ദുരിതാശ്വാസ അടിയന്തര സംഘം പൂര്‍ണ്ണ സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്റൈനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ യൂണിറ്റ് സ്ഥാനങ്ങള്‍, സൈനിക വാഹനങ്ങളുടെയും സംവിധാനങ്ങളുടെയും സഞ്ചാരം എന്നിവയുടെ ഫോട്ടോ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും അതിന്റെ പുനര്‍വിതരണവും നിരോധിച്ചതായി ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് അറിയിച്ചു.നിലവിലെ അസാധാരണ സാഹചര്യങ്ങളുടെയും രാജ്യം നേരിടുന്ന ഇറാനിയന്‍ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷയും സുപ്രധാന ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനാണ് ഈ നടപടി. 2002ലെ സൈനിക ജുഡീഷ്യറി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17(ബിസ്)നും 1976ലെ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 135നും അനുസൃതമായാണ് ഈ നിരോധനം.പരമ്പരാഗത മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ നേരിട്ടോ അല്ലാതെയോ പ്രചരിപ്പിക്കുന്നതും രാജ്യത്തെ ലക്ഷ്യംവെച്ചുള്ള സംഭവങ്ങള്‍, ആക്രമണങ്ങള്‍, ആക്രമണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങളുടെയോ കെട്ടിച്ചമച്ച ഉള്ളടക്കത്തിന്റെയോ പ്രചാരണവും നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.സായുധ സേനയുടെയും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഒരുപോലെ ദോഷം വരുത്താന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന, സൈനിക സ്ഥാപനങ്ങളോ ബഹ്റൈന്‍ പ്രതിരോധ…

Read More