Author: News Desk

യുഎഇ: യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന അറിയിപ്പുമായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും കടലിലും സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ മേഘങ്ങൾ മഴയായി മാറുമെന്നും അധികൃതർ അറിയിച്ചു. ചില ഉൾപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച വെളുപ്പിനും ഈർപ്പമുണ്ടായിരിക്കും. അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. എമിറേറ്റുകളിൽ യഥാക്രമം 18 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില.

Read More

ടൊറന്റോ: ടൊറന്‍റോയിൽ എട്ട് പെൺകുട്ടികൾ ചേർന്ന് 59 കാരനെ കൊലപ്പെടുത്തി. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് രാത്രി തന്നെ പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. 13 നും 16 നും ഇടയിൽ പ്രായമുള്ള ഇവർ കൊലപാതകം നടന്ന രാത്രിയിലാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പൊലീസ് പറഞ്ഞു.  കൊലപാതകം നടക്കുമ്പോൾ 59 കാരനായ ഇയാൾ ഭവനരഹിതർക്കായുള്ള അഭയകേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്. വലിയ ടവറുകളും ഹോട്ടലുകളും ഉള്ള ടൊറന്‍റോയിലെ ഡൗൺടൗണിൽ വെച്ചാണ് പെൺകുട്ടികൾ ഇയാളെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് ടൊറന്‍റോ പൊലീസ് ഡിറ്റക്ടീവ് സർജന്‍റ് ടെറി ബ്രൗൺ പറഞ്ഞു.  ‌ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ഒരു സംഘം ആളുകളാണ് എമർജൻസി സർവീസിൽ വിവരമറിയിച്ചത്. മുറിവേറ്റ സ്ഥലത്തിനടുത്ത് ധാരാളം ആയുധങ്ങൾ കിടക്കുന്നുണ്ടായിരുന്നു. എന്നാൽ ഏത് ആയുധമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.   ഈ പെൺകുട്ടികളെല്ലാം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും ആ രാത്രിക്ക് മുമ്പ് അവർ പരസ്പരം കണ്ടിട്ടില്ലെന്നും സോഷ്യൽ മീഡിയയിലൂടെയും മറ്റും മാത്രമാണ് സംസാരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇരയുടെ കൈവശമുണ്ടായിരുന്ന…

Read More

മിഡ്നാപൂർ: പശ്ചിമ ബംഗാളിലെ മിഡ്നാപൂർ ജില്ലയിൽ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ വിവാഹം തടഞ്ഞ് സഹപാഠികൾ. ഗോലാർ സുശീല ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് സഹപാഠിയെ ബാല വിവാഹത്തിൽ നിന്ന് രക്ഷിച്ചത്.  പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ച കാര്യം ക്ലാസിലെ മറ്റ് കുട്ടികൾക്ക് അറിയില്ലായിരുന്നു. എന്നാൽ, ഒരാഴ്ച തുടർച്ചയായി കുട്ടി ക്ലാസിൽ ഹാജരാകാതിരുന്നത് സഹപാഠികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ വിവാഹം ഉറപ്പിച്ചതായി അറിഞ്ഞത്. ഇതോടെ ഈ വിദ്യാർത്ഥികൾ നേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി. കുട്ടിയെ സ്കൂളിലേക്ക് അയക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ മാതാപിതാക്കൾ കുട്ടിയെ സ്കൂളിലേക്ക് അയക്കാൻ വിസമ്മതിച്ചു. മാത്രമല്ല, ഇത് ഒരു പ്രശ്നമായി മാറുമെന്ന ഭയത്താൽ കുട്ടിയെ വരന്‍റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.  എന്നിരുന്നാലും, സഹപാഠികൾ തങ്ങളുടെ കൂട്ടുകാരിയെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. അവർ നേരെ വരന്‍റെ വീട്ടിലേക്ക് പോയി. സഹപാഠിയെ വിട്ടയച്ചില്ലെങ്കിൽ അവിടെ കുത്തിയിരുന്ന് പ്രതിഷേധം നടത്തുമെന്ന് വരന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാരും വരനും പരിഭ്രാന്തരായി. കുട്ടിയെ…

Read More

‘ബേഷരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലി വിവാദം കത്തിപ്പടരുന്നതിനിടയിൽ പത്താനിലെ രണ്ടാമത്തെ ഗാനം ‘ഝൂമേ ജോ’ പുറത്തിറങ്ങി. പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്ത ചുവടുകളുമായാണ് ഷാരൂഖും ദീപികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘ബേഷരം രംഗ്’ എന്ന ആദ്യ ഗാനത്തിലെ ദീപിക പദുക്കോണിന്‍റെ വസ്ത്രധാരണം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പാട്ടിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയടക്കം നിരവധി പേരാണ് നിരോധനാവശ്യവുമായി രംഗത്തെത്തിയത്.

