Author: News Desk

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ വിശാലസഖ്യമുണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യങ്ങൾ സംസ്ഥാന സാഹചര്യത്തെ ആശ്രയിച്ചിരിക്കും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരിക്കും മത്സരം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് ഉയർന്നുവന്ന പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു യെച്ചൂരി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെ അപലപിക്കുന്നു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം അടിയന്തരമായി വേണം. അന്വേഷണം പ്രഖ്യാപിക്കാൻ വൈകുന്നത് സർക്കാരിന് എന്തോ മറയ്ക്കാനുണ്ടെന്നതിന്‍റെ സൂചനയാണ്. ആന്ധ്രാപ്രദേശിൽ സി.പി.എമ്മിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളുണ്ട്. പ്രശ്നപരിഹാരത്തിന് പിബി നിർദേശങ്ങൾ നടപ്പാക്കും. ബിവി രാഘവുലു പോളിറ്റ് ബ്യൂറോയിൽ തുടരുമെന്നും യെച്ചൂരി പറഞ്ഞു.

Read More

ഇരിങ്ങാലക്കുട: അന്തരിച്ച മുൻ ചാലക്കുടി എംപിയും മുതിർന്ന നടനുമായ ഇന്നസെന്‍റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്ത് സജീവമായിരുന്ന ഇന്നസെന്‍റിന് ജന്മനാടായ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസിനും കുടുംബാംഗങ്ങൾക്കുമൊപ്പം അൽപസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇരിങ്ങാലക്കുട ടൗൺഹാളിൽ മന്ത്രിമാരായ ആർ ബിന്ദു, കെ രാധാകൃഷ്ണൻ, എം ബി രാജേഷ് തുടങ്ങിയവരും എത്തിയിരുന്നു. അതേസമയം ഇന്നസെന്‍റിനെ അവസാനമായി കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്.  കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണകാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനരഹിതമായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  

Read More

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ വീടിന് നേരെ കല്ലേറ്. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിന് നേരെയാണ് ബംജാര സമുദായത്തിൽപ്പെട്ടവർ ആക്രമണം നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. വീടിന് മുന്നിൽ വൻ പ്രതിഷേധവുമുണ്ടായി. എസ്.ടി ലിസ്റ്റിൽ പ്രത്യേക സംവരണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ആക്രമണം. എസ്.ടി ലിസ്റ്റിൽ പ്രത്യേക സംവരണം വേണമെന്ന് സമുദായം ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംവരണക്രമത്തിൽ കഴിഞ്ഞ ദിവസം സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. അപ്പോഴും തങ്ങളെ അവഗണിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. സംവരണത്തെക്കുറിച്ചുള്ള ജസ്റ്റിസ് എ.ജെ. സദാശിവ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തള്ളിക്കളയണമെന്നും ഇവർ ആവശ്യപ്പെട്ടു. സമാധാനപരമായി ഒരുമിച്ച് പ്രവർത്തിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ റിപ്പോർട്ടെന്നാണ് അവർ ആരോപിക്കുന്നത്. സർക്കാർ തീരുമാനത്തിനെതിരായ പ്രതിഷേധത്തിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. യെദിയൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ…

Read More

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനായി പ്രവർത്തകർ കൊണ്ടുവന്ന ഫാൻസി നോട്ടുകളും പോലീസ് പിടിച്ചെടുത്തു. കേരളത്തിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിനെ കൂടാതെ സിആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോസ്റ്റോഫീസിന് നേരെ കല്ലേറുണ്ടായി. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ബാരിക്കേഡ് തകർത്ത് പോസ്റ്റോഫീസിലേക്ക് കടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഇരുപതോളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

Read More

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം ശക്തമാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു ജനാധിപത്യ രാജ്യത്ത് കാണാൻ കഴിയാത്തത്ര അസാധാരണമാണ് നിലവിലെ സ്ഥിതി. പ്രതിപക്ഷത്തിന്‍റെ ശബ്ദം ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ച സർക്കാരാണ് ഇവിടെയുള്ളത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡി, സി.ബി.ഐ ഏജൻസികളെ വിട്ട് അവർ ആരംഭിച്ച പരിപാടി ഒടുവിൽ രാഹുൽ ഗാന്ധിയുടെ സംഭവത്തിലൂടെ അയോഗ്യരാക്കപ്പെടുന്ന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. പ്രതിപക്ഷ നിരയിൽ നിന്ന് ശബ്ദമുയർത്തിയാൽ അയോഗ്യരാക്കുമെന്നും ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സർക്കാരിനെതിരെ യോജിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനത്തും നിരവധി രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. എന്നാൽ അതിലുപരി, രാജ്യം വളരെ ഭയാനകമായ വിപത്തിനെ അഭിമുഖീകരിക്കുകയാണ്. അതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ തങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

