- തമിഴ്നാട്ടിൽ 4 പേർ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ; മോക്ഷം കിട്ടാൻ ചെയ്തതെന്ന് പോലീസ്
- ദേശീയ ദിന ദീപാലങ്കാര മത്സരം: ഷിഫ അല്‍ ജസീറ ആശുപത്രിക്ക് പുരസ്കാരം
- 14 വയസ്സുകാരി ഗർഭിണി; തുടർച്ചയായി ബലാത്സംഗം ചെയ്തത് പിതാവും മുത്തച്ഛനും അമ്മാവനും
- ക്ഷേമ പെൻഷൻ തട്ടിപ്പ്; കൃഷിവകുപ്പിലെ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്തു
- പി പി ദിവ്യ ഇരയായി മാറി; വിമർശനവുമായി CPIM പത്തനംതിട്ട ജില്ലാ സമ്മേളനം
- പമ്പയിൽ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ കൂടും; 60 വയസ്സ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ
- എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു
- എം.ടി യുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം- കെ.പി.എഫ്
Author: newadmin3 newadmin3
ഇരിട്ടി: കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ പോലീസ് സ്റ്റേഷൻ്റെ മുറ്റത്ത് നിർത്തിയിട്ട പോലീസ് ജീപ്പിന്റെ ചില്ല് യുവാവ് അടിച്ചു തകർത്തു. പ്രതി പായം സ്വദേശി സനൽ ചന്ദ്ര(32)നെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. നേരത്തെ ഇരിട്ടി ടൗണിലെ ബസ് വേയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് സനൽ വാഹനം പാർക്ക് ചെയ്തിരുന്നു. സനലിനെയും വാഹനവും പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്ത് വിട്ടയയ്ക്കുമ്പോഴാണ് അതിക്രമമുണ്ടായത്. സ്റ്റേഷന് വെളിയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ മുൻവശത്തെ ചില്ല് വടി ഉപയോഗിച്ചാണ് സനൽ അടിച്ചു തകർത്തത്. ശേഷം സ്വന്തം വാഹനത്തിൽ കടന്നുകളയുകയായിരുന്നു. പോലീസ് പ്രതിയെ പിടികൂടി. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും പരിശോധനയോട് സഹകരിക്കാതെ സനൽ അസഭ്യം പറയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു.
ദുബായ്: ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയിരുന്നു. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർ ജെയാക്കി മാറ്റിയത്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. ആർ ജെ ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോകേരളം 1476എ എം ടീം അംഗങ്ങൾ…
കൊച്ചി: സ്മാർട്ട് വാച്ചിന്റെ നിറം മാറി നൽകിയ സംഭവത്തിൽ ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ്, ബെംഗളൂരുവിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ നൽകിയ പരാതിയിലാണ് ഉത്തരവ്. കറുത്ത സ്മാർട്ട് വാച്ച് ഓൺലൈനിൽ ഓർഡർ ചെയ്ത് പണമടച്ചെങ്കിലും പരാതിക്കാരന് ലഭിച്ചത് പിങ്ക് നിറത്തിലുള്ള വാച്ചാണ്. ബോക്സ് തുറക്കുന്നതിന്റെ വീഡിയോ സഹിതം എതിർകക്ഷിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. വില്പന വർധിപ്പിക്കുന്നതിനും അമിത ലാഭത്തിനും വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നത് സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും മെംബർമാരായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുപതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതിച്ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് നിർദേശം.
കോഴിക്കോട്: യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കൊടിയത്തൂരില്‍ യുവാവിന് നേരേ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. ചാത്തമംഗലം പാഴൂര്‍ സ്വദേശി ആബിദിനെയാണ് ഒരുസംഘം ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി എത്തിയ അക്രമിസംഘം ആബിദിനെ സ്വന്തം സ്ഥാപനത്തില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം അജ്ഞാതകേന്ദ്രത്തില്‍വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും വാരിയെല്ലിനടക്കം പരിക്കുണ്ടെന്നും ആബിദിന്റെ ബന്ധു പറഞ്ഞു. രണ്ട് കാറുകളിലായി എത്തിയ സംഘം ആദ്യം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി. പിന്നാലെയാണ് സ്ഥാപനത്തിലുണ്ടായിരുന്ന ആബിദിനെ മറ്റൊരു കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കാറില്‍വെച്ചും അജ്ഞാതകേന്ദ്രത്തില്‍വെച്ചും ക്രൂരമായി മർദിക്കുകയായിരുന്നു. സദാചാര ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ബന്ധുക്കളാണെന്നാണ് ആരോപണം. സംഭവത്തില്‍ ആബിദിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ മുക്കം പോലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുക്കം പോലീസ് കേസെടുത്തത്.
