Author: News Desk

കൊച്ചി: കൊച്ചി നഗരത്തിൽ അപകട ഭീഷണി ഉയർത്തി തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും അടിയന്തരമായി മുറിച്ചുമാറ്റാൻ കോർപ്പറേഷന് നിർദേശം നൽകി ഹൈക്കോടതി. പത്ത് ദിവസത്തിനകം നഗരത്തിലെ കേബിളുകൾ ടാഗ് ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. 11-ാം ദിവസം മുതൽ അനധികൃത കേബിളുകൾക്കെതിരെ നടപടിയെടുക്കണം. അതേസമയം, കൊച്ചിയിൽ ഇരുചക്രവാഹന യാത്രക്കാരന് കേബിളിൽ കുടുങ്ങി അപകടം ഉണ്ടായ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ റോഡ് സേഫ്റ്റി അതോറിറ്റി ചെയർമാൻ കൂടിയായ മന്ത്രി ആന്‍റണി രാജു നിർദേശം നൽകി. എറണാകുളം ജില്ലാ കളക്ടർക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് ഐ.പി.എസ് ഇത് സംബന്ധിച്ച് കത്ത് നൽകി. റോഡുകളിലും റോഡരികുകളിലും കേബിളുകളും കമ്പികളും താഴ്ന്ന് കിടക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരായിരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു കഴിഞ്ഞ 14ന് എറണാകുളത്ത് വിളിച്ചുചേർത്ത യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ റോഡുകളിൽ കേബിളുകളും കമ്പികളും അലക്ഷ്യമായി കിടക്കുന്നതുമൂലം ഇരുചക്രവാഹന…

Read More

മ​സ്ക​ത്ത്​: സ​ലാ​ല, നി​സ്‌​വ, സു​ഹാ​ർ, മസ്കറ്റ് എന്നിവിടങ്ങളിൽ അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഭാവിയിലെ സുസ്ഥിര നഗരങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് നഗരാസൂത്രണ മന്ത്രാലയം. 50,000 മുതൽ 130,000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന 10,000 മുതൽ 30,000 വരെയുള്ള നിരവധി ഭവന യൂണിറ്റുകൾ ഈ നഗരങ്ങളിൽ സ്ഥാപിക്കും. ഇതിനായി മന്ത്രാലയം എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ജബൽ അഖ്ദർ വിലായത്തിന്‍റെ വികസനം ത്വരിതപ്പെടുത്തുന്നതിന് പുറമേ, ഗ്രേറ്റർ മസ്കറ്റ്, ഗ്രേറ്റർ സലാല, ഗ്രേറ്റർ നി​സ്‌​വ, ഗ്രേറ്റർ സുഹാർ എന്നിവയുടെ ഘടനാപരമായ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്മിറ്റി ആരംഭിച്ചു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബഹുമുഖ യൂട്ടിലിറ്റി നിക്ഷേപ കേന്ദ്രമാണ് ജബൽ അഖ്ദാർ ഡെവലപ്മെന്‍റ് പ്രോജക്റ്റ് ലക്ഷ്യമിടുന്നത്. ഒമാൻ വിഷൻ 2040 ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഏറ്റവും ഉയർന്ന സേവനം നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ഭവന നഗരാസൂത്രണ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം 1,400 കുടുംബങ്ങൾക്ക് 35 ദശലക്ഷം റിയാൽ ഭവന സഹായം…

Read More

ചെന്നൈ: പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ നേതാവിനെ വനിതാ എസ്.ഐ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി. കവർച്ച, എസ്.ഐയെ ആക്രമിക്കൽ തുടങ്ങി ഇരുപതിലധികം കേസുകളിൽ പ്രതിയായ സൂര്യയെ (22) കഴിഞ്ഞ ദിവസം തിരുവള്ളൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ചെന്നൈയിലേക്ക് എത്തിക്കുന്നതിനിടെ ന്യൂ ആവഡി റോഡിൽ എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൽ നിന്നിറങ്ങിയ സൂര്യ സമീപത്തെ ജ്യൂസ് കടയിൽ നിന്ന് കത്തിയെടുത്ത് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾമാരായ ശരവണ കുമാർ, അമലുദ്ദീൻ എന്നിവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വാഹനത്തിൽ നിന്നിറങ്ങിയ വനിതാ എസ്.ഐ മീന ആദ്യം വായുവിൽ വെടിയുതിർക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത് വകവയ്ക്കാതെ പ്രതി മീനയെയും ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ മീന ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കാലിൽ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും കൈക്കും പരിക്കേറ്റ കോൺസ്റ്റബിൾമാരും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ സൂര്യയും കൂട്ടാളികളായ അജിത്, ഗൗതം…

Read More

ജറുസലേം: വെസ്റ്റ് ബാങ്കിലെ നബ്‌ളൂസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. അക്രമികളെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിൻ്റെ വാദം. കൊല്ലപ്പെട്ടവരിൽ ആയുധധാരികളായ നാലുപേരും ഉൾപ്പെടുന്നതായി ഇസ്രയേൽ അറിയിച്ചു. ഇസ്രായേൽ നടത്തിയ വെടിവെയ്പിൽ 102 പേർക്ക് പരിക്കേറ്റതായും ഇതിൽ 6 പേരുടെ നില ഗുരുതരമാണെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പലസ്തീൻ സായുധ സംഘടനയിലെ അംഗങ്ങളാണ്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 2023 ൽ 62 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതേ കാലയളവിൽ 10 ഇസ്രയേൽ പൗരൻമാരും ഒരു യുക്രൈൻ ടൂറിസ്റ്റും പലസ്തീൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും വിശദീകരിച്ചു.

Read More

ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച നടനുള്ള (ആക്ഷൻ ചിത്രം) മത്സര പട്ടികയിൽ ഇടംപിടിച്ച് ജൂനിയർ എൻടിആറും രാം ചരണും. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിലെ പ്രകടനത്തിലൂടെയാണ് ഇരുവരും പട്ടികയിൽ ഇടം നേടിയത്. നിക്കോളാസ് കേജ് (ദ അണ്‍ബെയറബിള്‍ വെയ്റ്റ് ഓഫ് മാസീവ് ടാലന്‍റ്), ടോം ക്രൂസ് (ടോപ്പ് ഗൺ: മാർവറിക്), ബ്രാഡ് പിറ്റ് (ബുള്ളറ്റ് ട്രെയിൻ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ. ആർആർആറിന് മികച്ച ആക്ഷൻ ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ കനേഡിയൻ ക്രിട്ടിക്സ് ചോയ്സ് അസോസിയേഷനാണ് ക്രിട്ടിക്സ് ചോയ്സ് അവാർഡ് നൽകുന്നത്. 1995ലാണ് ആദ്യമായി പുരസ്കാരം നൽകിയത്. സ്വാതന്ത്ര്യസമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആർ ആർ ആർ ഒരുക്കിയിരിക്കുന്നത്. 550 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 1,200 കോടിയിലധികം കരസ്ഥമാക്കിയിരുന്നു.

Read More

ന്യൂഡൽഹി: എഐഎഡിഎംകെയിലെ അധികാര തർക്കത്തിൽ മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന് തിരിച്ചടി. എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധിക്കെതിരെ പനീർസെൽവം വിഭാഗം നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ തീരുമാനം. പാർട്ടിയുടെ നിയമാവലിയിൽ ജനറൽ കൗൺസിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി കെ പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായത്. പനീർസെൽവം വഹിച്ചിരുന്ന പാർട്ടി കോ-ഓർഡിനേറ്റർ സ്ഥാനം ഭരണഘടനാ ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതുകൂടാതെ ജോയിന്‍റ് കോ-ഓർഡിനേറ്റർ, ഇരട്ട നേതൃത്വ പദവികൾ അവസാനിപ്പിക്കാനും ജനറൽ കൗൺസിൽ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങളാണ് സുപ്രീം കോടതി വിധിയിലൂടെ സാധൂകരിക്കപ്പെട്ടത്.

