Author: News Desk

ലക്നൗ∙ കാൻപുരിൽ 14 വയസ്സുകാരിയായ ഒരു വർഷം തുടർച്ചയായി ബലാത്സംഗം ചെയ്ത് പിതാവും മുത്തച്ഛനും അമ്മാവനും. പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ‌ നേരിട്ടെത്തി പരാതി നൽകിയതിനു പിന്നാലെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മൂവരും അറസ്റ്റിലായി. ബന്ധുവായ സ്ത്രീയോടൊപ്പമാണ് പെൺകുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഒരു വർഷമായി പിതാവും മുത്തച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയെന്ന് പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു. പ്രഥമദൃഷ്ട്യാ പെൺകുട്ടി രണ്ടു മാസം ഗർഭിണിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോക്സോ കേസിനു പുറമെ ഭാരതീയ ന്യായ് സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ സർവ്വീസിൽ നിന്ന് കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകൾക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെയും നടപടി. സയൻറിഫിക് അസിസ്റ്റൻറ് മുതൽ ഫാമിലെ സ്ഥിരം തൊഴിലാളികൾ വരെ സസ്പെൻറ് ചെയ്തവരിൽ ഉൾപ്പെടുന്നു. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം. സസ്പെൻഷനിൽ ആയതിൽ ആറ് പേർ 50000 ത്തിലധികം രൂപ ക്ഷേമ പെൻഷനായി തട്ടിയെടുത്തവരാണ്. 29 പേരും ക്ഷേമ പെൻഷൻ ബോധ പൂർവ്വം തട്ടിയെടുത്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്ന ഇവർ ജോലി ലഭിച്ച ശേഷവും, ഇക്കാര്യം മറച്ച് വച്ച് ക്ഷേമ പെൻഷൻ വാങ്ങി പോന്നിരുന്നു. ഇ​തോ​ടെ​ ​ക്ഷേ​മ​പെൻ​ഷ​ൻ​ അനധികൃതമായി ​കൈ​പ്പ​റ്റി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ ​ന​ട​പ​ടി​ ​നേ​രി​ട്ട​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​എ​ണ്ണം​ 145 ​ആ​യി.​ 1458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോർട്ട്.

Read More

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ ഇരയായി മാറി എന്ന് CPIM പത്തനംതിട്ട ജില്ലാ സമ്മേളനം.വിമർശനം ഉയർന്നത് ജില്ലാ സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ. വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചു. അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായെന്നും യോഗത്തിൽ വിലയിരുത്തി. പി.പി ദിവ്യ സിപിഐഎമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറി. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരി. കണ്ണൂർ – പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ഒരുമിച്ച് കൊണ്ട് പോകാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി. അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങൾ ദിവ്യക്ക് അനുകൂലമാണെന്ന് ജയരാജൻ പറഞ്ഞു. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ്…

Read More

പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത് പത്തായി ഉയർത്താനാണ് തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടറും തുറക്കും. ദേവസ്വം മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.

Read More

മനാമ: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു. മലയാളത്തിന്റെ സുകൃതം എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലക്കും വീശിഷ്യ ഓരോ മലയാളിക്കും തീരാനഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് അനുശോചനപ്രമേയത്തിൽ പറഞ്ഞു. MCMA യുടെ പ്രസിഡന്റ് സലാംമമ്പാട്ട്മുല അധ്യക്ഷതവഹിച്ച ചടങ്ങിൽ അവിനാഷ്. ശ്രീജിഷ് വടകര. ഷെഫിൽ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്രി അനീഷ്‌ ബാബു സ്വാഗതവും ട്രഷറർ ലത്തിഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.