ചേലക്കര: തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പെട്ടിലിൽ ദുരിതംഅനുഭവിക്കുന്ന വാർത്തകൾ വന്നനാൾ മുതൽ മറിയം സാറക്ക് വയനാട്ടിൽ പോകണം എന്നും എന്തെങ്കിലും ചെയ്യുന്നമെന്നും അച്ചനോട് പറയുമായിരുന്നു നിലവിലെ സഹചര്യത്തിൽ അവിടെ പോകാൻ നമുക്ക് പറ്റില്ല എന്നു പറഞ്ഞു എങ്കിൽ നമുക്ക് മുഖ്യമന്ത്രിക്ക് ദുരിതശ്വാസ നിധിയിലേക്ക് എന്തെങ്കിലും നൽകാം എന്നും അതിന് നോരിൽകണ്ട് തന്നെ എനിക്ക് നൽകണമെന്നും പറയുകയും ചെയ്തു തുടർന്ന് പിതാവും സുഹിക പ്രവർത്തകനുമായ മുനീർ പനമൂട്ടിൽ സഹൃത്ത് അജു.കെ മധുവിനെ വിവരം അറിയിക്കുകയും തുടർന്ന് മുഖ്യമന്ത്രിയെ കാണാൻ വഴിയൊരുക്കാം എന്നും പറഞ്ഞുതുടർന്നാണ് കുട്ടിയുടെആഗ്രഹം അജു കെ മധു മുൻ തിരുവനന്തപുരം കൗൺസിലർ ആയിരുന്നു ഐ പി ബിനുവിനോട് പങ്കുവെച്ചത് തുടർന്ന് മുഖ്യമന്ത്രി കാണുവൻ വേണ്ട സഹായം ഐപി ബിനു ചെയിതു നൽകി . https://youtu.be/gQXTzURdb5I കല്ലാട്ടുമുക്ക് അലിഭ് സുക്കൂളിലെ ഒന്നാംക്ലാസ് വിദ്യർത്തിനിയാണ് സാമൂഹ്യ പ്രവർത്തകൻ അജു കെ മധു, ഫോട്ടോഗ്രാഫർ അരുൺ കടയ്ക്കൽ തുടങ്ങിയവർക്കൊപ്പം നൽകി.
തിരുവനന്തപുരം: : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയ്ക്കും മലപ്പുറത്തിനും പുറമേ പത്തനംതിട്ട ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയി മാറി. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മണ്ണിടിച്ചില്‍ ദുരന്തം മൂലം കേരളത്തിന്റെ നോവായി മാറിയ വയനാട് മേപ്പാടിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ തുടരുകയാണ്. മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, കോട്ടത്തറ പഞ്ചായത്തുകളില്‍ ആണ് കനത്ത മഴ. കടച്ചിക്കുന്നു, വടുവന്‍ചാല്‍ എന്നിവിടങ്ങളില്‍ 3 മണിക്കൂറിനിടെ 100mm മഴ പെയ്തുവെന്ന് സ്വകാര്യ ഏജന്‍സിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ കുന്നുകളോട് ചേര്‍ന്നാണ് മഴ. മലവെള്ളപ്പാചില്‍ സാധ്യത സ്വകാര്യ ഏജന്‍സി ആയ ഹ്യും പ്രവചിക്കുന്നുണ്ട്.
തിരുവനന്തപുരം: ബഹു ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5% ത്തിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. 2024 ജനുവരി മാസത്തിൽ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റ് മാസം 500 ന് താഴെ എത്തിക്കുവാനായി സാധിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കെഎസ്ആർടിസിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓഫ് റോഡ് 500 നു താഴെ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയിരുന്നു. സെൻട്രൽ റീജ്യണൽ വർക്ഷോപ്പുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളിൽ ആവശ്യമായ സ്പെയർപാർട്സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വർക്ക് ഷോപ്പുകളിൽ മെക്കാനിക്കൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും എൻജിൻ, ഗിയർ ബോക്സ്, ക്രൗൺ & വീൽ, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷൻ ടാർജറ്റ് നൽകി പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുവാനുമായതാണ് ഇത്തരത്തിൽ അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്. വർക്ഷോപ്പുകളിലേക്ക് മെയിൻ്റനൻസ് സംവിധാനത്തിനാവശ്യമായ മെക്കാനിക്കൽ ജീവനക്കാരെ പുനക്രമീകരിച്ചതിൻ്റെ ഭാഗമായി ബസുകളുടെ കൃത്യമായ പീരിയോഡിക്…
മനാമ : ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശിയുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ഉപാധ്യക്ഷൻ ഷംഷാദ് കാക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മിൽക്കെ ചലോ എന്ന പേരിൽ ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടന്ന പരിപാടി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്. ഐ.വൈ.സി.സി ബഹ്റൈൻ മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ,” സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന ” സംഘടന ആപ്തവാക്യത്തെ കുറിച്ച് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ സംസാരിച്ചു. പ്രവർത്തകർക്ക് ആരോഗ്യ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുവാനായി ഡോക്ടർ ജെയ്സ് ജോയിയുടെ നേതൃത്വത്തിൽ ഡോക്ടർ ടോക്കും പരിപാടിയുടെ ഭാഗമായി നടന്നു. സംഘടനയുടെ പുതിയ മെമ്പർഷിപ് കാർഡുകൾ ഏരിയയിലെ സീനിയർ മെമ്പർമാരായ നിസാം എൻ.കെ, മനോജ് അപ്പുക്കുട്ടൻ,…
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ജീവനക്കാർ കയ്യേറ്റം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് സംഭവം. സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിൽ സംഘർഷം നടക്കുന്നുണ്ടായിരുന്നു. അത് ചിത്രീകരിച്ചതിന് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക്ക്, ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സർക്കാരിനോടും ചീഫ് സെക്രട്ടറിയോടും പത്രപ്രവർത്തക യൂണിയൻ തിരുവന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.