- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
ശബരിമല: ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് റജിസ്റ്റർ ചെയ്തു. 3.91 ലക്ഷം രൂപ പിഴ ചുമത്തി. സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. https://youtu.be/AMyK5KwmOEw അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കൽ, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയിൽ 88 പരിശോധന നടന്നു. 18 കേസുകളിലായി 1,06,000 രൂപ പിഴ ചുമത്തി. നിലയ്ക്കലിൽ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ശബരിമല അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്.നായർ പറഞ്ഞു.
മനാമ: ബഹ്‌റൈൻ്റെ ദേശീയ വികസനത്തിൽ രാജ്യത്തെ സ്ത്രീകളുടെ സംഭാവനകൾ അഭിമാനകരമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. ബഹ്‌റൈനി സ്ത്രീകളെയെല്ലാം അഭിവാദ്യം ചെയ്യുന്നതായും ബഹ്‌റൈൻ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.വനിതാ ശാക്തീകരണത്തിന് നേതൃത്വം നൽകുന്ന രാജ്ഞി സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയ്ക്ക് ആത്മാർത്ഥമായ നന്ദിയും അഗാധമായ അഭിനന്ദനവും അറിയിക്കുന്നു. ശ്രദ്ധേയമായ നേട്ടങ്ങളുടെ യാത്രയിലുടനീളം അവർ ബഹ്‌റൈൻ സ്ത്രീകളുടെ പരിഷ്‌കൃതവും മാന്യവുമായ പ്രതിച്ഛായ ഉൾക്കൊള്ളുന്നു. ദേശീയ ഉത്തരവാദിത്തങ്ങൾ അർപ്പണബോധത്തോടെയും മികവോടെയും നിറവേറ്റുന്നു. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മാതൃത്വത്തിൻ്റെ സംരക്ഷകരെന്ന നിലയിലും ഭാവി തലമുറയുടെ അദ്ധ്യാപകരെന്ന നിലയിലും സ്ത്രീകൾ നൽകുന്ന സംഭാവനകളിൽ അഭിമാനിക്കുന്നു. എല്ലാ സമൂഹത്തിൻ്റെ സുസ്ഥിരതയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പ്രതിരോധത്തിൻ്റെ ആദ്യ നിരയായി ഞങ്ങൾ കരുതുന്ന ബഹ്‌റൈൻ കുടുംബത്തിൻ്റെ യോജിപ്പിനെ ഈ പങ്ക് ആഴത്തിൽ സ്വാധീനിക്കുന്നു.1920കൾ മുതൽ രാജ്യത്തിന്റെ പുനർനിർമ്മാണത്തിലും നവീകരണ പ്രവർത്തനങ്ങളിലും സ്ത്രീകൾ പുരുഷന്മാരോടൊപ്പം പ്രവർത്തിച്ചു. ഇപ്പോൾ അവർ ദേശീയ സംഭാവനകളുടെ ഉന്നതി കൈവരിക്കുകയും…
കാസര്‍കോട്: അതിതീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. അതിതീവ്രമഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് കാസര്‍കോട് ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഓറഞ്ച് മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇന്ന് കാസര്‍കോടിന് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ചുവപ്പ് ജാഗ്രത നല്‍കിയിട്ടുണ്ട്.
മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നൂറോളം മത്സരാർത്തികൾ പങ്കെടുത്ത മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ മുഹമ്മദ് റജാസ്, ശിബ്‌ലി ആവാസ്, അഷ്‌റഫ് എ.പി, അഹ്മദ് ഫാറൂഖി എന്നിവരെ ആദ്യ വിജയികൾ ആയും, 15 ഇൽ 14 ഉത്തരങ്ങൾ ശരിയായി നൽകിയ സാജിദ കുക്കരബേട്ടു,മനോജ് എബ്രഹാം ജോർജ്, വിഷ്ണു ജയകുമാർ,റോബിൻ കോശി, മണികണ്ഠൻ ചന്ദ്രോത്ത്, നിധിൻ ചെറിയാൻ,കണ്ണൻ നായർ, കുഞ്ഞിമുഹമ്മദ് കല്ലുങ്ങൽ എന്നിവരെ രണ്ടാം സ്ഥാനക്കാരായും തിരഞ്ഞെടുത്തു. വിജയികൾക്ക് ഐ.വൈ സി.സി ബഹ്‌റൈൻ പൊതുപരിപാടിയിൽ സർട്ടിഫിക്കറ്റുകളും, സമ്മാനവും വിതരണം ചെയ്യുന്നതാണ് എന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.
