- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
ദരിദ്ര രാഷ്ട്രങ്ങളെ ശ്വാസം മുട്ടിക്കുന്നു; സമ്പന്ന രാജ്യങ്ങൾക്കെതിരെ വിമർശനവുമായി യുഎൻ മേധാവി
ദോഹ: സമ്പന്ന രാജ്യങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കുമെതിരെ രൂക്ഷവിമർശനവുമായി യുഎൻ മേധാവി അന്‍റോണിയോ ഗുട്ടെറസ്. ഖത്തറിൽ നടന്ന ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. ഉയർന്ന പലിശ നിരക്കും ഇന്ധന, വൈദ്യുതി നിരക്കുകളും കാരണം അതിജീവിക്കാൻ പാടുപെടുന്ന ദരിദ്ര രാജ്യങ്ങളെ അവർ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു ഗുട്ടെറസിൻ്റെ പരാമർശം. കടക്കെണിയിലായ ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങൾക്കും കുത്തകകൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങൾ ഈ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പടെയുള്ള മേഖലകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് പ്രതിവർഷം 500 ബില്യൺ ഡോളർ സംഭാവന നൽകണം. ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ, ദരിദ്ര രാജ്യങ്ങളോടുള്ള സമ്പന്ന രാജ്യങ്ങളുടെ പെരുമാറ്റത്തെയും ഗുട്ടെറസ് വിമർശിച്ചു. ആഗോള സാമ്പത്തിക സംവിധാനം രൂപകൽപ്പന ചെയ്തത് സമ്പന്ന രാജ്യങ്ങളാണ്. ഇത് പ്രധാനമായും അവരുടെ നേട്ടത്തിന് വേണ്ടിയാണ്. സമ്പന്ന രാജ്യങ്ങൾ അവരുടെ മൊത്തം ദേശീയ വരുമാനത്തിന്‍റെ 0.15-0.20 ശതമാനം ദരിദ്ര രാജ്യങ്ങൾക്ക് നൽകുമെന്ന…
തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവിന് ഇ.പി ജയരാജന്റെ മുന്നറിയിപ്പ്. കരിങ്കൊടിയുടെ പേരിൽ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണെങ്കിൽ അത് നോക്കിനിൽക്കില്ലെന്ന് ഇ.പി തൃശൂരിൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതൃത്വം നൽകുന്ന പ്രതിരോധ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പിണറായി വിജയന്‍റെ കുടുംബം ഈ നാടിന്‍റെ ഐശ്വര്യം ആണ്. അദ്ദേഹത്തെ തൊട്ടു കളിച്ചാൽ മനസ്സിലാക്കേണ്ടി വരും. പെൺകുട്ടികൾ മുടിയും ക്രോപ് ചെയ്ത് ഷർട്ടും ജീൻസും ഇട്ട് കറുത്ത കൊടിയിൽ കല്ലും കെട്ടി പിന്നാലെ പോയാൽ ഈ നാട്ടിലെ ജനങ്ങൾ നോക്കിനിൽക്കും എന്ന് കരുതരുത്. പ്രതിപക്ഷ നേതാവിനോട് ഒരു കാര്യം പറയാം, ഈ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ പ്രതിഷേധിക്കും.” അങ്ങനെ സംഭവിച്ചാൽ അവരെ തടയാൻ കഴിയില്ലെന്നും ഇ പി പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ ഇപ്പോൾ സോണിയാ ഗാന്ധിയുടെയോ ഇന്ദിരാ ഗാന്ധിയുടെയോ ചിത്രമല്ല, പുതിയ ഗാന്ധിയുടെ ചിത്രമാണ് ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം നാണമില്ലേ എന്നും ചോദിച്ചു. രണ്ട് സ്ത്രീകളെ…
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. റെഗുലേറ്റർമാർ ഇക്കാര്യം പരിശോധിക്കും. കോടിക്കണക്കിന് ഡോളറാണ് അദാനി തന്‍റെ രാജ്യത്ത് നിക്ഷേപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ വിശ്വാസം അർപ്പിച്ചതിന് അദാനി ഗ്രൂപ്പിനോട് എന്നും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണ്. എന്തെങ്കിലും ആരോപിക്കപ്പെട്ടതുകൊണ്ട് അത് സത്യമാണെന്ന് അർത്ഥമാക്കുന്നില്ല. പൊതു നിയമപ്രകാരം കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിരപരാധിയാണ്. നിക്ഷേപങ്ങളിലൂടെ ഓസ്ട്രേലിയയിൽ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിക്കാൻ അദാനിക്ക് കഴിഞ്ഞു. താരിഫ് ഇല്ലാതെയാണ് അദാനി കൽക്കരി ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കരാർ അനുസരിച്ച് ഇന്ത്യയുടെ വൈദ്യുതീകരണത്തിന് ഓസ്ട്രേലിയയിൽ നിന്ന് കൽക്കരി എത്തുന്നതിൽ സന്തോഷമുണ്ട്. ഊർജ സുരക്ഷ തേടുന്ന ഇന്ത്യയുടെ കൂടെ ഓസ്ട്രേലിയയും ഉണ്ടാവുമെന്നും ആബട്ട് വ്യക്തമാക്കി.