- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
- എന്‍ഫോഴ്സ്മെന്റ് എക്സ്ചേഞ്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി; വിസ്മയകരമായ രാജ്യാന്തര അനുഭവമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ്.
- കേരളത്തിൻ്റെ സമഗ്രവികസന നായകനും ജനകീയ മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ് 15ാം വാർഷിക ദിനത്തിൽ അനുസ്മരണത്തോടൊപ്പം വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു….
- സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി
- മണ്ഡലപൂജ ശനിയാഴ്ച, വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം 35,000 പേര്‍ക്ക്; തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് നാളെ തുടക്കം
- ബഹ്റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി
Author: News Desk
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9ന് ആരംഭിക്കും. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. 4,19,554 പേർ എസ്എസ്എൽസി പരീക്ഷയും 4,25,361 പേർ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതുന്നു. എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം 2023 ഏപ്രിൽ 3 മുതൽ 26 വരെ സംസ്ഥാനത്ത് 70 ക്യാമ്പുകളിലും ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 3 മുതൽ മേയ് ആദ്യവാരം വരെയും നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ നടന്ന എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
മോസ്കോ: റഷ്യയുടെ കോവിഡ് -19 വാക്സിൻ വികസിപ്പിച്ച സംഘത്തിലെ ഒരു ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ. റഷ്യയുടെ കോവിഡ് -19 വാക്സിനായ സ്പുട്നിക് വി വികസിപ്പിച്ചെടുത്ത ടീമിന്‍റെ ഭാഗമായിരുന്ന ആന്ദ്രെയ് ബോട്ടികോവ് (47) ആണ് മരിച്ചത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 29കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കത്തിനു ശേഷം ഇയാൾ ബോട്ടികോവിനെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഇയാൾ സ്ഥലം വിട്ടു. തൊട്ടുപിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്തു. അക്രമി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്.
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നാവികസേന. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണവിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, നഗരത്തിലെ മാലിന്യ നിർമാർജനം നിശ്ചലമായി. ഒന്നര ദിവസം പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ ഇപ്പോഴും കത്തുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ കെടാത്തതാണ് പ്രതിസന്ധി. അഗ്നിശമന സേനയ്ക്ക് പുറമെ നാവികസേനയുടെയും ബിപിസിഎല്ലിന്‍റെയും 25 യൂണിറ്റും ബ്രഹ്മപുരത്തുണ്ട്. എഎൽഎച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലും നാവികസേന വെള്ളം തളിക്കുന്നുണ്ട്. 600 ലിറ്റർ വെള്ളമാണ് ഒറ്റയടിക്ക് ആകാശത്ത് നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ പകൽ അണച്ച തീ രാത്രിയോടെ വീണ്ടും മാലിന്യക്കൂമ്പാരത്തിലേക്ക് പടർന്നു. ഇതോടെ ബ്രഹ്മപുരത്ത് നിന്നുള്ള പുക രാവിലെ കൊച്ചി നഗരത്തിലെ വൈറ്റില മുതൽ തേവര വരെയുള്ള പ്രദേശങ്ങളിൽ എത്തി. ബ്രഹ്മപുരത്തേക്ക് മാലിന്യവണ്ടികൾ കയറ്റാൻ കഴിയാത്തതിനാൽ നഗരത്തിലെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നുമുള്ള മാലിന്യ ശേഖരണം നിർത്തിവച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടാനായിരുന്നു…
ചാലക്കുടി: അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഡിഎംഒയുടെ ഉത്തരവ്. പാർക്കിൽ വാട്ടർ സ്പോർട്സിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പനിയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നീന്തൽക്കുളങ്ങൾ അടയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് പനി, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. എറണാകുളം പനങ്ങാട് സ്കൂളിൽ നിന്ന് ഉല്ലാസയാത്രയിൽ പങ്കെടുത്ത കുട്ടികളിലാണ് രോഗലക്ഷണങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തത്. പനങ്ങാട് സ്കൂളിലെ ഒരേ പ്രായത്തിലുള്ള 25 ലധികം വിദ്യാർത്ഥികൾ ചികിത്സ തേടിയതായാണ് സൂചന. കഴിഞ്ഞ മാസം അവസാനം വിദ്യാർത്ഥികൾ വിനോദ കേന്ദ്രം സന്ദർശിച്ചിരുന്നു. പനങ്ങാട് സ്കൂളിൽ നിന്ന് അഞ്ച് ബസുകളിലാണ് വിദ്യാർത്ഥികൾ എത്തിയത്. മറ്റ് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും വിനോദസഞ്ചാരികളും നടത്തിയ സന്ദർശനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പാർക്ക് സന്ദർശിച്ച വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്കൂളിലെ വിദ്യാർത്ഥികൾക്കും പനിയുടെ ലക്ഷണങ്ങൾ കാണിച്ചതായി സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചു. ജില്ലയിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം…
