Author: News Desk

തീയേറ്ററുകളിൽ വൻ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോൾ ഡിസ്നി + ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. സംവിധായകൻ വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ജാനെമൻ’ എന്ന ചിത്രത്തിന് ശേഷം ചിയേഴ്സ് എന്‍റർടൈൻമെന്‍റ്സ് പുറത്തിറക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 45 കോടിയോളം രൂപ നേടി. ആനന്ദ് മൻമദൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രാജേഷിന്‍റെയും ജയയുടെയും വിവാഹാനന്തര ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.

Read More

തിരുവനന്തപുരം: ബഫർ സോൺ മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വെബ്സൈറ്റ് പണിമുടക്കി. ഔദ്യോഗിക സൈറ്റ് https://kerala.gov.in/ ആക്സസ് ചെയ്യാൻ തടസ്സം നേരിട്ടു. പി ആര്‍ ഡിയുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല. കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്. സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആർഡി അറിയിച്ചു.

Read More

റിയാദ്: ജോർദാൻ-സൗദി അതിർത്തി അടച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ വെളിപ്പെടുത്തി. ജോർദാനും സൗദി അറേബ്യയും തമ്മിലുള്ള അതിർത്തി അടച്ചതായും സൗദികളെ ജോർദാനിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Read More

95-ാമത് ഓസ്‍കര്‍ അവാർഡിനായി ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തു. ‘ഛെല്ലോ ഷോ’, ‘ആർആർആർ’ എന്നിവ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ഛെല്ലോ ഷോ’ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ അവസാന 15 ൽ ഇടം നേടി. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിനുള്ള പട്ടികയിൽ ‘ആർആർആർ’ ഇടം നേടി. പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’. ഭവേഷ് ശ്രീമാലി, റിച്ച മീന, ദീപൻ റാവൽ, പരേഷ് മേത്ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 20-ാമത് ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പാൻ നളിൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘നാട്ടു നട്ടു’ എന്ന ഹിറ്റ് ഗാനം മികച്ച ഒറിജിനൽ സ്കോർ വിഭാഗത്തിൽ ഓസ്കാർ പുരസ്കാരത്തിന്‍റെ അവസാന 15 ൽ ഇടം നേടി. എം.എം. കീരവാണിയാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ചന്ദ്രബോസും…

Read More

ന്യൂഡൽഹി: ചൈനയിൽ വ്യാപിക്കുന്ന കോവിഡ്-19 ന്‍റെ ബിഎഫ്.7 വകഭേദത്തിന്‍റെ നാല് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന യോഗത്തിൽ രാജ്യത്തെ കൊവിഡ് സാഹചര്യവും അനുബന്ധ വശങ്ങളും അവലോകനം ചെയ്യും. ജൂലൈ മുതൽ നവംബർ വരെ ഗുജറാത്തിലും ഒഡീഷയിലും 2 ബിഎഫ്.7 വീതം കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത കോവിഡ് ആക്ഷൻ കമ്മിറ്റി യോഗത്തിൽ ആൾക്കൂട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കാനും സുരക്ഷിതമായ അകലം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിരുന്നു. കോവിഡ്-19 രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ ശേഖരം ഉറപ്പാക്കാനും പോസിറ്റീവ് സാമ്പിളുകൾ എല്ലാ ദിവസവും ജനിതക സീക്വൻസിംഗിനായി കൈമാറാനും ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ വിമാന യാത്രക്കാരിൽ ചിലരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. കൊവിഡ് ആക്ഷൻ കമ്മിറ്റി അടുത്തയാഴ്ച വീണ്ടും ചേരും. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 129…

Read More

ചണ്ഡിഗഡ്: മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹരിയാനയിൽ ഇന്നത്തെ ഭാരത്‌ ജോഡോ യാത്ര ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ കോവിഡ്-19 നിർദ്ദേശങ്ങൾ തള്ളിയാണ് കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര. ഭാരത് ജോഡോ യാത്രയിൽ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കും അശോക് ഗെഹ്ലോട്ടിനും ആരോഗ്യമന്ത്രി കത്തയച്ചു. മാസ്കുകളും സാനിറ്റൈസറുകളും ശരിയായി ഉപയോഗിക്കണമെന്നും വാക്സിനേഷൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുക്കാൻ അനുവദിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. അല്ലാത്ത പക്ഷം യാത്ര മാറ്റിവയ്ക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ ഭാരത് ജോഡോ യാത്രയിൽ ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും അതൃപ്തിയുണ്ടെന്നും ഗുജറാത്തിലെ പ്രധാനമന്ത്രിയുടെ റാലിയിൽ ഈ നിർദ്ദേശങ്ങൾ പാലിച്ചിരുന്നോയെന്നും കോൺഗ്രസ് ചോദിച്ചു. ബി.ജെ.പി നേതാക്കളുടെ പ്രചാരണ പരിപാടികൾക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡങ്ങൾ രാഹുൽ ഗാന്ധിയുടെ യാത്രയിൽ മാത്രം ഏർപ്പെടുത്തിയത് ദുരൂഹമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് വർദ്ധിച്ചുവരുന്ന പിന്തുണയിൽ…