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയത്തിൽ എത്തിയിരിക്കുകയാണ് പഠാന്‍. ബോളിവുഡിലെ തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറ്റിയ ശേഷം ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു. എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തി പഠാന്‍. ബാഹുബലി 2 ന്‍റെ ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാൻ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ കളക്ഷൻ 510 കോടി രൂപയായി ഉയർന്നപ്പോഴായിരുന്നു ഇത്. എന്നാൽ ഇപ്പോഴിതാ പഠാന്‍റെ നേട്ടത്തെ അഭിനന്ദിച്ച് ബാഹുബലിയുടെ നിർമ്മാതാവ് ഷോബു യര്‍ലഗഡ്ഡ രംഗത്തെത്തിയിരിക്കുകയാണ്. റെക്കോർഡുകൾ തകർക്കപ്പെടാൻ ഉള്ളതാണെന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് ഷോബുവിന്‍റെ സന്ദേശം പോസ്റ്റ് ചെയ്തത്. “ബാഹുബലി 2വിന്‍റെ ഹിന്ദി പതിപ്പിന്‍റെ ഇന്ത്യൻനെറ്റ് കളക്ഷൻ മറികടന്നതിന് ഷാരൂഖ് സാർ, സിദ്ധാർത്ഥ് ആനന്ദ്, വൈആർഎഫ്, പഠാന്‍റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. റെക്കോർഡുകൾ എല്ലായ്പ്പോഴും തകർക്കപ്പെടേണ്ടതാണ്. ഷാരൂഖ് ഖാൻ തന്നെ അത് നിർവഹിച്ചതിൽ ഞാൻ സന്തുഷ്ടനാണ്” ഷോബു യര്‍ലഗഡ്ഡ ട്വീറ്റ് ചെയ്തു. അഭിനന്ദനത്തിന് യഷ് രാജ് ഫിലിംസും നന്ദി…
മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി 20 മത്സരങ്ങൾക്ക് തുടക്കം. ശനിയാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്സും നേര്‍ക്കുനേര്‍വരും. വനിതാ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകളാണ് പങ്കെടുക്കുന്നത്. ആകെ 23 മത്സരങ്ങളാണുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈയെ നയിക്കുക. ഓൾറൗണ്ടർമാരായ നടാലി സ്‌കീവര്‍ ബ്രണ്ട്, ഹെയ്ലി മാത്യൂസ്, അമേലിയ കെർ, പൂജ വസ്ത്രാകർ എന്നിവരും ടീമിലുണ്ട്. ബെത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയന്‍റ്സിൽ ആഷ്ലി ഗാർഡ്നർ, ഡിയാന്‍ഡ്ര ഡോട്ടിന്‍, അന്നെബെല്‍ സതര്‍ലന്‍ഡ് എന്നിവരുമുണ്ട്.
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സർക്കാർ രൂപീകരണം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7 നും ത്രിപുരയിൽ മാർച്ച് 8 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും. നാഗാലാൻഡിലും മേഘാലയയിലും ബിജെപിയുൾപ്പെടുന്ന സഖ്യവും ത്രിപുരയിൽ ബിജെപിയുമാണ് സർക്കാർ രൂപീകരിക്കുന്നത്. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനം ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലുമുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് കാണിക്കുന്നതെന്ന് ഫലപ്രഖ്യാപന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞിരുന്നു. ത്രിപുരയിൽ 60 അംഗ നിയമസഭയിൽ 32 സീറ്റുകളാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ഒരു സീറ്റും നേടിയിരുന്നു.
