Author: News Desk

കൊച്ചി: കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീ‍ർത്തിമോൻ സദാനന്ദൻ, മുവാറ്റുപുഴ സ്വദേശി രാഘുൽ രതീഷൻ, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികൾ ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചു എന്നതാണ് കേസ്. കേരളത്തിൽ നിന്നുളള 1300 ഓളം പേ‍ർ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്. മലയാളി നഴ്സുമാർ അടക്കമുള്ളവരാണ് വായ്പ എടുത്ത് തിരിച്ച് അടയ്ക്കാതെ മുങ്ങിയെന്നായിരുന്നു ആരോപണം ഉയർന്നത്. ജോലി ചെയ്യുന്ന സമയത്ത് വൻ തുക ലോൺ എടുത്ത ശേഷം ലീവ് എടുത്ത് നാട്ടിലേക്കും കാനഡ, യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറി പാർത്ത ശേഷം ലോൺ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു ഉയർന്ന പരാതി. ചെറു തുകയുടെ ലോൺ എടുത്ത് കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് വലിയ തുക ലോൺ എടുത്ത ശേഷം തട്ടിപ്പ്…

Read More

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി. കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്‍കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്. മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ…

Read More

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി.മാനേജര്‍മാരായ കെ രാമകൃഷ്ണന്‍, കെ കെസുഭാഷ്, സി ആര്‍ ലെജുമോള്‍ ,കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി.

Read More

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയുടെ സഹോദരിയെ എക്സൈസ് ചോദ്യം ചെയ്തു. വിവരശേഖരണത്തിന്റെ ഭാഗമായാണ് സഹോദരിയെ ചോദ്യം ചെയ്തത്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. വാഹനം വാടകയ്ക്ക് എടുക്കാൻ സഹായിച്ച യുവതിയെയും ചോദ്യം ചെയ്തു. തസ്ലീമ കാർ വാടകയ്ക്ക് എടുത്തത് മറ്റൊരാവശ്യത്തിന് നൽകിയ തന്റെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌തെന്ന് യുവതി മൊഴി നൽകി. തസ്ലീമയുടെ ഭർത്താവ് സുൽത്താനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തി. തസ്ലീമ അറസ്റ്റിലായ ശേഷം ഭർത്താവ് എക്സൈസുമായി ബന്ധപ്പെടുകയോ എന്നും ഉണ്ടായില്ല. എക്സൈസ് ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. ഭര്‍ത്താവിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് ഉണ്ടെന്നും ഇവിടേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശനം നടത്താറുണ്ടെന്നും എക്സൈസ് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ്…

Read More

കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന്‍ വഖഫ് ട്രിബ്യൂണലിനെ അറിയിച്ചത്. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. ഭൂമി വഖഫല്ലെന്ന് ഫാറൂഖ് കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രിബ്യൂണലിന് മുന്‍പാകെ വാദിച്ചിരുന്നു. ഭൂമി ഫാറൂഖ് കോളേജിന് രജിസ്റ്റര്‍ ചെയ്തുനല്‍കിയപ്പോള്‍ ഭൂമിയുടെ ക്രയവിക്രയം ഫാറൂഖ് കോളേജിന് പൂര്‍ണമായും നല്‍കിയതായി പരാമര്‍ശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. അതിനാല്‍ ഈ പരാമര്‍ശങ്ങള്‍ ഭൂമി വഖഫ് അല്ലെന്നതിന് തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം, സിദ്ദിഖ് സേഠിന്റെ രണ്ടുമക്കള്‍ മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. വഖഫ് ആധാരത്തില്‍ രണ്ടുതവണ വഖഫ് എന്ന് പരാമര്‍ശിച്ചതും ദൈവനാമത്തില്‍ ആത്മശാന്തിക്കായി സമര്‍പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ്…

