Author: News Desk

പുല്‍പ്പള്ളി∙ വനംവകുപ്പ് മയക്കുവെടി വയ്ക്കുന്നതിനു നീക്കം നടത്തുന്നതിനിടെ അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു. ദേവർഗദ്ദെ കേശവന്റെ ആടിനെയാണു പുലർച്ചെ കടുവ കൊന്നത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി. അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎൽപി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എൽപി സ്‌കൂള്‍, സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഇന്നലെ വനംവകുപ്പ് നടപടി ആരംഭിച്ചിരുന്നു. കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് ഇന്ന് ആടിനെ കൊന്നത്. മുത്തങ്ങയില്‍നിന്ന് എത്തിച്ച കുങ്കി ആനകളുടെ സഹായത്തോടെയാണു തിരച്ചിൽ. 50 അംഗം വനപാലക സംഘം 3 ടീമായാണു തിരച്ചിൽ നടത്തുന്നത്. കടുവയെ പിടിക്കുന്നതിനു 3 കൂട് സ്ഥാപിച്ചു. സ്ഥലത്തെ 20 ക്യാമറകളിൽ ഒന്നിലും കടുവയുടെ ദൃശ്യം പതിഞ്ഞല്ല. അതേസമയം, തെര്‍മല്‍…

Read More

തിരുവന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പിവി അന്‍വര്‍. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. തന്നെ നിയമസഭയിലെത്തിച്ച ഇടതുമുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും സ്പീക്കര്‍ക്ക് രാജി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. പതിനൊന്നാം തീയതി തന്നെ ഓണ്‍ലൈനായി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എംഎല്‍എ സ്ഥാനംരാജിവയ്ക്കുമ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതി രാജിക്കത്ത് കൊടുക്കണമെന്നാണ് നിയമം. ഇന്ന് നേരിട്ടെത്തി രാജി നല്‍കുകയും ചെയ്തു. രാജി സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും പിവി അന്‍വര്‍ പറഞ്ഞു. രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം…

Read More

മനാമ: സംഗീത സാന്ദ്രവും നൃത്ത സമ്പുഷ്ടവുമായ പരിപാടികളുമായി ഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്‌സ്-ന്യൂഇയര്‍ ആഘോഷിച്ചു. മാസ് കരോള്‍ മത്സരം, നൃത്തങ്ങള്‍, വിവിധ പാട്ടുകള്‍, മിമിക്രി, വിവിധ ഗെയിംസുകള്‍ എന്നിവ ആഘോഷത്തിന് മിഴിവേകി.ഐപി-ഒടി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ ഫാര്‍മസിസ്റ്റ് സില്‍വ പുയോ ബിംഗോ പുതുവത്സര സന്ദേശം നല്‍കി.ഉദ്ഘാടന ചടങ്ങില്‍ ഷിഫ അല്‍ ജസീറ ആശുപത്രി ഡയരക്ടര്‍ ഷബീര്‍ അലി പികെ, കണ്‍സള്‍ട്ടന്റ് ഗാസ്‌ട്രോഎന്‍ടറോളജിസ്റ്റ് ഡോ. ഹിഷാം ജലാല്‍, മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. സുബ്രമണ്യന്‍, ഡോ. ചന്ദ്രശേഖരന്‍, ഡോ. കുമാര സ്വാമി, ഡോ. ഫിറോസ് ഖാന്‍, ഡോ. അലീമ, മറ്റു ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.സാന്റയുടെ പ്രവേശനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സാന്റയോടൊപ്പം സിനിമാറ്റിക് ഡാന്‍സുമായി ദീപയും പാട്ടുമായി സമദും വേദിയിലെത്തി. ബിനു പൊന്നച്ചന്‍, ഗണേഷന്‍ എന്നിവര്‍ സാന്റയായി വേഷമിട്ടു. കുട്ടികളായ ദന്‍വന്ത്, ഭ്രിതികശ്രീ എന്നിവരുടെ ഡാന്‍സ്, അസ്‌വ ഫാത്തിമയുടെ ഗാനം, ഫാര്‍മസി ടീം, റിസപ്ഷന്‍-നഴ്‌സിംഗ് ടീം…

