- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. പണിമുടക്കുന്നവർക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്ക് പ്രോത്സാഹിപ്പിക്കലാണ്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതി നിർദേശങ്ങളോടെ തീർപ്പാക്കിയത്. സമരക്കാർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. സർവീസ് ചട്ടങ്ങളിലെ ചട്ടം 86 പ്രകാരം സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. സമരം ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു.
ഡൽഹി: ദേശീയ ഹരിത ഹൈഡ്രജൻ മിഷനായി 19744 കോടി രൂപയുടെ പ്രാരംഭ അടങ്കൽ തുകയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2021 ലെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിലാണ് ദേശീയ ഹരിത ഇന്ധന ദൗത്യം ആരംഭിച്ചത്. ഹരിത ഹൈഡ്രജന്‍റെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാനും അതിന്‍റെ നിർമ്മാണത്തിന്‍റെ പ്രധാന ഘടകമായ ഇലക്ട്രോലൈസറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന നാല് ഘടകങ്ങൾ ദൗത്യത്തിൽ ഉൾപ്പെടുന്നു. ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ (സൈറ്റ്) പ്രോഗ്രാമിനായുള്ള ഇടപെടലുകൾക്കായി 17,490 കോടി രൂപയും പൈലറ്റ് പദ്ധതികൾക്കായി 1,466 കോടി രൂപയും ഗവേഷണത്തിനും വികസനത്തിനും 400 കോടി രൂപയും മറ്റ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപയും ദൗത്യത്തിന്‍റെ പ്രാരംഭ ചെലവിൽ ഉൾപ്പെടുന്നു. പ്രതിവർഷം 5 ദശലക്ഷം ടൺ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണ് പ്രാരംഭ ലക്ഷ്യം. ഹൈഡ്രജന്‍റെ ഉത്പാദനത്തെയും ഉപയോഗത്തെയും പിന്തുണയ്ക്കാൻ കഴിവുള്ള പ്രദേശങ്ങളെ കണ്ടെത്തി ഹരിത ഹൈഡ്രജൻ ഹബ്ബുകളായി വികസിപ്പിക്കും. ഹരിത ഹൈഡ്രജൻ ഹബ് സ്ഥാപിക്കാൻ സഹായിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂട് വികസിപ്പിക്കുമെന്ന് സർക്കാർ…
തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടർനടപടികൾക്കായി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയലാണ് ഹർജി സമർപ്പിച്ചത്. കേസിൽ കോടതി വിധിക്ക് മുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സി.പി.എം തീരുമാനം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ഹർജി കോടതി തള്ളിയതോടെ അദ്ദേഹത്തിന് ആശ്വാസമായി. ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയെന്നാണ് കേസ്. തിരുവല്ല കോടതിയുടെ നിർദേശപ്രകാരമാണ് സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തത്. ഇതിനിടെ മന്ത്രിക്ക് അനുകൂലമായി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ പൊലീസ് റിപ്പോർട്ട് റദ്ദാക്കണമെന്നും കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
തിരുവനന്തപുരം: ജനുവരി 23 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് മന്ത്രിസഭാ ഉപസമിതി തയ്യാറാക്കും. ജനുവരി 20നോ 23നോ നയപ്രഖ്യാപനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ജനുവരി 20ന് ഹൈദരാബാദിൽ നടക്കുന്ന സിഐടിയു ദേശീയ കൺവെൻഷനിൽ ചില സിപിഎം എം.എൽ.എമാർക്ക് പങ്കെടുക്കേണ്ടതിനാൽ ജനുവരി 23ന് പരിഗണിക്കാനാണ് സാധ്യത. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. ജനുവരി 30, 31 തീയതികളിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് പോകേണ്ടതിനാലാണ് ബജറ്റ് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയത്.
