Author: newadmin3 newadmin3

മനാമ: കേരളം കണ്ട മഹാദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും പ്രയാസത്തിൽ ഇരിക്കുന്നവർക്ക് ഐക്യദാർഢ്യം അറിയിക്കുവാനുമായി ബഹ്‌റൈൻ നവകേരള നടത്തിയ അനുശോചനയോഗം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡണ്ട് എൻ. കെ ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ദുരന്ത ബാധിതർക്കൊരു കൈത്താങ്ങായി ഒരു ഭവനം നിർമ്മിച്ചു നൽകാനുള്ള തീരുമാനം പ്രസിഡന്റ്‌ യോഗത്തെ അറിയിച്ചു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ജോ. സെക്രട്ടറി എം. സി പവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുനിൽ ദാസ് നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് പേരൂർക്കട സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം നാലായി. നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് നിർദേശം.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഐ.ടി & മീഡിയ വിങിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ കോൺഗ്രസ്‌ പാഠശാലയുടെ രണ്ടാമത്തെ ക്ലാസ്സ്‌ 2024 ഓഗസ്റ്റ് 07 രാത്രി 8.00 ന്, ഐ.വൈ.സി.സി ബഹ്‌റൈൻ ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്നതാണ്. മുൻ കേരള മുഖ്യമന്ത്രിയും, കോൺഗ്രസിന്റെ ജനകീയ നേതാവുമായ ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ചു, സോഷ്യൽ മീഡിയ സംവിധാനത്തിലൂടെ തുടർന്ന് പോകുന്ന, ഈ പരിപാടി കഴിഞ്ഞ മാസം ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി അഡ്വ : വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്താണ് തുടക്കം കുറിച്ചത്. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി. സനൂജ്, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് വിഷയത്തിൽ വിഷയാവതരണം നടത്തും. ഐ.വൈ.സി.സി ബഹ്‌റൈനുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ബഹ്‌റൈനിലെ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി,…

Read More

മനാമ: മനുഷ്യക്കടത്ത് തടയുന്ന കാര്യത്തില്‍ ബഹ്‌റൈന് തുടര്‍ച്ചയായി മികച്ച നേട്ടം. മനുഷ്യക്കടത്ത് തടയല്‍ സംബന്ധിച്ച അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ 2024ലെ റിപ്പോര്‍ട്ടിലും രാജ്യം ഒന്നാം നിരയില്‍ (ടയർ 1) തന്നെ. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കുന്നത്. മിക്ക രാജ്യങ്ങളും നേരിടുന്നൊരു വലിയ പ്രശ്‌നമാണ് മനുഷ്യക്കടത്ത്. എന്നാല്‍ അത് തടയുന്നതിലും മനുഷ്യാവകാശ സംരക്ഷണത്തിലും എന്നും ലോകത്ത് മുന്‍നിരയില്‍ തന്നെയാണ് ബഹ്‌റൈന്‍. മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരകളാകുന്ന വ്യക്തികളെ സഹായിക്കാന്‍ രാജ്യം ദേശീയതലത്തില്‍ സംവിധാനം (നാഷണല്‍ റഫറല്‍ മെക്കാനിസം) ഉണ്ടാക്കിടിയിട്ടുണ്ട്. അത്തരം വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ വീണ്ടും സമൂഹവുമായി ബന്ധിപ്പിക്കാനുമുള്ള സംവിധാനമാണിത്. https://youtu.be/5s4RjY1HtbM മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും മനുഷ്യക്കടത്ത് കേസുകളില്‍ നിയമനടപടികള്‍ സ്വീകരിക്കാനും പ്രത്യേക പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം കേസുകളിലെ ഇരകള്‍ക്കും സാക്ഷികള്‍ക്കും സംരക്ഷണം നല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷനുമായി സംയോജിപ്പിച്ചുകൊണ്ട് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആസ്ഥാനത്ത് ഒരു…

