Author: News Desk

മനാമ: ജലസുരക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിനും മുങ്ങിമരണം തടയുന്നതിനും നീന്തല്‍ പരിശീലനം നല്‍കുന്നതിനുമായി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയവും ജലസുരക്ഷ, മുങ്ങിമരണ പ്രതിരോധ സംഘടനയായ റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു.വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റുമായ ശൈഖ നൈല ബിന്‍ത് ഹമദ് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഈ സഹകരണം വലിയൊരു വിഭാഗം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനും കുട്ടികളെ മുങ്ങിമരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള സംഘടനയുടെ മാനുഷികമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഈ സംരംഭം വരും ഘട്ടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുങ്ങിമരിക്കാനുള്ള ഏറ്റവും സാധ്യതയുള്ള വിഭാഗം വിദ്യാര്‍ത്ഥികളാണെന്ന് ശൈഖ നൈല ബിന്‍ത് ഹമദ് പറഞ്ഞു. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിലും നീന്തല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Read More

കോഴിക്കോട്: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാള സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1980ൽ പി.എൻ. മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തെത്തിയത്.പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ പുറത്തിറങ്ങിയ കൂമനാണ് അവസാന ചിത്രം.ഭാര്യ: സുസ്മിത. മകൾ: പാർവതി. മാതാവ്: ശാരദ. സഹോദരങ്ങൾ: അജയകുമാർ, സുജാത, അനിൽ, ലത.

Read More

പാലക്കാട്: മുസ്‌ലിം ലീഗ് നേതാവായ പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ‌ മതിയെന്ന് സി.പി.എം. നേതാവ് എൻ.എൻ. കൃഷ്ണദാസ്.മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപ്പാർട്ടിയാണ്. വിമർശിക്കാൻ പാടില്ലെങ്കിൽ തങ്ങളെ ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽനിന്ന് മാറ്റണമെന്നും കൃഷ്ണദാസ് പറഞ്ഞു.സന്ദീപ് വാര്യർ സി.പി.എമ്മിന് വലിയ സംഭവമല്ല. ഹൂ കെയർ ഓഫ് ഇറ്റ് ? പാലക്കാട് ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയമുണ്ടാകും. മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ സൂചനയാണിത്. ബി.ജെ.പിയിൽനിന്ന് കേണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യര്‍ ആര്‍.എസ്.എസുകാരനാണ്. അദ്ദേഹം ഇപ്പോഴെങ്കിലും ഭരണഘടന ഓര്‍ത്തല്ലോ എന്നും കൃഷ്ണദാസ് പറഞ്ഞു.

Read More

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം. ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചുണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വഴിയൊരുക്കുന്നതാണെന്ന് ജില്ലാ ഗവ.പ്ലീഡറുടെ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി. ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം നല്‍കിയ പരാതിയിലാണു സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ നിയമോപദേശം തേടിയത്. ഫോണ്‍ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടുവെന്നും സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്ന തരത്തിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു കെ ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തില്‍ ചേരിതിരിവുണ്ടാക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിച്ചു.…

Read More

തൃശൂര്‍: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ അമിത പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളിലൊരാൾ പിടിയിൽ. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ ഗുരുവായൂര്‍ തിരുവെങ്കിടം താണിയില്‍ വേലായുധന്‍ മകന്‍ പ്രഭാകരൻ (64) ആണ് പിടിയിലായത്. നിക്ഷേപകരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചശേഷം തുക തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ച കേസിലാണ് നടപടി. ഗുരുവായൂര്‍ അസി. കമ്മിഷണറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തു മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് എസ്.ഐ. പ്രീത ബാബുവും പൊലീസ് സംഘവും വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പാവറട്ടി, വാടാനപ്പള്ളി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ അറുപതിലധികം കേസുകളാണ് നിലവിലുള്ളത്. 10 കോടിയിലധികം രൂപയാണ് സംഘം തട്ടിപ്പുനടത്തിയത്. കേസില്‍ ഇനിയും പ്രതികളെ അറസ്റ്റു ചെയ്യാന്‍ ബാക്കിയുണ്ട്. ഈ കേസിന് വേണ്ടി ചാവക്കാട് എസ്.എച്ച്.ഒ. വി.വി.…

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കം കുറിച്ച വയനാട് ചാരിറ്റിയുടെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷകെ പി സി സി വർക്കിംങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം എൽ എ നിർവ്വഹിക്കും. നവംബർ 22 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കൽപ്പറ്റ MLA ഓഫീസ് പരിസരത്ത് വച്ചാണ് താക്കോൽദാനം നൽകി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കെ പി സി സി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്,ഡി സി സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംഷാദ് മരക്കാർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ : വിദ്യാ ബാലകൃഷ്ണൻ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയൽ,കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് അമൽ,കെ എസ് യു ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽ , മാധ്യമ പ്രവർത്തകൻ സുർജിത്…

