- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ജനവാസപ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖല; പ്രതിഷേധം കനക്കുന്നു, വനംവകുപ്പിൻ്റെ ബോർഡ് പിഴുത് മാറ്റി
കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽ വാലി, പമ്പാവലി പ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖലയിൽ. ഇതിനെതിരെ എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് രാവിലെ മുതൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധവുമായി എത്തിയ നൂറുകണക്കിന് പ്രദേശവാസികൾ വനംവകുപ്പിന്‍റെ ബോർഡുകൾ നീക്കം ചെയ്തു. റേഞ്ച് ഓഫീസിന് മുന്നിൽ മാറ്റിയ ബോർഡുമായി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ഏകദേശം 5,000 ത്തോളം ആളുകൾ താമസിക്കുന്ന സ്ഥലമാണിത്. എന്നിരുന്നാലും, ഏയ്ഞ്ചൽവാലിയിലെ 11, 12 വാർഡുകൾ വനമേഖലയാണെന്നാണ് ഉപഗ്രഹ സർവേയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത്, ബഫർ സോൺ മേഖലയല്ല. പകരം വനപ്രദേശമായി രേഖപ്പെടുത്തി. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രജിസ്റ്റർ ചെയ്തതിനെതിരെ പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്. രേഖപ്പെടുത്തിയതിലെ പിഴവെന്നും തിരുത്തുമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. പ്രശ്നം പരിഹരിക്കാൻ നാട്ടുകാർ വനം മന്ത്രിക്ക് നേരിട്ട് പരാതി നൽകി. പിന്നാലെയാണ്, പിന്നീട് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ പ്രദേശങ്ങൾ വനമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രൂപ്പ് തിരിച്ചുള്ള പ്രാഥമിക മത്സരങ്ങൾക്കും വിദേശ ഫൈനലിനും വേദിയൊരുക്കി സന്തോഷ് ട്രോഫി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാഥമിക മത്സരങ്ങൾ മേഖല തിരിച്ചാണ് നടക്കുന്നത്. ഇത്തവണ മേഖലാ മത്സരമില്ല. പകരം, എല്ലാ ടീമുകളെയും ആറ് ഗ്രൂപ്പുകളായി ഉൾപ്പെടുത്തിയെന്ന് എഐഎഫ്എഫ് കോമ്പറ്റീഷൻ കമ്മിറ്റി അധ്യക്ഷൻ പി അനിൽ കുമാർ പറഞ്ഞു. ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. ഡൽഹിയിൽ ഇന്ന് മത്സരങ്ങൾ ആരംഭിക്കും. മിസോറം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളം ഗ്രൂപ്പ് രണ്ടിലുള്ളത്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ജനുവരി അവസാനത്തോടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും പൂർത്തിയാക്കി ഫെബ്രുവരിയിൽ നോക്കൗട്ട് റൗണ്ട് ആരംഭിക്കുകയാണ് ലക്ഷ്യം. സെമി ഫൈനലും ഫൈനലും മാർച്ചിൽ സൗദി അറേബ്യയിൽ നടക്കും.
