Author: News Desk

റായ്പൂര്‍: മദ്യപാനാസക്തി കുറക്കാന്‍ യുവാക്കള്‍ കഞ്ചാവും ഭാംഗും ഉപയോഗിച്ചാല്‍ മതിയെന്ന് ബിജെപി എംഎൽഎ. ഛത്തീസ്ഗഢിലെ മസ്തൂരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎൽഎ ഡോ. കൃഷ്ണമൂര്‍ത്തി ബന്ദിയാണ് വിവാദ പ്രസ്താവന നടത്തിയത്. കഞ്ചാവ് ഉപയോഗിക്കുന്നവർ താരതമ്യേന മദ്യം ഉപയോഗിക്കുന്നവരെ പോലെ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ലെന്നും എം.എൽ.എ പറഞ്ഞു. ഛത്തീസ്ഗഡിലെ ഗൗരേല-പേന്ദ്ര-മര്‍വാഹി ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസ് ബിജെപിയെ കടന്നാക്രമിച്ചു. തങ്ങളുടെ നിയമസഭാംഗങ്ങളിൽ ഒരാൾക്ക് എങ്ങനെ മയക്കുമരുന്ന് പ്രചരിപ്പിക്കാൻ കഴിയുമെന്ന് ബി.ജെ.പിക്ക് മറുപടി പറയേണ്ടി വരുമെന്ന് കോൺഗ്രസ് പറഞ്ഞു.

Read More

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്‍റെ അടിസ്ഥാനത്തിൽ 63 ശതമാനം വർദ്ധന. 2021-2022 ൽ ഖത്തറുമായുള്ള വ്യാപാരം 15 ബില്യൺ ഡോളറാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ (എൽഎൻജി) ഇന്ത്യയിലെ ഏറ്റവും വലിയ വിതരണക്കാരാണ് ഖത്തർ. ഇന്ത്യയുടെ ആഗോള എൽഎൻജി ഇറക്കുമതിയുടെ 50 ശതമാനത്തിലേറെയും ഖത്തറിൽ നിന്നാണ്. എൽഎൻജിക്ക് പുറമെ ഈഥൈൽ, പ്രൊപ്പിലീൻ, അമോണിയ, യൂറിയ, പോളിതൈലീൻ എന്നിവയും ഖത്തറിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഖത്തറിന്റെ നാലാമത്തെ വലിയ കയറ്റുമതി രാജ്യമാണ് ഇന്ത്യ. 2021-2022 ൽ 5.9 ബില്യൺ ഡോളറിന്‍റെ എൽഎൻജിയാണ് ഖത്തറിൽ നിന്ന് ഇറക്കുമതി ചെയ്തത്. വാർഷികാടിസ്ഥാനത്തിൽ 88 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഊർജ്ജ മേഖലയിൽ മുൻ പന്തിയിലാണ്. അതേസമയം, കഴിഞ്ഞ 2-3 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള ഇറക്കുമതിയിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും ഖത്തർ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സമുദ്രപാത തുറന്നതോടെയാണിത്.

Read More

ന്യൂഡല്‍ഹി: ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തണമെന്ന ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. വിരമിക്കൽ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, അഭയ് എസ് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2017 ൽ സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആയി ഉയർത്തിയിരുന്നു. ആയുഷ് വകുപ്പിലെ ഹോമിയോപ്പതി ഡോക്ടർമാർക്കും ഇതേ ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും രണ്ട് ഹോമിയോ ഡോക്ടർമാരും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവോടെ ഒക്ടോബറിന് മുമ്പ് സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കേണ്ടി വരും. ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്താൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി…

Read More

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസിലെ പ്രതി സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. രഹസ്യമൊഴിയിൽ തന്നെക്കുറിച്ച് ചില പരാമർശങ്ങളുണ്ടെന്ന് കാണിച്ച് പകർപ്പിനായി സരിത നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് നിരസിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ജൂൺ 6, 7 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറിയിരുന്നു.

Read More

ഇസ്‌ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. ലഷ്കർ ഇ ത്വയ്ബ ഭീകരൻ സാജിദ് മജീദ് മിറിനാണ് 15 വർഷം തടവ് ശിക്ഷ വിധിച്ചത്. നാല് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

Read More

ഡെറാഡൂണ്‍: ആദ്യം ഡെറാഡൂൺകാർ ഞെട്ടി, പിന്നീട് ലോകം മുഴുവൻ ഞെട്ടി. ആകാശത്ത് ഒരു അപൂർവ പ്രതിഭാസമാണ് ഡെറാഡൂണിൽ കണ്ടത്. മഴവിൽ നിറത്തിലുളള സൺ ഹാലോ എന്നറിയപ്പെടുന്ന ഒരു ആകാശ വിസ്മയമാണിത്. അധികമാരും അറിയാത്ത ഒരു പ്രതിഭാസമാണിത്. സൺ ഹാലോ വല്ലപ്പോഴും മാത്രമേ കാണാറുള്ളൂ. ഇത് 22 ഡിഗ്രി ഹാലോ എന്നും അറിയപ്പെടുന്നു. സൂര്യനെയും ചന്ദ്രനെയും വലംവെച്ച് നില്‍ക്കുന്ന മഴവില്ല് പോലെയാണ് ഇത് ആകാശത്ത് കാണപ്പെടുക. സൂര്യന് ചുറ്റും മഴവിൽ നിറത്തിലോ വെള്ള നിറത്തിലോ രൂപപ്പെടുന്ന പ്രകാശ വളയത്തെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് സൺ ഹാലോ. അന്തരീക്ഷത്തിലുള്ള ഐസ് ക്രിസ്റ്റലുമായി സൂര്യപ്രകാശം കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന ഒപ്റ്റിക്കൽ പ്രതിഭാസമാണിതെന്നും ശാസ്ത്രഞ്ജർ പറയുന്നു. ഈർപ്പത്തിന്റെ അളവ് അന്തരീക്ഷത്തിൽ വർധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

