- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: മെറ്റയും ട്വിറ്ററും ഉൾപ്പെടെ നിരവധി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുകയാണ്. ചെലവ് ചുരുക്കലിനായി ട്വിറ്റർ 3800 പേരെയാണ് പിരിച്ച് വിട്ടതെങ്കിൽ മെറ്റയിൽ ഇത് 11000 ആയിരുന്നു. ഓരോ ടെക് കമ്പനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം ഓരോ ആഴ്ചയും കുത്തനെ ഉയരുകയാണ്. യുഎസിൽ എച്ച്-1 ബി വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ള മിക്ക ആളുകളും ഒരു പുതിയ ജോലി കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുകയാണ്. അടുത്ത 60 ദിവസത്തിനുള്ളിൽ ഒരു പുതിയ ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടാൽ ഇവരെല്ലാം യുഎസ് വിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഒരു ഇന്ത്യൻ സി.ഇ.ഒ ഇന്ത്യക്കാരെ സ്വന്തം മണ്ണിലേക്ക് തിരികെ വിളിക്കുന്നത്. മറ്റാരുമല്ല, ഡ്രീം 11 സഹസ്ഥാപകനും സിഇഒയുമായ ഹർഷ് ജെയിൻ ആണ് തന്‍റെ കമ്പനി ലാഭത്തിലാണെന്നും ഇന്ത്യക്കാർ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങിവരണമെന്നും ഇന്ത്യൻ ടെക് കമ്പനികളെ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും പറഞ്ഞത്.
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. പട്ടികയിൽ 10-ാം സ്ഥാനത്ത് നിൽക്കുന്ന ബ്രെന്റ്ഫഡ് 2-1ന് ചാമ്പ്യൻമാരെ തോൽപ്പിച്ചു. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ സ്ട്രൈക്കർ ഇവാൻ ടോണിയാണ് രണ്ട് ഗോളുകൾ നേടി ബ്രെന്റ്ഫഡിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. 16-ാം മിനിറ്റിൽ ബ്രെന്റ്ഫഡിനെ മുന്നിലെത്തിച്ച ടോണി ഇൻജറി ടൈമിൽ 2–ാം ഗോളും നേടി. ഫിൽ ഫോഡൻ ആണ് സിറ്റിയുടെ ആശ്വാസഗോൾ നേടിയത്.
ന്യൂഡല്‍ഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 734 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,46,66,377 ആയി. സജീവ കേസുകൾ 12,307 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള മൂന്ന് മരണങ്ങൾ ഉൾപ്പെടെ ആകെ മരണസംഖ്യ 5,30,531 ആയി. മൊത്തം അണുബാധയുടെ 0.03 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 98.78 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ കൊവിഡ് കേസുകളിൽ 199 കേസുകളുടെ കുറവ് രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,23,539 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു.
പാരീസ്: വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കാൻ പ്രചോദനമായ ഇറാൻ സ്വദേശി മെഹ്റാൻ കരീമി നസേരി മരണപ്പെട്ടു. 18 വർഷം പാരിസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിൽ കഴിഞ്ഞ ഇദ്ദേഹം ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണത്തിനു കീഴടങ്ങിയത്. 76 വയസായിരുന്നു. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പൊലീസും ആരോഗ്യസംഘവും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പാരീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ 1988 മുതൽ 2006 വരെയാണ് മെഹ്റാൻ കരീമി ജീവിച്ചത്. റെസിഡൻസി പേപ്പറുകൾ ലഭിക്കാത്തതിനേത്തുടർന്നായിരുന്നു ഇത്. ടെർമിനലിലെ പ്ലാസ്റ്റിക് ബെഞ്ചിൽ അന്തിയുറങ്ങിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറിയെഴുത്തും വായനയുമെല്ലാമായി ജീവിതം നീക്കി. ലോർഡ് ആൽഫ്രെഡ് എന്നൊരു പേരും ഇതിനിടെ അദേഹത്തിന് ലഭിച്ചു.
മരുന്ന് എങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്ന് രോഗികളെയും കൂട്ടിരിപ്പുകാരെയും ബോധവത്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഫാർമസിസ്റ്റ് കൗൺസിലിംഗ് സെന്‍ററുകൾ സ്ഥാപിക്കാൻ നിര്‍ദേശം. മരുന്നിന്റെ ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായാണ് ഫാർമസി പ്രാക്ടീസ് റെഗുലേഷൻ ആക്ട് 2015 പ്രകാരം ഫാർമസിസ്റ്റുകളുടെ നേതൃത്വത്തിൽ കൗൺസിലിംഗ് സെന്‍ററുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിലും ഈ നിർദേശം നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളം ഒരു നടപടിയും തുടങ്ങിയിട്ടില്ല. പി.പി.ആർ 2015ലെ കണക്കനുസരിച്ച്, രജിസ്റ്റർ ചെയ്ത ഒരു ഫാർമസിസ്റ്റിന് രോഗികളേയും, രോഗികൾക്ക് പരിചരണം നൽകുന്നവരേയും ഉപദേശിക്കാൻ കൗൺസിലിംഗ് സെന്‍ററുകൾ തുറക്കാൻ കഴിയും. മരുന്ന് ഉപയോഗ വിവരങ്ങൾ രോഗികളുമായി പങ്കിടുന്നതിന് ഒരു ഫാർമസിക്ക് ഡ്രഗ് ഇൻഫർമേഷൻ സെന്‍റർ സ്ഥാപിക്കാനും കഴിയും.
ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് എന്നാണ് നൈജീരിയയുടെ വിശദീകരണം. കപ്പൽ നൈജീരിയയിലെ ബോണി തുറമുഖത്താണ് നങ്കൂരമിട്ടത്. കപ്പലിലുള്ള നാവികരെ സന്ദർശിക്കാൻ നൈജീരിയയിലെ ഇന്ത്യൻ അംബാസിഡർക്ക് അനുവാദം ലഭിച്ചു. കപ്പല്‍ കമ്പനിയിലെ അധികൃതരും നിയമവിദഗ്ധരും നൈജീരിയയില്‍ എത്തിയിട്ടുണ്ട്. കപ്പലിലെ നാവികരുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ക്രൂഡോയിൽ മോഷ്ടിക്കാൻ ശ്രമിച്ചു, സമുദ്ര അതിർത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാവികർക്കെതിരെ നൈജീരിയൻ സൈന്യം ഉന്നയിക്കുന്നത്.
മൂന്നാർ: മൂന്നാറിൽ ഇന്നലെ വൈകുന്നേരമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിന്‍റെ (40) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയിൽ മൂന്നാർ-മാട്ടുപ്പെട്ടി റോഡിലുണ്ടായ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒലിച്ചുപോയിരുന്നു. തുടർന്ന് തകർന്ന മൂന്നാർ-വട്ടവട റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും യാത്രാവിലക്ക് ഉള്ളതിനാൽ വാഹനങ്ങൾ കടത്തിവിടില്ല. ഓഗസ്റ്റ് ആറിന് പുതുക്കടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച ശേഷം മൂന്ന് വാനുകളിലായി മടങ്ങുകയായിരുന്നു സംഘം.
ടെക്‌സാസ്: ശനിയാഴ്ച ഡാലസിൽ നടന്ന എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഭീകരമായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോർട്രസും, ബെൽ പി -63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. ആറ് പേരെങ്കിലും വിമാനങ്ങളിൽ ഉണ്ടായിരുന്നതായും അവരെല്ലാം മരിച്ചതായുമാണ് റിപ്പോർട്ടുകൾ. അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയർ എറിക് ജോൺസൺ പ്രതികരിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലോക്കൽ പൊലീസും ഫയർഫോഴ്‌സും ചേർന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി മേയർ അറിയിച്ചു. അതേ സമയം അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കാര്യമോ, മരിച്ചവരുടെ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോർട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി. ഫലം പ്രഖ്യാപിക്കാനിരുന്ന നെവാഡ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥി ജയിച്ചതോടെ ഭൂരിപക്ഷം ഉറപ്പാക്കി. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 50-49 എന്ന നിലയിലാണ് മുൻതൂക്കം. സെനറ്റിലെ 35 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സെനറ്റ് അധ്യക്ഷയായ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് നിയമനിർമ്മാണത്തിൽ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തും. ഫലം വരാനിരിക്കുന്ന ജോർജിയ സംസ്ഥാനത്ത് ഡിസംബറിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. അമേരിക്കയിലെ 36 സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മേൽക്കൈ. പ്രസിഡന്‍റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. തിങ്കളാഴ്ച പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് മുൻപ് പറഞ്ഞിരുന്നു. 2024ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിക്കുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്…
തനിക്കെതിരായ നീക്കത്തില്‍ വിധികര്‍ത്താവാകില്ല; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍
ന്യൂഡൽഹി: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. സാധാരണ ഗതിയിൽ ഒരു ഓർഡിനൻസ് മന്ത്രിസഭ പാസാക്കിയതിന്‍റെ പിറ്റേന്ന് തന്നെ എത്തിക്കാറുണ്ട്. ഇത്തവണ മൂന്നാം ദിവസമാണ് ഫയൽ കൈമാറിയത്. ഡൽഹിയിലെത്തിയ ഗവർണർ ഇനി 20ന് മടങ്ങിയെത്തും. ഗവർണർ എന്ത് തീരുമാനമെടുത്താലും അതേ ഓർഡിനൻസ് ബിൽ അടുത്ത മാസം ആദ്യം നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കെ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നിയമപ്രശ്നം ഉയർന്നിട്ടുണ്ട്. കേരളത്തിൽ…
