- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വി.സി നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ നോട്ടീസ് അയച്ചത്. മുൻ വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹർജി ജനുവരി 13ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു. സർക്കാരിൻ്റെ ഹർജിയും ഇതോടൊപ്പം പരിഗണിക്കണമെന്ന് മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യാഴാഴ്ച കോടതിയിൽ ആവശ്യപ്പെടുകയും ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വേണുഗോപാലിനെ കൂടാതെ സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷോങ്കറും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായി.
തിരുവനന്തപുരം: പട്ടത്ത് ഇരുപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്‍റെ മകൾ സാന്ദ്രയാണ് മരിച്ചത്. വീട്ടിൽ അടച്ചിട്ട മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ കൊണ്ട് പൊതിഞ്ഞ് മൂക്കിൽ ക്ലിപ്പിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുറി അടച്ചിട്ടിരിക്കുന്ന പ്രകൃതക്കാരിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും കുട്ടി മുറിക്കുള്ളിൽ ഉണ്ടായിരുന്നു, ഈ സമയം അവളുടെ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. രാത്രി 7 മണിക്ക് ശേഷമാണ് മുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്ടറുടെയും ഡ്രൈവറുടെയും അവസരോചിതമായ ഇടപെടലിലൂടെ ലഭിച്ചത് പുതുജീവൻ. പാലോട് ഡിപ്പോയിലെ തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ചാത്തന്നൂർ സ്വദേശിയും, ഐഎസ്ആർഒ ജീവനക്കാരിയുമായ ബബിതയാണ് (34) തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസിൽ കുഴഞ്ഞുവീണത്. കണ്ടക്ടറായ ഷാജിയും ഡ്രൈവർ സുനിൽകുമാറും ട്രിപ്പ് ഉപേക്ഷിച്ച് യുവതിയെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തു. ബസ് ആറ്റിങ്ങൽ പിന്നിട്ടപ്പോൾ യുവതി തല പുറത്തേക്കിട്ട് അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് കണ്ട് സഹയാത്രികരും കണ്ടക്ടറും ചേർന്ന് സീറ്റിൽ നേരെ ഇരുത്തിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗോവയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ശക്തമായ ബൗളിംഗിനിടയിൽ ഗോവ കരസ്ഥമാക്കിയത് 46 റൺസിന്‍റെ ലീഡ്. മൂന്നാം ദിനം കളി തുടരുമ്പോൾ ഗോവ 311 റൺസിന് ഓൾ ഔട്ടായി. ആദ്യ ഇന്നിങ്സിൽ 265 റൺസാണ് കേരളം നേടിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 200 റൺസെന്ന നിലയിലാണ് ഗോവ. കേരളത്തെ അഞ്ചിന് 247 എന്ന നിലയിൽ നിന്ന് 265 റൺസിന് ഓൾഔട്ടാക്കി. ഓപ്പണർ ഇഷാൻ ഗഡേക്കർ ഗോവയ്ക്കായി സെഞ്ച്വറി നേടി. 200 പന്തിൽ 105 റൺസാണ് അദ്ദേഹം നേടിയത്. ക്യാപ്റ്റൻ ദർശൻ മിസാൽ 134 പന്തിൽ 43 റൺസ് നേടി. എസ്ഡി ലാഡ് (83 പന്തിൽ 35), മോഹിത് റെഡ്കർ (42 പന്തിൽ 37) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി. 40.2 ഓവർ എറിഞ്ഞ ജലജ് 103 റൺസാണ് വഴങ്ങിയത്. ക്യാപ്റ്റൻ സിജോമോൻ…
മേക്ക് ഇന്‍ ഇന്ത്യയിലൂടെ മുങ്ങിക്കപ്പലും യുദ്ധവിമാനങ്ങളും; സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഫ്രാന്‍സും
ന്യൂഡല്‍ഹി: മേക്ക് ഇൻ ഇന്ത്യ ദൗത്യത്തിന്‍റെ ഭാഗമായി അന്തർ വാഹിനികളുടെയും വിമാന എഞ്ചിനുകളുടെയും രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യയും ഫ്രാൻസും സഹകരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 36-ാമത് ഇന്ത്യ-ഫ്രാൻസ് നയതന്ത്ര ചർച്ചയ്ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഇമ്മാനുവൽ ബോൺ കൂടിക്കാഴ്ച നടത്തും. അതിർത്തിയിൽ ചൈനയുടെ ഭീഷണികൾക്കിടയിലും ഫ്രാൻസിന്‍റെ പിന്തുണയോടെ തദ്ദേശീയമായി ആയുധങ്ങളും ഹാര്‍ഡ് വെയര്‍ പ്ലാറ്റ്‌ഫോമുകളും നിർമ്മിച്ച് സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ന്യൂഡല്‍ഹി: പോൾ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പോൾ എം. ജോർജിന്‍റെ സഹോദരൻ ജോർജ് മുത്തൂറ്റ് ജോർജ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷൈന്‍ പോള്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി വിശദമായി കേൾക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ ഹർജികളും ഒരുമിച്ച് കേൾക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ്…
