- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: News Desk
ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രം ‘സീതാരാമം’ ഓഗസ്റ്റ് 9 മുതൽ ആമസോൺ പ്രൈമിൽ. ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. ഹനു രാഘവപ്പുടി സംവിധാനം ചെയ്ത ചിത്രം ചരിത്രത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ്. മൃണാൾ ഠാക്കൂറാണ് നായിക. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 90 കോടിയിലധികം കളക്ഷൻ നേടി. ഇപ്പോഴും നിരവധി തിയേറ്ററുകളിൽ തുടരുന്ന ചിത്രം കേരളത്തിൽ 8 കോടിക്ക് അടുത്ത് കളക്ഷൻ നേടി. വൈജയന്തി മൂവീസിന്‍റെ ബാനറിൽ പ്രിയങ്ക ദത്താണ് ചിത്രം നിർമ്മിച്ചത്. പി.എസ്.വിനോദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കൊച്ചി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ പൗരനായ ഒകാഫോർ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവിൽ നിന്ന് ആറ് മാസത്തിനുള്ളിൽ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് ഏഴിനാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂൺ സുൽത്താൻ എന്നയാൾ അറസ്റ്റിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗളൂരു ആസ്ഥാനമായുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അലിൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് ജോസഫ് ഫെർണാണ്ടസും പിന്നീട് അറസ്റ്റിലായിരുന്നു.
അഹമ്മദാബാദ്: എഐസിസി നിർദേശ പ്രകാരം ഗുജറാത്ത് കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാർത്ഥി നിർണയം ഇനിയും നീളും. സെപ്റ്റംബർ 23നകം പട്ടിക പൂർത്തിയാക്കി എഐസിസിക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. സ്ഥാനാർത്ഥികളുടെ എണ്ണം ഒരു വശത്തും മറുവശത്ത് നേതാക്കളുടെ കൊഴിഞ്ഞുപോക്കും തുടരുന്നതിനാൽ തിടുക്കപ്പെട്ട് പട്ടിക പുറത്തുവിടാത്തതായാണ് സൂചന. 15 ദിവസത്തിനകം ഡിസിസികളുടെ പട്ടിക തയ്യാറാക്കും. സ്ഥാനാര്‍ഥികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലകളില്‍ അപേക്ഷ നല്‍കാം. സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത്, മധ്യ ഗുജറാത്ത്, വടക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ സിറ്റിംഗുകൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥികൾക്കായി സമിതി പൊതുമാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. യുവാക്കൾ, സ്ത്രീകൾ, പുതുമുഖങ്ങൾ എന്നിവരുടെ കൂടുതൽ പ്രാതിനിധ്യം ഉണ്ടാകും. എന്നാൽ, സീറ്റ് നേടാൻ ആവശ്യമെങ്കിൽ നിലവിലെ എം.എൽ.എയെ പട്ടികയിൽ ഉൾപ്പെടുത്തും. ജനങ്ങൾക്കിടയിൽ പ്രതിച്ഛായയില്ലാത്തവരെ ഒഴിവാക്കണമെന്നും ധാരണയായി.
ന്യൂഡല്‍ഹി: മംഗോളിയ സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് മംഗോളിയൻ പ്രസിഡന്‍റ് ഖുരേൽസുഖ് വെള്ളക്കുതിരയെ സമ്മാനിച്ചു. മംഗോളിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നു രാജ്‌നാഥ് സിങ്. കുതിരയ്ക്ക് തേജസ് എന്ന് പേരിട്ടിട്ടുണ്ടെന്നും മംഗോളിയയ്ക്ക് നന്ദി അറിയിക്കുന്നതായും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. വെള്ളക്കുതിരയുടെ ചിത്രവും അദ്ദേഹം തന്‍റെ ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗോളിയ സന്ദർശിച്ചപ്പോൾ കുതിരയെ സമ്മാനമായി ലഭിച്ചിരുന്നു. അന്ന് ലഭിച്ചത് ഒരു തവിട്ടു നിറത്തിലുള്ള റേസിംഗ് കുതിരയെയായിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരവും പ്രതിരോധപരവുമായ ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച മുതൽ മംഗോളിയയിലും ജപ്പാനിലും അഞ്ച് ദിവസത്തെ സന്ദർശനം നടത്തുന്നുണ്ട്.
പാലക്കാട്: കൂറ്റനാട് മരണ ഓട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്‍റ് ആർ.ടി.ഒ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ഉടൻ ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബസിൽ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട്-ഗുരുവായൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കും. കഴിഞ്ഞ ദിവസം കൂറ്റനാടിന് സമീപത്ത് വെച്ച് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ബസ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സാന്ദ്ര എന്ന യുവതിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചത്. ഇതേതുടർന്നാണ് പട്ടാമ്പി ജോയിന്‍റ് ആർടിഒ ബസിനെതിരെ നടപടി ആരംഭിച്ചത്.
അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. സെപ്റ്റംബർ എട്ടിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ ഏഴിന് ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ, കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്‍റെയെല്ലാം ഫലമായി വ്യാപകമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ മന്ത്രി പി രാജീവ് തൃക്കാക്കരയപ്പന്‍റെ ഇഷ്ടവഴിപാടായ കാഴ്ചക്കുല വഴിപാട് നടത്തി. ഇന്ന് രാവിലെയാണ് മന്ത്രി ഉൾപ്പെടെയുള്ള സംഘം കാഴ്ചക്കുലകളുമായി തൃക്കാക്കരയപ്പന്‍റെ മുന്നിലെത്തിയത്. ബെന്നി ബെഹനാൻ എം.പി, കോണ്ഗ്രസ് നേതാവ് അജയ് തറയിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തിരുവോണത്തിന്‍റെ പുണ്യസ്ഥലമായ തൃക്കാക്കരയിലാണ് മലയാളികളുടെ ഓണം എന്ന അടിസ്ഥാന ആശയം വസിക്കുന്നത്. ലോകത്തിലെ അപൂർവം വാമനമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമാണ് തൃക്കാക്കര ക്ഷേത്രം. മഹാബലിയെ ചവിട്ടിമെതിക്കാൻ കാലുകൾ ഉയർത്തി നിൽക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള ഒരു വിഗ്രഹമുണ്ട്.
ന്യൂ ഡൽഹി: ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലി സമയത്ത് പടക്കങ്ങളുടെ ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഈ നിയന്ത്രണം 2023 ജനുവരി 1 വരെ തുടരും. പരിസ്ഥിതിയെ കണക്കിലെടുത്ത് പടക്ക നിരോധനം തുടരാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പനയും വിതരണവും നിരോധിക്കും. നിരോധനം കർശനമായി നടപ്പാക്കാൻ ഡൽഹി പോലീസ്, ഡി.പി.സി.സി, റവന്യൂ വകുപ്പ് എന്നിവയുമായി സഹകരിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും. ശീതകാല പ്രവർത്തന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും ചർച്ച നടത്തിയതായി മറ്റൊരു ട്വീറ്റിൽ ഗോപാൽ റായ് പറഞ്ഞു. സർക്കാർ തയ്യാറാക്കിയ 15 ഫോക്കസ് പോയിന്‍റുകളിൽ വിശദമായ പദ്ധതികൾ തയ്യാറാക്കാൻ 30 ഓളം വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 15 ദിവസത്തിനകം എല്ലാ വകുപ്പുകളിൽ നിന്നും റിപ്പോർട്ട് ശേഖരിച്ച് വിശദമായ ശീതകാല കർമ്മ പദ്ധതി തയ്യാറാക്കാൻ പരിസ്ഥിതി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ ആറ് വിക്കറ്റിനായിരുന്നു തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒരു പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മത്സരം ജയിച്ചു. അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 7 റൺസാണ്. അർഷ്ദീപ് ബൗണ്ടറികൾ വഴങ്ങാതെ പന്തെറിഞ്ഞെങ്കിലും അഞ്ചാം പന്തിൽ രണ്ട് റൺസ് നേടി ശ്രീലങ്ക വിജയത്തിലെത്തി. 1 18 പന്തുകൾക്കിടെ നാലു വിക്കറ്റുകൾ വീഴ്ത്തി ആര്‍. അശ്വിനും യുസ്‍വേന്ദ്ര ചെഹലും ശ്രീലങ്കയെ പ്രതിരോധത്തിലാക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. എന്നാൽ അവസാന ഓവറിൽ അർഷ്ദീപ് സിംഗ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്‍റെ പ്രതികരണമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. അർഷ്ദീപ് രോഹിത് ശർമയെ എന്തോ പറഞ്ഞ് സമീപിക്കുകയും രോഹിത് തിരിഞ്ഞുനടക്കുകയും ചെയ്തു. മത്സരത്തിൽ നിരവധി തവണ അസ്വസ്ഥനായ രോഹിത്, അതിന്‍റെ തുടർച്ചയെന്ന നിലയിൽ നിർണായക ഓവറിൽ…
ന്യൂ ഡൽഹി: അടുത്ത അഞ്ച് മാസത്തേക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിനെ സംഘടനാപരമായി പുനരുജ്ജീവിപ്പിക്കുന്നതിനും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുമാണ് യാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്ര നയിക്കുന്നത് താനാണെന്ന് പ്രചരിപ്പിക്കരുതെന്ന് രാഹുൽ ഗാന്ധി പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ഇത് കോണ്‍ഗ്രസന്റെ യാത്രയാണ്. ഇതിന് രാഹുലിന്റെ നേതൃത്വവും സാന്നിധ്യവും അനിവാര്യമാണ് എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പാർട്ടി തീരുമാനം അംഗീകരിച്ചു. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധി പങ്കെടുക്കും. ഇതിനിടയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്നുള്ള യാത്രയില്‍ പുതിയ പ്രസിഡന്റിന്റെ നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും പാര്‍ട്ടി സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധി തന്നെ നയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