മുംബൈ: കുട്ടിക്കാലത്ത് ശരീരത്തിൽ ടാറ്റു വരച്ച ശേഷം ‘സമാധാനം നഷ്ടപ്പെട്ട’ കഥ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. തന്‍റെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ടാറ്റുവുണ്ടെന്നും എന്നാൽ ആദ്യമായി ടാറ്റൂ വരച്ചപ്പോൾ വളരെയധികം ടെൻഷൻ ഉണ്ടായിരുന്നുവെന്നും ശിഖർ ധവാൻ പറഞ്ഞു. “എനിക്ക് 14-15 വയസ്സുള്ളപ്പോഴാന് ഞങ്ങൾ മണാലിയിലേക്ക് യാത്ര പോയത്. അവിടെവെച്ച് വീട്ടുകാരെ അറിയിക്കാതെ ശരീരത്തിന്‍റെ പിൻഭാഗത്ത് പച്ചകുത്തി. അതൊരു തേളിന്‍റെ ചിത്രമായിരുന്നു. മൂന്ന് നാല് മാസത്തോളം കുടുംബത്തെ കാണിക്കാതെ ടാറ്റൂ ഒളിപ്പിച്ചു. പക്ഷെ ഒടുവിൽ അച്ഛൻ അത് കണ്ടെത്തി. എനിക്ക് നല്ല അടിയും കിട്ടി,” ശിഖർ ധവാൻ വെളിപ്പെടുത്തി. “അതോടെ എനിക്ക് ടെൻഷൻ ആവാൻ തുടങ്ങി. ടാറ്റൂ വരച്ചതിന് ശേഷമാണ് ആ സൂചി എത്ര പേർ ഉപയോഗിച്ചിട്ടുണ്ടാകുമെന്നൊക്കെ ഞാൻ ഓർത്തത്. തുടർന്ന് ഞാൻ എച്ച്ഐവി ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു. ആദ്യത്തെ ടാറ്റുവിൽ പിന്നീട് കൂടുതൽ ഡിസൈനുകൾ ചേർത്തു. എന്‍റെ കൈയിൽ ശിവന്‍റെയും അർജുനന്‍റെയും ഒക്കെ ടാറ്റു…

Read More

ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ സൂറത്തിലെ ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഹുലിന്‍റെ ട്വീറ്റ്. “എൽഐസിയുടെ മൂലധനം അദാനിക്ക്, എസ്ബിഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്ഒ മൂലധനവും അദാനിക്ക്. ‘മോദാനി’ പുറത്തുവന്ന ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെന്‍റ് പണം അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടാണ്? പ്രധാനമന്ത്രി, എന്തുകൊണ്ടാണ് അന്വേഷണമോ ഉത്തരങ്ങളോ ഇല്ലാത്തത്? എന്തിനാണ് ഇത്രയധികം ഭയം” രാഹുൽ ട്വിറ്ററിൽ ചോദിച്ചു. രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാർ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ചാണ് പാർലമെന്‍റിൽ എത്തിയത്. കറുത്ത വസ്ത്രം ധരിക്കാൻ കോൺഗ്രസ് നേതൃത്വം പാർട്ടി എം.പിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ്…

Read More

ന്യൂഡൽഹി: ഹാർവഡിലും കേംബ്രിഡ്ജ് സർവകലാശാലയിലും പഠിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധി ഹാർവഡിൽ പഠിച്ചയാളാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരിടത്തും ഇതേക്കുറിച്ച് പരാമർശമില്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഈ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും വ്യാജമല്ലാത്തതുണ്ടോയെന്നും മാളവ്യ പരിഹസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളായ ഹാർവഡിലും കേംബ്രിഡ്ജിലും പഠിച്ചിട്ടും രാഷ്ട്രീയ എതിരാളികൾ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ പരാമർശിച്ചിരുന്നു. “എന്‍റെ സഹോദരൻ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സർവകലാശാലകളായ ഹാർവഡിലും കേംബ്രിഡ്ജിലും പഠിച്ചയാളാണ്. ബി.ജെ.പി അദ്ദേഹത്തെ ‘പപ്പു’ എന്ന് വിളിക്കുന്നു. രാഹുലിന്‍റെ ബിരുദമോ യാഥാർത്ഥ്യങ്ങളോ നോക്കാതെയാണ് മാധ്യമങ്ങൾ അദ്ദേഹത്തെ പപ്പു ആക്കിയത്. ലക്ഷക്കണക്കിന് ആളുകൾക്കൊപ്പം രാജ്യത്തുടനീളം നടന്നപ്പോൾ അദ്ദേഹം പപ്പു അല്ലെന്ന് തിരിച്ചറിഞ്ഞു. ജനങ്ങളോടൊപ്പം നടന്ന ശേഷം രാഹുൽ പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ കേന്ദ്രത്തിന് ഉത്തരമില്ലായിരുന്നു. അവർ ഭയന്നു,” ഇതായിരുന്നു പ്രിയങ്കയുടെ…

Read More

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ 10 തവണ ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലും വച്ചിരുന്നു. ഇക്കാലമത്രയും അദ്ദേഹം അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും സന്തോഷ് ഈപ്പൻ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്‍റെ ഈ വാദങ്ങൾ അംഗീകരിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്‍റെ സേവനം തുടരും. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ.പി സൗകര്യം നിലനിർത്തും. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്പെഷ്യാലിറ്റി സൗകര്യവും ഉണ്ടാവും. കൃത്യമായ ഇടവേളകളിൽ തീ അണച്ച അഗ്നിശമന സേനാംഗങ്ങൾക്ക് വൈദ്യപരിശോധന നടത്താനും തീരുമാനിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പൂർണമായും അണച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് തീരുമാനം. കൂടുതൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുകയാണ്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായ സമയത്ത് പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്.

Read More