Author: News Desk

ന്യൂഡൽഹി: ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ആദായനികുതി വകുപ്പ്, തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായ ബി.ജെ.പി നടത്തുന്ന പകപോക്കൽ രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബി.ജെ.പി രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ്. പ്രതിപക്ഷ നേതാക്കളും സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരും സർക്കാരിനെ വിമർശിക്കുന്നവരും വ്യാപകമായി വേട്ടയാടപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കോൺഗ്രസ് നേതാവും പാർലമെന്‍റ് അംഗവുമായ രാഹുൽ ഗാന്ധിക്കെതിരെ, തെളിവില്ലാതായതിനെ തുടർന്ന് അടച്ചുപൂട്ടിയ കേസുമായി ബന്ധപ്പെട്ട്, അഞ്ച് ദിവസമാണ് എൻഫോഴ്സ്മെന്‍റ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാവും പാർലമെന്‍റ് അംഗവുമായ സോണിയാ ഗാന്ധിയെ ഇതേ കേസിൽ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വ്യാപകമായ ഗൂഡാലോചനകൾ നടക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ സഭ തയ്യാറായില്ലെങ്കിൽ ജനാധിപത്യ രാജ്യം…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്‍റെ ശബ്ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബി.ജെ.പി നേതാവ് അഡ്വ.ഉല്ലാസ് ബാബുവിന്‍റെ ശബ്ദസാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച് ശബ്ദരേഖ എടുത്തത്. നടൻ ദിലീപിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഉല്ലാസ് ബാബുവിന്‍റേതെന്ന് സംശയിക്കുന്ന ശബ്ദസന്ദേശം കണ്ടെത്തിയിരുന്നു. ഡിലീറ്റ് ചെയ്ത സന്ദേശം ക്രൈംബ്രാഞ്ച് വീണ്ടെടുക്കുകയായിരുന്നു. ദിലീപിന് ഉല്ലാസാണ് സന്ദേശം അയച്ചതെന്നാണ് കരുതുന്നത്. മുൻ ബിജെപി ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ.ഉല്ലാസ് ബാബു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ, പ്രമുഖ നടിമാർ, സിനിമാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ പേരുകളാണ് വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. സെലിബ്രിറ്റികളുടെ പേരിൽ ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പാണിതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. 2017ൽ ദിലീപ് ജയിലിൽ കഴിയുമ്പോഴാണ് സംഘം രൂപീകരിച്ചതെന്നാണ് കണ്ടെത്തൽ. സംഘത്തിലുള്ള സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ മൊഴി ക്രൈംബ്രാഞ്ച് ബുധനാഴ്ചയെടുത്തിരുന്നു. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ വൈകുന്നേരം വരെ തുടർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംഘത്തിൽ പേരുള്ള ഏതാനും പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സംവിധായകൻ ആലപ്പി അഷ്റഫിന്‍റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഗ്രൂപ്പിൽ ഉണ്ടെന്ന് കണ്ടാണ് മഞ്ജു വാര്യരെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. എന്നാൽ മൊഴി നൽകാൻ അവർ എത്തിയില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന…

Read More

ന്യൂ ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാനെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ആമാശയത്തിൽ അണുബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ഉണ്ട്.

Read More

മലപ്പുറം: കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടതായി കെ ടി ജലീൽ. ഇടതുപക്ഷത്തിനെതിരെ ഒരു കഷണം കടലാസിൽ എഴുതി മുറുക്കാൻ കടയ്ക്ക് നൽകിയാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ അഭിപ്രായം അറിയിച്ചത്.

Read More

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി ഇടനിലക്കാരനായി പ്രവർത്തിച്ച് കമ്മീഷൻ ഇടപാട് നടത്തിയെന്നാണ് സ്വപ്നയുടെയും പി.എസ് സരിത്തിന്‍റെയും ആദ്യ മൊഴി. ഈ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങൾ തേടാനുമാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അതേസമയം, മുൻ മന്ത്രി കെ.ടി ജലീൽ നടത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് സ്വപ്ന സുരേഷ് അറിയിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ തന്‍റെ പക്കൽ തെളിവുണ്ടെന്ന് സ്വപ്ന സുരേഷ് നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും ഇവ കോടതിയിലോ മാധ്യമങ്ങൾക്ക് മുന്നിലോ ഹാജരാക്കിയിരുന്നില്ല. മുഖ്യമന്ത്രിക്കും കെ ടി ജലീലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുൻ മന്ത്രി ദേശവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്നും സത്യവാങ്മൂലം സഹിതം നാളെ കോടതിയിൽ സമർപ്പിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസിന്‍റെ…

