- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
- മന്ത്രിയുടെ വാഹനം ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി
Author: News Desk
മനാമ: ബഹ്‌റൈനു നേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ വ്യക്തികളെ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസ്സന്‍ അല്‍ നുഐമി ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസ്സനൊപ്പം സന്ദര്‍ശിച്ചു. അവരുടെ ആരോഗ്യസ്ഥിതിയും ചികിത്സയുടെ തുടര്‍നടപടികളും പരിശോധിച്ചു.പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ബഹറൈന്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ ആശംസകള്‍ പ്രതിരോധ മന്ത്രി അവരെ അറിയിച്ചു.
മനാമ: കുവൈത്തില്‍ കൊലപാതകങ്ങള്‍ നടത്താനും അക്രമങ്ങളുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുള്ള ഒരു ശൃംഖല കണ്ടെത്തുന്നതിലും കുവൈത്ത്, ഇറാന്‍, ലെബനാന്‍ എന്നീ രാജ്യങ്ങളിലെ അതിന്റെ അംഗങ്ങളെ പിടികൂടുന്നതിലും കുവൈത്ത് സുരക്ഷാ- രഹസ്യാന്വേഷണ അധികാരികള്‍ കാണിച്ച ജാഗ്രതയെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പ്രശംസിച്ചു.കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ബാഹ്യ ഇടപെടലുകള്‍ക്കും എതിരെയും സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള പിന്തുണയും മന്ത്രാലയം പ്രഖ്യാപിച്ചു.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഏപ്രില്‍ വരെ നീട്ടി.ദമ്മാമില്‍നിന്ന് ലണ്ടന്‍ ഹീത്രോയിലേക്കുള്ള വിമാനങ്ങള്‍ ഏപ്രില്‍ 11 വരെ തുടരും. അതേസമയം ദമ്മാമില്‍നിന്ന് മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഏപ്രില്‍ 30 വരെ തുടരും. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ട സാഹചര്യത്തിലാണ് ദമ്മാം വഴി 10 ഇടങ്ങളിലേക്കുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നത്.ബഹ്റൈനും കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ കര വഴിയുള്ള ഗതാഗതവും നല്‍കും. ഈ ഗതാഗതം ഉപയോഗിക്കുന്നവരും ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുമായവര്‍ക്ക് മാത്രമായി സൗദി അറേബ്യ ട്രാന്‍സിറ്റ് വിസ സഹായം ഗള്‍ഫ് എയര്‍ നല്‍കുന്നു.അന്തിമ ലക്ഷ്യസ്ഥാനം സൗദി അറേബ്യയായ യാത്രക്കാര്‍ക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ വിസ ഉണ്ടായിരിക്കണം.ഗള്‍ഫ് എയറിന്റെ…
ഹോർമുസ് അടച്ചപ്പോഴും കുലുങ്ങിയില്ല, ലോകം ഉറ്റുനോക്കിയ സൗദിയുടെ ‘പ്ലാൻ ബി’; ഇന്ധന പ്രതിസന്ധിക്കിടെ രക്ഷാകവചമായ വഴി
റിയാദ്: ഇറാനിലെ അമേരിക്കൻ- ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞപ്പോൾ ലോകം ഉറ്റുനോക്കിയത് സൗദി അറേബ്യയിലേക്കാണ്. ഹോർമുസ് പ്രതിസന്ധി മനസ്സിൽ കണ്ട് സൗദി അറേബ്യ അക്ഷരാർത്ഥത്തിൽ ഒരു രക്ഷാകവചം തന്നെ തീർത്തിട്ടുണ്ട്. എണ്ണപ്രതിസന്ധിക്ക് തടയിടാൻ 45 വർഷം മുമ്പേ സൗദി അറേബ്യ മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്തിരുന്നു.രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനാണ് ഈ രക്ഷാകവചം. ലോക സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി മാറുകയാണ് നിലവിൽ ഈ പാത. 1980-കളിലെ ഇറാൻ- ഇറാഖ് യുദ്ധകാലത്ത് നിർമ്മിച്ച ഈ പൈപ്പ് ലൈൻ, ഒരു വലിയ യുദ്ധമുണ്ടായാൽ എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനായാണ് സൗദി കരുതിവെച്ചിരുന്നത്. 1980കളിലാണ് പൈപ്പ്‌ലൈനിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നത്. പിന്നീട് 1990ലെ കുവൈത്ത് അധിനിവേശത്തെ തുടർന്ന് പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം അഞ്ച് ദശലക്ഷം ബാരലായി ഉയർത്തിയിരുന്നു. നിലവിൽ ഇത് സൗദി അരാംകോയാണ് നിയന്ത്രിക്കുന്നത്. 2019ൽ…
മനാമ: ബഹ്‌റൈനിലെ ഗുദൈബിയയിലെ ഒരു വീടിന് തീവെച്ച കേസില്‍ ഒരു ഏഷ്യക്കാരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പരാതി ലഭിച്ചയുടന്‍ അധികൃതര്‍ അന്വേഷണമാരംഭിക്കുകയും 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ ഭിന്നശേഷിക്കാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.46കാരനായ ബഹ്‌റൈന്‍ പൗരനെയാണ് കോടതി ശിക്ഷിച്ചത്. പോലീസുകാരന്‍ ഡ്യൂട്ടിയിലിരിക്കെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്‌ക്രൂഡ്രൈവറും കത്തിയുമുപയോഗിച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.
