- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി
- നിലമ്പൂര് ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില് പിവി അന്വറിന്റെ അനുയായി അറസ്റ്റില്
- ഐ.വൈ.സി.സി ബഹ്റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു
- ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
- പി.വി. അൻവറിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി
- പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു മുറിവേൽപ്പിച്ചു; മദ്ധ്യവയസ്കൻ അറസ്റ്റിൽ
- കര്ണാടകയില് സ്ഥിരീകരിച്ച എച്ച്.എം.പി.വി വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
Author: News Desk
തിരുവനന്തപുരം: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവല്ലം സ്വദേശി ഉണ്ണിക്കുട്ടൻ എന്ന ഉണ്ണികൃഷ്ണനാ(24)ണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് വിധിയിലുണ്ട്. 2022 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധുവായ പ്രതിയെ വളർത്തിയതും പൂജാദികർമ്മങ്ങൾ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പനാണ്. സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.തുടർന്നും ഇത്തരം പീഡനത്തിന് പലതവണ ഇരയായെന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. പീഡനത്തിൽ ഭയന്ന കുട്ടി ആദ്യം സംഭവം പുറത്തുപറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പോലീസിനു പരാതി നൽകിയത്. പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ തെറ്റായ…
മുകേഷ് എംഎല്എ തല്ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിബി അംഗം ബൃന്ദ കാരാട്ട്
ന്യൂഡല്ഹി: ബലാത്സംഗക്കേസിലെ പ്രതിയായ എം മുകേഷ് എംഎല്എ തല്ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിബി അംഗം ബൃന്ദ കാരാട്ട്. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്ന് ബൃന്ദ പറഞ്ഞു. സിപിഎം ഔദ്യോഗിക വെബ്സൈറ്റിലെ ലേഖനത്തിലാണ് ബൃന്ദയുടെ പരാമര്ശം. ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെപ്പറ്റി തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്ന ലേഖനത്തിലാണ് ബൃന്ദയുടെ വിമര്ശനം. ലേഖനത്തിന്റെ ആദ്യഭാഗങ്ങളില് സംസ്ഥാന സര്ക്കാര് എടുത്ത നടപടികളെ അഭിനന്ദിക്കുന്നു. സിനിമാ മേഖലയെ ചൂഷണങ്ങള് പഠിക്കാന് ഹേമ കമ്മിറ്റിയെ നിയോഗിച്ചതും, അതുമായി ബന്ധപ്പെട്ട പരാതികള് അന്വേഷിക്കാന് മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചതും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്ക്ക് മാതൃകയായ നടപടിയാണെന്ന് ബൃന്ദ സൂചിപ്പിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെത്തുടര്ന്ന് ലഭിച്ച പരാതിയില് സിപിഎം എംഎല്എയായ മുകേഷിനെതിരെ പൊലീസ് കേസെടുത്ത കാര്യം ലേഖനത്തില് ചൂണ്ടിക്കാട്ടുന്നു. എന്നാല് കേരളത്തില് ഇടതു സര്ക്കാരെടുത്തിരിക്കുന്ന നടപടികളെ മോശപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം ആരോപണം അഴിച്ചു വിടുന്നത്. കോണ്ഗ്രസിലെ രണ്ട്…
കോഴിക്കോട്: ഷിരൂരിൽ അപകടത്തിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ഡ്രൈവർ അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനമെടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സെപ്റ്റംബര് 2, 3 തീയതികളില് രക്ഷിതാക്കള്ക്കായി ഓറിയന്റേഷന് ദിനങ്ങള് ആചരിക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന് ഹമദ് അല് ഖലീഫ രാജകുമാരന്റെ നിര്ദേശങ്ങള് പാലിച്ച് ഇതിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുപോകുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന് മുബാറക് ജുമാ അറിയിച്ചു. ഓറിയന്റേഷന് ദിനങ്ങളില് രക്ഷിതാക്കള്ക്ക് സ്കൂള് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനും പുതിയ അദ്ധ്യയന വര്ഷത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളറിയാനും വിദ്യാര്ത്ഥികളുടെ പഠനോപകരണങ്ങളടങ്ങിയ പാക്കറ്റ് വാങ്ങാനും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
റിയാദ്: സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസില് മലയാളിയായ പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. പാലക്കാട് ജില്ലയിലെ ചേറുമ്പ സ്വദേശി അബ്ദുള് ഖാദര് അബ്ദുള് റഹ്മാന്റെ (63) വധശിക്ഷയാണ് ശരീഅ കോടതിയുടെ വിധിയെ തുടര്ന്ന് നടപ്പിലാക്കിയത്. സൗദി അറേബ്യ പൗരനായ യൂസുഫ് ബിന് അബ്ദുള് അസീസ് ബിന് ഫഹദ് അല് ദാഖിര് എന്ന വ്യക്തിയെയാണ് അബ്ദുള് ഖാദര് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചാണ് പ്രവാസി മലയാളി സൗദി പൗരനെ കൊലപ്പെടുത്തിയത്. റിയാദിലെ ജയിലില് കഴിഞ്ഞിരുന്ന അബ്ദുള് ഖാദറിന്റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാര്ത്താക്കുറിപ്പില് അറിയിച്ചു. കൊലപാതകം നടന്നയുടന് പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയില് ഇളവ് തേടി സുപ്രീംകോടതിയെയും റോയല് കോര്ട്ടിനെയും പ്രതിയായ പ്രവാസി സമീപിച്ചെങ്കിലും അപ്പീല് തള്ളി ശരീഅ കോടതി വിധി ശരിവെച്ചു. സൗദി വടക്കുപടിഞ്ഞാറന് മേഖലയിലെ തബൂക്കില് ആംഫറ്റാമിന് മയക്കുമരുന്ന് ഗുളികകള് കടത്തിയ കേസില് പിടിയിലായ ഈദ് ബിന് റാഷിദ് ബിന്…
