- വാക്കിലെ തെറ്റ് തിരുത്തി, ദമ്പതിമാർ സന്തോഷത്തോടെ മടങ്ങി; വഴി തെളിച്ച് വനിതാ കമ്മീഷൻ
- ഗതാഗത നിയമലംഘനത്തിനു 25,135 വാഹനങ്ങള്‍ക്ക് പിഴചുമത്തി
- കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
- വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി
- വഖ്ഫ് ബിൽ ഭരണഘടനയുടെ അന്തസ്സത്ത ലംഘിക്കുന്നത്:ഫ്രന്‍ഡ്സ് അസോസിയേഷൻ
- തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി അഭിനന്ദിച്ചു
- ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം: മുഖ്യമന്ത്രി
Author: News Desk
ന്യൂഡല്‍ഹി: 2016 മുതൽ 2020 വരെയുള്ള അഞ്ച് വർഷ കാലയളവിൽ രാജ്യത്ത് 24,134 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. ഇതിൽ 212 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇക്കാര്യം അറിയിച്ചത്. 2016 മുതൽ 2020 വരെയുള്ള യുഎപിഎ കേസുകളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 5,027 കേസുകളിലായി 24,134 പേരെയാണ് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കാലയളവിൽ 212 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. 386 പേരെ കുറ്റവിമുക്തരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 ൽ മാത്രം 796 കേസുകളിലായി 6,482 പേരെയാണ് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. 2020ൽ 80 പേർ ശിക്ഷിക്കപ്പെട്ടു. 116 പേരെ വെറുതെ വിട്ടു.
കോഴിക്കോട്: ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഭർത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. റിഫയും മെഹ്നാസും തമ്മിലുള്ള സംഭാഷണം ഇവർക്കൊപ്പം മുറി ഷെയർ ചെയ്തിരുന്ന ജംഷാദാണ് റെക്കോർഡ് ചെയ്തത്. രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോ ജംഷാദിന്‍റെ ഫോണിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്നെ നിരന്തരം മര്‍ദിക്കുന്നതില്‍ റിഫയ്ക്കുള്ള പരാതികളാണ് പറയുന്നത്. ‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും’ എന്നെല്ലാം റിഫ വീഡിയോയില്‍ പറയുന്നുണ്ട്. ഈ തല ഇപ്പോള്‍ അങ്ങനെ മുഴച്ചതാണോ എന്ന ചോദ്യത്തിന് ‘പിന്നേ ഇതിപ്പൊ കട്ടിലിന് കൊണ്ട് പോയി ഇടിച്ചിട്ട് മുഴച്ചതല്ലേ’ എന്ന് റിഫ പറയുന്നതും വീഡിയോയില്‍ കാണാം. പിടിച്ചിട്ട് കൊണ്ടുപോയി ഇടിച്ചതാണെന്നും നിലത്തിട്ട് ഉരുട്ടിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്.…
തിരുവനന്തപുരം: സംഘടനാ മര്യാദ ലംഘിച്ചതിന് അച്ചടക്ക നടപടിക്ക് വിധേയനായതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ. ‘കലികാലം’ എന്നാണ് നുസൂർ ഫേസ്ബുക്കിൽ കുറിച്ചത്. മാധ്യമങ്ങളിലൂടെയാണ് അച്ചടക്ക നടപടി കണ്ടത്. നടപടിയെ സ്വാഗതം ചെയ്യുന്നു. നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും നുസൂർ പറഞ്ഞു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എസ് എം ബാലു, എൻ എസ് നുസൂർ എന്നിവരെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്തത്. പാലക്കാട് ചിന്തൻ ക്യാമ്പിൽ സംസ്ഥാന ഭാരവാഹിയോട് അപമര്യാദയായി പെരുമാറിയ സംഭവം വിവാദമാക്കിയതിൽ ഇരുവർക്കുമെതിരെ ദേശീയ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥൻ നടത്തിയ ചാറ്റ് പുറത്തുവിട്ട സംഭവത്തിൽ ഇവർക്കു പങ്കുള്ളതായി സംസ്ഥാന നേതൃത്വം ദേശീയ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ചെന്നൈ സെൻട്രൽ ട്രെയിനിന് മുന്നിലും മുകളിലും കയറിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് രാജധാനി എക്സ്പ്രസും സ്റ്റേഷനിൽ തടഞ്ഞുവച്ചിട്ടുണ്ട്.