Read More

മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന കൊലുവിലൂടെ ശ്രെദ്ധേയമായ പാർവതി കൃഷ്ണൻ നിര്യാതയായി. വാർധ്യക്യസഹജമായ അസുഖംമൂലമാണ്‌ ബാർബാറിലെ ആൻഡലസ് ഗാർഡനിൽ മരണപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്ഷമായി ബഹ്‌റൈനിലെ ഏറ്റവും വലിയ വലിയ ബൊമ്മക്കൊലു ഒരുക്കുന്നത് ഈ മുത്തശ്ശിയും മകൻ ശ്യം കൃഷ്ണനും, മരുമകൾ പദ്‌മ ശ്യാമും, മക്കളുമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുമായി എത്തുന്ന നൂറുകണക്കിന് പേർ ഈ മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു. മക്കൾ: അരുൺകൃഷ്‍ണൻ, രേണുക ജയചന്ദ്രൻ, ശ്യം കൃഷ്‍ണൻ(ബഹ്‌റൈൻ)മരുമക്കൾ: ലതാ അരുൺ, ജയചന്ദ്രൻ, പദ്‌മ ശ്യം കൃഷ്‍ണൻ. ചെറുമക്കൾ: അശ്വൻ കൃഷ്‌ണൻ, കൃഷ്‌ണ ജയചന്ദ്രൻ, ഐശ്വര്യ ശ്യം, അക്ഷയ് ശ്യം. ശ്രീറാം ജയചന്ദ്രൻ, ഭാര്യ ഐശ്വര്യ ശ്രീറാം, കൊച്ചുമകൻ മകൻ വിഹാൻ ശ്രീറാം. കേരള – തമിഴ് പാരമ്പര്യ ആചാര അനുഷ്ടാനങ്ങൾ ബഹ്‌റൈനിലെ പുതു തലമുറയ്ക്ക് പകർന്നു നൽകിയ പാർവതി കൃഷ്ണൻ എന്ന മുത്തശ്ശിയുടെ ശവസംസ്കാര ചടങ്ങുകൾ ഹിന്ദുമത ആചാര പ്രകാരം അസ്‌കർ ഹിന്ദു ശ്മശാനത്തിൽ നടന്നു. =========================================================================== കേരള…

Read More

കൊല്ലം: സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല്‍ അഞ്ചു വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു*. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നഗരിയായി കൊട്ടാരക്കര മാറുകയാണെന്ന് പ്രേംകുമാര്‍ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ബി.ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. മേളയുടെ ലോഗോ അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചലച്ചിത്രനിര്‍മ്മാതാവ് അനില്‍ അമ്പലക്കരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായ സംഘാടക…

Read More

തിരുവനന്തപുരം: എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാന്‍ കേരള സര്‍വകലാശാല തീരുമാനം. സെനറ്റ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മലാണ് തീരുമാനമെടുത്തത്. സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബൈക്കില്‍ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജില്‍ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകന് നല്‍കിയ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സര്‍വകലാശാലാ തീരുമാനം. ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് വിസി അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

Read More

പത്തനാപുരം: പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ മദ്യപിച്ച് പട്രോളിംഗ് നടത്തിയെന്ന ആരോപണത്തിൽ ഗ്രേഡ് എസ്.ഐ ഉൾപ്പെടെ രണ്ടു പേർക്ക് സസ്പെൻഷൻ. കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ സുമേഷ്, സി.പി.ഒ മഹേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.റൂറൽ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ നാലിന് പുലർച്ചെയായിരുന്നു സംഭവം. പത്തനാപുരത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഇരുവരെയും മദ്യപിച്ചെന്നെരോപിച്ച് ആശുപത്രി ജംഗ്ഷന് സമീപം നാട്ടുകാർ തടഞ്ഞിരുന്നു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇവർ വാഹനത്തിൽ നിന്നിറങ്ങിയില്ല. തുടർന്ന് തടയാൻ ശ്രമിച്ച നാട്ടുകാരെ തട്ടിയിട്ട് വാഹനം അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ ഇരുവരും അറിയിച്ചിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് വകുപ്പുതല അന്വേഷണം നടത്തിയത്. സുമേഷ് മുൻപും നിരവധിതവണ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനെ തുടർന്ന് നടപടിക്ക് വിധേയനായിട്ടുണ്ട്.

Read More

അഹമ്മദാബാദ്: കനത്ത ചൂട് താങ്ങാനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനിടെയാണ് ചിദംബരം കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതേസമയം ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരം വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. അഹമ്മദാബാദിലെ സാബര്‍മതി നദീതീരത്ത് വെച്ചാണ് കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍ നടക്കുന്നത്. മഹാത്മ ഗാന്ധി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഉപ്പുസത്യാഗ്രഹം തുടങ്ങിയ സ്ഥലം കൂടിയാണ് സാബര്‍മതി തീരം. ഇവിടെ ന്യായ്പഥ്: സങ്കല്‍പ്, സമര്‍പണ്‍, സംഘര്‍ഷ് (നീതിയുടെ പാത: ദൃഢനിശ്ചയം, പ്രതിബദ്ധത, പോരാട്ടം) എന്ന പേരിലാണ് പാര്‍ട്ടി സമ്മേളനം നടക്കുന്നത്. ഏപ്രില്‍ ഒന്‍പതിന് അവസാനിക്കുന്ന കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ ആയിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More