- ആശുപത്രിയില്‍ പോകുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തു; വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ജി.സി.സി- ജി.ആര്.യു.എല്‍.എസി. യോഗത്തില്‍ പങ്കെടുത്തു
- എം.എ. ബേബി സി.പി.എം. ജനറല്‍ സെക്രട്ടറി; കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കരാഡ് തോറ്റു
- എയര്‍ കണ്ടീഷനിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കാലതാമസം: കമ്പനി 37,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു
- താജിക്- കിര്‍ഗിസ്- ഉസ്ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പോലീസ് കസ്റ്റഡിയില്‍ ഗോകുലിന്റെ മരണം: 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
- മലപ്പുറം പ്രത്യേക രാജ്യം, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവില്ല: വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Author: News Desk
സർക്കാർ മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നു; സ്കൂള്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: പത്താം ക്ലാസ് പാസായ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മൂന്നിയൂര്‍ എച്ച്എസ്എസ് സ്കൂൾ സുപ്രീം കോടതിയെ സമീപിച്ചു. മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് ഭരണഘടനാപരമായ കാരണങ്ങളാൽ സംസ്ഥാന സർക്കാർ വിവേചനം കാണിക്കുകയാണെന്ന് സ്കൂളിന് അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിയിലെ ആരോപണം. മലപ്പുറം ജില്ലയിലെ പാറക്കടവ് മൂന്നിയൂര്‍ എച്ച്എസ്എസിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സ്കൂൾ മാനേജ്മെന്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ നയം വിവേചനപരമാണെന്ന് ആരോപിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ 2021-22 അധ്യയന വർഷത്തെ സർക്കാർ സിലബസിൽ 71,625 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പാസായത്. ഈ വർഷം ഇത് മുക്കാല്‍ ലക്ഷം കവിഞ്ഞുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ജില്ലയിലെ ആകെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 65,035…
ന്യൂ ഡൽഹി: പാര്‍ലമെന്റിലെ തന്റെ സസ്പെന്‍ഷനിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപന. ഈ ഫാസിസ്റ്റ് യുഗത്തിൽ ഈ സസ്പെൻഷൻ ആത്മാഭിമാനത്തിന്റെ മെഡലാണെന്ന് പ്രതാപന് പറഞ്ഞു. പ്രതിഷേധത്തിന്റെ വാക്കുകൾ പാർലമെന്ററി വിരുദ്ധമാക്കിയും പ്രതിഷേധത്തെ തന്നെ ഇല്ലാതാക്കിയും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്നും പ്രതാപൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതാപന്റെ പ്രതികരണം. വിലക്കയറ്റം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ പോലും ധൈര്യമില്ലാത്ത തരത്തിൽ സർക്കാരിന് സാമ്പത്തിക മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അദാനി ലോകത്തിലെ ഏറ്റവും ധനികനാകുമ്പോൾ, വിശക്കുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ രാജ്യം ഇറങ്ങുകയാണെന്നും പ്രതാപൻ പറഞ്ഞു. ‘നീതിക്ക് വേണ്ടി നിലകൊണ്ടതിന് ഇത് നാലാം തവണയാണ് അവർ എന്നെ സസ്പെൻഡ് ചെയ്യുന്നത്. ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ, ഈ സസ്പെൻഷൻ എന്നെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനത്തിന്റെ പതക്കമാണ്. നീതിക്ക് വേണ്ടി നിലകൊള്ളാനാണ് ആളുകൾ എന്നെ അയച്ചത്. ഞാൻ അത് ചെയ്യും. പേടിക്കില്ല; പോരാട്ടത്തിന് അവധിയുമില്ല’ ടി.എൻ പ്രതാപൻ വ്യക്തമാക്കി.