വയനാട് പുനരധിവാസം: വീട് നഷ്ടപ്പെട്ടവർക്ക് മുൻഗണന, 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകും
തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഏകകണ്ഠേന തീരുമാനിച്ചു. സർവ്വകക്ഷിയോഗത്തിൽ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതിൽ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടൽ കൊണ്ട് കൂടിയാണ്. അത്തരത്തിൽ ദുരന്ത മേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവത്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങൾ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ…
രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ഇടം നേടി വ്യത്യസ്ത വ്യവസായ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്. ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസ് 42,000 കോടി രൂപയുടെ സമ്പത്തുമായി മലയാളികളിൽ രണ്ടാമതാണ്. ഇൻഫോസിസിൻ്റെ സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമത്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ…
തിരുവനന്തപുരം: എം മുകേഷ് എംഎല്എയുടെ രാജി വിഷയത്തില് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്. നോ കമന്റ്സ് എന്ന് പറഞ്ഞ മന്ത്രി കോടതിയിലുള്ള വിഷയത്തില് പ്രതികരിക്കാനില്ലെന്നും പറഞ്ഞു. നയരൂപീകരണ കമ്മിറ്റിയില് മുകേഷ് തുടരുന്നതില് വിചിത്ര ന്യായീകരണം മന്ത്രി നടത്തി. 11 പേരുടേത് നയരൂപീകരണ കമ്മിറ്റി അല്ല. അതിന്റെ പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതല മാത്രം. നയം രൂപീകരിക്കേണ്ടത് സര്ക്കാരും മന്ത്രിസഭയും എന്നായിരുന്നു വിചിത്ര ന്യായീകരണം. ഇന്ത്യയില് ഏറ്റവും കൂടുതല് സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം. സര്ക്കാരിന്റെ ഇടപെടല് കൊണ്ട് സിനിമ മേഖലയില് അടിമുടി മാറ്റമുണ്ടായെന്നും സജി ചെറിയാന് പറഞ്ഞു. ആരെയും കുറിച്ച് എന്തും പറയാന് മാധ്യമങ്ങള് ശ്രമിക്കുന്നുവെന്ന് സജി ചെറിയാന് പറഞ്ഞു. അത് സൗഹൃദങ്ങളെ ഇല്ലാതാക്കുന്നു. തെറ്റുകള് ചൂണ്ടിക്കാണിക്കണം. സിനിമാരംഗത്ത് ഇപ്രാവശ്യം കണ്ട ഒരു പ്രത്യേകത, ചെറുപ്പക്കാരുടെ കടന്നുവരവ് ഈ മേഖലയില് ഉണ്ടായിട്ടുണ്ട്. സിനിമയില് സ്ത്രീകള്ക്ക് പ്രാധാന്യം നല്കുന്ന പദ്ധതികള് സര്ക്കാര് നടപ്പിലാക്കിയെന്നും സജി ചെറിയാന് പറഞ്ഞു.
‘വിരമിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാർ പെൻഷൻ കിട്ടാതെ ആത്മഹത്യചെയ്യുന്നതിൽ ദുഃഖമില്ലേ’; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്.ടി.സി. പെന്ഷന് വൈകലില് സര്ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. വിരമിച്ച ജീവനക്കാര് പെന്ഷന് കിട്ടാതെ ആത്മഹത്യചെയ്യുന്ന സംഭവങ്ങളില് സര്ക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള് അങ്ങേയറ്റം ദുഃഖകരമാണെന്നും കോടതി പരാമര്ശിച്ചു. കാട്ടാക്കട ഡിപ്പോയില്നിന്ന് വിരമിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാര് ആത്മഹത്യചെയ്ത സംഭവമാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്, ആത്മഹത്യ പെന്ഷന് കിട്ടാത്തതിനാലാണെന്ന് സ്ഥിരീകരിക്കാന് കഴിഞ്ഞില്ലെന്നായിരുന്നു സര്ക്കാര് വാദം. ഇതുവരെ പെന്ഷന് കിട്ടാത്തതുമൂലം നാലു ആത്മഹത്യകള് ശ്രദ്ധയില്പ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ഓണക്കാലമായതിനാല് സെപ്റ്റംബര് മാസത്തിലെ പെന്ഷന് വൈകരുതെന്നും കോടതി നിര്ദേശിച്ചു. അതിനിടെ, ജൂലായ് വരെയുള്ള പെന്ഷന് കൊടുത്തുതീര്ത്തതായി സര്ക്കാര് കോടതിയെ അറിയിച്ചു.
കോഴിക്കോട്: മിന്നൽ പരിശോധനയിൽ അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം പിടിച്ചെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ്. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ബാദുഷ എന്ന വള്ളമാണ് പിടിച്ചെടുത്തത്. 14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 100 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും നടത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾക്ക് ശേഷം പിഴ സർക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു.