- പൂവച്ചല് സ്കൂളില് വിദ്യാര്‍ത്ഥികള്‍ തമ്മില് കത്തിക്കുത്ത്; കുത്തേറ്റ പ്ലസ് ടു വിദ്യാര്ത്ഥി ഗുരുതരാവസ്ഥയില്
- കേരളത്തിന്റെ കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം
- ചോദ്യക്കടലാസ് ചോര്ച്ച: ഷുഹൈബിന്റെ ജാമ്യഹര്ജിയില് തിങ്കളാഴ്ച വിധി
- അഞ്ചലില് യുവതിയെയും ഇരട്ട ചോരക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്ഷങ്ങള്ക്ക് ശേഷം മുന്‍ സൈനികര് പിടിയില്‍
- ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,
- ആചാരങ്ങള് പാലിക്കാന് കഴിയുന്നവര് ക്ഷേത്രത്തില് പോയാല് മതിയെന്ന് മന്ത്രി ഗണേഷ് കുമാര്
- ആചാരങ്ങള് പാലിക്കാന് കഴിയുന്നവര് ക്ഷേത്രത്തില് പോയാല് മതിയെന്ന് മന്ത്രി ഗണേഷ് കുമാര്
- റിജിത്ത് വധം: 9 ബി.ജെ.പി- ആര്.എസ്.എസ്. പ്രവര്ത്തകര് കുറ്റക്കാര്
Author: News Desk
ചെന്നൈ: കൃഷ്ണഗിരി ജില്ലയില്‍ നടത്തിയ വ്യാജ എന്‍സിസി ക്യാമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. എലി വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് ഒടിവ് സംഭവിച്ച് ഇയാള്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19ന് അറസ്റ്റിലാവുന്നതിനു തൊട്ടു മുന്പ് ഇയാള്‍ വിഷം കഴിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്‌തെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരിന്നു. ശിവരാമന്‍ ഉള്‍പ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിരവധി പേരെ പീഡിപ്പിച്ചുവെന്നാണ് കേസ്. വ്യാജ എന്‍സിസി ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതിലൊരു പെണ്‍കുട്ടി തനിക്ക് നേരിട്ട അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്.
ന്യൂഡൽഹി: കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 25 കോടി രൂപ പിഴയും ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തിയിയിട്ടുണ്ട്. ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയന്‍സ് ഹോം ഫിനാന്‍സിന് വിപണിയില്‍ ആറ് മാസത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും അടക്കണം. റിലയന്‍സ് ഹോം ഫിനാന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തതായി 222 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇത്തരത്തിലുള്ള വായ്പാ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അനില്‍ അംബാനിയുടെ സ്വാധീനത്താല്‍ ഉന്നതരുടെ സഹായത്തോടെ ഈ നീക്കം മറികടന്നതായി റിപ്പോര്‍ട്ടില്‍…
കൊച്ചി: പോക്‌സോ കേസില്‍ യൂട്യൂബര്‍ വി ജെ മച്ചാന്‍ എന്ന ഗോവിന്ദ് വി ജെ അറസ്റ്റില്‍. 16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. 16 വയസുകാരിയായ പെണ്‍കുട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുമുണ്ട്.
‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രമുഖരുടെ ലൈംഗികാതിക്ര വിവരങ്ങൾ ഒഴിവാക്കി’: റിപ്പോർട്ടിൽ സർക്കാരിന്റെ ‘കടുംവെട്ട്’; 5 പേജുകൾ പൂര്‍ണമായി ഒഴിവാക്കി
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍, മുന്‍പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സർക്കാർ ഒഴിവാക്കിയതു വിവാദമാകുന്നു. മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചാണു ജസ്റ്റിസ് ഹേമ റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിച്ചത്. സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഖണ്ഡികകൾ ഒഴിവാക്കണമെന്നും കൂടുതല്‍ എന്തൊക്കെ ഒഴിവാക്കാമെന്നു സര്‍ക്കാരിനു പരിശോധിച്ചു തീരുമാനിക്കാമെന്നുമാണു വിവരാവകാശ കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നത് ഇതുപ്രകാരം ഏതൊക്കെ പേജുകളിലെ ഏതൊക്കെ ഖണ്ഡികകളാണ് ഒഴിവാക്കുന്നതെന്നു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകരെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ പറയാതെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഒഴിവാക്കിയതാണു വിവാദമായത്. 48-ാം പേജിലെ 93-ാം പാരഗ്രാഫില്‍ സിനിമാ വ്യവസായത്തിലെ പ്രധാനപ്പെട്ട ആളുകളില്‍നിന്നുള്‍പ്പെടെ സ്ത്രീകള്‍ക്കു ലൈംഗികാതിക്രമം നേരിടേണ്ടിവന്നതായി ലഭിച്ച തെളിവുകളില്‍നിന്നു വ്യക്തമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങള്‍ക്കു മുന്നിലെത്തിയ മൊഴികള്‍ വിശ്വസിക്കാതിരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു കഴിഞ്ഞുള്ള 5 പേജുകളാണ് പൂര്‍ണമായി ഒഴിവാക്കിയത്. 42-43 പേജുകളിലെ…
മനാമ: മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ 66 ലക്ഷം നൽകി. മുസ്ലീംലീഗ് പുരനധിവാസ ഫണ്ട് സംബന്ധമായി പ്രഖ്യാപനം വന്നയുടൻ ആരംഭിച്ച് 10 ദിവസം കൊണ്ടാണ് കെ എം സി സി ബഹ്റൈൻ 66 ലക്ഷം സ്വരൂപിച്ച് നൽകിയത്. കെ എം സി സി ബഹ്റൈൻ പ്രഖ്യാപിച്ച ആദ്യ ഗഢു പ്രഥമഘട്ടത്തിൽ തന്നെ കെ എം സി സി ബഹ്റൈൻ സംസ്ഥാന പ്രസിഡൻ്റ് എ ഹബീബ് റഹ് മാനും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയും ചേർന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറിയിരുന്നു. പ്രഖ്യാപനതുകയും ലക്ഷ്യം വെച്ച് ഫണ്ട് സ്വരൂപിക്കാൻ പ്രവർത്തനഗോഥയിലേക്കിറങ്ങിയ കെ എം സി സി ബഹ്റൈന് ലക്ഷ്യം വെച്ചതിൻ്റെ ഇരട്ടി തുക മുസ്ലീംലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുവാൻ സാധിച്ചു. ഫണ്ട് ശേഖരണത്തിൻ്റെ ആഹ്വാനം ശിരസ്സാവഹിച്ച് പ്രവർത്തനരംഗത്ത് സജീവമായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്,…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ ദിവസവും തൊണ്ണൂറോളം ബലാത്സംഗങ്ങളാണ് നടക്കുന്നതെന്നും ഇത് ഭയാനകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. കൊല്‍ക്കത്തയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മമതയുടെ കത്ത്. ‘രാജ്യത്ത് ബലാത്സംഗ കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ പല കേസുകളിലും ബലാത്സംഗത്തിനൊപ്പം കൊലപാതകവും നടക്കുന്നതായാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും രാജ്യത്ത് തൊണ്ണൂറോളം ബലാത്സംഗ കേസുകളാണ് ഉണ്ടാകുന്നതെന്ന കാര്യം ഭയാനകമാണ്. ഇത് സമൂഹത്തിന്റേയും രാജ്യത്തിന്റേയും മനസാക്ഷിയേയും ആത്മവിശ്വാസത്തേയും ഉലയ്ക്കുന്നതാണ്. ഇതിന് അറുതി വരുത്തേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. അപ്പോഴേ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളതായി തോന്നൂ.’ -മമത ബാനര്‍ജി കത്തില്‍ പറഞ്ഞു. അതീവ ഗൗരവതരമായ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും കുറ്റവാളെ മാതൃകാപരമായി ശിക്ഷിക്കുംവിധം കേന്ദ്രം നിയമം നിര്‍മ്മിക്കേണ്ടതുണ്ടെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു. ബലാത്സംഗ…
