Author: News Desk

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതിലേറെ എസ്.എഫ്.ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. അസിസ്റ്റന്‍റ് പ്രൊഫസർ വി.കെ.സഞ്ജുവിന്‍റെ പരാതിയിലാണ് കേസെടുത്തത്. ദേഹോപദ്രവം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്കൂറോളം അധ്യാപകരെ തടഞ്ഞുവച്ചിരുന്നു. കെ.എസ്.യുവിന്‍റെ കൊടിമരം തകർത്ത സംഭവത്തിൽ 24 എസ്.എഫ്.ഐ പ്രവർത്തകരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് 21 അധ്യാപകരെ ഒരു മുറിയിൽ പൂട്ടിയിടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതേസമയം, ചൊവ്വാഴ്ച രാത്രി എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യുവിന്‍റെ കൊടിമരവും ബോർഡുകളും കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കുറ്റക്കാരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതെന്ന് അധ്യാപിക സഞ്ജു പറഞ്ഞു.

Read More

തൃശ്ശൂര്‍: കുന്നംകുളം പാറേമ്പാടത്ത്‌ ടോറസ് ലോറിയും കാറും അപകടത്തിൽപ്പെട്ടു. കാറിലുണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3.30ന് പാറേമ്പാടത്തായിരുന്നു അപകടം. പെരിങ്ങോട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്ന ടോറസ് മുന്നോട്ട് പോയി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ട് ടോറസിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ടോറസ് ലോറി കാറിനെ 100 മീറ്ററിലധികം വലിച്ചിഴച്ചു.

Read More

ന്യൂ ഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങൾക്കൊപ്പം ഉക്രൈനിൽ നിന്ന് കുട്ടികളെ അനധികൃതമായി കടത്തിയതിനും പുടിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതിര് കടന്ന നടപടിയാണ് കോടതിയുടേതെന്നായിരുന്നു റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങൾക്കെതിരെ മാത്രമേ കോടതിക്ക് നടപടിയെടുക്കാൻ കഴിയൂവെന്നും റഷ്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമല്ലെന്നും റഷ്യ പറഞ്ഞു. ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി ഈ നീക്കത്തെ സ്വാഗതം ചെയ്തു. റഷ്യയുടെ എതിർപ്പ് വകവയ്ക്കാതെ അറസ്റ്റ് വാറണ്ട് വെളിപ്പെടുത്തിയത് പുടിന്‍റെ അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സമായേക്കും. ഉക്രൈനിൽ ആണവായുധം പ്രയോഗിക്കുമെന്ന പുടിന്‍റെ ഭീഷണി വെറും വാക്കുകളല്ല, യാഥാർത്ഥ്യമാണെന്ന് റഷ്യയുടെ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് ഗ്രിഗോറി യാവിലാൻസ്കി പറഞ്ഞിരുന്നു. ആണവായുധ ആക്രമണം നടത്തുമെന്ന പുടിന്‍റെ ഭീഷണി വെറും വാക്കുകളല്ല. ക്രിമിയ തിരിച്ചുപിടിക്കാൻ ഉക്രൈൻ ശ്രമിച്ചാൽ അത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ട്. പുടിന്‍റെ ഭീഷണി വെറും വാക്കുകളല്ല, കൃത്യമാണ്. അത്തരമൊരു ആക്രമണം വളരെ ഗൗരവമുള്ള കാര്യമാണ്. നിലവിലെ സാഹചര്യത്തിൽ, ഇത് ഗൗരവമായി എടുക്കണം,…

Read More

ബെയ്ജിങ്: 4 വർഷത്തിനു ശേഷം റഷ്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് റഷ്യൻ സന്ദർശനം. മാർച്ച് 20 മുതൽ 22 വരെയാണ് സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തന്ത്രപരമായ വിഷയങ്ങളിലും റഷ്യ-ചൈന സമഗ്ര പങ്കാളിത്തം വർധിപ്പിക്കുന്നതിലും ചർച്ചകൾ നടക്കുമെന്നാണ് സൂചന. സുപ്രധാന ഉഭയകക്ഷി കരാറുകളിൽ ഇരുവരും ഒപ്പിട്ടേക്കുമെന്നും സൂചനയുണ്ട്. 2019 ലാണ് ജിൻപിങ് അവസാനമായി റഷ്യ സന്ദർശിച്ചതെങ്കിലും ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബീജിംഗിൽ നടന്ന വിന്‍റർ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിലും ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തിലും ഇരു രാഷ്ട്രത്തലവൻമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരു വർഷത്തിന് ശേഷമാണ് ഷി ജിൻപിങ്ങിന്‍റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. റഷ്യ-യുക്രൈൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചെങ്കിലും റഷ്യയെ പിന്തുണയ്ക്കുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ ചൈന പ്രതീക്ഷിക്കുന്നുവെന്നും…