Read More

വാ​ഷിം​ഗ്ട​ൺ​:​ ​ യു.എസിലെ ലോസ് ആഞ്ചലസിൽ കാ​ട്ടു​തീ​യി​ൽ​പ്പെ​ട്ട് ​മ​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 16​ ​ആ​യി.​ ​പാ​ലി​സേ​ഡ്സ്,​​​ ​ആ​ൾ​ട്ട​ഡീ​ന,​ ​പാ​സ​ഡീ​ന​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​മ​ര​ണം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​ഇ​വി​ടെ​ ​കാ​ട്ടു​തീ​ 11​ ​-​ 15​ ​ശ​ത​മാ​നം​ ​വ​രെ​ ​മാ​ത്ര​മേ​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടു​ള്ളൂ.​ 13​ ​പേ​രെ​ ​കാ​ണാ​താ​യി.​ ​ സി​ൽ​മ​റി​ൽ​ 76​ ​ശ​ത​മാ​നം​ ​കാ​ട്ടു​തീ​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.​ 35,000​ ​വീ​ടു​ക​ളി​ൽ​ ​ഇ​നി​യും​ ​വൈ​ദ്യു​തി​ ​എ​ത്തി​ക്കാ​നാ​യി​ട്ടി​ല്ല.ബ്രെ​ന്റ്‌​വു​ഡി​ന്റെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ഒ​ഴി​യാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​യു.​എ​സ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ക​മ​ലാ​ ​ഹാ​രി​സ്,​ ​ന​ട​നും​ ​കാ​ലി​ഫോ​ർ​ണി​യ​ ​മു​ൻ​ ​ഗ​വ​ർ​ണ​റു​മാ​യ​ ​ആ​ർ​നോ​ൾ​ഡ് ​ഷ്വാ​ർ​സ​നെ​ഗ​ർ​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​രു​ടെ​ ​വീ​ടു​ക​ൾ​ ​ബ്രെ​ന്റ്‌​വു​ഡി​ലാ​ണ്. അതേസമയം തീപിടിത്തത്തിനിടെ ആശങ്ക വിതച്ച് ​ ​മോ​ഷ​ണവും ​ ​വ്യാ​പ​ക​മാ​കു​ന്നു.​ ​അ​ഗ്നി​ര​ക്ഷാ​ ​സേ​നാം​ഗ​ങ്ങ​ളു​ടെ​ ​വേ​ഷ​ത്തി​ൽ​ ​വീ​ടു​ക​ളി​ൽ​ ​മോ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 2​ ​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​ഇ​തു​വ​രെ​ 20​ ​ഓ​ളം​ ​പേ​രാ​ണ് ​മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് ​പി​ടി​യി​ലാ​യ​ത്.കാ​ട്ടു​തീ​ ​മൂ​ലം​ ​വീ​ടും​ ​സ​മ്പാ​ദ്യ​വും​ ​ഉ​പേ​ക്ഷി​ച്ച് ​ജ​നം​ ​ജീ​വ​നും​ ​കൊ​ണ്ട് ​ര​ക്ഷ​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​മാ​ണ് ​മോ​ഷ്ടാ​ക്ക​ൾ​ ​മു​ത​ലാ​ക്കു​ന്ന​ത്.​ ​ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന്…

Read More

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കെതിരെ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടിയുണ്ടാകും. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണ ഉണ്ടായാലും അവരെ നേരിടും. സ്ത്രീകളോട് നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല’,​- മുഖ്യമന്ത്രി വ്യക്തമാക്കി.സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവും പിണറായി വിജയൻ നടത്തി. അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് ചോദ്യം ചെയ്യാനാകില്ല.കാരണം മോദി തുടരുന്നത് കോൺഗ്രസ് കൊണ്ടുവന്ന നയങ്ങളാണ്. അതായത് ഫലത്തിൽ ഇരുവരുടെയും നയം ഒന്നാണ്. വർഗീയ ശക്തികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2011-16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല.…

