Author: News Desk

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സഭ ആരംഭിക്കും മുൻപ് ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയി. ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്നാണ് സർക്കാർ തയാറാക്കിയ പ്രസംഗത്തിന്റെ ഒരു വരി പോലും വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത്. ഗവർണർക്കെതിരെ പ്രതിഷേധവുമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ ഇന്ന് സഭയിലെത്തിയത്.

Read More

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെ പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടു പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മഞ്ജുഷ പറഞ്ഞു. എസ്ഐടിയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഞങ്ങളുടെ ഭാഗം കോടതി വേണ്ടരീതിയില്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ വിധി. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതും മഞ്ജുഷ പറഞ്ഞു. ഉത്തരവ് തൃപ്തികരമല്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. അപ്പീലുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കണ്ണൂർ : ധർമ്മടം മേലൂർ ഇരട്ടക്കൊലപാതകക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പിൽ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നൽകിയ അപ്പീലാണ് തള്ളിയത്. ആർഎസ്എസ് പ്രവർത്തകരായ സുജീഷ്,സുനിൽ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവർത്തകർക്കെതിരായ കേസ്. 2002ലാണ് സംഭവമുണ്ടായത്. സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയിൽ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ.

Read More

കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികള്‍ അറസ്റ്റില്‍. പതിനഞ്ചുകാരനായ ആദി കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചെന്നാരോപിച്ച് പ്രതിയായ ഗീതു ആദികൃഷ്ണന്റെ മുഖത്ത് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇതിന്റെ മനോവിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ആത്മഹത്യ. ആദികൃഷ്ണനെ വീടിനുള്ളില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് ശാസ്താംകോട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക, ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് എഫ്‌ഐആറില്‍ പറയുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം രാത്രി ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തിരുന്നു.…

Read More

നടൻ ജഗതി ശ്രീകുമാറിന്‍റെ 74-ാം ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും അദ്ദേഹം പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. 2022 ൽ പുറത്തിറങ്ങിയ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് അദ്ദേഹം ഇതിനിടെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങൾക്ക് ശേഷമിപ്പോൾ ബി​ഗ് സ്ക്രീനിലേക്ക് വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. വല എന്ന ചിത്രത്തിലൂടെയാണ് ജ​ഗതിയുടെ തിരിച്ചുവരവ്. നടൻ അജു വർ​ഗീസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിൾ ലൂണാർ എന്നാണ് ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണര്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍, കെ…

Read More

കല്‍പ്പറ്റ: ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചവരെ വയനാട്ടില്‍ പിടികൂടി. മലപ്പുറം സ്വദേശികളെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്. എക്‌സൈസ് സംഘം സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന എ വണ്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലെ പ്രത്യേക അറയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വെച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്നും ജിപിഎസ് സംവിധാനവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം സ്വദേശികളായ സ്വാലിഹ്, അബ്ദുള്‍ ഖാദര്‍ എന്നിവരെ എക്‌സൈസ് സംഘം വീടു വളഞ്ഞ് പിടികൂടിയത്. സ്വാലിഹ് മയക്കുമരുന്ന് കര്‍ണാടകയില്‍ നിന്നും മയക്കുമരുന്ന് അബ്ദുള്‍ ഖാദറിന്റെ പേരില്‍ മലപ്പുറത്തേക്ക് അയക്കുകയായിരുന്നു. മറ്റൊരു ബസില്‍ സ്വാലിഹ് ഇവിടെയെത്തി മയക്കുമരുന്ന് കൈപ്പറ്റാന്‍ കാത്തു നില്‍ക്കുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

Read More

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 10 വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് 200ഓളം വിമാനങ്ങളാണ് വൈകിയത്. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍24 പ്രകാരം വിമാനത്താവളത്തില്‍ എത്തേണ്ട 59 വിമാനങ്ങള്‍ വൈകിയതായും 4 എണ്ണം റദ്ദാക്കിയതായും പറയുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 138 വിമാനങ്ങള്‍ വൈകിയപ്പോള്‍ 6 എണ്ണം റദ്ദാക്കി. ഡല്‍ഹിയില്‍ അതിശക്തമായി മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂര്‍ ദൃശ്യപരത പൂജ്യമായി തുടര്‍ന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും മൂടല്‍ മഞ്ഞ് അതിശക്തമായി തുടരുകയാണ്. എയിംസ്, ദ്വാരക, ന്യൂഡല്‍ഹി സ്റ്റേഷന്‍ ഭാഗങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞാണുണ്ടായത് മോശം കാലാവസ്ഥ ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. 51 ട്രെയിനുകളാണ് വൈകിയോടുന്നത്. വന്ദേ ഭാരത് രണ്ട് മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയതിനാല്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ കുടുങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍…

Read More

ആലപ്പുഴ: ശ്വാസതടസ്സത്തെത്തുടർന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ചേപ്പാട് ഭാഗത്തു വെച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകുംവഴി കാഞ്ഞൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ഗതാഗതത്തിരക്കിൽ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ച് ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. അടിയന്തര ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ മൂന്നുദിവസമായി കൊല്ലത്ത് എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തു വരികയായിരുന്നു.

Read More

കൊച്ചി: എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്. കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഏഴാം നിലയില്‍നിന്ന് വീണാണ് മരണം സംഭവിക്കുന്നത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

Read More

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍’ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. രാജ്യമാകെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും രാജ്യന്തര ജേണലുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ജേണലുകള്‍ ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ എല്ലാത്തരം സ്ഥാപനങ്ങള്‍ക്കും ഇത് ലഭിക്കും. ഒഎന്‍ഒഎസ് പോര്‍ട്ടലില്‍(onos.gov.in) രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ജേണലുകള്‍ സൗജന്യമായി ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാകില്ല. കേരളത്തില്‍ 69 വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് 6500ഓളം സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നുകഴിഞ്ഞു. 2027 വരെ 6,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. പദ്ധതിക്ക് നവംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പദ്ധതിക്കായി 6,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളത്. 30 പ്രമുഖ രാജ്യന്തര ജേണല്‍ പ്രസാധകരുടെ 13,000- ത്തോളം വരുന്ന ഇ-ജേണലുകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള 6,300-ലേറെ ഉന്നത…

Read More