- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനവും ശരിവച്ചു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്കാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷയും ക്രമസമാധാന തകർച്ചയും കണക്കിലെടുത്താണ് നടപടി. സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. 2022 സെപ്റ്റംബറിൽ ഇന്ത്യാ ഗവൺമെന്‍റ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്‍റെ എട്ട് അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അഞ്ച് വർഷത്തേക്ക് നിരോധിക്കുകയും ചെയ്തിരുന്നു. യുഎപിഎ സെക്ഷൻ 3 പ്രകാരമാണ് നടപടി. ഇതേതുടർന്ന് പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും കേരളത്തിലെ ഓഫീസുകൾ സീൽ ചെയ്യാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
ന്യൂഡൽഹി: തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. തൂക്കിക്കൊല്ലുന്നത് ക്രൂരമായ നടപടിയല്ലേയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. തൂക്കിക്കൊല്ലുന്നതിനുപകരം വേദനയില്ലാത്ത ബദൽ മാർഗങ്ങളുടെ സാധ്യതകൾ പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു. കഴുത്തിൽ കുരുക്ക് മുറുക്കി വധശിക്ഷ നടപ്പാക്കുന്നത് ക്രൂരതയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. തൂക്കിക്കൊല്ലലുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കടരമണിക്ക് കോടതി നിർദ്ദേശം നൽകി. ഹർജിയിൽ മെയ് രണ്ടിന് വീണ്ടും വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. അന്തസുള്ള മരണം മനുഷ്യന്‍റെ മൗലികാവകാശമാണെന്നും തൂക്കിക്കൊല്ലുമ്പോൾ ഈ അന്തസ്സ് ലംഘിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി തൂക്കിക്കൊല്ലാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.
ടൊവിനോയുടെ പുതിയ ചിത്രം ‘നീലവെളിച്ചം’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 21ന് തിയേറ്ററുകളിലെത്തും. ടൊവിനോ തോമസാണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്തമായ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധമായ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവ കഥാകാരന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചത്തിന്‍റെ കഥ. നായകനും വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
ചണ്ഡിഗഡ്: ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ കഴിയാത്തതിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പഞ്ചാബ് പൊലീസിനെ രൂക്ഷമായി വിമർശിച്ചു. “80,000 പൊലീസുകാരുണ്ട്. അവരെന്താ ചെയ്യുന്നത്? അമൃത്പാൽ സിംഗ് എങ്ങനെയാണ് രക്ഷപ്പെട്ടത്”, ഹൈക്കോടതി ചോദിച്ചു. ഇത് ഇന്‍റലിജൻസ് വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. അമൃത്പാലിനെ പിടികൂടാനുള്ള പൊലീസ് നടപടിയുടെ തൽസ്ഥിതി അറിയിക്കാനും കോടതി നിർദേശിച്ചു. അമൃത്പാൽ സിങ്ങിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചതായും അദ്ദേഹത്തിന്‍റെ 120 അനുയായികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും പഞ്ചാബ് പൊലീസ് കോടതിയെ അറിയിച്ചു. അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തിയിട്ടുണ്ടെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ വിനോദ് ഗായ് ഹൈക്കോടതിയെ അറിയിച്ചു. അമൃത്പാലിന്‍റെ അനുയായികളായ ഗുർമീത് സിംഗ് ബുക്കൻവാല, ബസന്ത് സിങ്, ഭഗവന്ത് സിങ്, ദൽജിത് സിങ് എന്നിവർക്കെതിരെയും എൻഎസ്എ പ്രകാരം കേസെടുത്തു.
ദുബായ്: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ന് നേരിയതോ മിതമായതോ ആയ തോതിൽ മഴ ലഭിച്ചു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ മഴ പെയ്തു. ദുബായ്-അൽ ഐൻ റോഡിലെയും അബുദാബിയിലെയും മഴയുടെ ദൃശ്യങ്ങൾ പലരും വാഹനങ്ങളിൽ നിന്ന് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഡിഐപി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 19 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ബെംഗളുരു: ഹിന്ദുത്വത്തിനെതിരെ ട്വീറ്റ് ചെയ്തതിന് കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റ് ചെയ്തു. ഹിന്ദുത്വ നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്ന് ട്വീറ്റ് ചെയ്തതിനാണ് ചേതൻ കുമാർ അഹിംസയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടന്‍റെ പ്രതികരണം ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഹിന്ദുത്വ നുണകൾക്ക് മേൽ കെട്ടിപ്പടുത്തതാണെന്ന് നടൻ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ബജ്റംഗ്ദൾ രംഗത്തെത്തിയത്.