Read More

ബേസിൽ ജോസഫ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഈ പെരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യും. ബേസിൽ ജോസഫാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസിന്‍റെ രസകരമായ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്.  നിസാം സലാം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ട, പുഴു തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമൽ പാലാഴി, സ്വാതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്‍റെ പരാമർശത്തിനെതിരെ വിമർശനവുമായി കെ കെ ശൈലജ. കഴിഞ്ഞ ദിവസം സുധാകരൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ഓരോരുത്തരും സ്വന്തം സംസ്കാരത്തിന് അനുസൃതമായാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു സമൂഹത്തിന് നല്ലതല്ലാത്ത ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

Read More

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു. എന്നാൽ വാങ്കഡെ സ്റ്റേഡിയം തുടക്കത്തിൽ ഓസ്ട്രേലിയൻ ബോളർമാർ ഇന്ത്യയെ ഞെട്ടിക്കുന്ന നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. സ്കോർ 39 ൽ എത്തിയ ഉടൻ ഇന്ത്യയുടെ 4 ടോപ്പ് ബാറ്റ്സ്മാൻമാരും പുറത്തായി. അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയും കെഎൽ രാഹുലും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 44 റൺസിന്‍റെ കൂട്ടുകെട്ടിന് ശേഷം പാണ്ഡ്യ 25 റൺസിന് പുറത്തായി. ഇതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷകൾ വീണ്ടും ഉയർന്നു. എന്നാൽ രവീന്ദ്ര ജഡേജ രാഹുലിനൊപ്പം മധ്യനിരയിൽ എത്തിയതോടെ ഓസ്ട്രേലിയയുടെ സ്വപ്നങ്ങൾ തകിടം മറിയുകയായിരുന്നു.

Read More

കൊൽക്കത്ത: ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യം രൂപീകരിക്കാനുള്ള പദ്ധതിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും. കൊൽക്കത്തയിൽ വച്ച് ഇരുവരും കൂടികാഴ്ച നടത്തി. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്കുമായും മമത അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടാനുള്ള ശ്രമത്തെ പ്രതിരോധിക്കാനാണ് മമതയുടെ പുതിയ നീക്കം. രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്‍റെ മുഖമായി ഉയർത്തിക്കാട്ടാൻ ബിജെപി ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് മമതയും മറ്റുള്ളവരും സംശയിക്കുന്നുണ്ട്. ലണ്ടൻ പ്രസംഗത്തിൽ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ ഉപയോഗിച്ച് ബിജെപി തങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്നാണ് മറ്റ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധി വിദേശത്ത് നടത്തിയ പരാമർശത്തിൽ മാപ്പ് പറയാതെ പാർലമെന്‍റ് നടപടികൾ മുന്നോട്ട് പോകാൻ ബിജെപി അനുവദിക്കില്ല. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്‍റെ മുഖമാകണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം.…

Read More

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ,ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കർണാടകയിലുള്ള സ്വപ്നയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ 9 മണിക്കൂറായി തുടരുകയാണ്. സ്വപ്നയും സരിത്തും മഹാദേവപുര പോലീസ് സ്റ്റേഷനിലാണുള്ളത്. വൈറ്റ്ഫീൽഡ് ഡിസിപിയും മഹാദേവപുര സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചു. സി.പി.എം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും സ്വപ്ന സുരേഷ് തുടർച്ചയായി വെല്ലുവിളിക്കുന്നത് ബംഗളൂരുവിൽ നിന്നാണ്. കുടുംബത്തിനെതിരെയടക്കം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അതേസമയം കേസുമായി സി.പി.എം നേരിട്ട് മുന്നോട്ട് പോവുകയാണ്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം.വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.  വീഡിയോയിൽ വിജേഷ് പിള്ളയുമായുള്ള സംഭാഷണം ഇല്ലാത്തതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. വിജേഷിനും സ്വപ്നയ്ക്കുമെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ…

Read More

കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസിന്‍റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാൽ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. താലൂക്ക് സർവേയറായ മനോജ് ലാൽ കരവാളൂർ സ്വദേശിയിൽ നിന്ന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അദ്ദേഹം കൊല്ലം വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് നൽകിയ 2000 രൂപ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് പരാതിക്കാരൻ മനോജ് ലാലിന് കൈമാറി. കൈക്കൂലി പണം പിടിച്ചെടുത്ത വിജിലൻസ് സംഘം മനോജ് ലാലിനെ അറസ്റ്റ് ചെയ്തു. കൊല്ലം വിജിലൻസ് ഡി.വൈ.എസ്.പി അബ്ദുൾ വഹാബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read More