Read More

കൽപ്പറ്റ: മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എ.പി.ജെ. ഹാളിൽ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികൾ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെയും മുണ്ടക്കൈ ഗവ. ജി.എൽ.പി. സ്കൂളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫീസറായി വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി. മേൽനോട്ട ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും. കുട്ടികൾക്ക് ഗതാഗത സൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സിയുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ ബദൽ സംവിധാനമൊരുക്കും. ഉച്ചഭക്ഷണം ലഭ്യമാക്കാൻ അധിക സൗകര്യമൊരുക്കും. കൈറ്റ്…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതിർന്ന പൗരന്മാരുടെ കൈത്താങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഏറ്റുവാങ്ങി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷനാണ് ആദ്യഗഡുവായി ഒന്നരലക്ഷം രൂപ നൽകിയത്. തുകയ്ക്കുള്ള ചെക്ക് മന്ത്രി ഡോ. ബിന്ദുവിന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണനാണ് കൈമാറിയത്. അസോസിയേഷൻ ഭാരവാഹികളായ ആർ രാജൻ, സി പി രവീന്ദ്രൻ, കാട്ടാക്കട രാമചന്ദ്രൻ, ഡോ. വി എം സുനന്ദകുമാരി, എം വിജയകുമാരൻ നായർ എന്നിവരും സന്നിഹിതരായി.

Read More

ഷിരൂർ: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനായുള്ള പരിശോധന തുടരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.

Read More

ഡല്‍ഹി: ബംഗ്ലാദേശ് കലാപത്തിന്റെ സാഹചര്യത്തില്‍ സർവ്വകക്ഷിയോഗം വിളിച്ച് ചേർത്ത് കേന്ദ്ര സർക്കാർ. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ബംഗ്ലാദേശിലെ 12000-13000 ഇന്ത്യക്കാരെ ഉടനടി ഒഴിപ്പിക്കേണ്ടതായ അതീവ ഗുരുതര സാഹചര്യം ഇല്ലെന്നും സർവകക്ഷി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ലോക്‌സഭയിലം വിദേശകാര്യ വകുപ്പ മന്ത്രി വിഷയത്തിൽ സംസാരിക്കും. 300-ലധികം പേർ കൊല്ലപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തെ തുടർന്നുള്ള ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർവകക്ഷി യോഗത്തിൽ ജയശങ്കർ പറഞ്ഞു. സർക്കാർ ജോലികൾക്കായുള്ള വിവാദ ക്വാട്ട സമ്പ്രദായത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഏകദേശം 8,000 ഇന്ത്യക്കാർ, കൂടുതലും വിദ്യാർത്ഥികൾ, ഇന്ത്യയിലേക്ക് മടങ്ങിയതായും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് തിങ്കളാഴ്ച ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയുമായി സർക്കാർ ഹ്രസ്വമായ ചർച്ച നടത്തിയതായും ജയശങ്കർ അറിയിച്ചു. “ഹസീനയുടെ ഭാവി പദ്ധതി…

Read More

ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നും ജെ.പി. നഡ്ഡ രാജ്യസഭയിൽ അറിയിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ ബഹളം വെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ കഴിഞ്ഞ ദിവസം അദ്ദേഹം തയാറായിരുന്നില്ല.

Read More

തിരുവനനന്തപുരം : വന്ദേ ഭാരത് എക്‌സ്പ്രസിൽ അനധികൃത യാത്ര ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനറെ, വന്ദേ ഭാരത് ട്രെയിനിലെ ചുമതലയിൽ നിന്ന് നീക്കി. അപമര്യാദയായി പെരുമാറിയെന്ന സ്പീക്കർ എഎൻ ഷംസീറിൻ്റെ പരാതിയിലാണ് നടപടി. തിരുവനനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജരാണ് ടിടിഇക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെ പിന്തുണച്ച് റെയിൽവെ ജീവനക്കാരുടെ സംഘടന എസ്ആർഎംയു രംഗത്ത് വന്നു. വെള്ളിയാഴ്ച കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം. സ്പീക്കർ എഎൻ ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാളും ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗണേഷിൻ്റെ പക്കൽ ചെയർ കാർ ടിക്കറ്റാണ് ഉണ്ടായിരുന്നത്. എക്സിക്യുട്ടീവ് കോച്ചിലാണ് ഷംസീറിന്റെ ടിക്കറ്റ്. ഇതേ കോച്ചിൽ ഗണേഷും യാത്ര ചെയ്തു. തൃശ്ശൂരിലെത്തിയപ്പോൾ ഗണേഷിനോട് ചെയർ കാറിലേക്ക് മാറാൻ ടിടിഇ നിർദ്ദേശിച്ചു. എന്നാൽ ഗണേഷ് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. എക്സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് പുതുക്കിയെടുക്കണമെന്ന ആവശ്യത്തോടും ഗണേഷ് മുഖംതിരിച്ചു. കോട്ടയത്ത് എത്തിയപ്പോഴും ഗണേഷിനോട് കോച്ച് മാറാൻ ടിടിഇ ആവശ്യപ്പെട്ടു.…

Read More