Author: News Desk

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ജൂനിയർ വിംഗ് ബഹ്‌റൈന്റെ  ദേശീയ ദിനം  ഹൃദയസ്‌പർശിയായ ആദരവോടെ ആഘോഷിച്ചു. ഏകദേശം 4,000 വിദ്യാർത്ഥികളും 200 സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടി ഐക്യത്തിന്റെയും അഭിമാനത്തിന്റെയും  സാംസ്കാരിക തനിമയുടെയും ഊർജ്ജസ്വലമായ പ്രദർശനമായിരുന്നു. വിദ്യാർത്ഥികൾ ‘അറേബ്യൻ ഓറിക്‌സ്’  കാമ്പസ് ഗ്രൗണ്ടിൽ  ദൃശ്യ ചാരുതയോടെ തീർത്ത്  ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.  ബഹ്‌റൈൻ പതാകയുടെ നിറങ്ങളിൽ വസ്ത്രം ധരിച്ച കുരുന്നുകൾ  രാജ്യത്തോടുള്ള തങ്ങളുടെ ബഹുമാനത്തെ പ്രതീകപ്പെടുത്തുന്ന അതിശയകരമായ ഒരു കാഴ്ചപൊലിമ സൃഷ്ടിച്ചു. ദേശീയ ഗാനാലാപനത്തോടെയും തുടർന്ന് വിശുദ്ധ ഖുറാൻ പാരായണത്തോടെയും പരിപാടി  ആരംഭിച്ചു. സ്‌കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ,  അസി.സെക്രട്ടറി & മെമ്പർ-അക്കാദമിക്സ് രഞ്ജിനി മോഹൻ,  ഇ.സി അംഗം ബിജു ജോർജ്,ജൂനിയർ വിങ്  പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മറ്റു അധ്യാപകർ ,വിദ്യാർഥികൾ, രക്ഷിതാക്കൾ  എന്നിവർ പങ്കെടുത്തു. ബഹ്‌റൈന്റെ  53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതീകാത്മകമായി  53 ചുവപ്പും വെള്ളയും ബലൂണുകൾ വാനിലുയർന്നു.  പ്രിൻസിപ്പൽ പമേല സേവ്യർ   സ്വാഗതം…

Read More

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊളിറ്റിക്‌സ് അല്ല, പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടത്. ക്യാംപസിനുള്ളിലെ രാഷ്ട്രീയക്കളികള്‍ നിരോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ നല്ല വശം മനസ്സിലാക്കണം. ക്യാംപസുകളില്‍ പൂര്‍ണമായി രാഷ്ട്രീയം ഇല്ലാതാക്കാനാവില്ല. അതേസമയം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി. മഹാരാജാസ് കോളജില്‍ ജനുവരി മാസമുണ്ടായ എസ്എഫ്‌ഐ-കെഎസ് യു സംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Read More

ശബരിമല : ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ്.പ്രശാന്ത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നുവെന്നും ഇപ്പോഴത് 22.76 കോടി വര്‍ധിച്ച് 163.89 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കണക്കുകള്‍ അവതരിപ്പിച്ചത്. മണ്ഡല കാലം ഈരംഭിച്ച് ഡിസംബര്‍ 14 ന് 29 ദിവസം പിന്നിട്ടപ്പോഴുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. അരവണ വില്‍പനയിലാണ് കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 82.68 കോടി രൂപയുടെ അരവണ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സീസണിലെ ആകെ വിറ്റുവരവ് തുകയായ 65.26 കോടി രൂപയില്‍ നിന്ന് 17.41 കോടി രൂപ കൂടുതലാണിത്. അതേ സമയം കാണിക്കവഞ്ചിയില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപയും ഇത്തവണ അധികമെത്തിയിട്ടുണ്ട്യ കണക്കുകളില്‍ ഭക്തരുടെ എണ്ണവും കൂടുതലാണ്. മണ്ഡലകാല സീസണില്‍ ഇത് വരെ 22.67…

Read More

മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന 896 പേർക്ക് പ്രത്യേക മാപ്പുനൽകി അവരെ വിട്ടയയ്ക്കാൻ ഉത്തരവിട്ടു.ബഹ്റൈൻ്റെ സമഗ്രമായ വികസനത്തിന് സംഭാവന നൽകാൻ അവസരം നൽകാനും സമൂഹത്തിൽ അവരെ പുനരധിസിക്കാനുമാണ് രാജാവ് മാപ്പുനൽകിയത്.