മോസ്കോ: ഒരു വർഷത്തിനുള്ളിൽ റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട്. രാജ്യം അതിജീവിക്കണമെങ്കിൽ വിദേശ രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്ന് മുൻ റഷ്യൻ പ്രഭു ഒലെഗ് ഡറിപസ്ക പറഞ്ഞു. സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്ന പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ്റെ വാദം തള്ളിക്കൊണ്ടാണ് ഒലെഗ് ഡറിപസ്കയുടെ വെളിപ്പെടുത്തൽ. പാശ്ചാത്യ ഉപരോധങ്ങൾക്ക് മുന്നിൽ തകർക്കപ്പെടാതെ നിൽക്കുന്ന സമ്പദ് വ്യവസ്ഥയെ പ്രശംസിച്ച് പുടിൻ നേരത്തെ സംസാരിച്ചിരുന്നു. അടുത്ത വർഷത്തോടെ ട്രഷറിയിൽ പണമുണ്ടാകില്ല, തങ്ങൾക്ക് വിദേശ നിക്ഷേപകരെ ആവശ്യമാണെന്ന് റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ലോർഡ് ഒലെഗ് പറഞ്ഞു. 2022 ലെ സംഘർഷത്തിന്‍റെ ആദ്യ ദിവസങ്ങളിൽ റഷ്യൻ പ്രഭുക്കൻമാർ യുക്രെയ്നിലെ മോസ്കോയുടെ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. വിദേശ നിക്ഷേപകർക്ക്, പ്രത്യേകിച്ച് റഷ്യയുടെ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തെ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഡറിപാസ്ക വിശ്വസിക്കുന്നു. ശരിയായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും വിപണികളെ ആകർഷകമാക്കുന്നതിനുമുള്ള റഷ്യയുടെ കഴിവിനെ ആശ്രയിച്ചിരിക്കും വിദേശ…
തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 2 കോടിയുടെ അധികബാധ്യത. അധിക സെസ് തിരിച്ചടിയാകുമെന്ന് സമ്മതിച്ച കെ.എസ്.ആർ.ടി.സി ഇക്കാര്യം ധനവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു ദിവസം 3,30,000 ലിറ്റർ ഡീസൽ ആവശ്യമാണ്. ഇന്ധന സെസ് വരുമ്പോൾ പ്രതിദിനം 6.60 ലക്ഷം രൂപ അധികം നൽകണം. ഏപ്രിൽ മുതൽ പ്രതിമാസം രണ്ട് കോടി അധികമായി കണ്ടെത്തണം. കെഎസ്ആർടിസിയുടെ ചെലവിന്‍റെ സിംഹഭാഗവും ഇന്ധനമാണ്. പ്രതിമാസം ശരാശരി 100 കോടിയാണ് ഇന്ധനം വാങ്ങാൻ കോർപ്പറേഷൻ ചെലവഴിക്കുന്നത്. ഇന്ധന സെസ് പ്രതികൂലമായി ബാധിക്കുമെന്ന് ഗതാഗതമന്ത്രി തന്നെ നിയമസഭയിൽ നൽകിയ മറുപടിയിൽ സമ്മതിച്ചിട്ടുണ്ട്. ഇലക്ട്രിക്, സി.എൻ.ജി ബസുകൾ നിരത്തിലിറക്കിയാൽ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂ എന്ന നിലപാടിലാണ് കെഎസ്ആർടിസി. അതിനും സർക്കാറിൻ്റെ ധനസഹായം ആവശ്യമാണ്.
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടാൻ സർക്കാർ ആലോചന. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് കളക്ടർ രേണുരാജ് പറഞ്ഞു. തീജ്വാലയുടെ ശക്തി കുറഞ്ഞെങ്കിലും പുക ഉയരുന്നത് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന വ്യോമസേനയുമായി പ്രാഥമിക ചർച്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് കളക്ടറേറ്റിൽ യോഗം ചേരും. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തമുണ്ടായത്. 70 ഏക്കറോളം സ്ഥലത്താണ് തീ പടർന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അടിക്കടി തീപിടുത്തമുണ്ടാകുന്നത് അഗ്നിശമന സേനയ്ക്ക് വെല്ലുവിളിയാണ്. ആസൂത്രിതമായി ആരോ തീ കൊളുത്തിയതാകാമെന്നും സംശയമുണ്ട്.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും. സിബിഐ കസ്റ്റഡിയിലുള്ള സിസോദിയയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരമാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. അറസ്റ്റിനെ തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. സംഭവങ്ങൾ ഡൽഹിയിലാണെന്ന കാരണത്താൽ നേരിട്ട് വരാൻ കഴിയില്ലെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. തുടർന്ന് സിസോദിയ ഹർജി പിൻവലിക്കുകയും വിചാരണക്കോടതിയെ സമീപിക്കുകയും ചെയ്തു. 2021ൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: പ്രീപെയ്ഡ് പേയ്മെന്‍റ് നിർദ്ദേശങ്ങളും കെവൈസി നിർദ്ദേശങ്ങളും പാലിക്കാത്തതിന് ആമസോൺ പേ ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇക്കാര്യത്തിൽ ആമസോൺ പേയ്ക്ക് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. എന്നിരുന്നാലും, ഈ നീക്കം കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007ലെ പേയ്മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 30 പ്രകാരമാണ് റിസർവ് ബാങ്ക് നടപടി സ്വീകരിച്ചത്.
സേവിംഗ് പ്രൈവറ്റ് റയാൻ, ബ്ലാക്ക് ഹോക്ക് ഡൗണ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ ടോം സൈസ്മോർ (61) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതമാണ് സൈസ്മോറിന്റേത്. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം സൈസ്മോറിനെ ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പക്ഷാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ മാനേജർ ചാൾസ് ലാഗോ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. യഥാർത്ഥ പേര് തോമസ് എഡ്വേർഡ് സൈസ്മോർ ജൂനിയർ എന്നാണ്. 1961 നവംബർ 29ന് ഡിട്രോയിറ്റിയിൽ ജനിച്ചു. പിതാവ് വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്നു. അമ്മ ഒരു പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥയായിരുന്നു.
