Author: News Desk

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇ.പി ജയരാജൻ. തനിക്കെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ് വിവാദമുണ്ടാക്കുന്നതെന്നും ജയരാജൻ വിമർശിച്ചു. താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദത്തിന് പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. മടിയിൽ കനമുള്ളവനെ ഭയപ്പെടേണ്ടതുള്ളൂ, തനിക്കതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബ് സ്ഫോടനം വരെ നടന്നില്ലേയെന്നും ഇ.പി ജയരാജൻ ചോദിച്ചു. വ്യക്തിഹത്യയ്ക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കരുതെന്നും വിവാദത്തിന് പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. എല്ലാം നോക്കാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്നും സഖാക്കളെയാണ് താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Read More

അഗര്‍ത്തല: ഇടത്-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് ലഭിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി അജയ് കുമാർ. സഖ്യം അധികാരത്തിൽ വന്നാൽ സിപിഎമ്മിന്‍റെ മുതിർന്ന ഗോത്ര വർഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് കൈലാശഹറിൽ നടന്ന സംയുക്ത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അജയ് കുമാർ പറഞ്ഞു. ത്രിപുര, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയാണ് അജയ് കുമാര്‍. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഒഴിഞ്ഞുമാറിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നാല് തവണ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന സി.പി.എം നേതാവ് മണിക് സർക്കാർ ഇത്തവണ മത്സരിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. നിലവിലെ പാർട്ടി സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. മണിക് സർക്കാരിന്റെ സാന്നിധ്യത്തിൽ നടന്ന സംയുക്ത റാലിയിലാണ് അജയ് കുമാർ ഇക്കാര്യം അറിയിച്ചത്. ബിജെപിക്ക് സംസ്ഥാനത്ത് അഞ്ച് സീറ്റുകൾ…

Read More

അഗർത്തല: ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണെന്നും മോദി പറഞ്ഞു. സി.പി.എം-കോൺഗ്രസ് സഖ്യത്തെ പിന്തുണച്ച് മറ്റ് പാർട്ടികൾ ഉണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ട് ചെയ്താൽ അത് സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ടടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുർഭരണത്തിന്‍റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുന്നു. കേരളത്തിൽ പരസ്പരം പോരടിക്കുന്നവരാണ് ത്രിപുരയിൽ സൗഹൃദം കൂടുന്നത്. വോട്ടുകൾ വിഭജിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. വോട്ടുകൾ വിഭജിക്കാൻ സഹായിക്കുന്ന ചില ചെറുപാർട്ടികൾ തങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്ന് കരുതി തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. കുതിരക്കച്ചവടം സ്വപ്നം കണ്ട് പുറത്തിറങ്ങിയവർ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും ത്രിപുരയിലെ അംബാസയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു. ദരിദ്രർ എന്നെന്നേക്കുമായി ദരിദ്രരായി തുടരണമെന്നാണ് ഇരു പാർട്ടികളും ആഗ്രഹിക്കുന്നതെന്നും ദരിദ്രർക്കായി ധാരാളം മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ഈ ആളുകൾ അവരുടെ വേദന മനസിലാക്കാനോ അത് ലഘൂകരിക്കാനോ പ്രവർത്തിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.…

Read More

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ കരട് സമിതിയിൽ ശശി തരൂരും. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. പ്രവർത്തക സമിതി പ്രവേശനം സംബന്ധിച്ച് ഹൈക്കമാൻഡ് ഇതുവരെ അന്തിമ നിലപാട് എടുത്തിട്ടില്ലെന്നാണ് സൂചന. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന്റെ മത്സരവും വിമത നീക്കമായി കണ്ട സംസ്ഥാന പര്യടനവും തരൂരിനെ നേതൃത്വത്തിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു. ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും പ്ലീനറി സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിൽ നിലവിൽ വന്ന കമ്മിറ്റികളിൽ തരൂരിനെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാർട്ടി ഉടച്ച് വാര്‍ക്കപ്പെടുമ്പോള്‍ തരൂരിനെ എങ്ങനെ പരിഗണിക്കപ്പെടുമെന്നത് പ്രധാനമാണ്. തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിൽ നിന്നുള്ള ചില എംപിമാർ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.  നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ തരൂർ പിൻമാറാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ തരൂർ നിർണായക നീക്കങ്ങളിലേക്ക് കടന്നേക്കും. തൃണമൂൽ കോൺഗ്രസ് ഉൾപ്പടെ ചില പാർട്ടികൾ തരൂർ പുറത്തുവന്നാൽ…

