- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
Author: News Desk
സൂറത്ത് / ന്യൂഡൽഹി: ആരെയും വേദിനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും അഴിമതി തുറന്നുകാട്ടാനാണ് താൻ ശ്രമിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചു. അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ പറഞ്ഞു. ‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര്’ എന്ന രാഹുലിന്‍റെ പരാമർശത്തിൽ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അപ്പീലിന് സമയം അനുവദിച്ച് ഉത്തരവ് മരവിപ്പിച്ച കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. അതേസമയം, കോടതി വിധി അപ്രതീക്ഷിതമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. കേസിൽ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾ അറിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസിന് തന്നെ തലവേദനയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അദ്ദേഹത്തിന്‍റെ മനോഭാവം കാരണം കോൺഗ്രസ് കഷ്ടപ്പെടുകയാണെന്ന് ചില കോൺഗ്രസ് എംപിമാർ തന്നോട് പറഞ്ഞെന്നും റിജിജു പറഞ്ഞു.
കൊല്ലം: കൊല്ലം ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന കുത്തി. ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് നടക്കാവ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽപ്പെടുത്തിയതാണെന്നാണ് ഇവർ പറയുന്നത്. മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ്പറമ്പിലെ ഫ്ളാറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ സീരിയൽ നടിയാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്നും പെൺകുട്ടി പറയുന്നു. ഫ്ളാറ്റിലെത്തുന്നതുവരെ നടി ഒപ്പമുണ്ടായിരുന്നു. പിന്നീട് കാണാതായി. സിനിമാക്കാർ എന്നു പറഞ്ഞ രണ്ടുപേരാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി പറഞ്ഞ സീരിയൽ നടിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒന്നും അറിയാതെയാണ് പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയതെന്നും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ടെന്നും നടി പൊലീസിനോട് പറഞ്ഞു. കേസിൽ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിന്‍റെ പേര് മാറ്റുന്നു. ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും. ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. റവന്യൂ വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്ന് രേഖപ്പെടുത്തും. അയിരൂർ സൗത്ത് പോസ്റ്റ് ഓഫീസ് കഥകളി ഗ്രാമം പി ഒ എന്ന് അറിയപ്പെടും. കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന് ഏകദേശം രണ്ട് നൂറ്റാണ്ട് പഴക്കമുണ്ട്. കേരളത്തിലെ ഏക കഥകളി ഗ്രാമമാണ് അയിരൂർ. കഥകളിയുടെ മുൻകാല ചരിത്രത്തിന്‍റെ പാത പിന്തുടർന്ന് 1995 ൽ അയിരൂരിൽ കഥകളി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. 2006 മുതൽ ജനുവരി മാസത്തിൽ പമ്പയുടെ തീരത്ത് കഥകളി മേള നടക്കുന്നു. കഥകളിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നതിനാൽ കലാരൂപത്തിന്റെ പേര് ഒപ്പം ചേർക്കണമെന്ന് നാട് ആഗ്രഹിച്ചു. 2010-ൽ ശ്രീജ വിമൽ അധ്യക്ഷയായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പേര് മാറ്റാനുള്ള നടപടികൾ…
സൂറത്ത്: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. വിവാദ വജ്രവ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച രാഹുൽ എല്ലാ കള്ളൻമാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചിരുന്നു.
സൂറത്ത്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന് കോടതി. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ‘മോദി’ എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. വിവാദ വജ്രവ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച രാഹുൽ എല്ലാ കള്ളൻമാർക്കും ‘മോദി’ എന്ന പേരുള്ളത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചിരുന്നു. ഏപ്രിൽ 13നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ള രാഹുൽ ഗാന്ധിയുടെ പരമാർശം. എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്തുകൊണ്ടാണ് ഈ കള്ളൻമാർക്കെല്ലാം ‘മോദി’ എന്ന പേര്. കൂടുതൽ അന്വേഷിച്ചാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്നും മോദി ചങ്ങാത്ത മുതലാളിത്തത്തിനാണ് മുൻഗണന നൽകുന്നതെന്നും രാഹുൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യാസമാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ പവന് 640 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 43,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 60 രൂപ ഉയർന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. 5,480 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 50 രൂപ ഉയർന്നു. 4,550 രൂപയാണ് വിപണി വില. വെള്ളി വില ഒരു രൂപ കൂടി. സാധാരണ വെള്ളിയ്ക്ക് 75 രൂപയാണ് വില. ഹാൾമാർക്ക് ചെയ്ത വെള്ളിക്ക് 90 രൂപയാണ് വില.
ന്യൂഡൽഹി: 2023 ഏകദിന ലോകകപ്പിന്‍റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുക. ഇതിനായി 12 വേദികളുടെ ചുരുക്കപ്പട്ടികയാണ് ബി.സി.സി.ഐ തയ്യാറാക്കിയിരിക്കുന്നത്. 46 ദിവസം നീളുന്ന ലോകകപ്പിൽ 48 മത്സരങ്ങളാണുള്ളത്. അഹമ്മദാബാദിന് പുറമെ ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമ്മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബൈ എന്നിവയാണ് മറ്റ് വേദികൾ. ഒരു പ്രമുഖ ക്രിക്കറ്റ് പോർട്ടലിന്‍റെ റിപ്പോർട്ട് പ്രകാരം ഫൈനലിന്‍റെ വേദി മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് മൊഹാലിയും നാഗ്പൂരും പട്ടികയിൽ നിന്ന് പുറത്തായി.
ന്യൂ ഡൽഹി: മാർ ജോസഫ് പൗവ്വത്തിലിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വിജ്ഞാനത്തിന്‍റെ വെളിച്ചം പരത്താൻ പ്രയത്നിച്ച വ്യക്തിയായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ എന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. സമൂഹത്തിലെ ദരിദ്രരുടെ ഉന്നമനത്തിനും കർഷകരെ ശാക്തീകരിക്കുന്നതിനുമായി അദ്ദേഹം തന്‍റെ ജീവിതം സമർപ്പിച്ചു. സമൂഹത്തിനും രാജ്യത്തിനും വേണ്ടി മാർ ജോസഫ് പൗവ്വത്തിൽ നടത്തിയ നിസ്വാർത്ഥ സേവനം പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സിറോ മലബാർ സഭ ചങ്ങനാശേരി രൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന് ഇന്നലെ വിശ്വാസി സമൂഹം യാത്രയയപ്പ് നൽകി. നൂറുകണക്കിന് ആളുകളാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിയോട് ചേർന്നുള്ള ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവ്വത്തിൽ പിതാവിന്റെ മൃതദേഹം സംസ്കരിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ തുടങ്ങിയവർ…
കുവൈത്ത് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത അവർ ജോലി ചെയ്യുന്ന തസ്തികയുടെ വർക്ക് പെർമിറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കുവൈറ്റ് മാൻപവർ പബ്ലിക് അതോറിറ്റിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഓരോ തസ്‍തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കുവൈറ്റിലെ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് അനുവദിച്ച തസ്തികകളുടെ പേരുകൾ പരിശോധിച്ച് അവയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നിർണ്ണയിക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ അതത് തസ്തികകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് തടയുമെന്നാണ് അധികൃതർ പറയുന്നത്. രാജ്യത്ത് അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ കുവൈറ്റ് അധികൃതർ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഒക്യുപേഷണൽ സേഫ്റ്റി സെന്‍റർ പരിശോധിക്കും. ഫിനാൻസ്, ബാങ്കിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവരുടെ തസ്തികകൾ അവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി നേരിട്ട് ബന്ധിപ്പിക്കും. അതത് മേഖലയില്‍…