- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രവാഹം. ഇതുവരെ 12,000 ലധികം പരാതികളാണ് ലഭിച്ചത്. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെക്കുറിച്ചും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തെക്കുറിച്ചുമാണ് പരാതികൾ. ബഫർ പരിധിയിൽ പെട്ട സ്വന്തം വീടുകളുടെയും കെട്ടിടങ്ങളുടെയും ഫോട്ടോകൾ സഹിതമാണ് പരാതികളിൽ പലതും. ജനുവരി 11ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പരിഷ്കരിക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.
വയനാട്: മൂന്ന് മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന, ചെന്നൈയിൽ നിന്ന് മൈസൂരിലെ നഞ്ചൻഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്‍റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കടന്നു. രാത്രി പതിനൊന്നോടെയാണ് ട്രെയിലറുകൾ നീങ്ങിത്തുടങ്ങിയത്. ട്രെയിലറുകളുടെ നീക്കത്തിന്‍റെ ഭാഗമായി രാത്രി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ട്രെയിലർ ലോറികൾക്ക് ചുരം വഴി സഞ്ചരിക്കാൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കാൻ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി നിയോഗിച്ച വിദഗ്ധസമിതി ചുരംപാതയിൽ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു.
തിരുവനന്തപുരം: കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിൽ ബുള്ളറ്റ് കണ്ടെത്തി. യാത്രക്കാരി കണ്ടെത്തിയ വെടിയുണ്ട പൊലീസ് കോടതിക്ക് കൈമാറി. പാപ്പനംകോട് ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് ലോ ഫ്ലോർ ബസിന്‍റെ സീറ്റിനടിയിൽ നിന്ന് യാത്രക്കാരി വെടിയുണ്ട കണ്ടെത്തിയത്. അതേ ബസിലുണ്ടായിരുന്ന പൊലീസുകാരനാണ് കാലിൽ തടഞ്ഞ ഇരുമ്പ് കഷണം വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. ബസ് അഞ്ചുതെങ്ങിൻമൂട്ടിൽ എത്തിയപ്പോൾ യാത്രക്കാരി വെടിയുണ്ട കണ്ടക്ടർക്ക് കൈമാറി. കണ്ടക്ടർ വിവരമറിയിച്ചതിനെ തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ബുള്ളറ്റ് കൈപ്പറ്റി. ഇന്ത്യൻ നിർമ്മിത 7.62 എംഎം വെടിയുണ്ടയാണ് കണ്ടെത്തിയത്. പഴയ മോഡൽ വെടിയുണ്ടയാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കയ്യിൽ നിന്ന് കളഞ്ഞു പോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്ന് വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
മോസ്കോ: ഉക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരെ റഷ്യ. അമേരിക്കയോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് സെലെൻസ്കിയുടെ സന്ദർശനം കാണിക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഉക്രൈനെ മുൻനിർത്തി അമേരിക്ക റഷ്യക്കെതിരെ പരോക്ഷ ആക്രമണം നടത്തുകയാണെന്നും റഷ്യ ആരോപിച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉക്രൈനിന് 1.85 ബില്യൺ ഡോളർ സൈനിക സഹായം വാഗ്ദാനം ചെയ്യുകയും യുഎസ് കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ സെലെൻസ്കി അത് അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം പ്രകോപനപരമായ നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് റഷ്യയുടെ യുഎസ് അംബാസഡർ അനറ്റോളി അന്‍റോനോവ് പറഞ്ഞു. റഷ്യൻ ആക്രമണങ്ങളെ ചെറുക്കാൻ ഉക്രൈനെ സഹായിക്കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് വിലയേറിയതും ശക്തവുമായ മിസൈലുകൾ നൽകാൻ അവർ തയ്യാറാവുന്നത്. എന്നാൽ ഇതൊന്നും പ്രത്യേക സൈനിക നടപടിയിലൂടെ ലക്ഷ്യം കൈവരിക്കുന്നതിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.
എറണാകുളം: ഭരണഘടനയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ ബിജു നോയലാണ് ഹർജി നൽകിയത്. അന്വേഷണം സി.ബി.ഐക്കോ കേരളത്തിന് പുറത്തുള്ള കർണാടക പൊലീസിനോ കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികൾ ഉണ്ടായിട്ടും ശരിയായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കുന്ന തരത്തിലുള്ള പൊലീസ് റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയതെന്നും ഹർജിയിൽ പറയുന്നു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സജി ചെറിയാൻ ഭരണഘടനയെക്കുറിച്ച് വിമർശനാത്മകമായി മാത്രമാണ് സംസാരിച്ചത്. ഭരണഘടനയെയോ ഭരണഘടനയുടെ ശിൽപികളെയോ അവഹേളിച്ചിട്ടില്ല. അതിനാൽ, കേസ് കൂടുതൽ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പൊലീസിന്‍റെ റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവർ പറഞ്ഞത്.…
ചൈനയില് കൊവിഡ് അതീവ ഗുരുതരം; പ്രതിദിനം ബാധിക്കുന്നത് പത്ത് ലക്ഷം പേരെയെന്ന് റിപ്പോർട്ട്
ബീജിങ്: ചൈനയിലെ കൊവിഡ് തരംഗം ഗുരുതരമെന്ന് റിപ്പോർട്ട്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ദിവസവും 10 ലക്ഷം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും 5,000 ത്തോളം ആളുകൾ മരിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഔദ്യോഗിക കണക്കുകൾ പ്രകാരം ബുധനാഴ്ച 2,966 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ മുഴുവൻ ജനങ്ങളെയും കൊവിഡ് സാരമായി ബാധിച്ചതായാണ് സൂചന. നിലവിലെ കൊവിഡ് തരംഗം തുടരുകയാണെങ്കിൽ ജനുവരിയോടെ പ്രതിദിന രോഗികളുടെ എണ്ണം 3.7 ദശലക്ഷം ആകുമെന്ന് എയർഫിനിറ്റി ലിമിറ്റഡ് (ആരോഗ്യ കാര്യങ്ങൾ പ്രവചിക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം) പറയുന്നു. വ്യാപനം തുടരുകയാണെങ്കിൽ, മാർച്ചോടെ പ്രതിദിന കേസുകൾ 4.2 ദശലക്ഷത്തിലെത്തും. ഡിസംബർ ആദ്യം മുതൽ പത്തിൽ താഴെ കൊവിഡ് മരണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ആശുപത്രികളിലെ രോഗികളുടെ തിരക്കും ശ്മശാനങ്ങളിലെ തിരക്കും സർക്കാർ കണക്കുകളുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ന്യൂഡല്‍ഹി: രാജ്യം ഇപ്പോഴും കോവിഡ് ഭീതിയിലാണ്. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസിന്‍റെ പല വകഭേദങ്ങളും ഇപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാവരും വാക്സിന്‍റെ മുൻകരുതൽ ഡോസ് സ്വീകരിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. അതേസമയം ജാഗ്രത ആവശ്യമാണെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിജിഐ) കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് മേധാവി എൻ കെ അറോറ പറഞ്ഞു. ഇന്ത്യയിലെ 95 ശതമാനം ആളുകളും പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർ ആയതിനാൽ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡോ. അനിൽ ഗോയലും പറഞ്ഞു. ചൈനക്കാരെക്കാൾ മികച്ച പ്രതിരോധ ശേഷി ഇന്ത്യക്കാർക്ക് ഉണ്ടെന്നും ഡോ.അനിൽ ഗോയൽ പറഞ്ഞു.
കൊവിഡിന്റെ പേരിലെ പെട്ടെന്നുള്ള നടപടി ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല് ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് -19 വ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം കോൺഗ്രസിന്‍റെ പദയാത്രയെ പരാജയപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തന്ത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊവിഡ് -19 പ്രോട്ടോക്കോളുകൾ ശരിയായി പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി അയച്ച കത്തിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് -19 നെതിരായ പെട്ടെന്നുള്ള മുൻകരുതൽ നടപടികൾ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ചൈനയിലെ കൊവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കൊവിഡ് -19 പ്രോട്ടോക്കോളുകൾ പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. മാണ്ഡവ്യയുടെ നടപടിയെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വിമർശിച്ചിരുന്നു.
തിരുവനന്തപുരം: പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിരുദ്ധമായതൊന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. “തിരുത്തൽ പ്രക്രിയ പാർട്ടി ജീവിതത്തിലുടനീളം തുടരണം. ജനവിരുദ്ധവും തെറ്റായതുമായ പ്രവണതകൾ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല. പാർട്ടിയെ സംബന്ധിച്ചിടത്തോളം വെള്ളം കടക്കാത്ത കംപാർട്ട്മെന്റ് ആയിട്ടുള്ള സിസ്റ്റം അല്ല” അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെ അലോസരപ്പെടുത്തുന്ന സാമ്പത്തിക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും നിരവധി ശ്രമങ്ങൾ നടന്നിരുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് തുടർച്ചയായി അഞ്ച് വർഷമെങ്കിലും നഷ്ടപരിഹാരത്തുക നൽകണമെന്ന കേരളത്തിന്‍റെയും ബി.ജെ.പി ഇതര സംസ്ഥാനങ്ങളുടെയും ആവശ്യം കേന്ദ്രം ചെവിക്കൊള്ളുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
ഒമൈക്രോൺ വകഭേദത്തിന്‍റെ വ്യാപനശേഷി സംബന്ധിച്ച വാട്ട്സ്ആപ്പ് സന്ദേശം വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുമുണ്ട്. അത്തരമൊരു വാട്ട്സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഒമൈക്രോൺ വകഭേദമായ എക്സ്.ബി.ബി അഞ്ച് മടങ്ങ് കൂടുതൽ വ്യാപനശേഷിയുള്ളതും മരണനിരക്ക് വർദ്ധിപ്പിക്കുന്നതും ഡെൽറ്റയേക്കാൾ അപകടകരവുമാണെന്നാണ് പ്രചരിക്കുന്ന സന്ദേശം. മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വകഭേദത്തിന്‍റെ ലക്ഷണങ്ങൾ കൂടുതൽ തീവ്രമാണെന്നും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാട്ട്സ്ആപ്പ് സന്ദേശം തെറ്റാണെന്നും ആളുകൾ ഇത് വിശ്വസിക്കരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