ഇംഗ്ലണ്ട്: ഇംഗ്ലണ്ടില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി. ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയതോടെ യാത്രയും തുടങ്ങി. മലയാളി എഞ്ചിനീയർ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ് സ്വന്തമായി വിമാനം നിർമ്മിച്ചത്. എ.വി. താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകൻ അശോക് താമരാക്ഷൻ ആണ് സ്വന്തമായി വിമാനം നിർമ്മിച്ചത്. ഈ വിമാനത്തിൽ അദ്ദേഹം വിവിധ രാജ്യങ്ങളിലേക്ക് പറന്നിട്ടുണ്ട്. നാലു പേർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണ് അശോക് നിർമ്മിച്ചിരിക്കുന്നത്. കോവിഡ് -19 ലോക്ക്ഡൗൺ സമയത്താണ് വിമാനം നിർമ്മിക്കാനുള്ള ആശയം തന്റെ മനസ്സിൽ ഉടലെടുത്തതെന്ന് മെക്കാനിക്കൽ എഞ്ചിനീയറായ അശോക് പറഞ്ഞു. നേരത്തെ ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടിയിരുന്നു.
ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിയാത്തതിൽ അതിയായ സങ്കടമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: കോഴിക്കോട്ട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിയാത്തതിൽ അതിയായ സങ്കടമുണ്ടെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പങ്കെടുക്കാത്തതിന്റെ കാരണം സോണിയാ ഗാന്ധിയെ അറിയിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും മാധ്യമങ്ങളോട് അല്ല, പാർട്ടി അധ്യക്ഷയോട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട്ടെ ചിന്തൻ ശിബിരത്തില്‍ ഗൗരവമേറിയ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. 2024 ലേക്കുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. അതുകൊണ്ടാണ് പങ്കെടുക്കാൻ കഴിയാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ ആണ്. യഥാർത്ഥ വസ്തുതകൾ സോണിയാ ഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഏതെങ്കിലും നേതാക്കളുമായോ പ്രവർത്തകരുമായോ വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡൽഹി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൂടുതൽ നടപടികൾ സ്വീകരിക്കാനും അണുബാധയുടെ ഉറവിടം കണ്ടെത്താനും ഡൽഹി കോൺഗ്രസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. “ഡൽഹിയിൽ ആദ്യമായി സ്ഥിരീകരിച്ച മങ്കിപോക്സ് കേസ് ആശങ്കാജനകമാണ്. മരുന്നുകളുടെയും മെഡിക്കൽ ഓക്സിജന്റെയും ആശുപത്രി കിടക്കകളുടെയും ദൗർലഭ്യം മൂലം ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കോവിഡ് -19 മഹാമാരി ആവർത്തിക്കാതിരിക്കാൻ ഡൽഹി സർക്കാർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഡൽഹി കോൺഗ്രസ് പ്രസിഡന്റ് അനിൽ കുമാർ പറഞ്ഞു. രോഗിക്ക് യാത്രാ ചരിത്രമില്ലാത്തതിനാൽ അണുബാധയുടെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. “അണുബാധയുടെ ഉറവിടം കണ്ടെത്തുകയും മറ്റാർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്,” കുമാർ പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ഐ.ജി സത്യപ്രിയ മേൽനോട്ടം വഹിക്കും. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ഐ.ജി സത്യപ്രിയ പറഞ്ഞു. കളക്ടർ ആൽബി ജോൺ വർഗീസ് സ്കൂൾ സന്ദർശിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും ഒന്നും മറച്ചുവയ്ക്കില്ലെന്നും കളക്ടർ പറഞ്ഞു. തിരുവള്ളൂർ ജില്ലയിലെ കീഴ്ചേരിയിൽ സ്കൂൾ ഹോസ്റ്റലിലാണു പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചത്. സംഭവമറിഞ്ഞെത്തിയ മാതാപിതാക്കളും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ പരിസരത്ത് പ്രതിഷേധിച്ചു. തിരുത്താണി തെക്കല്ലൂർ സ്വദേശികളായ പൂസനത്തിന്റെയും മുരുകമ്മാളിന്റെയും മകൾ പി സരള (17) ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സരള. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തത് സാമ്പിൾ മാത്രമാണെന്ന് കോൺഗ്രസ് എംപി ടി.എൻ പ്രതാപൻ.ജി.എസ്.ടിക്കെതിരെ പ്രതികരിച്ചതിനാണ് ഞങ്ങളെ സസ്പെൻഡ് ചെയ്തത്. എൽ.കെ.ജി കുട്ടികളെ പോലെ ഞങ്ങളെ ട്രീറ്റ് ചെയ്യാൻ വന്നാൽ വകവച്ച് കൊടുക്കില്ല. സസ്പെൻഷനെതിരായ തുടർനടപടികൾ വൈകിട്ട് ഏഴിന് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചർച്ച ചെയ്യും. അഭിപ്രായങ്ങളും പ്രതിഷേധങ്ങളും തുടരും. സർക്കാരിന്റെ മുഖ്യശത്രു കോൺഗ്രസാണ്. തന്നെ സസ്പെൻഡ് ചെയ്താൽ പ്രതിഷേധം അവസാനിക്കുമെന്നാണ് സർക്കാർ കരുതുന്നതെന്നും അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ കോൺഗ്രസ് എംപിമാർ ഉടൻ തന്നെ വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയം ചർച്ചയ്ക്ക് എടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ് പറഞ്ഞു.