Read More

കൊച്ചി: തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ പാതയോരത്തെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി നാളെ തൃശൂർ കോർപ്പറേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. ദുരന്തമുണ്ടായതിന് അധികൃതരെയും കോടതി വിമർശിച്ചു. അനധികൃത കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവർ കാറുകളിൽ യാത്ര ചെയ്യുന്നവരാണ്. ഇത്തരക്കാർക്ക് ഒരു പ്രശ്നവുമില്ല. ഇതിന്റെയെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും കോടതി വിമർശിച്ചു. കൊച്ചി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. റോഡരികിലെ ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാനുള്ള ഉത്തരവുകൾ അധികൃതർ പാലിക്കാത്തതിനെയും കോടതി വിമർശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഹർജി നാളെ ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും.  കഴിഞ്ഞ ദിവസം സ്കൂട്ടറിൽ പോവുകയായിരുന്ന അഡ്വ. കുക്കു ദേവകിയുടെ കഴുത്തിൽ തോരണം പൊട്ടിവീഴുകയും പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുകുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. നിയന്ത്രിത വേഗതയിലായതിനാൽ വൻ അപകടം ഒഴിവാക്കാനായി. തോരണം നീക്കം…

Read More

തിരുവനന്തപുരം: കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും പുരുഷ നിയന്ത്രണത്തിലാണെന്ന് കണക്കുകൾ. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടി’ലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 11 ശതമാനം മാത്രമാണ് വനിതാ നിയന്ത്രണത്തിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കൂടുതൽ വനിതാ സംരംഭകർക്ക് അനുകൂലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇതുവരെ 551 ദശലക്ഷം ഡോളർ (4,500 കോടിയിലധികം രൂപ) നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഫിൻടെക്, സാസ് സ്റ്റാർട്ടപ്പുകളാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ മുന്നിലുള്ളത്. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിലെ മൊത്തം നിക്ഷേപത്തിന്‍റെ 66 ശതമാനവും സമാഹരിക്കാൻ ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 36.4 കോടി ഡോളര്‍ വരും. ഇതില്‍ 97 ശതമാനവും 2015-ന് ശേഷം ലഭിച്ചതാണെന്ന് ‘സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു. 2019-ല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2,200 ആയിരുന്നു. 8.9 കോടി ഡോളര്‍…

Read More

കാസര്‍കോട്: തൃക്കരിപ്പൂർ സ്വദേശികളായ ദമ്പതികളുടെയും മക്കളുടെയും തിരോധാനം സംബന്ധിച്ച അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയേക്കും. ഇവര്‍ യെമനിലേക്ക് കടന്നുവെന്ന സ്ഥിരീകരണത്തെ തുടര്‍ന്നാണിത്. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന, നാല് മക്കൾ എന്നിവരെയാണ് ദുബായിൽ നിന്ന് കാണാതായത്. 12 വർഷമായി ഈ കുടുംബം യു.എ.ഇയിലാണ് താമസം. കഴിഞ്ഞ നാല് മാസമായി ഇവരെ കുറിച്ച് ഒരു വിവരവുമില്ല. ബന്ധുക്കൾ ഇന്നലെ ചന്തേര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുടുംബം യെമനിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് വഴി കുടുംബം ചിലരെ ബന്ധപ്പെട്ടിരുന്നു. മത പഠനത്തിന് പോയതാണെന്നാണ് വിശദീകരണം. സംഭവത്തിൽ ഇതുവരെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. യെമനിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് നിരോധനം ഉള്ള സാഹചര്യത്തിൽ കുടുംബം എങ്ങനെ അവിടെ എത്തിയെന്നതും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കും. കാസർകോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഇവരിൽ ഒരാൾ സൗദി അറേബ്യ വഴിയും മറ്റൊരാൾ ഒമാൻ വഴിയുമാണ് യെമനിലെത്തിയതെന്നാണ് സൂചന. അവിടെ നിന്നും…