Read More

മനാമ: KCA ഹാളിൽ വച്ച് നടന്ന വോയിസ് ഓഫ് ട്രിവാൻഡ്രം കുടുംബ സംഗമത്തിൽ അതിഥിയായി ഗ്രാൻഡ്മാസ്റ്റർ ജി എസ്സ് പ്രദീപ് സകുടുംബം പങ്കെടുത്തു . വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു .ഡോക്ടർ പി വി ചെറിയാൻ , KCA പ്രസിഡന്റ് ജെയിംസ് ജോൻ , ഇ വി രാജീവ് (കൈരളി ടീവി ) അനുഷമാ പ്രശോഭ് ( വനിതാ വിഭാഗം പ്രസിഡന്റ് ), ഷാജി മുതല (ലോക കേരളം സഭ അംഗം , രാജീവ് വർമ്മ , ബഹ്‌റൈൻ ട്രാവൽ ആൻഡ് ടൂറിസം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പരിപാടി വളരെ വിജ്ഞാന പ്രഥവും രസകരവും ആയിരുന്നു, ഗ്രാൻഡ് മാസ്റ്ററുടെ സ്വത സിദ്ധമായ നർമ്മത്തിൽ ചാലിച്ചുള്ള പ്രസംഗം വേറിട്ട ഒരു അനുഭവം സമ്മാനിച്ചു . തിരുവനന്തപുരത്തു നിന്ന് ലോകം അറിയപ്പെടുന്ന ഗ്രാൻഡ് മാസ്റ്റർ…

Read More

മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ഓഫ് പലസ്തീൻ ചെയർമാൻ മേജർ ജനറൽ ജിബ്രിൽ റജൗബും ബഹ്റൈൻ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖിയും കൂടിക്കാഴ്ച നടത്തി.യുവജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു.യുവജനകാര്യങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ബഹ്‌റൈനും പലസ്തീനും തമ്മിലുള്ള ശക്തമായ ബന്ധത്തെയുംഇരു രാജ്യങ്ങളും തമ്മിലുള്ള യുവജന ബന്ധം ശക്തിപ്പെടുത്താനും ഈ മേഖലയിലെ സഹകരണത്തിനുള്ള അവസരങ്ങൾ വിപുലീകരിക്കാനും ചെയർമാൻ നടത്തുന്ന ശ്രമങ്ങളെയും മന്ത്രി അഭിനന്ദിച്ചു.ബഹ്‌റൈനുമായി ശക്തമായ യുവജന പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഫലസ്തീൻ ആഗ്രഹിക്കുന്നതായിമേജർ ജനറൽ റജൗബ് പറഞ്ഞു.

Read More

മനാമ: ബഹ്റൈൻ ധനകാര്യ മന്ത്രാലയം രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിച്ചു.ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെയും ബഹ്‌റൈനിലെ ജനങ്ങളെയും മന്ത്രാലയ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

Read More

മനാമ: അമ്പതിമൂന്നാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ വിപുലമായി കൊണ്ടാടാൻ എസ് എൻ സി എസ്, ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് ആധാരി പാർക്കിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടിപൾക്ക്, ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ ഡോക്ടർ ഹസ്സൻ ഈദ് ബുക്കാമസ്,മുഹമ്മദ് ഹുസൈൻ അൽ ജനാഹി കേരളത്തിൽ നിന്നുള്ള നിയമ സഭ അംഗംസണ്ണി ജോസഫ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, കൂടാതെ ബഹ്‌റൈനിലെ വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കുന്നു.വൈകുന്നേരം 5.30 ന് ആധാരി പാർക്കിന്റെ അങ്കണത്തിൽ ഇന്ത്യൻ സമൂഹം ദേശീയ പാതകയുടെ നിറമുള്ള ഹീലീയം ബലൂണുകളുമായി അണിനിരക്കുകയും, 5.50 ന് ബഹ്‌റൈൻ ദേശീയ ഗാനത്തിന് ശേഷം ആദര സൂചകമായി ബലൂൺ പറത്തുകയുമാണ് മുഖ്യ ആകർഷണം. അതിന് ശേഷം സീസൺ ഹാൾ ഒന്നിൽ സംഘടിപ്പിച്ചിരിക്കുന്ന പുതിയ ഭരണസമിതിയുടെ സ്‌ഥാനാരോഹണവും തുടർന്നു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അതിനാൽ താങ്കളെയും കുടുംബത്തെയും ക്ഷണിക്കുന്നു.കൂടതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് – 39745666, 38099465