ബേക്കറിയിലെത്തിയ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഉടമ അറസ്റ്റിൽ, കടയ്ക്ക് തീയിട്ട് പിതാവ്
കൊച്ചി: ബേക്കറിയിലെത്തിയ 13 വയസുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്സോ കേസിൽ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജംഗ്ഷനിൽ ബുധനാഴ്ചയാണ് സംഭവം. പോക്സോ കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂർ വിഷ്ണുപുരം വേണാട് വീട്ടിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ ബേക്കറിയിലെത്തിയ പെൺകുട്ടിയെ ബാബുരാജ് കടന്നുപിടിക്കുകയായിരുന്നുവെന്ന് ചേരാനെല്ലൂർ പൊലീസ് പറഞ്ഞു. രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടത്. ബേക്കറി ഭാഗികമായി കത്തിനശിച്ചു. പിന്നാലെ രാത്രി കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു. ബാബുരാജിനെയും പെൺകുട്ടിയുടെ പിതാവിനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ന്യൂ ഡൽഹി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ കൂറ്റൻ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശിയായ ബ്രിജ് കുമാർ യാദവാണ് മരിച്ചത്. ബ്രിജ് കുമാർ യാദവിൻെറ ഭാര്യയ്ക്കും 3 വയസുള്ള മകനും 30 അടി ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ കലോളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇവിടെ കണ്ടുമുട്ടിയ ഒരു ഏജന്‍റ് വഴിയാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. ട്രംപ് മതിൽ എന്നറിയപ്പെടുന്ന കൂറ്റൻ കോൺക്രീറ്റ് മതിൽ കടക്കാനാണ് യാദവ് മകനുമായി ശ്രമിച്ചത്. മെക്സിക്കോയിലെ ടിജുവാനയിൽ നിന്ന് അമേരിക്കയിലെ സാൻഡിയാഗോയിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാൽ, യാദവ് മെക്സിക്കൻ ഭാഗത്തേക്ക് വീഴുകയും ഭാര്യ അമേരിക്കൻ ഭാഗത്ത് വീഴുകയും ചെയ്തു. കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. ബുധനാഴ്ച 40 ഓളം പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇവരിൽ ഒരാൾ ബ്രിജ് കുമാർ യാദവിന്റെ…
തോരണം കുരുങ്ങി യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ ഹാജരാകും
തൃശ്ശൂർ: തോരണത്തിൽ കുടുങ്ങി യാത്രികക്ക് പരിക്കേറ്റ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ സെക്രട്ടറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സെക്രട്ടറി റെഹീസ് കുമാർ സത്യവാങ്മൂലം നൽകും. തോരണം കെട്ടിയ റോഡ് കോർപ്പറേഷന്റെതല്ലെന്നാണ് വാദം. അയ്യന്തോൾ/പുഴയ്ക്കൽ റോഡിൽ കെട്ടിയ തോരണം കുടുങ്ങിയാണ് യുവതി വീണതെന്നും റോഡ് പൊതുമരാമത്ത് വകുപ്പിന്‍റേതാണെന്നുമാണ് കോർപ്പറേഷൻ്റെ അവകാശവാദം. തോരണം കെട്ടാൻ കിസാൻ സഭയ്‌ക്ക് അനുമതി നൽകിയിരുന്നില്ല. ഫ്ലെക്സ് സ്ഥാപിക്കാൻ മാത്രമാണ് അനുമതി നൽകിയതെന്ന് കോടതിയിൽ വ്യക്തമാക്കും. അപകടവുമായി ബന്ധപ്പെട്ട് നേരിട്ട് മൊഴി നൽകാൻ പരാതിക്കാരിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി കോടതിയെ അറിയിക്കും. അഭിഭാഷകയുടെ പരാതിയിൽ ആരാണ് കോടി കെട്ടിയതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ വിശദീകരണത്തിനായി മൊഴി നൽകാനാണ് നോട്ടീസ് നൽകിയതെന്ന് കോർപ്പറേഷൻ സെക്രട്ടറി വിശദീകരിക്കും.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നീക്കം വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ താലിബാൻ ഭരണകൂടം നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തി. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാലാണ് വിദ്യാഭ്യാസ നിരോധനം ഏർപ്പെടുത്തിയതെന്ന് താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം പറഞ്ഞു. വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതുപോലെയാണ് പെൺകുട്ടികൾ വസ്ത്രം ധരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. “താലിബാൻ അധികാരത്തിൽ വന്നിട്ട് 14 മാസമായി. നിർഭാഗ്യവശാൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നൽകിയ കർശന നിർദ്ദേശങ്ങൾ ആരും പാലിക്കുന്നില്ല. പെൺകുട്ടികളുടെ വസ്ത്രധാരണം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിന് സമാനമാണ്. പഠനത്തിനായി സർവകലാശാലകളിൽ എത്തുന്ന പെൺകുട്ടികൾ ഹിജാബുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നില്ല”, മന്ത്രി പറഞ്ഞു. ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ലെന്നും മന്ത്രി വിശദീകരിച്ചു. “എഞ്ചിനീയറിംഗ്, കൃഷി തുടങ്ങിയ ചില വിഷയങ്ങൾ വിദ്യാർത്ഥികളുടെ അന്തസ്സിനും അഫ്ഗാൻ സംസ്കാരത്തിനും അനുസൃതമല്ല,” അദ്ദേഹം പറഞ്ഞു.
ഇത് ഞാന്‍ അയക്കുന്ന ചൊവ്വയുടെ അവസാന ചിത്രമാകും; ഇന്‍സൈറ്റ് പേടകം തിരിച്ച് വരാനൊരുങ്ങുന്നു
ചുവന്ന ഗ്രഹമായ ചൊവ്വയുടെ നിഗൂഢതകൾ അനാവരണം ചെയ്യാൻ നാസ അയച്ച ഇൻസൈറ്റ് ബഹിരാകാശ പേടകം ദൗത്യം അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചൊവ്വയിലെ പൊടി കാരണം ലാൻഡറിന്‍റെ ഊർജ്ജം കുറഞ്ഞതാണ് തിരിച്ച് വരവിന് കാരണം. “എന്‍റെ ശക്തി കുറഞ്ഞു. ഇത് ഒരുപക്ഷേ ഞാൻ അയയ്ക്കുന്ന ചൊവ്വയുടെ അവസാന ചിത്രമായിരിക്കും,” നാസ ഇൻസൈറ്റിൻ്റെ പേരിൽ ട്വിറ്ററിൽ കുറിച്ചു.
കൊല്ലം: പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുയോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റാന്വേഷണത്തിന് മെച്ചപ്പെട്ട രീതി സംസ്ഥാനത്ത് നടപ്പാക്കും. ചില ക്രിമിനലുകൾ രക്ഷപ്പെടുന്ന ഒരു സാഹചര്യമുണ്ട്. കേരളത്തിന് പുറത്തുള്ളവരെ അവിടെയെത്തി പിടികൂടുന്ന പ്രക്രിയ വേഗത്തിലാക്കും. രാജ്യത്തിന് മാതൃകയായ ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം. വലതുപക്ഷത്തിനാണ് പൊലീസിന്‍റെ നടപടികളെക്കുറിച്ച് ഏറ്റവും കൂടുതൽ ആശങ്കയുള്ളത്. ഇത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് ബോധ്യപ്പെട്ട സംഭവങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻകാർക്ക് ലഭിക്കേണ്ട 4 ഗഡു കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്ന് കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.പി.പി.എ.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.
ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസർ തടയാൻ എച്ച്പിവി വാക്‌സിന്‍ സ്കൂളുകൾ വഴി വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എച്ച്പിവി വാക്സിൻ ഏപ്രിലിൽ വിപണിയിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇത് വ്യക്തമാക്കിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും സംയുക്തമായി വികസിപ്പിച്ചെടുത്ത ‘ക്വാഡ്രിവാലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍’ (ക്യുഎച്ച്പിവി) 200-400 രൂപയ്ക്ക് വിപണിയിൽ ലഭ്യമാകും. സാർവത്രിക വാക്സിനേഷൻ പ്രോഗ്രാമിൽ ഈ വാക്സിൻ ഉൾപ്പെടുത്താൻ ദേശീയ സാങ്കേതിക ഉപദേശകസമിതി കേന്ദ്രത്തോട് ശുപാർശ ചെയ്തിട്ടുണ്ട്. ഗർഭാശയഗള ക്യാൻസറിനെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊച്ചി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. താമസ സൗകര്യങ്ങളോ ഭക്ഷണ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ താൽക്കാലിക കേന്ദ്രത്തിലാണ് കേരളത്തിലെ കുട്ടികൾ താമസിച്ചിരുന്നത്. മരിച്ച നിദ ഫാത്തിമയുടെ പിതാവ് ശിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരമാണ് നാഗ്പൂരിൽ നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്‍റെ അംഗീകാരമില്ലാത്തതിനാൽ കളിക്കാർക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ നൽകിയില്ല. സ്പോർട്സ് കൗൺസിൽ അംഗീകരിക്കാത്തതും ദേശീയ ഫെഡറേഷന്‍റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ടീമും നാഗ്പൂരിൽ മത്സരിക്കുന്നുണ്ട്. നിദ ഫാത്തിമ ഉൾപ്പെടെ കേരള സൈക്കിൾ പോളോ അസോസിയേഷനിലെ 24 താരങ്ങൾ കേരള സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തിലും സാമ്പത്തിക പിന്തുണയിലുമാണ് നാഗ്പൂരിലെത്തിയത്. എന്നിരുന്നാലും, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ്…
