മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കഴിഞ്ഞ ദിവസം ഉയര്‍ന്ന വധഭീഷണിയില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബയ് ട്രാഫിക്ക് പൊലീസില്‍ കഴിഞ്ഞ ദിവസമാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ട് തീവ്രവാദികള്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അജ്മീറില്‍ നിന്നുള്ള സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. മാനസിക നില തെറ്റിയതോ അല്ലെങ്കില്‍ മദ്യലഹരിയില്‍ വന്നതോ ആകാം വ്യാജ ഭീഷണിയെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് എഫ്ഐആര്‍ ഇട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Trending
- മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് പോർട്ടലിൽ രേഖപ്പെടുത്തിയതിൽ കേന്ദ്രം വിശദീകരണം തേടി
- കാരണഭൂതന് പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്കരിച്ചാലും ഈ യാത്ര ലക്ഷ്യം കാണും; ശരിയായ ഇടതുപക്ഷമെന്ന് ജോയ് മാത്യു
- ഗുരുദേവ സോഷ്യൽ സൊസൈറ്റി എ. വി. ബാലകൃഷ്ണന് യാത്രയയപ്പ് നൽകി
- എണ്ണവില കുത്തനെ ഇടിഞ്ഞു; വില 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോര്‍ട്ട്
- വയോജന വകുപ്പ് ഭാവി ഭാരതത്തിന് കേരളത്തിന്റെ കൈനീട്ടം; ബിഷപ്പ്മാ ർ റെമിൻജിയോസ് ഇഞ്ചിനാനിയിൽ
- വേനൽക്കാല ഉച്ചവിശ്രമനിയമം ഇന്ന് മുതൽ; നിയമലംഘനങ്ങൾക്ക് തടവും പിഴയും
- രണ്ട് വനിതാ പ്രതിനിധികളുമായി ബഹ്റൈൻ എസ്.എൻ.സി.എസ് പുതിയ ഭരണസമിതി ചുമതലയേറ്റു
- സമ്മർ ഡിലൈറ്റ് സീസൺ -4: രജിസ്ട്രേഷൻ ആരംഭിച്ചു