Read More

ഫ്രാൻസ്: തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്കൂളിൽ ക്ലാസ് മുറിയിൽ വെച്ച് 50 കാരിയായ അധ്യാപികയെ വെട്ടിക്കൊലപ്പെടുത്തി 16 കാരനായ വിദ്യാർത്ഥി. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. അധ്യാപികയെ കുത്തിയതിനെ തുടർന്ന് തനിക്ക് ബാധ കയറിയെന്നാണ് കുട്ടിയുടെ വാദം. സെന്‍റ് ജീൻ ഡി ലൂസ് പട്ടണത്തിലെ ഒരു സ്കൂളിലാണ് സംഭവം. അധ്യാപികയെ കുത്തിയ ശേഷം കുട്ടി അടുത്ത മുറിയിലേക്ക് ഓടി. അവിടെ മറ്റൊരു ടീച്ചറോട് ‘ഒരു ശബ്ദം തന്നോട് ടീച്ചറെ കുത്താൻ ആവശ്യപ്പെട്ടു. അതിനാൽ താൻ അവരെ കുത്തിക്കൊലപ്പെടുത്തി’ എന്ന് വിദ്യാർത്ഥി പറഞ്ഞു. ടീച്ചർ കുട്ടിയിൽ നിന്ന് തന്ത്രപൂർവം ആയുധം വാങ്ങുകയും പൊലീസ് എത്തുന്നതുവരെ കുട്ടിയോടൊപ്പം ഇരിക്കുകയും ചെയ്തു. പൊലീസ് എത്തിയുടൻ ആയുധം പൊലീസിന് കൈമാറുകയും ചെയ്തു.  തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ പൈറനീസ്-അറ്റ്ലാന്‍റിക് മേഖലയിലെ സെന്‍റ് തോമസ് ഡി അക്വിൻ സെക്കൻഡറി സ്കൂളിലാണ് സംഭവം. ആഗ്നസ് ലാസല്ല എന്ന അധ്യാപികയുടെ നെഞ്ചിലാണ് കുത്തേറ്റത്. ആഗ്നസ് വർങ്ങളായി ഇതേ…

Read More

ഷിൻജിങ്: താജികിസ്ഥാനിൽ ചൈന അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് പ്രാഥമികാന്വേഷണത്തില്‍ ചൈനീസ് സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചു. ഷിന്‍ജിങ്ങിലെ ഇയിഗുര്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Read More

കുവൈറ്റ്‌ സിറ്റി: ദേശീയ ദിന അവധിയോട് അനുബന്ധിച്ച് കുവൈറ്റിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഏജൻസികൾ വ്യക്തമാക്കി. ഇത് പല സ്ഥലങ്ങളിലും ടിക്കറ്റ് നിരക്കിൽ 200 ശതമാനത്തിലധികം വർധനവിന് കാരണമായെന്നാണ് റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങൾ, തുർക്കി, ലണ്ടൻ, കെയ്റോ, ബെയ്റൂട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ അറിയിച്ചു. പ്രാദേശികമായും അന്തർദ്ദേശീയമായും എല്ലാ വിമാനക്കമ്പനികളുടെയും ഫ്ലൈറ്റ് ടിക്കറ്റുകളുടെ വിലയിൽ വർധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കുകയും വിമാനങ്ങൾ വർധിപ്പിക്കുകയും ചെയ്തതോടെ കുവൈറ്റ് എയർവേയ്സിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി കുവൈറ്റ് എയർവേയ്‌സിലെ ഓപ്പറേഷണൽ ലൈൻസ് നെറ്റ്‌വർക്ക് പ്ലാനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ഷൊറോഖ് അൽ-അവദി പറഞ്ഞു. വിദഗ്ദരുടെ അഭിപ്രായത്തിൽ, ദേശീയ അവധിക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം 90 ശതമാനത്തിലെത്തിയതിനാൽ നിരവധി സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ്…

Read More

ജനീവ: ഗർഭാവസ്ഥയിലും പ്രസവത്തിലുമുള്ള സങ്കീർണതകൾ കാരണം ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നുവെന്ന് യു.എൻ. 2000-2015 കാലയളവിൽ മാതൃമരണനിരക്ക് ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, 2016-2020 കാലയളവിൽ ഈ നിരക്ക് മാറ്റമില്ലാതെ നിശ്ചലമായി തന്നെ തുടർന്നിരുന്നു. ചിലയിടങ്ങളിൽ ഈ നിരക്ക് വർദ്ധിച്ചതായും യു.എൻ പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ മാതൃമരണ നിരക്ക് 34.4 ശതമാനം കുറഞ്ഞു. 1,00,000 ജനനം നടക്കുമ്പോൾ 339 ​അമ്മമാർ മരിച്ചിരുന്ന 2000 – 2003 കാലയളവിൽ നിന്ന് 2020 ആയപ്പോൾ 223 മരണമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഡബ്യു എച്ച് ഓയുടെ റിപ്പോർട്ട്.

Read More