Author: newadmin3 newadmin3

ദുബായ്: മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാരായ നൂറയും മറിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇവരുടെ വിഡിയോകള്‍ക്ക് കേരളത്തില്‍നിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്‌സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടന്‍ മമ്മൂട്ടി നായകനായ ടര്‍ബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഇരുവരുമായിരുന്നു. മലയാളികളുടെ ആഘോഷപരിപാടികളിലും നിറസാന്നിധ്യമാണീ ഇമാറാത്തി സഹോദരിമാര്‍. കേരളത്തിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Read More

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക്  ഭക്ഷണം തയ്യാറാക്കുന്നത്.. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

Read More

ന്യൂഡൽഹി: ഡൽഹിയിൽ വീട്ടിനുള്ളിൽ പാകിസ്ഥാനെ സ്‌തുതിച്ചുകൊണ്ടുള്ള പോസ്‌‌‌‌റ്റർ പതിക്കുകയും, സംഭവത്തിൽ ഒരാൾ പിടിയിൽ. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രചരിച്ചിരുന്നത്‌ നാട്ടുകാർക്കിടയിൽ വലിയ ചർച്ചാവിഷയമാകുകയും പൊലീസിൽ പരാതിയും ലഭിച്ചു. വിവാദമായ പോസ്റ്ററും ബാനറും പൊലീസ് ഇയാളുടെ വീട്ടിൽനിന്നും പിടിച്ചെടുത്തു. വീട്ടിലെ താമസക്കാരൻ തനിയെയാണ് താമസമെന്നും, മാനസികപ്രശനം ഉള്ളതായും ഇയാൾക്ക് പാക്കിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്‌തു.

Read More

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി.അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത് (48) ആണ് നിര്യാതനായത്. മനാമ സൂഖിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതടക്കമുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.

Read More

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ നിർദേശപ്രകാരം വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളിൽ ഒഐസിസി ഇൻകാസ് പ്രവർത്തകരും പങ്കാളികളാകും. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകും. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്റൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇൻകാസ് യുഎഇയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമിച്ചു നൽകും. അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യും. ഒഐസിസി കുവൈറ്റ് അഞ്ച് ലക്ഷം, ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി ഏഴു ലക്ഷം, ഒഐസിസി അൽഹസാ, മക്കാ കമ്മിറ്റികൾ ഭവന പദ്ധതി എന്നിവയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടിലുള്ള ഒഐസിസി പ്രവർത്തകർ കെപിസിസിയുമായും വയനാട് ഡിസിസിയുമായി സഹകരിച്ച് പ്രവർത്തിക്കും. എല്ലാ ഒഐസിസി – ഇൻകാസ് കമ്മിറ്റികളും വയനാട് പുനരധിവാസ…

Read More

നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ 6 എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 261 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read More

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനയ്ക്ക്  തയ്യാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.

Read More

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടനില്‍ പ്രൗഢ ഗംഭീരമായ സമാപനം. ഡോക്ക്ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ബിസിനസ്, , സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്റ്റേഴ്സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചു. സ്പൈസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വിജു ജേക്കബ് ആമുഖ പ്രഭാഷണം നടത്തി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ എന്നിവർ നേതൃത്വം നൽകിയ ബിസിനസ് കോൺക്ലേവ് കെ.സുധാകരന്‍ എംപി. ഉത്ഘാടനം ചെയ്തു. ചാണ്ടി ഉമ്മന്‍എം.എല്‍.എ . ഡോ. ബാബു സ്റ്റീഫന്‍, മുന്‍ എം.എല്‍.എ വി. പി. സജീന്ദ്രന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. എം. നസീര്‍, റിങ്കു ചെറിയാൻ, മുൻ മേയർ ഫിലിയോ ഏബ്രഹാം, മഞ്ജു ഷാഹുൽ ഹമീദ്, ചേംബർ ഓഫ് കൊമേഴ്സ് ചെയർപേഴ്സൺ ജൂലി അക്ബൗ, മുൻ…

Read More

മ​നാ​മ: കഴിഞ്ഞവർഷം വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി 647 ഇ​ന്ത്യ​ക്കാ​ർ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​സി​ങ് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ബ​ഹ്റൈ​നി​ൽ അ​പ​ക​ടത്തിൽ മ​രിച്ചത് 24 ഇന്ത്യക്കാർ. സൗ​ദി അ​റേ​ബ്യ​യി​ൽ 299 പേർ, യു.​എ.​ഇ​യി​ൽ 107, കു​വൈ​ത്തി​ൽ 91, ഒ​മാ​നി​ൽ 83, ഖ​ത്ത​റി​ൽ 43 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ അ​പ​ക​ട മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്ക്. ഇ​തേ​കാ​ല​യ​ള​വി​ൽ 6001 പേ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ മ​രി​ച്ചു. സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളി​ൽ ഏ​റ്റ​വും മു​ന്നി​ലു​ള്ള​ത് സൗ​ദി അ​റേ​ബ്യ ത​ന്നെ​യാ​ണ്. 2388​ പേ​ർ സൗ​ദി​യി​ൽ മ​രി​ച്ച​താ​യി മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ര​ണ്ടാം സ്ഥാ​ന​ത്ത് യു.​എ.​ഇ​യാ​ണു​ള്ള​ത്. 2023 പേ​രാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം യു.​എ.​ഇ​യി​ൽ സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബ​ഹ്റൈ​ൻ 285, കു​വൈ​ത്ത് 584, ഒ​മാ​ൻ 425, ഖ​ത്ത​ർ 296 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ.

Read More

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്ത് സംസ്കരിക്കും. ഇതു സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥർ സർവേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. 200 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമാണ് ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 67 മൃതദേഹങ്ങളാണ് ഇന്ന് സംസ്കരിക്കുക. സർവമത പ്രാർത്ഥനയോടെ സംസ്കാരം നടത്താനാണ് തീരുമാനം. സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ എതിർപ്പുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.

Read More