തിരുവനന്തപുരം: റാഗിംഗ് പരാതിയെ തുടർന്ന് കോട്ടൺഹിൽ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മന്ത്രി ആന്റണി രാജുവിനെ സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞായിരുന്നു പ്രതിഷേധം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവം സ്കൂൾ അധികൃതരെ അറിയിച്ചപ്പോൾ പരാതി വ്യാജമാണെന്നും സ്കൂളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടികൾ വീട്ടിൽ പറഞ്ഞ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. 20 ഓളം രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയത്താണ് മന്ത്രി ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇവിടെ എത്തിയത്. രക്ഷിതാക്കളുടെ പരാതികൾ മന്ത്രി നേരിട്ട് കേട്ടു. റാഗിംഗ് പരാതിയിൽ അടിയന്തര നടപടി വേണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. വിഷയത്തിൽ പ്രിൻസിപ്പലുമായും പിടിഐ പ്രസിഡന്റുമായും വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി വരികയാണ്. അതിന് ശേഷം മാത്രം നടപടിയെടുത്താൽ മതിയെന്നാണ് വകുപ്പിന്റെ തീരുമാനം. എന്നാൽ കുട്ടികള്‍ക്കുണ്ടായ ദുരനുഭത്തില്‍…
പുണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പരിശീലന വിമാനം വയലിൽ ഇടിച്ചിറങ്ങി. തിങ്കളാഴ്ച രാവിലെ 11.20നും 11.25നും ഇടയിൽ പൂനെയിലെ കദ്ബന്‍വാഡിയിലായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന വനിതാ പൈലറ്റ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പരിശീലന സ്ഥാപനമായ കാർവർ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് വിമാനം. 3,200 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഭവിക റാത്തോഡ് (22) പരിശീലനപറക്കലിലായിരുന്നു. ഭവികയെ നവജീവൻ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു. അപകടത്തെ തുടർന്ന് വിമാനം ഏതാണ്ട് പൂർണമായും തകർന്നു. കാർവാർ അക്കാദമി അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി. വിമാനാപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഹൈദരാബാദ്: ഒരാൾ ഒന്നോ രണ്ടോ സ്ത്രീകളെ വിവാഹം കഴിക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് പുറത്ത് വന്ന വാർത്ത എല്ലാവരേയും ഞെട്ടിക്കും. 33 കാരനായ യുവാവിന് ഒരേ സമയം ആറ് ഭാര്യമാരുണ്ട്. പക്ഷേ, അവരാരും പരസ്പരം അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. എന്നാൽ ഭാര്യമാരിൽ ഒരാൾ പരാതി നൽകിയതിനെ തുടർന്ന് യുവാവ് ഇപ്പോൾ ജയിലിലാണ്. മറ്റ് വിവാഹങ്ങൾ മറച്ചുവെച്ച് യുവതിയെ കബളിപ്പിച്ചതിനാണ് 33കാരൻ ഹൈദരാബാദില്‍ അറസ്റ്റിലായത്. ഏറ്റവും പുതിയ പരാതിക്കാരി ഉൾപ്പെടെ കുറഞ്ഞത് ആറ് സ്ത്രീകളെയാണ് ഇയാൾ വിവാഹം ചെയ്തതെന്നും മറ്റുള്ളവർക്ക് മറ്റുള്ളവരെ കുറിച്ച് അറിയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.