ന്യൂഡൽഹി: മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരനായ ശേഖർ മിശ്രയാണ് വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയർ ഇന്ത്യ വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ വിമാനക്കമ്പനി വൈകിയെന്നാണ് ആരോപണം. നവംബർ 26ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഡിസംബർ 28ന് ആണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിമാന ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. എയർ ഇന്ത്യ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. ബിസിനസ് ക്ലാസ് യാത്രക്കാരനായ ശേഖർ മിശ്ര തന്‍റെ മുന്നിലിരുന്ന 70 വയസ്സുള്ള ഒരു സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. സ്ത്രീ പരാതി നൽകിയെങ്കിലും ഡൽഹിയിൽ വന്നിറങ്ങിയ ശേഷവും ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. തുടർന്ന് ഇവർ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ എയർ ഇന്ത്യയും…
തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. വിശദമായ അന്വേഷണം ആവശ്യമാണ്. നയനയ്ക്ക് സ്വയം പരിക്കേറ്റതായി ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നില്ല. മുൻ വശത്തെ വാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിലിലൂടെ ഒരാൾ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായി. ഡിസിആർബി അസിസ്റ്റന്‍റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകൾ നടത്തിയതെന്നും മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നയനയുടെ മരണകാരണം കഴുത്തിനേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് ദുരൂഹത വർധിച്ചത്. ഇതേതുടർന്ന് ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണർ തുടരന്വേഷണത്തിനുള്ള സാധ്യത പരിശോധിച്ചു. നയനയുടെ മരണം കൊലപാതകമല്ലെന്നും സ്വയം പരിക്കേൽപ്പിക്കാൻ സാധ്യതയുള്ള പ്രത്യേക തരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസിന്‍റെ നിരീക്ഷണം. കഴുത്തിനേറ്റ പരിക്കും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതും എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. മാത്രമല്ല, ലോക്കൽ പൊലീസ് ചില നിർണ്ണായക വിവരങ്ങൾ ശേഖരിക്കാതെയാണ് നയനയുടെ മരണം പരിഹരിക്കപ്പെടാത്ത കേസായി റിപ്പോർട്ട് ചെയ്തതെന്നും, 2019 ഫെബ്രുവരി 23ന്…
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിംഗ്. പിരിച്ചുവിടൽ പ്രക്രിയയുടെ ഭാഗമായിരുന്നു ഹിയറിംഗ്. നടപടിക്രമങ്ങളുടെ ഭാഗമായി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. താൻ ചികിത്സയിലാണെന്നും ഹാജരാകാൻ സമയം നീട്ടണമെന്നും കാണിച്ച് ഇയാൾ ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ ഈ ആവശ്യം നിരസിച്ച ഡി.ജി.പി സുനുവിനോട് ഇന്ന് ഹിയറിംഗിന് ഓൺലൈനായി ഹാജരാകാൻ ആവശ്യപ്പെട്ടു. ഇന്ന് നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ പിആർ സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയായ സുനു 15 തവണ വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് സുനുവിനെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിരിച്ചു വിടാതിരിക്കാൻ കാരണം വിശദീകരിക്കാൻ ഡി.ജി.പി നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതോടെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ നടപടിയുമായി ഡി.ജി.പിക്ക്…
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് ചേരും. ജോയി കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നു. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പല പേരുകളും ഏറെക്കാലമായി ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. മേയറുടെ കത്തു വിവാദത്തിന്‍റെയും യുവജന സംഘടനാ നേതാക്കളുടെ വഴിവിട്ട നടപടികളുടെയും പശ്ചാത്തലത്തിൽ ആനാവൂർ നാഗപ്പനെതിരായ നീക്കം പാർട്ടിയിൽ ശക്തമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയ്യാറായത്.
ലോസ് ആഞ്ജലീസ്: അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിന് സിനിമാ നിർമ്മാണ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ അഭിനേതാക്കൾ ലൈംഗികചൂഷണത്തിനു കേസ് ഫയൽ ചെയ്തു. ഷേക്സ്പിയറുടെ പ്രശസ്തമായ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തെ അടിസ്ഥാനമാക്കി 1968 ൽ ഇതേ പേരിലുള്ള ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒലിവിയ ഹസ്സി (71), ലിയോനാർഡ് വൈറ്റിംഗ് (72) എന്നിവരാണ് കേസ് ഫയൽ ചെയ്തത്. ലൈംഗികചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളർ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരമായി നൽകണമെന്നാണ് ആവശ്യം. കൗമാരപ്രായത്തിൽ നഗ്നത പൂർണ്ണമായോ ഭാഗികമായോ തങ്ങൾ അറിയാതെയും രഹസ്യമായും ചിത്രീകരിച്ചതായി പരാതിയിൽ പറയുന്നു. ഇതുമൂലമുണ്ടായ ശാരീരികവും മാനസികവുമായ വേദനകൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
കൊച്ചി: കൊടൈക്കനാലിൽ നിന്ന് കാണാതായ ഈരാറ്റുപേട്ട സ്വദേശികൾക്കായി തിരച്ചിൽ തുടരുന്നു. അൽത്താഫ് (23), ഹാഫിസ് ബഷീർ (23) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഇരുവരും. തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേക്ക് പോയത്. അൽത്താഫിനെയും ഹാഫിസിനെയും ചൊവ്വാഴ്ചയാണ് പ്രദേശത്തെ പൂണ്ടി വനത്തിൽ നിന്ന് കാണാതായത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘവും കാട്ടിൽ തെരച്ചിൽ നടത്തുകയാണ്. ഈരാറ്റുപേട്ട പൊലീസും കൊടൈക്കനാലിൽ എത്തിയിട്ടുണ്ട്. സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവ്വാഴ്ച കാട്ടിലേക്ക് പോയെന്നും തിരിച്ചെത്തിയപ്പോൾ രണ്ട് പേർക്ക് വഴി തെറ്റിപ്പോയെന്നും ഇവരുടെ മൊഴിയിൽ പറയുന്നു.