Read More

തെലങ്കാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎം-ജികെഎവൈ) പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നൽകിയ അഞ്ച് കിലോ റേഷൻ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദരിദ്രരുടെ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാർ സമ്പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം തെലങ്കാന സർക്കാരിന് കത്തയക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും ടിആർഎസ് സർക്കാർ റേഷൻ വിതരണം ചെയ്യാൻ തയ്യാറായില്ല. ഇക്കാരണത്താൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അരി സംഭരണം നിർത്തിവെച്ചിരുന്നു. സർക്കാരിന്റെ ക്രൂരകൃത്യമാണ് നിസ്സംഗമായ നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ ദരിദ്രരെ സംരക്ഷിക്കുകയാണ്. പദ്ധതികൾ സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥതയോടെ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജൂണിൽ ധാന്യവിതരണം നടത്തിയെന്നും ജൂലൈയിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ അവർക്ക് തന്നെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ അന്താരാഷ്ട്ര കുടിയേറ്റക്കാർ, അഭയാർത്ഥികൾ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2020ലെ അന്താരാഷ്ട്ര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടിൽ ഒരാൾ കുടിയേറ്റക്കാരനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, ബംഗ്ലാദേശ്, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് അഭയം നൽകുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ. ഇന്ത്യയിലെ ജനസംഖ്യയുടെ 0.4 ശതമാനം കുടിയേറ്റക്കാരാണ്, ഇത് ഏകദേശം 4,878,704 ആളുകളാണ്. ഇതിൽ 4.2 ശതമാനം പേർ അഭയാർത്ഥികളാണ്. ആഗോള തലത്തിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് അമേരിക്കയാണ്, 2020-ലെ കണക്ക് പ്രകാരം ആഗോള കുടിയേറ്റക്കാരുടെ 18 ശതമാനം (51 ദശലക്ഷം) അമേരിക്കയിലാണ്. പ്രധാനമായും മ്യാൻമറിൽ നിന്ന് തായ്ലൻഡിലേക്കും നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കും കുടിയേറ്റം നടക്കുന്നു. മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഏറ്റവും വലിയ അഭയാർത്ഥികൾ. ഏകദേശം ഒരു ദശലക്ഷം ആളുകൾ ബംഗ്ലാദേശിൽ അഭയാർത്ഥികളായി ജീവിക്കുന്നു. തായ്‌ലാൻഡ്-മ്യാൻമർ അതിർത്തിയിൽ മ്യാൻമറിൽ നിന്നുള്ള അഭയാർഥികളുടെ ചെറിയ ഗ്രൂപ്പുകളും ഇന്ത്യയിലെ…

Read More

ചെന്നൈ: ശബരിമല തീർത്ഥാടന സൗകര്യത്തിനായി ചെന്നൈയിൽ നിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്കുള്ള ഭാരത് ഗൗരവ് സ്വകാര്യ ട്രെയിൻ സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും. ഭാരത് ഗൗരവ് സ്വകാര്യ ട്രെയിനുകൾ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഓടിക്കുന്ന സൗത്ത് സ്റ്റാർ റെയിൽ പ്രോജക്ട് ഓഫീസറായ എസ്‌ രവിശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 18, സെപ്റ്റംബർ 17, ഒക്ടോബർ 20, നവംബർ 17, ഡിസംബർ 1, 15 തീയതികളിലാണ് സർവീസ് നടത്തുക. റെയിൽ വേയാണ് ട്രെയിൻ ക്രമീകരിക്കുക. ലോക്കോ പൈലറ്റും ഗാർഡും റെയിൽവേയുടേതായിരിക്കും. റെയിൽവേയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഭാരത് ഗൗരവ് ട്രെയിനിന്‍റെ നിരക്ക് തത്കാൽ ടിക്കറ്റിനേക്കാൾ 20 ശതമാനം കൂടുതലായിരിക്കും.

Read More

കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി ഇൻഡിഗോ ക്ലിയർ ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസുകൾക്കാണ് നികുതി അടച്ചത്. നികുതി അടയ്ക്കാത്തതിന് കഴിഞ്ഞ ദിവസം കോഴിക്കോട് ഫറൂക്കിൽ ഇൻഡിഗോ എയർലൈൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു വാഹനവും നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തി. നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. പിഴത്തുകയുൾപ്പെടെ ഒരു വാഹനത്തിന് നൽകേണ്ട 41,108 രൂപ വീതം രണ്ട് വാഹനങ്ങളുടെയും കുടിശ്ശിക അടച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടയക്കും. ഇ.പി ജയരാജനെതിരായ ഇൻഡിഗോയുടെ യാത്രാവിലക്കും ജയരാജന്‍റെ രൂക്ഷവിമർശനത്തിനും പിന്നാലെയാണ് വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന ഇൻഡിഗോ എയർലൈൻസിന്‍റെ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

Read More