മനാമ: ബഹ്‌റൈനു നേരെയുണ്ടായ ഇറാനില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സന്ദര്‍ശിച്ചു.കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ബഹ്റൈന്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ, റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.പരിക്കേറ്റവരുമായി രാജാവ് സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും സമഗ്രമായ പരിചരണവും ചികിത്സയും നല്‍കുന്നതില്‍ മെഡിക്കല്‍ സംഘങ്ങളുടെ സമര്‍പ്പിത ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
മനാമ: ബഹ്‌റൈനില്‍ തവണവ്യവസ്ഥയില്‍ ഫോണ്‍ വില്‍പനയ്ക്കിറങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ 53കാരന്‍ അറസ്റ്റിലായി.ഫോണിന്റെ വില തവണകളായി അടയ്ക്കാനുണ്ടാക്കിയ കരാര്‍ രേഖയില്‍ ഇയാള്‍ തിരുത്തല്‍ വരുത്തി അധികതുക എഴുതിച്ചേര്‍ത്തു. ഇതു കാണിച്ച് ഇയാള്‍ ഇടപാടുകാരില്‍നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു.ചില ഇടപാടുകാരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊച്ചി ബിനാലെയിൽ ഡച്ച് കലാകാരി അഫ്ര എസ്മയുമായുള്ള സംവാദവും ശില്പശാലയും മാർച്ച് 28, 29 തീയതികളിൽ
കൊച്ചി: പ്രമുഖ ഡച്ച് കലാകാരി അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും. ബിനാലെയുടെ പ്രധാന വേദികളിലൊന്നായ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന അഫ്രയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്ക് എന്ന പ്രദർശന വേദിയിൽ രാവിലെ 11 മുതൽ 11.30 വരെയും വൈകുന്നേരം 3 മുതൽ 3.30 വരെയുമാണ് സംവാദം. നെതർലൻഡ്‌സിലെ ഹേഗ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ തുണിത്തരങ്ങളും വർണ്ണാഭമായ സെറാമിക്സും ഉപയോഗിച്ച് നിർമ്മിക്കുന്ന ശില്പങ്ങളിലൂടെയാണ് കലാലോകത്ത് ശ്രദ്ധേയയായത്. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെയാണ് തന്റെ കലാസൃഷ്ടികളിലൂടെ അഫ്ര ആവിഷ്കരിക്കുന്നത്. കലയിലൂടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും വലിയൊരു ഇടം സൃഷ്ടിക്കുകയാണ് ഈ കലാകാരിയുടെ ലക്ഷ്യം. സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെ അഫ്ര എസ്മയുടെ നേതൃത്വത്തിൽ പാവനിർമ്മാണ ശില്പശാലയും ഒരുക്കിയിട്ടുണ്ട്. സോക്സുകൾ, മറ്റ് തുണിത്തരങ്ങൾ എന്നിവ ഉപയോഗിച്ച് പാവകളെ നിർമ്മിക്കുന്നതിനൊപ്പം കരുതലിന്റെയും അതിജീവനത്തിന്റെയും കഥകൾ…
രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം; ‘അടിസ്ഥാനരഹിതം’, അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് പാർലമെന്റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി ഇരുസഭകളിലും നടത്തുമ്പോൾ ലോക് ഡൗൺ കാലത്ത് എന്ന പോലെ രാജ്യം സംസ്ഥാനത്തും അതുപോലെ തന്നെ കേന്ദ്രത്തിന്റെയും അധികൃതർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യണം. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ അത് വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ പറഞ്ഞത് മറ്റൊരു ലോക് ഡൗണിലേക്കാണോ കാര്യങ്ങൾ പോകുന്നത് എന്ന രീതിയിലാണ് പലരും വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതെല്ലാം പൂർണമായി തള്ളിക്കൊണ്ടാണ് കേന്ദ്ര പെട്രോളിയം മന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്.…