‘ഒറ്റുകാരാ സന്ദീപേ, പട്ടാപ്പകലില്‍ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം’; കൊലവിളിയുമായി യുവമോർച്ച
കണ്ണൂര്‍: ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ച. കണ്ണൂര്‍ അഴീക്കോട് ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. സന്ദീപ് ഒറ്റുകാരനാണെന്നും മുപ്പതുവെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്തെന്നുമാണ് പറയുന്നത്. ഒറ്റുകാരാ സന്ദീപേ, മുപ്പതുവെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി, പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചാല്‍ പട്ടാപ്പകലില്‍ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം.- എന്നാണ് ഭീഷണി മുദ്രാവാക്യം. പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നു.
മനാമ: മിഡിൽ ഈസ്റ്റ് അയൺമാൻ 70.3ൻ്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ബഹ്റൈൻ https://youtube.com/shorts/4piea0aDSu4 രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ നിയോഗിച്ചു. റീഫ് ഐലൻഡിൽ നടന്ന ചടങ്ങിൽ നേരത്തെ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റ് (എസ്.സി.ഇ) വൈസ് പ്രസിഡൻ്റ് ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ചെയർമാനും എസ്.സി.വൈ.എസ്. അംഗവുമായ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ്റെ തുടർച്ചയായ പുരോഗതിയും നേട്ടങ്ങളുമായി പരിപാടി യോജിക്കുന്നുവെന്ന് സമാപനച്ചടങ്ങിൽ ഷെയ്ഖ് നാസർ…
മനാമ: ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവരെക്കൂടി ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം. ടൂറിസ്റ്റ് വിസയിലെത്തുന്നവരിൽനിന്ന് ഇതിനുള്ള ഫീസ് ഈടാക്കാനുള്ള നിർദേശം സാമ്പത്തികകാര്യ സമിതിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് മുന്നോട്ടുവെച്ചത്. ഈ നിർദേശം ചർച്ച ചെയ്യുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു. വിനോദസഞ്ചാരികൾ അവരുടെ വിസ അപേക്ഷ പ്രക്രിയയുടെ ഭാഗമായി അധിക ഫീസ് നൽകേണ്ടിവരും. സന്ദർശകർക്ക് അവരുടെ താമസസമയത്ത് ആരോഗ്യ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. ഇങ്ങനെ ശേഖരിക്കുന്ന ഫീസ് വിനോദസഞ്ചാരികൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്ന് എം.പി മാർ വ്യക്തമാക്കി.
മലപ്പുറം: ഫിൻജൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മലപ്പുറം ജില്ലയിൽ നാളെ (ഡിസംബർ 2 ന്)റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഈ ദിവസം എല്ലാ ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണം. വലിയ മഴ പെയ്യുകയാണെങ്കിൽ ബാക്കിക്കയം ഷട്ടർ തുറക്കുന്നതിനാൽ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സർക്കാർ വകുപ്പുകളും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. വൈദ്യുതി ബോർഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു.
പത്തനംതിട്ട: തിരുവല്ല സിപിഎമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ കെ കൊച്ചുമോനെ മാറ്റി. ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. അലങ്കോലമായ ലോക്കൽ സമ്മേളനം ഒമ്പതിന് വീണ്ടും ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിക്ക് താക്കീതും നൽകി. തിരുവല്ലയിലെ സംഘടന കാര്യങ്ങൾ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. തിരുവല്ലയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പ്രതികരിച്ചു. ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നേരത്തെ നിർത്തിവച്ചത്.തിരുവല്ലയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും…
ആലപ്പുഴ: സിപിഎം വേദികളിൽ നിന്ന് പൂർണമായും മാറ്റിനിർത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വീട്ടിലെത്തി കണ്ടു. സൗഹൃദ സന്ദർശനം മാത്രമെന്ന് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതോടെ പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. ഈ സാഹചര്യത്തിലാണ് സന്ദർശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയിൽ എത്തിയാണ് കെ സി വേണുഗോപാൽ അദ്ദേഹത്തെ കണ്ടത്.