കൊല്ലം: ചക്ക പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. ചക്കയെ കുറിച്ചുള്ള വിവരങ്ങൾ, ബിസിനസ്സ് സാധ്യതകൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പഠിക്കാനും പങ്കിടാനുമുള്ള ഒരു പൊതു പ്ലാറ്റ്ഫോം എന്ന നിലയിൽ ‘ജാക്ക്ഫ്രൂട്ട് വേൾഡ്’ ആപ്പ് പുറത്തിറങ്ങി. ആപ്പ് ഇതിനകം 500ലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 390 പേർ ഇത് സജീവമായി ഉപയോഗിക്കുന്നു. അധികം വൈകാതെ കൂടുതൽ ആളുകളിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. വരുന്ന ചിങ്ങത്തിൽ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങ് നടക്കും. ജോയ്‌സി പി.മാത്യുവിന്റെ നേതൃത്വത്തിൽ റൂറൽ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് സെന്റർ എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് ഈ ആപ്പ് തയ്യാറാക്കിയത്. കേരളത്തിനകത്തും പുറത്തുമുള്ള പ്ലാവ് കർഷകരുടെയും ചക്കക്കച്ചവടക്കാരുടെയും കയറ്റുമതിക്കാരുടെയും കൂട്ടായ്മയുടെ പിന്തുണയും ആപ്പിനുണ്ട്. ഷോബിത്ത് സർവകലാശാലയും ഒപ്പമുണ്ട് ചക്കയുടെ പുതിയ സാധ്യതയായി അറിയപ്പെടുന്ന, മാംസമെന്ന തോന്നലുണ്ടാക്കുന്ന സസ്യാധിഷ്ഠിതഭക്ഷണ വിഭാഗത്തിൽ ആഗോളനിലവാരമുണ്ടാക്കാൻ പ്ളാന്റ് ബേസ്ഡ് ഫുഡ് ഇൻഡസ്ട്രീസ് അസോസിയേഷനുമായും ചേർന്ന് പ്രവർത്തിക്കുന്നു. വീഗൻസിനെയും സസ്യാഹാരികളെയും മുന്നിൽക്കണ്ടുള്ളതാണ് ഈ ഭക്ഷണരീതി.
തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ നീക്കം കോൺഗ്രസ് നേതാക്കളെ അപമാനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. രാജ്യം ഭരിക്കുന്നവർ ഭയപ്പെടുന്നുണ്ട്. സോണിയയോ രാഹുലോ ഇക്കാര്യത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. വി ഡി സതീശൻ കൂട്ടിച്ചേർത്തു. നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. പുകമറ സൃഷ്ടിച്ച് അപമാനിക്കാനാണ് ഇ ഡിയുടെ നീക്കം. പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടും പ്രധാനമന്ത്രിയാകാൻ വിസമ്മതിച്ച സോണിയാ ഗാന്ധിയെയാണ് കേന്ദ്ര സർക്കാർ കടന്നാക്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് കീഴടങ്ങില്ലെന്നും രാജ്യം ഭരിക്കുന്നവർ ഭയപ്പെടുകയാണെന്നും സതീശൻ ആരോപിച്ചു. രണ്ട് തവണ പ്രധാനമന്ത്രി പദം കിട്ടിയിട്ടും സ്വീകരിക്കാത്ത നേതാവാണ് സോണിയാ ഗാന്ധിയെന്ന് വി ഡി സതീശൻ പറഞ്ഞു. https://youtu.be/Wy65YdyfbJ0 അതേസമയം, നയതന്ത്ര സ്വർണക്കടത്ത് കേസ് ഇഡി അന്വേഷിക്കേണ്ടെന്നാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിലും വിശ്വാസമില്ല.…
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായ അഞ്ചാം തവണയും കൂറുമാറ്റം. 15-ാം സാക്ഷിയായ മെഹറുന്നീസ മൊഴി മാറ്റി. പ്രോസിക്യൂഷൻ സാക്ഷി മെഹറുന്നീസ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, 11-ാം സാക്ഷി ചന്ദ്രൻ, 12-ാം സാക്ഷി ഫോറസ്റ്റ് വാച്ചർ അനിൽകുമാർ, പതിനാലാം സാക്ഷി എന്നിവരാണ് നേരത്തെ കോടതിയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികൾ. ഇവർ രഹസ്യമൊഴികളും നൽകിയിട്ടുണ്ട്. പതിമൂന്നാം സാക്ഷി സുരേഷിനെ ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രിയിൽ വിസ്തരിക്കും.