Read More

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ആശുപത്രി പ്രത്യേക ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിച്ചു. 53-ാമത് ദേശീയ ദിനത്തിന് ആദരമായി 53 ലാബ് ടെസ്റ്റുകള്‍ 5.3 ബഹ്‌റൈന്‍ ദിനാറിന് ലഭ്യമാകും. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് ഈ പ്രത്യേക പാക്കേജ് ലഭ്യമാകുക.പാക്കേജില്‍ ഉള്‍പ്പെടുന്ന ടെസ്റ്റുകള്‍: ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് (എഫ്ബിഎസ്), കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, വിഎല്‍ഡിഎല്‍, യൂറിയ (ബണ്‍), സീറം ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, ടോട്ടല്‍ പ്രോട്ടീന്‍, ആല്‍ബുമിന്‍, ഗ്ലോബുലിന്‍, ടോട്ടല്‍ ബിലിറുബിന്‍, ഡയറക്ട് ബിലിറുബിന്‍, ഇന്‍ഡയറക്ട് ബിലിറുബിന്‍, ആല്‍ക്കലൈന്‍ ഫോസ്‌ഫേറ്റേസ്, എസ്ജിപിടി, എസ്ജിഒടി, സിബിസി (23 ടെസ്റ്റുകള്‍), യൂറിന്‍ അനാലിസിസ് (7 ടെസ്റ്റുകള്‍), എല്‍ഡിഎച്ച്, ഗാമ ജിടി, സീറം മഗ്‌നീഷ്യം, സീറം കാല്‍സ്യം, സീറം ഫോസ്ഫറസ്.ഇതിനുപുറമേ, പാക്കേജില്‍ ബിഎംഐ, ബിപി ചെക്കപ്പ് എന്നിവ സൗജന്യമായി ലഭിക്കും. രക്തപരിശോധന ഫലം ലഭിച്ചശേഷം സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമായിരിക്കും. 16, 17 തീയതികളില്‍ രാവിലെ എട്ടു…

Read More

മനാമ: അന്നം നൽകുന്ന നാട്ടിന്റെ ആഘോഷങ്ങൾ നെഞ്ചിലേറ്റിക്കൊണ്ട് റയ്യാൻ വിദ്യാർത്ഥികൾ ബഹ്‌റൈനിന്റെ 53 ആമത് ദേശീയ ദിനാഘോഷങ്ങളിൽ ഭാഗഭാക്കായി. സെലിബ്രെറ്റ് ബഹ്‌റൈൻ എന്ന ശീർഷകത്തിൽ നാടുമുഴുക്കെ ആഘോഷത്തിൽ മുഴുകുമ്പോൾ വളരെ ആഹ്‌ളാദത്തോടെ ബഹ്‌റൈൻ ദേശീയ പതാകയുമേന്തി ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങളുമണിഞ്ഞു റയ്യാൻ മദ്രസാ ഹാളിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ ചേർന്ന് വർണാഭമായ പരേഡും ബഹ്‌റൈൻ ദേശീയ ഗാനാലാപം തുടങ്ങിയ വിവിധ പരിപാടികളും നടത്തി. പങ്കെടുത്തവർക്കെല്ലാം മധുര പലഹാരം വിതരണവും നടത്തി. റയ്യാൻ അധ്യാപകരും മറ്റു ഓഫീസ് ജീവനക്കാരും പരിപാടികളിൽ സന്നിഹിതരായിരുന്നു. സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വേർതിരിവില്ലാതെ സമാധാനപരമായി ജോലി ചെയ്ത് ജീവിക്കാൻ സൗകര്യമൊരുക്കിത്തരുന്ന ബഹ്‌റൈനിലെ ഭരണാധികാരികളെ എത്ര ശ്‌ളാഘിച്ചാലും മതിയാവില്ലെന്നും, രാജ്യത്തിന്റെ നിയമ വ്യവസ്ഥകളനുസരിച്ച് എല്ലാവരും വരും കാലങ്ങളിൽ മുന്നേറണമെന്നും ഉന്നത വിദ്യാഭ്യാസം നേടി എല്ലാ വിദ്യാർത്ഥികളും നാടിനും കുടുംബത്തിനും നന്മ ചെയ്യുന്നവരാകണമെന്നും പ്രിൻസിപ്പൽ ലത്തീഫ് ചാലിയം തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. റയ്യാൻ സെന്റർ ചെയർമാൻ അബ്ദുൽ റസാഖ് വി.പി…

Read More