Read More

നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പന്തെറിയുന്നതിനിടെ വിരലിൽ ക്രീം പുരട്ടിയ സംഭവത്തിൽ രവീന്ദ്ര ജഡേജയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചു. ഓൺ ഫീൽഡ് അംപയർമാരുടെ അനുമതിയില്ലാതെ ക്രീം ഉപയോഗിച്ചതിനാണ് നടപടി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലാണ് ജഡേജ ക്രീം ഉപയോഗിച്ചത്. ജഡേജ മുഹമ്മദ് സിറാജിന്‍റെ കൈയിൽ നിന്ന് ക്രീം എടുത്ത് വിരലിൽ പുരട്ടുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് ജഡേജ പന്തിൽ കൃത്രിമം നടത്തിയെന്ന ആരോപണം ഉയർന്നത്. മാച്ച് ഫീസിന്റെ 25 ശതമാനം താരം പിഴയായി അടയ്ക്കേണ്ടി വരും. താരത്തിനെതിരെ ഡീമെറിറ്റ് പോയിന്‍റും ഉണ്ടാകും. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് ജഡേജ ക്രീം ഉപയോഗിച്ചതെന്ന് വ്യക്തമാണെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു. പന്തിൽ കൃത്രിമം കാണിക്കാനല്ല ജഡേജ ക്രീം ഉപയോഗിച്ചതെന്നും ഐസിസി പറഞ്ഞു. പരുക്കുമാറിയെത്തിയ ജഡേജ വേദനയ്ക്കുള്ള മരുന്നാണു ഉപയോഗിച്ചതെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. ആദ്യ ടെസ്റ്റിൽ വിജയിച്ചപ്പോൾ…

Read More

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖാൻ ചിത്രമാണ് പഠാൻ. അതുകൊണ്ടു തന്നെ ചിത്രവുമായുള്ള ഓരോ അപ്ഡേറ്റുകളും ആരാധകർ ആഘോഷമാക്കിയിരുന്നു. പ്രമോഷൻ മെറ്റീരിയലുകൾ വിവാദങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും കാരണമായി. ഒടുവിൽ എല്ലാ വിമർശനനങ്ങൾക്കുമപ്പുറം ചിത്രം തീയേറ്ററിൽ എത്തിയപ്പോൾ ആരാധകരും സിനിമാസ്വാദകരും തിയറ്ററുകളിലേക്ക് ഒഴുകി. ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യ ദിവസം മുതൽ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച പഠാൻ ഇതുവരെ നേടിയ കളക്ഷൻ വിവരം പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. റിലീസ് ചെയ്ത് 17 ദിവസം കൊണ്ട് 901 കോടി രൂപയാണ് ചിത്രം നേടിയത്. ലോകമെമ്പാടുമുള്ള കണക്കാണിത്. ചിത്രത്തിന്‍റെ വിതരണക്കാരായ യാഷ് രാജ് ഫിലിംസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയിൽ 558 കോടിയും വിദേശത്ത് നിന്ന് 343 കോടിയുമാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ ഈ ആഴ്ച അവസാനത്തോടെ ഷാരൂഖിന്‍റെ ചിത്രം 1000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ജനുവരി 25 നാണ് പഠാൻ പുറത്തിറങ്ങിയത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക…

ബെംഗളൂരു: ജീവിതപങ്കാളിയെ തേടി അലഞ്ഞ് തളർന്ന ഇരുന്നൂറോളം യുവാക്കൾ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താൻ ഒരുങ്ങുന്നു. കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ളതാണ് റിപ്പോർട്ട്. ഇരുന്നൂറോളം യുവാക്കൾ പദയാത്രയിൽ അണിനിരക്കും. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുക. വിവാഹം നടക്കണമെങ്കിൽ ദൈവാനുഗ്രഹം തേടുക എന്ന ചിന്തയോടെയാണ് ഈ നീക്കം. ഈ മാസം 23ന് കെ.എം.ദൊഡ്ഡിയിൽ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. ഇതുവരെ 200 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും കർഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളാണ് ദൈവത്തിന്‍റെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ബാച്ചിലർ പദയാത്ര നടത്തുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അവിവാഹിതരായ യുവാക്കളും ഈ ആശയം അറിഞ്ഞ് പദയാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്ര 105 കിലോമീറ്ററാണ് പിന്നിടുന്നത്.

Read More

തിരുവനന്തപുരം: അധികനികുതിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്‍റും രണ്ട് തലങ്ങളിലാണെന്ന വിമർശനത്തോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് പറഞ്ഞ അദ്ദേഹം സാധ്യമാകുന്നിടത്തെല്ലാം നികുതി ബഹിഷ്കരണം ഉണ്ടാകുമെന്നും ആവർത്തിച്ചു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല. ഇതുകൊണ്ടാണ് തങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അധികനികുതിക്കെതിരായ കോൺഗ്രസിന്‍റെ പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനമെടുത്ത ശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് വർദ്ധിപ്പിച്ച ജലനികുതി ബഹിഷ്കരിക്കണമെന്നായിരുന്നു അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആഹ്വാനം ചെയ്തതെന്ന് ഓർമിപ്പിച്ചപ്പോൾ വെള്ളക്കരം ബഹിഷ്കരിക്കാൻ കഴിയുമെങ്കിൽ അത് തങ്ങളും ആലോചിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് പറഞ്ഞു. അന്ന് പിണറായി പറഞ്ഞതിന്‍റെ രാഷ്ട്രീയ സാഹചര്യം ഓർമ്മിപ്പിക്കാനും നികുതിക്കെതിരായ പ്രക്ഷോഭവുമായി കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനവും മുന്നോട്ട് പോകുമെന്ന് അവരെ ഓർമ്മിപ്പിക്കാനുമാണ് താൻ ഇത് പറഞ്ഞതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നികുതി വര്‍ധനവിന് എതിരെയുള്ള പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറില്ലെന്നും…

Read More