തിരുവനന്തപുരം: സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭ ബഹിഷ്കരിച്ചു. സ്വർണക്കടത്ത് കേസിലെ തുടർ വിചാരണ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിന് പുറത്തേക്ക് മാറ്റിയത് അട്ടിമറിക്കാനാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. വി ഡി സതീശനാണ് സബ്മിഷനുമായി രംഗത്തെത്തിയത്. കേസിൽ സംസ്ഥാന സർക്കാരിന് നിരപരാധിത്വം തെളിയിക്കണമെങ്കിൽ അന്വേഷണം ഇ.ഡിയിൽ നിന്ന് മാറ്റണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് ഇതിന് ഉത്തരവിടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വരെ ഇ.ഡിക്കൊപ്പമായിരുന്ന പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐയ്ക്കും കേന്ദ്ര ഏജൻസികളുടേതായ പരിമിതികളുണ്ട്. എനിക്ക് ഇതിൽ ഇടപെടാൻ കഴിയില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ മാറ്റമുണ്ടാകണമെങ്കിൽ തീരുമാനിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടിലടച്ച തത്തയാണ് സി.ബി.ഐയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
ന്യൂ ഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിലെത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരും സോണിയാ ഗാന്ധിക്കൊപ്പമുണ്ട്. കോൺഗ്രസ് എംപിമാർ സോണിയ ഗാന്ധിയെ കാൽനടയായി അനുഗമിക്കുന്നുണ്ട്. അഡീഷണൽ ഡയറക്ടർ ഉൾപ്പെടെ അഞ്ച് വനിതാ ഉദ്യോഗസ്ഥരുടെ സംഘം സോണിയയെ ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിൽ ക്ഷീണം തോന്നിയാൽ സോണിയയെ വിശ്രമിക്കാൻ അനുവദിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. https://youtu.be/Wy65YdyfbJ0 അതേസമയം സോണിയാ ഗാന്ധിയെ ചോദ്യം ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, ജയറാം രമേശ്, അധീർ രഞ്ജൻ ചൗധരി എന്നിവരെയാണ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ചു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ ഡി ആസ്ഥാനത്തിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
കൊല്ലം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് എന്നിവർ ഓഗസ്റ്റ് 3നു കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കുണ്ടറയിലെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണു മൂവരും ഹാജരാകാൻ സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്. കേസിന്റെ തീരുമാനം വരുന്നതുവരെ കെ.പി.സി.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്നുള്ള പ്രതിനിധിയെ തീരുമാനിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് ഉപഹർജിയും നൽകിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണത്തെ തുടർന്ന് പൃഥ്വിരാജിനെ അന്നത്തെ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ സസ്പെൻഡ് ചെയ്തിരുന്നു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി അഡ്വ. ബോറിസ് പോൾ വഴിയാണ് മുൻസിഫ് കോടതിയെ സമീപിച്ചത്.