പൂണ്ടി: കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് ബഷീർ എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇവരെ കാട്ടിനുള്ളിൽ കാണാതായത്. ഇരുവരെയും കാട്ടിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. കൊടൈക്കനാലിലെ പൂണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കത്രികാവട എന്ന വനത്തിലാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാരാണ് ഇവരെ കണ്ടെത്തുകയും വനമേഖലയിലെ ഫയർ ലൈൻ ലൈറ്റർമാരെ വിവരം അറിയിക്കുകയും ചെയ്തത്. തുടർന്ന് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. യുവാക്കളെ കൊടൈക്കനാലിലെത്തിച്ചു. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഇരുവരും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയാണ് കൊടൈക്കനാലിലേക്ക് പോയത്. തിരിച്ചെത്തിയപ്പോൾ രണ്ട് പേരെ കാണാതായി. കാട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇവരെ കാണാതായതെന്ന് സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. തുടർന്ന് ഇവർക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ബസുകളിൽ ഒട്ടിച്ച സിനിമാ താരങ്ങളുടെ പോസ്റ്ററുകൾ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ എന്ന് കെഎസ്‌ആർടിസിയോട് സുപ്രീം കോടതി. അമിതമായി ലൈറ്റുകൾ കത്തിക്കുന്നതും ബസുകളുടെ കണ്ണാടിയിൽ പരസ്യങ്ങൾ പതിക്കുന്നതും വളരെ ഗൗരവമേറിയ കാര്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ബസുകളിലെ പരസ്യങ്ങൾ സംബന്ധിച്ച് പുതിയ പദ്ധതി കൈമാറാൻ കെഎസ്ആർടിസിക്ക് സുപ്രീം കോടതി നിർദേശം നൽകി. പദ്ധതിയിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബസുകളിൽ പരസ്യം നൽകരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെഎസ്ആർടിസി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എന്ത് തരത്തിലുള്ള പരസ്യങ്ങളാണ് കെഎസ്ആർടിസി നൽകുന്നതെന്ന് ചോദിച്ച കോടതി സിനിമാതാരങ്ങളുടെയും മറ്റും ചിത്രങ്ങൾ ശ്രദ്ധ തിരിക്കാൻ കാരണമാകില്ലേയെന്നും ചോദിച്ചു. വാണിജ്യ പരസ്യങ്ങൾ ബസുകളുടെ വശങ്ങളിലാണ് സാധാരണയായി പതിക്കാറുള്ളതെന്ന് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ഗിരി കോടതിയിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോട്: കലോൽസവത്തിലെ സ്വാഗതഗാനത്തിന്‍റെ ദൃശ്യങ്ങൾ സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. “അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അത് രചിച്ചവരുടെ വികലമായ മനസ്സായിരിക്കാം ഇതിന് കാരണം. തിരിച്ചറിയാൻ കഴിയാത്തത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും” കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപം മുസ്ലിം വിരുദ്ധമാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. തീവ്രവാദി വേഷം ധരിച്ച മുസ്ലിമിനെ ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ വിമർശിച്ചു. സാഹോദര്യം, മതസൗഹാർദ്ദം, ദേശസ്നേഹം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യാവതരണത്തിൽ തീവ്രവാദി വേഷം ധരിച്ച ഒരു മുസ്ലിമിനെ ചിത്രീകരിച്ചത് യാദൃശ്ചികമല്ലെന്ന് വ്യക്തമാണെന്ന് കെപിഎ മജീദ് വിമർശിച്ചു. ഭരണകൂടം തന്നെ വിദ്വേഷത്തിന്‍റെ പ്രത്യയശാസ്ത്രം അവതരിപ്പിക്കുന്ന സമകാലിക ഇന്ത്യയിൽ, യുവമനസ്സുകളിൽ ഈ ചിത്രം സൃഷ്ടിക്കുന്ന വിസ്ഫോടനം വളരെ വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാണികളായി ഇരിക്കുമ്പോഴാണ് സംഗീത ശിൽപം അവതരിപ്പിച്ചതെന്നും മജീദ് ആരോപിച്ചിരുന്നു.
സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികശരീരം അന്ത്യകർമ്മങ്ങൾക്ക് ശേഷം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ സംസ്കരിച്ചു. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബ്രസീൽ, സാന്‍റോസ് ഫുട്ബോൾ ക്ലബ് എന്നിവയുടെ പതാകകൾ സഹിതമാണ് അന്ത്യവിശ്രമത്തിനു പേടകമൊരുക്കിയത്. മെമ്മോറിയൽ എക്യൂമെനിക്കൽ നെക്രോപോളിസ് സെമിത്തേരിയുടെ പ്രവേശന കവാടത്തിൽ പെലെയുടെ ശിൽപങ്ങൾ സ്ഥാപിച്ചു. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ സ്മാരക സെമിത്തേരി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്മശാനമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.
