കോഴിക്കോട്: ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിനെ ഭർത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. റിഫയും മെഹ്നാസും തമ്മിലുള്ള സംഭാഷണം ഇവർക്കൊപ്പം മുറി ഷെയർ ചെയ്തിരുന്ന ജംഷാദാണ് റെക്കോർഡ് ചെയ്തത്. രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോ ജംഷാദിന്റെ ഫോണിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്നെ നിരന്തരം മര്‍ദിക്കുന്നതില്‍ റിഫയ്ക്കുള്ള പരാതികളാണ് പറയുന്നത്. ‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും’ എന്നെല്ലാം റിഫ വീഡിയോയില്‍ പറയുന്നുണ്ട്. ഈ തല ഇപ്പോള്‍ അങ്ങനെ മുഴച്ചതാണോ എന്ന ചോദ്യത്തിന് ‘പിന്നേ ഇതിപ്പൊ കട്ടിലിന് കൊണ്ട് പോയി ഇടിച്ചിട്ട് മുഴച്ചതല്ലേ’ എന്ന് റിഫ പറയുന്നതും വീഡിയോയില്‍ കാണാം. പിടിച്ചിട്ട് കൊണ്ടുപോയി ഇടിച്ചതാണെന്നും നിലത്തിട്ട് ഉരുട്ടിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പറയാനാണേല്‍ കുറേ പറയാന്‍ ഉണ്ടെന്നും റിഫ പറയുന്നു.
Trending
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും

