Author: newadmin3 newadmin3

കോഴിക്കോട്: വൻ ദുരന്തത്തിൽ വയനാട് മുങ്ങിയപ്പോൾ മാനവികതയുടെ മഹാപ്രതീകമായി വടകരയിലെ നടക്കൽ സ്വദേശി കരീം. ദുരന്തവാർത്ത അറിഞ്ഞയുടൻ കരീം പാലയാട് പുത്തൻ നടയിലെ തൻ്റെ കടയിലെ വസ്ത്രങ്ങളിൽ മഹാഭൂരിഭാഗവും വാരിപ്പെറുക്കി മകൻ കലഫിനോടൊപ്പം വയനാട് കയറി. കരീമും ഭാര്യ സെറീനയും ചേർന്നാണ് വസ്ത്രങ്ങൾ പായ്ക്ക് ചെയ്തത്. കൂടാതെ അടുത്തുള്ള കടകളിൽനിന്ന് വേറെ തുണികളും പായകളും അവശ്യസാധനങ്ങളും വാങ്ങിയാണ് മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അധികൃതരെ സാധനങ്ങളേൽപ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണ് താനെന്ന് കരീം പറഞ്ഞു.

Read More

കൽപ്പറ്റ: ഉരുൾപൊട്ടൽ വൻ നാശം വിതച്ച മുണ്ടക്കൈ- ചൂരല്‍മല മേഖലയിൽ രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളിലെ 1,769 പേര്‍. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിൽനിന്നുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി  രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. എന്‍. ഡി.ആര്‍.എഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫന്‍സ് സെക്യൂരിറ്റീസിലെ 180 പേരും കോസ്റ്റ് ഗാര്‍ഡിലെ 11 പേരും നാവികസേനയിലെ 68 പേരും ഫയര്‍ഫോഴ്സിലെ 360 പേരും കേരള പോലീസിലെ 866 പേരും തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, എസ്.ഡി.ആര്‍.എഫ് സേനയിലനിന്ന് 60 പേരുമടടങ്ങുന്ന ടീമും ഇടുക്കി എച്ച്.എ.ടി യില്‍ നിന്നും 14 പേരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മിലിട്ടറി എന്‍ജിനീയറിങ് വിഭാഗം,  ടെറിറ്റോറിയല്‍ ആര്‍മി വിഭാഗം,  ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സേവനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. കേരള- കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി.ടി.…

Read More

കൽപ്പറ്റ: വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം നടത്തി. പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്നും, ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും.…

Read More

പന്തളം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചും ദുരിതബാധിതർക്ക്‌ വേണ്ടി പ്രാർത്ഥിച്ചും ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഇന്നലെ രാവിലെ മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പായാണ് ആയിരക്കണക്കിന് ഭക്തർ പ്രത്യേക പ്രാർത്ഥന നടത്തിയത്. ദുരിതബാധിതർക്കായി ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം മാനവസേവാനിധിയായ ‘കൃഷ്ണ ഹസ്തം ‘സഹായ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് പ്രസിഡന്റ് ഉളനാട് ഹരികുമാർ, സെക്രട്ടറി വി.ആർ.അജിത്കുമാർ, ഖജാൻജി കെ.എൻ.അനിൽകുമാർ എന്നിവർ പറഞ്ഞു. അതേസമയം, വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി പത്തനംതിട്ടയിൽ നിന്ന് വാഹനം പുറപ്പെട്ടിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും ഏര്‍പ്പെടുത്തിയ ആറുമാസത്തെ വാര്‍ഷിക നിരോധന കാലയളവ് അവസാനിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ ചെമ്മീന്‍ നിരോധനം പിന്‍വലിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റിലെ മറൈന്‍ റിസോഴ്സസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ ജൂലൈ 31 വരെയാണ് നിരോധന കാലയളവ്. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കനുസൃതമായി സമുദ്ര സമ്പത്തിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട്, രാജ്യത്തിന്റെ പ്രാദേശിക ജലാശയങ്ങളില്‍ വല (അല്‍കാര്‍ഫ്) ഉപയോഗിച്ച് കടല്‍ മത്സ്യബന്ധനം നിരോധിക്കുന്നതിനുള്ള 2018ലെ ഉത്തരവ് (205) പ്രകാരമുള്ള ചെമ്മീന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വകുപ്പ് എല്ലാ മത്സ്യത്തൊഴിലാളികളോടും ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.

Read More

തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവെപ്പ് കേസില്‍ ഷിനിയെ ആക്രമിച്ചത് ഭര്‍ത്താവിനോടുള്ള വൈരാഗ്യം മൂലം. സുഹൃത്തായിരുന്ന സുജിത്ത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‌തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തി പൊലീസിനോട് പറഞ്ഞത്. സുജിത്തും ദീപ്തിയും സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സുജിത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. പ്രതിയായ ഡോക്‌ടർ ദീപ്‌തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചതെന്നാണ് മൊഴി. ഇതോടെ സുജിത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചതെന്നു, പൊലീസ് പറഞ്ഞു. വെടിവയ്പ് കേസില്‍ പങ്കില്ലെന്നു സമര്‍ഥിക്കാന്‍ ഒട്ടേറെ കള്ളങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഡോ.ദീപ്തി മോള്‍ ജോസ് ഒടുവില്‍ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്. വെടിവയ്പിന് ഇരയായ എന്‍എച്ച്എം പിആര്‍ഒ ഷിനിയെ അറിയുമോ…

Read More

തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ് സംഘടനാ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാക്കാനും ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒഐസിസി-ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടല്‍ നിര്‍വഹിക്കും. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകരുടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.

Read More

രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് പാര്‍ലമെന്റില്‍ കെ സി വേണുഗോപാല്‍. ശ്രദ്ധക്ഷണിക്കല്‍ ചര്‍ച്ചക്കു തുടക്കം കുറിച്ച് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ. വയനാട്ടിലെ അതിഭീകര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെ സി വേണുഗോപാൽ ലോകസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നോട്ടീസ് നൽകുകയും, ഉപസഭാ നടപടിക്രമത്തിൽ ഉൾപ്പെടുത്തി സ്പീക്കർ അനുമതി നൽകുകയും ചെയ്‌തിരുന്നു. ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണമെന്നും അതിജീവനത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. https://youtu.be/DjX1jqGnPts?si=P5Q1nUzFadiwooaI ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നടപടി വേണം. ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതില്‍ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു, കേന്ദ്രം ഇതില്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചു എന്നെല്ലാം അറിയണം. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. https://youtu.be/TPmO4O0KoTM?si=ovFeu7qRHCBnwpv8 കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക്…

Read More

തിരുവനന്തപുരം: വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദേശപര്യടനം  വെട്ടിച്ചുരുക്കി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. കേരളത്തിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച  നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് യാത്രതിരിക്കും. ദുരിതമനുഭവിക്കുന്നവർക്കായി മരുന്ന്, വസ്ത്രം, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും മറ്റും എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും  കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന്  വീണ്ടും സുധാകരൻ ആഹ്വാനം ചെയ്തു.

Read More

കൽപ്പറ്റ: ഉരുൾപൊട്ടൽ വൻ നാശനഷ്ടങ്ങൾ വിതച്ച ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി 1 കെ.എസ്.ഇ.ബി. അറിയിച്ചു. ബുധനാഴ്ച പുലർച്ചയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽനിന്ന് നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരമനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെ.എസ്.ഇ.ബിക്ക് ഉണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. 2 ട്രാൻസ്ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്ഫോമറുകൾ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്. പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി…

Read More