തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്റെ പരാമർശത്തിനെതിരെ വിമർശനവുമായി കെ കെ ശൈലജ. കഴിഞ്ഞ ദിവസം സുധാകരൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ഓരോരുത്തരും സ്വന്തം സംസ്കാരത്തിന് അനുസൃതമായാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു സമൂഹത്തിന് നല്ലതല്ലാത്ത ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.