Read More

യു.ഡി.എഫ് വിട്ടവരെയല്ല, മറിച്ച് എൽ.ഡി.എഫിൽ അസംതൃപ്തരായവരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ അതൃപ്തരാണോയെന്ന് അറിയില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ സ്വാഗതം ചെയ്യും. യു.ഡി.എഫിന്‍റെ വിപുലീകരണം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും പി.ജെ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തില്‍ മുന്നണി വിപുലീകരിക്കാനുള്ള രാഷ്ട്രീയ പ്രമേയമുണ്ടായിരുന്നു. മുന്നണി വിപുലീകരണം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെങ്കിലും കോൺഗ്രസിന് അത്തരമൊരു പ്രമേയം കൊണ്ടുവരാമല്ലോ എന്നും പി.ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിൽ അസംതൃപ്തരായ കക്ഷികളെ യു.ഡി.എഫിലേക്ക് കൊണ്ടുവരണമെന്നാണ് രാഷ്ട്രീയ പ്രമേയം സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് മുൻകൈ എടുക്കണം. വി.കെ. ശ്രീകണ്ഠൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ട്വന്‍റി 20 പോലുള്ള അരാഷ്ട്രീയ പാർട്ടികളുമായി സഖ്യം പാടില്ലെന്നാണ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. മതതീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്നും പ്രമേയം ആവശ്യപ്പെടുന്നു. സാമുദായിക സംഘടനകളുമായി…

Read More

ന്യൂഡല്‍ഹി: ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കുന്നതുവരെ കമ്മീഷൻ നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തങ്ങളെ യഥാർത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് താക്കറെയുടെ നീക്കം. കോടതി തീരുമാനം എടുക്കുന്നതുവരെ യഥാര്‍ഥ ശിവസേന ആരാണെന്ന കാര്യത്തില്‍ കമ്മീഷന് തീരുമാനം എടുക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തങ്ങളെ യഥാർത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും കമ്മീഷനെ സമീപിച്ചിരുന്നു. ഇതേതുടർന്ന് ഓഗസ്റ്റ് എട്ടിനകം ഇരുപാർട്ടികൾക്കും തങ്ങൾ പിന്തുണയ്ക്കുന്ന നേതാക്കളുടെ വിശദാംശങ്ങൾ നൽകാൻ കമ്മീഷൻ നിർദേശം നൽകിയിരുന്നു.

Read More

തിരുവനന്തപുരം: മങ്കിപോക്സ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളവും അതീവ ജാഗ്രതയിലാണ്. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. രാജ്യത്തെ നാല് മങ്കിപോക്സ് കേസുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം കർശന നടപടികൾ സ്വീകരിക്കുന്നത്. കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നാലാമത്തെ മങ്കിപോക്സ് കേസും ഇന്നലെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ രോഗം സ്ഥിരീകരിച്ച വിമാന യാത്രക്കാരുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേക ജാഗ്രതാ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവും മൂലം അനാഥരായ വിദ്യാർത്ഥികൾക്ക് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ പഠന സഹായം നൽകുന്നു. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനുള്ള പദ്ധതി മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. ‘വിദ്യാമൃതം -2’ വഴി എഞ്ചിനീയറിംഗ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ്, കൊമേഴ്സ്, ഫാർമസി ബ്രാഞ്ചുകളിൽ ഒരു ഡസനോളം കോഴ്സുകളിൽ പ്ലസ് ടു ജയിച്ച 100 വിദ്യാർത്ഥികൾക്ക് തുടർ പഠന സൗകര്യങ്ങൾ ഒരുക്കും. ഏറ്റെടുക്കുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായിരിക്കും. എഞ്ചിനീയറിംഗ്, വിവിധ പോളിടെക്നിക് കോഴ്സുകൾ, വിവിധ ആർട്സ്, കൊമേഴ്സ്,ബിരുദ, ബിരുദാനന്തരബിരുദ വിഷയങ്ങൾ ഫാർമസിയിലെ ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, എന്നിവ ഉൾപ്പെടുന്നതാണ് സൗജന്യ പദ്ധതി. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആരംഭിക്കും. കൊവിഡിലും പ്രകൃതിദുരന്തങ്ങളിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും പദ്ധതിയുടെ പരിധിയിൽ…

Read More