Read More

മനാമ: മലയാള സാഹിത്യത്തിൻ്റെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ (91) വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യാതിഷ്ഠിത രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പത്ത് മണിയോടെ അന്തരിക്കുകയായിരുന്നു. സാഹിത്യവും , സിനിമയും , നാടകവും , പത്രപ്രവർത്തനവുമടക്കം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയാണ് എം.ടി യാത്രയായതെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത് കൊണ്ട് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് . പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പറഞ്ഞു. നിരവധി അവാർഡുകകളും പുരസ്ക്കാരങ്ങളുംനല്കി രാജ്യം ആദരിച്ച എം ടി മലയാള സാഹിത്യത്തിൻ്റെ അഭിമാനമായിരുന്നെന്നും അദ്ദേഹത്തിൻ്റെ വിയോഗം നികത്താൻ പറ്റാത്തതാണെന്നും നാടിൻ്റെ ദുഖത്തിൽ കെ.പി. എഫ് അനുശോചനം രേഖപ്പെടുത്തുന്നതായും രക്ഷാധി കാരി സുധീർ തിരുന്നിലത്ത് , വൈസ് പ്രസിഡണ്ട് സജ്ന ഷനൂബ് , എക്സിക്യുട്ടീവ് മെമ്പർ സജിത്ത് വെള്ളി കുളങ്ങര എന്നിവർ അനുശോചന യോഗത്തിൽ കൂട്ടിച്ചേർത്തു…

Read More

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. തുമ്പ, പള്ളിത്തുറ, പുതുവൽ പുരയിടം ഡാലിയ ഹൗസിൽ ലിയോ ജോൺസണിനെയാണ് (32) വ്യാഴാഴ്ച തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 56.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മലദ്വാരത്തിനുള്ളിൽ ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എസ്.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 26ന് രാവിലെ 11 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ പെട്രോൾ പമ്പിന് സമീപം നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ലിയോയെ പൊലീസ് സംഘം തടഞ്ഞു നിർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗസറ്റഡ് ഓഫിസറുടെയും സ്ഥലത്തുണ്ടായിരുന്ന ആൾക്കാരുടെയും സാന്നിധ്യത്തിൽ ശരീരം പരിശോധിച്ചെങ്കിലും പുറമെയോ വസ്ത്രത്തിനുള്ളിലോ ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ കെഎസ്ആര്ടിസി ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ച് പരിശോധനക്ക് വിധേയനാക്കാൻ ശ്രമിച്ചു. എന്നാൽ ഇത്…

Read More

ആലപ്പുഴ : യു.പ്രതിഭ എം.എൽ.എയുടെ മകനെയും സംഘത്തെയും കഞ്ചാവുമായി എക്സൈസ് പിടികൂടി. എം.എൽ.എയുടെ മകൻ കനിവിനെയും (21)​ മറ്റ് എട്ടുപേരെയുമാണ് കുട്ടനാട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തകഴി പാലത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. കനിവും സംഘവും ഇവിടെ മദ്യപിക്കുന്നതിനിടെയാണ് എക്സൈസ് പരിശോധന നടന്നത്. ഇവരിൽ നിന്ന് 3 ഗ്രം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. കേസെടുത്തതിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read More

കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇതിനോടൊപ്പം ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി. അതേസമയം ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോര്‍ട്ട് കൊച്ചി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

Read More

ലഖ്‌നൗ: ഭക്ഷണം വിളമ്പാന്‍ വൈകിയെന്ന കാരണത്താല്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. താമസിയാതെ വരന്‍ മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ഡിസംബര്‍ 22ന് പരമ്പരാഗത ആഘോഷങ്ങളോടെ വിവാഹ ചടങ്ങ് ആരംഭിച്ചു. വധുവിന്റെ കുടുംബം വിവാഹത്തലേന്ന് വരന്റെ ആളുകളെ മധുരപലഹാരങ്ങള്‍ നല്‍കി സ്വാഗതം ചെയ്യുകയും പിന്നീട് അത്താഴം വിളമ്പുകയും ചെയ്തു. റൊട്ടി വിളമ്പിയത് വൈകിയെന്നാരോപിച്ച് വരനൊപ്പം വന്ന ഒരാള്‍ ബഹളം വെച്ചു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വരനെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. വരന്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് പോവുകയും പിന്നീട് ബന്ധുവായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More