- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ചെന്നൈ: തമിഴ് സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ‘തലൈവൻ’ ആയ രജനീകാന്തിന്‍റെ 72-ാം ജന്മദിനമാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട നായകന്‍റെ ജൻമദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും. രജനി ഫാൻസ് തമിഴ്നാട്ടിൽ ഉൾപ്പെടെ വിവിധ സാമൂഹിക സേവന, സന്നദ്ധ പ്രവർത്തനങ്ങൾ നടത്തും. #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. രജനീകാന്തിന്‍റെ അടുത്ത ചിത്രം ജയിലർ ആണ്. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സിനിമയുടെ ചരിത്രം പരിശോധിച്ചാൽ രജനിയെ പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു നടനില്ല. പൂർണ്ണമായും ഒരു തമിഴൻ അല്ലാത്ത ഒരാൾ എങ്ങനെ തമിഴകത്തിന്‍റെ താരമായി മാറിയെന്ന് ചോദിച്ചാൽ അദ്ദേഹത്തിന്‍റെ ആരാധകർ പറയും, ‘അതാണ് നമ്മ രജനി സ്റ്റൈൽ’. കർണാടക-തമിഴ്നാട് അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ചെറിയ ഗ്രാമത്തിലേക്ക് കുടിയേറിയ മറാത്ത കുടുംബത്തിലാണ് രജനി ജനിച്ചത്. പിന്നീട് അവർ തമിഴ്നാട്ടിലെത്തി. ആചാര്യ വിദ്യാലയത്തിലും ബാംഗ്ലൂരിലെ വിവേകാനന്ദ ബാലക് സംഘിലും പഠനം പൂർത്തിയാക്കിയ രജനി സിനിമയിൽ മുഖം…
കാലിഫോര്‍ണിയ: നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം മനുഷ്യൻ ഒരിക്കൽ കൂടി വിപുലമായ ചാന്ദ്രദൗത്യത്തിലേക്ക് കടക്കുന്നതിന്‍റെ മുന്നോടിയായാണ് വിജയകരമായി തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രി 11.15 ഓടെയാണ് ഓറിയോൺ പാരച്യൂട്ടിൽ പറന്ന് പസഫിക് സമുദ്രത്തിൽ ഇറങ്ങിയത്. നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്‍റെ ആദ്യ ഘട്ടത്തിൽ, ആളില്ലാ ബഹിരാകാശ പേടകമായ ഓറിയോൺ മെക്സിക്കോ തീരത്ത് 25 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി. അടുത്ത ആളില്ലാ ബഹിരാകാശ പേടകം 2024 ൽ വീണ്ടും ചന്ദ്രനെ ലക്ഷ്യമിടും. 2030 ഓടെ മനുഷ്യനെ ചന്ദ്രനിൽ തിരിച്ചെത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് 2020 ജൂൺ 14നാണ് വിടവാങ്ങിയത്. അതിനുശേഷം വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രത്യേകിച്ചും ബോളിവുഡിനെ പിടിച്ചുകുലുക്കിയ വിവാദങ്ങൾക്കപ്പുറം കേസുകൾ കോടതികളിൽ നടക്കുകയാണ്. അതേസമയം, സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ അപ്പാർട്ട്മെന്‍റ് ഇപ്പോൾ ഒരു പ്രേതഭവനം പോലെയാണ്. രണ്ടര വർഷം കഴിഞ്ഞിട്ടും ഈ ആഡംബര ഫ്ലാറ്റിനായി ഒരു വാടകക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ അപ്പാർട്ട്മെന്‍റിന്‍റെ കഥ അറിയാവുന്ന ആരും വീട്ടിലേക്ക് മാറാൻ തയ്യാറല്ല. റിയൽ എസ്റ്റേറ്റ് ബ്രോക്കർ റഫീഖ് മർച്ചന്‍റ് അടുത്തിടെ കടലിന് അഭിമുഖമായി ഫ്ലാറ്റിന്‍റെ ക്ലിപ്പ് പോസ്റ്റ് ചെയ്യുകയും പ്രതിമാസം 5 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാടകയ്ക്ക് ലഭ്യമാണെന്ന് അറിയിക്കുകയും ചെയ്തു. നിലവിൽ, ഒരു കോർപ്പറേറ്റ് അല്ലെങ്കിൽ വ്യവസായിയെയാണ് വാടകക്കാരനായി തിരയുന്നത്. പക്ഷേ, ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ല. റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീഖ് ഫ്ലാറ്റിൽ പുതിയ വാടകക്കാർ ഇല്ലാത്തതിനെക്കുറിച്ച് സംസാരിക്കുന്നു. “ആളുകൾക്ക് ഈ ഫ്ലാറ്റിലേക്ക് മാറാൻ ഭയമാണ്. നേരത്തെ സുശാന്ത് മരിച്ച അതേ അപ്പാർട്ട്മെന്‍റ് തന്നെയാണിതെന്ന്…
ദോഹ: പോർച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമാണെന്നും നിർഭാഗ്യവശാൽ തനിക്ക് കഴിഞ്ഞില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിനോടുള്ള തന്‍റെ അർപ്പണബോധം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയിൽ കുറിച്ചു. 16 വർഷത്തോളം താൻ അതിനായി പോരാടി. ഒരിക്കലും തന്‍റെ രാജ്യത്തോടും സഹതാരങ്ങളോടും പുറം തിരിഞ്ഞു നിൽക്കില്ല. തന്നെ പിന്തുണച്ച പോർച്ചുഗീസ് ആരാധകർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ നന്ദി പറഞ്ഞു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനും ക്രിസ്റ്റ്യാനോ റൊണാൾഡോ നന്ദി അറിയിച്ചു.