Read More

കിഴക്കോത്ത്: വില്‍പനയ്ക്കായി വിതരണം ചെയ്യാനുള്ള ഐസ് ആദ്യം നുണഞ്ഞ ശേഷം പാക്ക് ചെയ്യുന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായതോടെ നടത്തിപ്പുകാരനെ നാട്ടുകാര്‍ തടഞ്ഞു. കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി-ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഐസ്-മി’ എന്ന ഐസ് നിര്‍മാണ യൂണിറ്റില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പാക്ക് ചെയ്യാനെടുക്കുന്ന ഐസുകള്‍ നടത്തിപ്പുകാരന്‍ രുചിച്ചു നോക്കിയ ശേഷം അവ പാക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ഐസ് നിര്‍മാണ യൂണിറ്റ് പൂട്ടി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ആരോഗ്യവിഭാഗവും കടയിലെത്തി പരിശോധന നടത്തിയിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ കലാ സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ഒന്നാം വാർഷികം ഇന്ത്യൻ ക്ലബ്ബിൽ വച്ച് 2025 ജനുവരി 30 തിന് വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ കലാസാംസ്‌ക്കാരിക സംഘടനാരംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന“ഏഴുസ്വരങ്ങൾ”മ്യൂസിക്കൽ ഡാൻസ് ഫെസ്റ്റിൽ കലാഭവൻ മണിയുടെ രൂപസാദൃശ്യത്താൽ പ്രശസ്തനായ നാടൻ പാട്ട് കലാകാരൻ രഞ്ജു ചാലക്കുടി നയിക്കുന്ന ഗാനമേളയും മറ്റു വിവിധ കലാസംസ്ക്കാരിക പരിപാടികളും അവതരിപ്പിക്കും. ബഹറിൻ മീഡിയസിറ്റിയിൽ(BMC) സെവന്‍ ആർട്സ് പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ ആഘോഷ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി, ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു ഡോക്ടർ പി വി ചെറിയാൻ, മോനി ഓടികണ്ടത്തിൽ, ഫ്രാൻസിസ് കൈതാരത്ത്, ഇ വി രാജീവൻ, സലാം മമ്പാട്ടുമൂല, അജിത് കുമാർ, ബൈജു മലപ്പുറം എംസി പവിത്രൻ, സത്യൻ കാവിൽ, അൻവർ നിലമ്പൂർ…

Read More

കൽപ്പറ്റ: വയനാട് മുട്ടിലിലെ ഡബ്ലുഒ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡി എമ്മിനോട് റിപ്പോര്‍ട്ട് തേടി. ഉച്ചഭക്ഷണം തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്‌കൂള്‍ അധികൃതര്‍ പാലിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. വിദ്യാലയത്തിലെ കുടിവെള്ള സ്രോതസ്സുകളിലൊന്നായ കുഴൽക്കിണർ വെള്ളത്തിൽ ജൂലൈ മാസം ശേഖരിച്ച സാമ്പിളിൽ ഇ കോളി, കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 63 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നവംബർ 25 നു ശേഷം സ്കൂൾ തുറന്നാൽ മതി എന്നാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നിർദ്ദേശിച്ചിരിക്കുന്നത്.

Read More

പാലക്കാട്: തിരഞ്ഞെടുപ്പിന്റെ ഫോട്ടോഫിനിഷിൽ നിൽക്കുന്ന സമയത്താണ് വെണ്ണക്കരയിൽ സംഘർഷം ഉണ്ടാകുന്നത്. വെണ്ണക്കരയിൽ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. മറ്റു പല ബൂത്തുകളിലും യുഡിഎഫിന്റെ പ്രവർത്തകരെ ഇപ്പോൾ കാണാനേയില്ല.ഇലക്ഷൻ അലങ്കോലമാക്കാനാണ് ശ്രമമെന്നും പി സരിൻ വ്യക്തമാക്കി.നിയമപരമായി നടപടികൾ തങ്ങൾക്കും അറിയാം.നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ഇടതു പ്രവർത്തകർ തനിക്കുവേണ്ടി പ്രവർത്തിച്ചതെന്നും പി സരിൻ പറഞ്ഞു. വെണ്ണക്കരയിലെ 48 -ാംനമ്പർ ബൂത്തിൽ എത്തി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചതിനെ തുടർന്ന് എൽഡിഎഫ് -എൻഡിഎ മുന്നണികൾ തമ്മിൽ വാക്കേറ്റം ഉണ്ടാക്കുകയായിരുന്നു. പൊലീസെത്തി പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. സ്ഥാനാർത്ഥി മടങ്ങണം എന്നാവശ്യപ്പെട്ട് വെണ്ണക്കര ഗവൺമെന്റ് സ്കൂളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സിപിഎം, ബിജെപി പ്രവർത്തകർ തടഞ്ഞു. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.പാലക്കാട് 68.14 %ആണ് ഇതുവരെയുള്ള പോളിങ്.

Read More