Read More

തിരുവല്ല: നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിപ്പുഴയിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസ് പ്രാഥമിക പരിശോധന നടത്തി. അതേസമയം ഇടനിലക്കാരിയായ അമ്പിളിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോഗിച്ചെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വിവരം പുറത്ത് പറഞ്ഞാൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. ഡിസംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ നടത്തണമെന്ന് പറഞ്ഞാണ് ചങ്ങനാശേരി സ്വദേശിനിയായ അമ്പിളി കൊടക് സ്വദേശിനിയെ കുറ്റിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. പൂജയ്ക്കായി 20,000 രൂപയും വാങ്ങിയിരുന്നു. രാത്രി 12 മണിയോടെ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ ഒരാളോട് യുവതി രക്ഷിക്കണമെന്ന് പറയുകയും പുലരും വരെ ഇയാളോടൊപ്പം ഇരുന്ന ശേഷം കൊച്ചിയിലേക്ക് മടങ്ങുകയുമായിരുന്നു. പരിഭ്രാന്തയായ ഇവർ ജന്മനാടായ കുടകിലേക്ക് പോയി. കൊച്ചിയിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുമ്പും പൂജയ്ക്കായി ഈ വീട്ടിൽ…

Read More

ന്യൂഡൽഹി: ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻമാറാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്ടെക് മേജർ ബൈജൂസും എംപിഎൽ സ്പോർട്സും. ജൂണിൽ, ബൈജൂസ് ബോർഡുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ 35 മില്യൺ യുഎസ് ഡോളറിന് 2023 നവംബർ വരെ നീട്ടിയിരുന്നു. എന്നാൽ ബി.സി.സി.ഐയുമായുള്ള കരാർ അവസാനിപ്പിക്കാൻ ബൈജൂസ് ആലോചിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന് ശേഷം കരാർ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ നാലിന് ബൈജൂസിൽ നിന്ന് ബി.സി.സി.ഐക്ക് ഇ-മെയിൽ ലഭിച്ചിരുന്നു. ബൈജൂസുമായുള്ള ചർച്ചകൾ അനുസരിച്ച്, നിലവിലെ ക്രമീകരണത്തിൽ തുടരാനും കുറഞ്ഞത് 2023 മാർച്ച് വരെയെങ്കിലും പങ്കാളിത്തം തുടരാനും ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.സി.സി.ഐ പറഞ്ഞു. ബുധനാഴ്ച ചേർന്ന ബി.സി.സി.ഐയുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. 2019ലാണ് ഓപ്പോയെ മാറ്റി സ്ഥാപിച്ചത്. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിന്‍റെ സ്പോൺസർമാരിൽ ഒരാളായിരുന്നു ബൈജൂസ്. അടുത്തിടെ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തിലധികം പേരെ പിരിച്ച് വിടാനുള്ള പദ്ധതികൾ…

Read More

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വി.എസ് അച്യുതാനന്ദന് നിർദേശം നൽകിയ വിചാരണക്കോടതി ഉത്തരവിന് സ്റ്റേ. 2013 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്ന കേസിലെ കീഴ്ക്കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കീഴ്ക്കോടതി ഉത്തരവിട്ടത്. സോളാർ കമ്പനിക്ക് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നും സരിതാ നായരെ മുന്നിൽ നിർത്തി ഉമ്മൻ ചാണ്ടി കോടികളുടെ തട്ടിപ്പ് നടത്തിയെന്നും 2013 ജൂലൈ ആറിന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വി.എസ് പരാമർശിച്ചതിനെതിരെയായിരുന്നു കേസ്. അച്യുതാനന്ദൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. സബ് കോടതി മുതൽ സുപ്രീം കോടതി വരെ വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നനായ വി.എസിന് ഇത് വൻ തിരിച്ചടിയായിരുന്നു. വി.എസിനെ പിന്തുണയ്ക്കുന്നവരെയും വിധി പ്രതിരോധത്തിലാക്കിയിരുന്നു. വി.എസ് അസുഖബാധിതനായതിനാൽ…

Read More