Read More

അറസ്റ്റിലായവരുടെ എണ്ണം 30 ആയി,​ പ്രതികളിൽ ചിലർ ജില്ല വിട്ടുപത്തനംതിട്ട.കായികതാരമായ ദളിത് പെൺകുട്ടിയെ അറുപതിലേറെ പേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. ഇനിന് രാവിലെയും രാത്രിയുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ 10 പേരുടെ അറസ്റ്റ് രണ്ടുഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നുപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.അതേസമയം പെൺകുട്ടിയുടെ പരാതിയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് തുടങ്ങിയതോടെ പ്രതിയാകാൻ സാദ്ധ്യതയുള്ള ചിലർ ജില്ലയിൽ നിന്ന് പുറത്തുകടന്നതായും വിവരമുണ്ട്. ഇതേത്തുടർന്ന് ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചു. ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട എസ്.പി,​ ഡിവൈ. എസ്.പി നന്ദകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

Read More

കാസർകോട്: പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കാസർകോട് കുമ്പള ഭാസ്ക‌‌ര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വെെകുന്നേരം വീട്ടിൽ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്ത് കഴിച്ചത്. ഉടൻ തന്നെ വീട്ടുകാർ വായിൽ കയ്യിട്ട് തൊലി പുറത്തെടുത്തിരുന്നു.തൊലി തൊണ്ടയിൽ അവശേഷിക്കുന്നുണ്ടോയെന്നറിയാൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ കുഴപ്പമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതോടെ കുടുംബം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഞായറാഴ്ച പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് പ്രവാസിയായ അൻവർ തിരികെ ഗൾഫിലേക്ക് പോയത്. ആയിഷുവാണ് സഹോദരി.

Read More

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി കളക്ടറുടെ ഉത്തരവ് തേടുമെന്നും അനുമതി ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) ആണ് വെള്ളിയാഴ്ച മരിച്ചത്. അച്ഛന്‍ സമാധിയായി എന്ന് മക്കള്‍ പരിസരപ്രദേശങ്ങളില്‍ പോസ്റ്റര്‍ ഒട്ടിച്ചതോടെയാണ് മരണവിവരം പുറംലോകം അറിഞ്ഞത്.അച്ഛന്‍ സമാധിയിലേക്ക് തനിയെ നടന്നുവന്ന് ഇരിക്കുകയായിരുന്നു എന്നും അച്ഛന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റുകമാത്രമാണ് ചെയ്തതെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ മാധ്യമങ്ങളോടും പോലീസിനോടും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി ഗോപന്‍ സ്വാമിയെ വീടിനുപുറത്തേക്ക് കാണാറില്ലായിരുന്നുവെന്നും അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നു എന്നും പരിസാരവാസികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വയോധികന്‍ എങ്ങനെയാണ് സ്വയം നടന്നുവന്ന് സമാധിയില്‍ ഇരുന്നതെന്നും നാട്ടുകാര്‍ ചോദിക്കുന്നു.അതേസമയം, പ്രായാധിക്യത്താല്‍ മരണപ്പെട്ട വയോധികനെ മക്കള്‍ വീടിന്റെ പരിസരത്ത് സംസ്‌കരിക്കുകയും ബാക്കി പറയുന്ന കാര്യങ്ങളൊക്കെ നുണയുമാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്…

Read More

തിരുവനന്തപുരം : തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം,​എൽ.എ . നാളെ രാവിലെ 9.30ന് തിരുവനന്തപുരത്താണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്,​ പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനുണ്ടെന്നാണ് അൻവർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. അൻവർ നാളെ എം.എൽ.എ സ്ഥാനം രാജി വച്ചേക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണെന്നാണ് വിവരം. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി ചർച്ചകൾക്ക് പിന്നിൽ.കഴിഞ്ഞ ദിവസമാണ് പി.വി. അൻവർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലവിൽ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഇതിനൊപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കുന്നതിന് എം.പിമാരായ സുസ്മിത ദേവ്,​ മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയതായും വിവരമുണ്ട്.

Read More

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു. വെള്ളത്തിൽ മുങ്ങിയ നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.16 വയസുകാരായ നിമ, ആൻഗ്രേസ്, അലീന, എറിൻ എന്നിവരാണ് വെള്ളത്തിൽ വീണത്. തൃശൂർ സ്വദേശികളാണ് നാലുപേരും എന്നാണ് വിവരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.പീച്ചി പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. നാലുപേരും നിലവിൽ തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്.

Read More