- ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
- പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം
- 19 വർഷം പൊലീസിനെ ശരിക്കും വട്ടം ചുറ്റിച്ച തങ്കമണിയിലെ ബിനീത; 2006ല് മുങ്ങിയ പിടികിട്ടാപുള്ളി ഒടുവിൽ കുടുങ്ങി
- നിറയെ വെള്ളമുള്ള കിണറ്റിൽ കിടന്നത് 2 മണിക്കൂറോളം; 68 വയസുള്ള വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു
- മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
- ‘കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, അനാസ്ഥ മൂലം താഴെ വീണതാണ്’: രമേശ് ചെന്നിത്തല
- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന് 55 പന്തില് സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്
Author: News Desk
മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറും, എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നല്കി
കൊച്ചി:മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യഎറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്.. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും.
അതിരപ്പിള്ളി കാട്ടാന ആക്രമണം; മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ട്; റിപ്പോര്ട്ട് തേടിയതായി വനം മന്ത്രി
തൃശ്ശൂര്: അതിരപ്പിള്ളിയില് കാട്ടാന ആക്രമണത്തില് രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില് മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്. സംഭവത്തില് ചീഫ് വൈല്ഡ് ലൈഫ് വാര്ഡനോട് അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് ആവശ്യപ്പെട്ടു. വാഴച്ചാല് ഉന്നതിയിലെ സതീഷ്, അംബിക എന്നിവര് കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില് കെട്ടി തേന് ശേഖരിച്ചു വരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതില്, സംശയാസ്പദമായ സാഹചര്യത്തില് സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരം പൊലീസ് എത്തി പുഴയില് നിന്നും കണ്ടെത്തിയതായും വാര്ത്താക്കുറിപ്പില് പറയുന്നു സംഭവത്തില് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റുമോര്ട്ടത്തിനുള്ള സജ്ജീകരണങ്ങള് ഏര്പ്പെടുത്തിയതായും മന്ത്രി പറഞ്ഞു/ വനവിഭവങ്ങള് ശേഖരിക്കാന് കാട്ടിനകത്ത് കുടില്കെട്ടി താമസിച്ച നാല് പേരാണ് ഇന്നലെ കാട്ടാനയ്ക്ക് മുന്നില് അകപ്പെട്ടത്. മഞ്ഞക്കൊമ്പന് എന്ന് വിളിക്കുന്ന മദപ്പാടുള്ള കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വിവരം. സതീശനെ ആക്രമിച്ചപ്പോള് മറ്റ് മൂന്ന് പേരും വെള്ളത്തിലേക്ക് എടുത്തുചാടിയെന്നാണ് ലഭ്യമായ വിവരം.
നേര്യമംഗലത്ത് കെഎസ്ആര്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; അടിയിൽപെട്ട 15 വയസ്സുകാരി മരിച്ചു
തൊടുപുഴ: നേര്യമംഗലം മണിയമ്പാറയില് കെഎസ്ആര്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്ക്ക് പരിക്കേറ്റു. അപകടത്തില് ഒരു പെണ്കുട്ടി വാഹനത്തിന് അടിയില് കുടുങ്ങി. രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയില് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം അറിഞ്ഞ് ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കി.
‘കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ’; സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിയുന്നത് തുടർന്നിട്ടും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. നടുക്കുന്ന വാർത്തകളാണ് മലയോര മേഖലയിൽ നിന്ന് ദിവസവും പുറത്ത് വരുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.’വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണ്. ആനകൾ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിൽ പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവി ദയവായി വനം മന്ത്രി ഇനിയും പറയരുത്.വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളിൽ ആദിവാസികൾ താമസിക്കുന്നുണ്ട്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത സർക്കാരും…
ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന്, പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത് പ്രവർത്തിച്ചുവരുന്ന കോഫീ ലാൻഡ് ഹോട്ടലാണ് പൊലീസിന്റെ സഹായത്തോടെ ഇന്ന് ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂരനാട് നോർത്ത് വല്ല്യത്ത് വീട്ടിൽ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. ഇന്നും ഇന്നലെയുമായി ഈ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച പത്തോളം അയ്യപ്പഭക്തരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. ഇതിനെ തുടർന്ന് പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ രാവിലെ 11.40 ന് ഹോട്ടലിലെത്തി പരിശോധന നടത്തുകയായിരുന്നു. കടയുടെ ലൈസൻസും മറ്റും പരിശോധിച്ചു. ഉടമയുടെ പേരിൽ ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കടയും ഭക്ഷണസാധനങ്ങളും സംഘം പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് കടയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. മനുഷ്യജീവന് ഹാനികരമാകുന്ന തരത്തിൽ ദോഷകരമായ ആഹാരസാധനങ്ങൾ വിൽപ്പന നടത്തി ഭക്തർക്കും മറ്റു അസുഖം ബാധിക്കുന്നതിന് കാരണമാക്കിയതിന്…