Read More

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ധാക്കയിൽ തുടങ്ങി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 8 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ സക്കീർ ഹസനും നജ്മുൽ ഹുസൈൻ ഷാന്‍റോയും നാല് റൺസ് വീതം നേടി ക്രീസിലുണ്ട്. ആദ്യ മത്സരം 188 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. പരിക്കിൽ നിന്ന് ഇനിയും മുക്തനായിട്ടില്ലാത്ത രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുക. ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യൻ ലൈനപ്പിൽ മാറ്റമുണ്ട്. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി എട്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന് പകരം ജയദേവ് ഉനദ്കടിനെ ടീമിൽ ഉൾപ്പെടുത്തി. ബംഗ്ലാദേശ് നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. യാസിറിന് പകരം മൊമിനുൽ ഹഖും എബദത്ത് ഹുസൈന് പകരം തസ്കിൻ അഹമ്മദും ടീമിലെത്തി. ഒരു ദശാബ്ദത്തെ കാത്തിരിപ്പിനൊടുവിൽ ജയദേവ് ഉനദ്കട് വീണ്ടും ഇന്ത്യൻ ജേഴ്സി അണിയാനൊരുങ്ങുകയാണ്. ഉനദ്കട്ട് നേരത്തെ ഒരു ടെസ്റ്റ് മത്സരം കളിച്ചതിന് ശേഷം ഇന്ത്യ…

Read More

ജനീവ: ചൈനയിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രോഗത്തിന്‍റെ തീവ്രത, ചികിത്സയിലുള്ളവർ, തീവ്രപരിചരണ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അഭ്യർത്ഥിച്ച് പ്രതിവാര വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. “ചൈനയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. രാജ്യത്തുടനീളം ഏറ്റവും അപകടസാധ്യതയുള്ള ആളുകൾക്ക് വാക്സിനേഷൻ നൽകാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണയ്ക്കുന്നു. ക്ലിനിക്കൽ പരിചരണത്തിനും ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പിന്തുണ നൽകുന്നത് തുടരും, “അദ്ദേഹം പറഞ്ഞു. 2020 മുതൽ ചൈന ‘സീറോ കോവിഡ്’ നയത്തിന്‍റെ ഭാഗമായി കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, പൊതുജന പ്രതിഷേധത്തെയും സമ്പദ് വ്യവസ്ഥയിലെ ആഘാതത്തെയും തുടർന്ന് ഡിസംബർ ആദ്യം മുതൽ മിക്ക നടപടികളും മുന്നറിയിപ്പില്ലാതെ നിർത്തിവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കൊവിഡ് കേസുകൾ വർധിച്ചത്.

Read More

കേരള രാഷ്ട്രീയത്തിൽ ശക്തമായ പദവികൾ വഹിച്ചിരുന്ന പിടി തോമസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. പി.ടി സ്വീകരിച്ച നിലപാട് അദ്ദേഹം ജീവിച്ചിരുന്നപ്പോഴുള്ളതിനേക്കാൾ അദ്ദേഹത്തിന്‍റെ മരണശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടു. രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുന്ന കോണ്‍ഗ്രസിന് പി.ടിയുടെ അഭാവം വലിയ നഷ്ടമാണ്. കഴിഞ്ഞ വർഷം ഈ ദിവസം വെല്ലൂരിലെ സി.എം.സി ആശുപത്രിയിൽ നിന്ന് എത്തിയ വാർത്ത രാഷ്ട്രീയ കേരളത്തെ ദുഃഖിപ്പിച്ചു. അഞ്ചുപതിറ്റാണ്ടായി പി.ടി.യുടെ വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും സ്വീകരിച്ച നിലപാടുകൾക്ക് കോണ്‍ഗ്രസ് പ്രവർത്തകർ മാത്രമല്ല ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ഹൃദയംഗമമായ സല്യൂട്ട് അർപ്പിച്ചു. പൂക്കളിറുത്ത് തന്‍റെ മൃതശരീരം അലങ്കരിക്കേണ്ടതില്ല, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരമെന്ന വയലാർ-ദേവരാജൻ സംഗീതം അവസാനയാത്രയിൽ തന്‍റെ അകമ്പടിയാകണം, സുഹൃത്തുമായി പറഞ്ഞുറപ്പിച്ച അന്ത്യാഭിലാഷവും പിടിയെന്ന മതേതര രാഷ്ട്രീയജീവിയുടെ നിലപാട് പറയലായി. പാർട്ടിയിലെ ഉന്നത പദവിയോ സംസ്ഥാന മന്ത്രിയോ അല്ലാത്ത പി.ടി.തോമസിനെ താഴേത്തട്ടിലുള്ളവർക്ക് എത്രമാത്രം ഇഷ്ടമാണെന്ന കാഴ്ച കണ്ട് പാർട്ടി നേതൃത്വം പോലും അമ്പരന്നുപോയിരിക്കണം.

Read More

കന്നഡ ചിത്രം ‘കാന്താര’ രാജ്യത്തുടനീളം വളരെയധികം ശ്രദ്ധ നേടിയിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു. വിവിധ ഭാഷകളിലെ സൂപ്പർതാരങ്ങൾ പ്രശംസിച്ച ‘കാന്താര’യ്ക്ക് എല്ലായിടത്തും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘കാന്താര’യുടെ തുടർച്ചയെക്കുറിച്ചാണ് ഏറ്റവും പുതിയ വാർത്ത. ‘കാന്താര’യ്ക്ക് ലഭിച്ച വലിയ പ്രതികരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്‍റെ സഹസ്ഥാപകനായ വിജയ് കിരങ്ങണ്ടൂർ പറഞ്ഞു. ചിത്രത്തിന്‍റെ ഒരു പ്രീക്വലോ തുടർച്ചയോ ചെയ്യാൻ താൻ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഋഷഭ് ഷെട്ടിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ‘കാന്താര 2’ ചെയ്യാൻ താൻ തീർച്ചയായും പദ്ധതിയിടുന്നുണ്ടെന്നും എന്നാൽ ടൈംലൈൻ പറയാൻ കഴിയില്ലെന്നും വിജയ് കിരങ്ങണ്ടൂർ പറഞ്ഞു.

Read More