ജപ്പാൻ: ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്കുമായി ജപ്പാനിലെ ഒരു കമ്പനി. ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയർവിൻ ടെക്നോളജീസാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ പറക്കും ഹോവർ ബൈക്കിന്‍റെ പേര് എക്‌സ്‌ടൂറിസ്‌മോ എന്നാണ്. കമ്പനി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാ പേജിൽ ബൈക്കിന്‍റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഡെട്രോയിറ്റ് ഓട്ടോ ഷോയുടെ കോ-ചെയർപേഴ്സൺ താഡ് സോട്ട് എക്‌സ്‌ടൂറിസ്‌മോ ഓടിച്ച് സംതൃപ്തി പ്രകടിപ്പിച്ചു. എക്‌സ്‌ടൂറിസ്‌മോ ഓടിക്കുന്നത് വളരെ സുഖകരവും ആവേശകരവുമായ അനുഭവമാണെന്ന് അദ്ദേഹം പറയുന്നു. കമ്പനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തി. പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒരാൾ വാഹനം ഓടിക്കുന്ന ചിത്രവുമുണ്ട്. ചിത്രങ്ങൾ കണ്ട ശേഷം പറക്കുന്ന ബൈക്കല്ല, വലിയ ഡ്രോൺ ആണെന്ന് ചിലർ കമന്‍റ് ചെയ്തു. എന്നിരുന്നാലും, മറ്റുള്ളവർ ഈ കണ്ടെത്തലിനെ വിപ്ലവകരമായ ഒന്ന് എന്ന് വിളിച്ചു. വരും കാലങ്ങളിൽ ആളുകൾ റോഡ് മാർഗമല്ല, മറിച്ച് ആകാശത്തിലൂടെയാണ് സഞ്ചരിക്കുകയെന്ന് ചിലർ എഴുതി. ഇത്തരം വാഹനങ്ങൾ…
തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് ഡി.വൈ.എസ്.പിക്കെതിരെ കേസെടുത്തു. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡി.വൈ.എസ്.പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍റെ പക്കൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരായ സ്വത്ത് കേസ് അവസാനിപ്പിക്കാനാണ് 50,000 കൈക്കൂലി വാങ്ങിയത്. നാരായണന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി നൽകിയതിന്‍റെ തെളിവുകൾ ലഭിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസ് അട്ടിമറിച്ച ശേഷം 50,000 രൂപ ഡിവൈഎസ്പിയുടെ മകന്‍റെ അക്കൗണ്ടിലേക്ക് മാറ്റി. സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.
രുചി കൂട്ടാൻ മാത്രമല്ല ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്; ചേരുവയുടെ ഗുണങ്ങൾ വിശദീകരിച്ച് പോഷകാഹാര വിദഗ്ധൻ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപയോഗിക്കാത്ത ഇന്ത്യൻ അടുക്കളകൾ വിരളമായിരിക്കും. വിഭവങ്ങൾക്ക് രുചി കൂട്ടുന്നതോടൊപ്പം ഇവ പ്രദാനം ചെയ്യുന്ന ആരോഗ്യഗുണങ്ങളും നിരവധിയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലോവ്നീത് ബദ്ര. ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇഞ്ചിയിലും, വെളുത്തുള്ളിയിലും ധാരാളമുണ്ട്. വീക്കത്തിന് കാരണമാകുന്ന പ്രോ ഇൻഫ്ലമേറ്ററി പ്രോട്ടീനുകളെ തടയാൻ ഇതിന് കഴിയുന്നു. അലിസിൻ, ഡയലിൽ സൾഫൈഡ് എന്നീ ഘടകങ്ങൾ ചേർന്ന വെളുത്തുള്ളിയും, ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇഞ്ചിയും ഒത്തുചേരുമ്പോൾ ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷി ലഭിക്കുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിൽ അടിയുന്ന അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കുന്നതിനും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളുത്തുള്ളി. കൂടാതെ ദഹനപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്.
കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെടുന്ന ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാറിന്‍റെ ഹർജിയിലായിരുന്നു തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അസാധുവാക്കുന്നത്. ക്രിസ്ത്യൻ മതാചാരങ്ങൾ പിന്തുടരുന്ന രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