കൊച്ചി: എളമക്കരയില് വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. രാഘവന്പിള്ള റോഡിലെ ഡിഡിആര്സി ബില്ഡിങ്ങിലാണ് തീപിടിച്ചത്. തീപ്പിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചതായാണ് വിവരം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടർന്നുപിടിച്ചത്. എങ്ങനെയാണ് തീ പടർന്നത് എന്നതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
‘മടിയില് കനമില്ലാത്തവര് ഭയക്കുന്നതാണ് വിചിത്രം’ ; ഹിയറിങ്ങ് വിവാദത്തില് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന് പ്രശാന്ത്
തിരുവനന്തപുരം: ഹിയറിങ്ങ് വിവാദത്തില് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്.പ്രശാന്ത്. സ്വകാര്യ കേസുകളിലെ കോടതി ഹിയറിങ്ങ് സ്ട്രീം ചെയ്യുന്നുണ്ട്. മടിയില് കനമില്ലത്തവര് ഭയക്കുന്നതാണ് വിചിത്രമെന്നും എന് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു. ഹിയറിംഗ് ലൈവായി സ്ട്രീം ചെയ്യണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളിയതിന് പിന്നാലെയാണ് എന്.പ്രശാന്തിന്റെ പുതിയ പോസ്റ്റ്. സ്വകാര്യമായ കേസുകള് കോടതി ഹിയറിംഗ് നടത്തുന്നത് open court ലാണ്. ഇന്ന് കോടതികള് സ്ട്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിനറിയാന് അവകാശമുണ്ട് എന്നതും ഓര്ക്കുക. സര്ക്കാര് മീറ്റിങ്ങുകള് ലൈവ് സ്ട്രീം ചെയ്ത് പൊതുജനം അറിയാന് കൃഷിവകുപ്പ് VELICHAM എന്ന പ്രോജക്റ്റിന് അംഗീകാരം നല്കി 7.08.2024 ല് ഉത്തരവിറങ്ങി. സുതാര്യത എന്ന പ്രഖ്യാപിത സര്ക്കാര് നയമാണോ വിചിത്രം?മറച്ച് വെക്കുന്നത് എന്തിന് എന്നാണ് സാമാന്യബുദ്ധിയുള്ളവര് ചോദിക്കുക – അദ്ദേഹം കുറിപ്പില് വ്യക്തമാക്കി. ഹിയറിങ് റെക്കോര്ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില് കാണിക്കണമെന്നുമുള്ള എന് പ്രശാന്ത് ഐഎഎസിന്റെ ആവശ്യത്തിന് ചീഫ് സെക്രട്ടറി ശാരദ…
കൊല്ലം: പുനലൂരിൽ ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി. മധുര സ്വദേശി നവനീത് കൃഷ്ണനാണ് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ പണം എത്തിച്ചത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ആര്പിഎഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിൽ ആണ് ശരീരത്തിൽ തുണികൊണ്ട് കെട്ടി ഒളിപ്പിച്ച പണം കണ്ടെത്തിയത്. ഇയാൾ മുൻപും ട്രെയിനിൽ പണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ആറുമാസത്തിനിടെ രേഖകളില്ലാതെ കടത്തിയ ഒരു കോടി 38 ലക്ഷം രൂപയാണ് പുനലൂർ റെയിൽവേ പൊലീസ് പിടികൂടിയത്.
മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്സാപ്പിന് സാങ്കേതിക തകരാര്. ആഗോളതലത്തില് തകരാര് നേരിടുന്നുവെന്നാണ് റിപ്പോര്ട്ട്. മെസേജുകള് അയകാന് സാധിക്കുന്നില്ലെന്ന് 81 ശതമാനത്തോളം ഉപഭോക്താക്കള് പരാതി ഉയര്ത്തി. ഔട്ടേജ് ട്രാക്കിങ് ഡൗണ് ഡിറ്റക്ടര് പ്രകാരം ഇന്ത്യയില് രാത്രി 8.10 മുതലാണ് പ്രശ്നങ്ങള് ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്നം നേരിട്ടിരുന്നു. വാട്സാപ്പിലൂടെ സന്ദേശങ്ങള് കൈമാറാന് അന്നും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 9000 ത്തിലധികം പരാതികള് അന്ന് ഉയര്ന്നിരുന്നു. സാങ്കേതിക തകരാറിനെ കുറിച്ച് വാട്സാപ്പ് വൃത്തങ്ങള് പ്രതികരിച്ചിട്ടില്ല. രണ്ട് ബില്യണിലധികം ഉപഭോക്താക്കള് വാട്സാപ്പിനുണ്ട്. ശനിയാഴ്ച യുപിഐയ്ക്കും വ്യാപകമായി സാങ്കേതിക തടസം നേരിട്ടിരുന്നു. സാങ്കേതിക പ്രശ്നങ്ങള് കാരണമാണ് യുപിഎ സേവനങ്ങള് തടസപ്പെട്ടതെന്ന് എന്പിസിഐ വ്യക്തമാക്കിയിരുന്നു.
കൽപ്പറ്റ: വയനാട് നമ്പിക്കൊല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ പിടികൂടി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. ഇവർ പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർത്തു. അരിവാൾ വച്ചുള്ള ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിരലിന് പരിക്കേട്ടിട്ടുണ്ട്. നൂൽപ്പുഴ പൊലീസിനെയാണ് സണ്ണി, ജോമോൻ എന്നിവർ ആക്രമിച്ചത്. രണ്ടുപേർ ചേർന്ന് വാഹനങ്ങൾ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിപ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രതിക8 ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. പൊലീസ് ജീപ്പ് ഉൾപ്പടെ അഞ്ച് വാഹനങ്ങൾ ഇവർ അടിച്ചു തകർത്തു.