‘വിഴിഞ്ഞം സമരം പൊളിക്കാൻ സർക്കാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു’; സർക്കാരിനെതിരെ വിമർശനവുമായി സത്യദീപം
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്ത്. ക്രിസ്ത്യൻ സഭ മത്സ്യത്തൊഴിലാളികളെ പിന്തുണച്ചപ്പോൾ കമ്യൂണിസ്റ്റുകാർ സഭയെ ആക്രമിച്ചെന്നാണ് വിമർശനം. സമരം തകർക്കാൻ സമുദായ ധ്രുവീകരണത്തിനാണ് സർക്കാർ ശ്രമിച്ചത്. ക്രിസ്ത്യാനികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. സോഷ്യൽ മീഡിയയിലൂടെ കാപ്സ്യൂളുകൾ നിർമ്മിച്ചാൽ ആർക്കും തീവ്രവാദിയാകാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോർപ്പറേറ്റുകളെ ജനങ്ങൾക്ക് മുകളിൽ പ്രതിഷ്ഠിച്ച് പോപ്പുലിസ്റ്റ് നേതാവാകാനാണ് പിണറായി ശ്രമിക്കുന്നതെന്നും സത്യദീപം ആരോപിച്ചു. വിഴിഞ്ഞം സമരം സമവായത്തിലെത്തിയതോടെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണത്തിൽ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
ബ്രിട്ടൻ: 13 കാരിയായ അലിസ എന്ന പെൺകുട്ടി ഗുരുതരമായ രക്താർബുദത്തെ അതിജീവിച്ചു. ബ്രിട്ടനിലെ ഗ്രേറ്റ് ഒമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ ‘ബേസ് എഡിറ്റിംഗ്’ ജീൻ തെറാപ്പിയിലൂടെയാണ് അലീസയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കാൻസർ ചികിത്സിക്കാൻ ബേസ് എഡിറ്റിംഗ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അലിസയ്ക്ക് ചികിത്സിക്കാനാവാത്ത ടി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ചതായി കണ്ടെത്തിയത്. ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന പ്രധാന ശ്വേത രക്താണുക്കളാണ് ടി-സെല്ലുകൾ. അലിസയിൽ, അവ ക്രമാതീതമായി വർദ്ധിച്ചു. കീമോതെറാപ്പി, മജ്ജ മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, പരീക്ഷണാടിസ്ഥാനത്തിൽ ബേസ് എഡിറ്റിംഗ് തെറാപ്പിയിലേക്ക് പ്രവേശിച്ചു. അലിസയുടെ ടി-സെല്ലുകളിൽ ബേസ് എഡിറ്റിംഗ് നിർവഹിച്ചു. പിന്നീട് മജ്ജ വീണ്ടും മാറ്റിവെച്ചു. 16 ആഴ്ചയായി അലീസ ആശുപത്രിയിലാണ്. ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ അലിസയ്ക്ക് അർബുദത്തിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും നിരീക്ഷണത്തിലാണ്.
ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ പൊതുവേദിയിൽ വച്ച് വെള്ളാപ്പള്ളി നടേശൻ അപമാനിച്ചു. പെണ്ണ് പിടുത്തക്കാരനായ മഹേശന്‍റെ പല കാര്യങ്ങളും വെളിപ്പെടുത്താൻ അർഹതയില്ലാത്തതാണെന്നും പാവപ്പെട്ട സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കെ കെ മഹേശന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്‍റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഉടൻ നടക്കും. ഈ സാഹചര്യത്തിലാണ് എസ്എൻഡിപി നേതൃത്വം കണിച്ചുകുളങ്ങരയിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. തന്നെയും മകനെയും യോഗനേതൃത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് പുതിയ കേസെന്ന് ആരോപിച്ച വെള്ളാപ്പള്ളി നടേശൻ പ്രസംഗത്തിലുടനീളം കെ.കെ.മഹേശനെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചു. പെണ്ണ് പിടുത്തക്കാരനായ മഹേശന്‍റെ പല കാര്യങ്ങളും വെളിപ്പെടുത്താൻ അർഹതയില്ലാത്തതാണെന്നും പാവപ്പെട്ട സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന്…
മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിതിന്‍റെ വിരലിന് പരിക്കേറ്റത്. രോഹിതിന് പകരം അഭിമന്യു ഈശ്വരനെയാണ് ബിസിസിഐ നിയമിച്ചിരിക്കുന്നത്. രോഹിതിന്‍റെ അഭാവത്തിൽ കെഎൽ രാഹുൽ ആദ്യ ടെസ്റ്റിൽ ടീമിനെ നയിക്കും. ചേതേശ്വർ പുജാരയാണ് വൈസ് ക്യാപ്റ്റൻ. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ രോഹിതിന്‍റെ പങ്കാളിത്തം പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ അറിയിച്ചു. പരിക്കിൽ നിന്ന് മോചിതരായ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം നവദീപ് സെയ്നി, സൗരഭ് കുമാർ എന്നിവരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ജയദേവ് ഉനദ്കട്ടിനെയും ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഡിസംബർ 14നാണ് ആദ്യ ടെസ്റ്റ്.
എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി ഇരുന്ന സംഭവം; കുറ്റകൃത്യമില്ല, പൊലീസ് നടപടികൾ അവസാനിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിനി എം.ബി.ബി.എസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പൊലീസ് നടപടി. മെഡിക്കൽ അഡ്മിഷൻ ലഭിക്കാത്തതിൽ മനംനൊന്താണ് പെൺകുട്ടി ക്ലാസിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായതിന്‍റെ സന്തോഷത്തിലാണ് പെൺകുട്ടി കുടുംബത്തോടൊപ്പം ഗോവയിലേക്ക് വിനോദയാത്രയ്ക്ക് പോയത്. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാഫലം വന്നത്. ആ സമയത്ത് റിസൾട്ട് പരിശോധിച്ചപ്പോൾ ഉയർന്ന റാങ്ക് നേടിയെന്ന് കരുതിയതിനാൽ മെഡിക്കൽ പ്രവേശനം ഉറപ്പാക്കിയിരുന്നതായി പെൺകുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ പെൺകുട്ടിയെ അഭിനന്ദിച്ച് ഗ്രാമത്തിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഫലം പരിശോധിച്ചതിൽ തെറ്റുപറ്റിയെന്ന് പെൺകുട്ടിക്ക് മനസ്സിലായത്. തന്‍റെ റാങ്ക് 15,000ന് മുകളിലാണെന്ന് മനസിലാക്കിയ പെൺകുട്ടി വിഷാദത്തിലായി. ഇതോടെ നാട്ടുകാരെ ബോധ്യപ്പെടുത്താനായി പെൺകുട്ടി മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലെത്തി. തുടർന്ന് ക്ലാസിൽ നിന്ന് ഒരു സെൽഫി എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. പൊലീസ് നടത്തിയ…
തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിങ് ഗവർണർ ഇന്ന് നടത്തും. രാവിലെ 11 മണി മുതൽ രാജ്ഭവനിൽ വാദം കേൾക്കും. വി.സിമാർ നേരിട്ടോ വി.സിമാർ നിയോഗിക്കുന്ന അഭിഭാഷകരോ ഹിയറിംഗിനായി വരും. വിദേശത്തുള്ള എംജി വിസിയുടെ വാദം കേൾക്കൽ പിന്നീട് നടക്കും. ഇന്ന് എത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ണൂർ വി.സി അറിയിച്ചിട്ടുണ്ട്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വാദം കേൾക്കൽ. യു.ജി.സി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യോഗ്യതയില്ലാത്ത എല്ലാ വി.സിമാരെയും പുറത്താക്കാനാണ് ഗവർണറുടെ നീക്കം. വാദം കേട്ട ശേഷം വി.സിമാർ കോടതിയിൽ നൽകിയ കേസ് കൂടി പരിഗണിച്ച് ഗവർണർ അന്തിമ നിലപാട് സ്വീകരിക്കും. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. ചാൻസലറായ ഗവർണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാൻസലറുടെ അധികാരപരിധിയിൽ വിശദമായ വാദം കേൾക്കണമെന്നും വിസിമാർ ആവശ്യപ്പെട്ടിരുന്നു.