കോഴിക്കോട്: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്‍റെ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്രം പുനഃപരിശോധിക്കണം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു. മുണ്ടിക്കൽ താഴം ജംഗ്ഷനിലും മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് സമീപവുമാണ് പ്രതിഷേധം നടന്നത്. മുണ്ടിക്കൽ താഴത്ത് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. മെഡിക്കൽ കോളേജ് ഹൈസ്കൂളിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. രണ്ട് സംഭവങ്ങളിലുമായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സലിം കുമാറും ജോണി ആന്‍റണിയും ഒന്നിക്കുന്ന ‘കിർക്കൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കനി കുസൃതി, വിജയരാഘവൻ, അനാർക്കലി മരക്കാർ, മീര വാസുദേവ്, മഖ്ബൂൽ സൽമാൻ, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിക്കുന്നത്. ഓൾ മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അജിത് നായർ , ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഒരു മലയോര ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ മരണത്തെ ചുറ്റിപ്പറ്റിയും അതുമായി ബന്ധപ്പെട്ട് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഗൗതം ലെനിൻ ഛായാഗ്രഹണവും രോഹിത് വി എസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നത്.
9,500 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തു; കുവൈത്തിൽ ശുചിത്വ ക്യാമ്പയിൻ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും മുനിസിപ്പാലിറ്റിയുടെ പൊതു ശുചീകരണ ക്യാമ്പയിൻ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിൽ തുടരുന്നു. രാജ്യത്തെ ശുചിത്വ നിലവാരം ഉയർത്താനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് കുവൈത്തിലുടനീളം ശുചിത്വ ക്യാമ്പയിൻ നടത്തുന്നത്. ശുചിത്വവും മാലിന്യ നിക്ഷേപവും സംബന്ധിച്ച് നഗരസഭയുടെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വഫ്രയിൽ ഫീൽഡ് ക്യാമ്പയിനുകൾ നടത്തിയതായി ഡിപ്പാർട്ട് മെന്‍റ് ഡയറക്ടർ നവാഫ് അൽ മുതൈരി പറഞ്ഞു. 9,500 ക്യുബിക് മീറ്റർ മാലിന്യമാണ് വഫ്രയിൽ നിന്ന് നീക്കം ചെയ്തത്. നീക്കം ചെയ്ത മാലിന്യങ്ങളെല്ലാം നഗരസഭയുടെ ലാൻഡ്ഫില്ലുകളിലേക്ക് മാറ്റി.
കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ രണ്ട് ദിവസം കഴിഞ്ഞിട്ടും അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ അണയാത്തതാണ് പ്രതിസന്ധി. നാളെ വൈകുന്നേരത്തോടെ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കും. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർ എഞ്ചിനുകളുടെ പ്രവർത്തനത്തിന് തടസ്സം നേരിടുന്നതിനാൽ തീ അണയ്ക്കാൻ നാവികസേന, വ്യോമസേന യൂണിറ്റുകളെ തൽക്കാലം സമീപിക്കില്ല. തീപിടിത്തം നടന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക ഉയരുകയാണ്. വെല്ലുവിളികൾ തുടരുന്ന സാഹചര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് ജില്ലാ ഭരണകൂടം. ബിപിസിഎല്ലിനൊപ്പം കൊച്ചിയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫയർ എഞ്ചിനുകളും ബ്രഹ്മപുരത്തെത്തി. നാളെ യുദ്ധകാലാടിസ്ഥാനത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്തും. ഞായറാഴ്ചയായതിനാൽ ബ്രഹ്മപുരം പരിസരത്തും പുക വ്യാപകമാകുന്ന സ്ഥലങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്തെ പരമാവധി കടകൾ അടയ്ക്കാൻ ശ്രമിക്കണമെന്നും കൂടുതൽ പുക ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വീട്ടിൽ തന്നെ തുടരുന്നതാണ് ഉചിതമെന്നുമാണ് പൊതു നിർദ്ദേശം. ബ്രഹ്മപുരത്തെ തീപിടുത്തം…