കോട്ടയം: പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് ഇവരെ പിടികൂടിയത്. ജൂലായിലായിരുന്നു പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിച്ച് യുവതികൾ സ്വർണം തട്ടിയത്. ഷാജിതയോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സിനിമകള്‍ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം; ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘം അറസ്റ്റില്‍
തൃശൂര്‍: ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘം കയ്പമംഗലത്ത് അറസ്റ്റില്‍. കയ്പമംഗലം സ്വദേശിയെ സിനിമകള്‍ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാല് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് ( 25 ) തിരുവനന്തപുരം അനാട് സ്വദേശി ഷഫീര്‍(29), കൊല്ലം മടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21) എന്നിവരാണ് പിടിയിലായത്. ടെലിഗ്രാമില്‍ നിന്ന് ലഭിക്കുന്ന ഫിലിം റിവ്യൂ ആപ്പ് വഴി റിവ്യൂകള്‍ സ്വീകരിക്കുകയും പിന്നീട് ഓരോ ഘട്ടത്തിലും പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്ത്രപരമായി പണം നിക്ഷേപിപ്പിക്കുകയും പിന്നീട് ലാഭം എടുക്കുവാനും മറ്റുമായി കൂടുതല്‍ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി. പ്ലക്‌സ് എന്ന സിനിമാ റിവ്യൂ അപ്ലിക്കേഷന്‍ വഴി സിനിമകള്‍ക്ക് റിവ്യൂ എഴുതി നല്‍കുന്നതിന് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ്…
പാലക്കാട്: ഫണ്ട് തിരിമറി ആരോപണത്തെ തുടർന്ന് സി.പി.എമ്മിൽ നടപടിക്ക് വിധേയനായ നേതാവ് പി.കെ. ശശിയെ പുകഴ്ത്തി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫണ്ട് തിരിമറി നടത്തിയെന്നു കണ്ടെത്തിയ യൂണിവേഴ്‌സൽ കോളേജിലെ പരിപാടിക്കിടയിലാണ് പരാമർശം. ശശിയെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്ന് ഗണേഷ് പറഞ്ഞു. താനും ഒരുപാട് ആരോപണങ്ങൾക്കിരയായിട്ടുണ്ട്. അടുത്തുനിന്നു കണ്ടിട്ടുള്ള ആളെന്ന നിലയ്ക്ക് ശശിയെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ വേറെയൊരാളെ കണ്ടിട്ടില്ല. രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കും. എം.എൽ.എ. ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും സ്നേഹത്തിനു മുൻതൂക്കം നൽകി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് മനസ്സിൽ അദ്ദേഹത്തിനു സ്ഥാനം നൽകിയിട്ടുള്ളത്. നുണകളിലൂടെ യൂണിവേഴ്സൽ കോളേജിനെയും ശശിയെയും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ഒരുപാട് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അത് ബാധിക്കുന്നുണ്ടെന്ന് ഓർക്കണം. സത്യമേ ജയിക്കൂ. അസത്യത്തിനു കൂട്ടുനിന്നാൽ അസത്യം പ്രവർത്തിക്കുന്നവൻ കരിഞ്ഞു ചാമ്പലാകും. സത്യത്തിന്റെ കൂടെ നിൽക്കുന്നവൻ തിളങ്ങും. തന്നെ വളഞ്ഞിട്ട് ആക്രമിച്ച ചിലർ കേരള രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ നിന്നു തന്നെ തൂത്തെറിയപ്പെട്ടു. തന്റെ ദൈവം സത്യമാണ്. പി.കെ.ശശിയെ ആക്രമിക്കുമ്പോൾ…
പട്ടാമ്പി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയായ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഇന്നലെ വൈകീട്ട് സ്ഥാപനം അടച്ചതിനു ശേഷമാണ് ഇവർ ശുചിമുറിയിൽ കയറി ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചതെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.