ബേസിൽ ജോസഫ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രം ഈ പെരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യും. ബേസിൽ ജോസഫാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസിന്റെ രസകരമായ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്.
നിസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ട, പുഴു തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമൽ പാലാഴി, സ്വാതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.