Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചുവയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതാണ് വളരെക്കാലമായി നിലനിൽക്കുന്ന സമ്പ്രദായം. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർദ്ധിപ്പിക്കാൻ കഴിയൂ. കുട്ടികളെ അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് അടുത്ത അധ്യയന വർഷത്തിലും അവസരം നൽകാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് പ്രായ മാനദണ്ഡം നടപ്പാക്കാൻ നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു. എന്നാൽ കേന്ദ്രം ‘നിർബന്ധിത നടപ്പാക്കൽ’ ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ നിർദ്ദേശിച്ചാൽ പരിഗണിക്കാമെന്നുമാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കേരളത്തിന്‍റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് കേരളം സ്കൂൾ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിന് അതിന്‍റെതായ ഗുണവും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി…

Read More

മോസ്കോ: റഷ്യയിൽ മകൾ യുദ്ധവിരുദ്ധ ചിത്രം വരച്ചതിനെ തുടർന്ന് പിതാവിന് രണ്ട് വർഷം തടവ്. സായുധ സേനയെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ തടവിലാക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം രക്ഷപ്പെട്ടു. അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അലക്‌സി മോസ്‌കലിയോവ് എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. കുട്ടി വരച്ച ചിത്രത്തിൽ ഒരു യുക്രൈനിയൻ പതാക കാണാം. കൂടാതെ ‘യുക്രൈന് മഹത്വം’ എന്നും എഴുതിയിട്ടുണ്ട്. ഇതിനുപുറമെ, റഷ്യയുടെ പതാക വരച്ച് ‘നോ ടു വാർ’ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. ഇയാൾ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടതായി കോടതി പറഞ്ഞു.  ഈ മാസമാദ്യം മോസ്കലിയോവിനെ വീട്ടുതടങ്കലിലാക്കുകയും 13 കാരിയായ മകൾ മാഷയിൽ നിന്ന് വേർപെടുത്തുകയും ചെയ്തിരുന്നു. മാഷയെ പിന്നീട് മോസ്കോയുടെ തെക്ക് ഭാഗത്തുള്ള മോസ്കലിയോവിന്റെ ജൻമനാടായ യെഫ്രെമോവിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ഇത് റഷ്യയിലെ മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ വലിയ എതിർപ്പിനും വിമർശനത്തിനും കാരണമായി. അച്ഛനും മകളും എത്രയും വേഗം ഒന്നിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. 

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഏപ്രിൽ 1 മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡെടുക്കാൻ തിരക്കനുഭവപ്പെട്ടതിനാൽ നേരത്തെ രണ്ട് തവണ തീയതി നീട്ടിയിരുന്നു. ഹെൽത്ത് കാർഡ് ലഭിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ച ടൈഫോയ്ഡ് വാക്സിൻ ലഭ്യമല്ലാത്തതും തീയതി നീട്ടാൻ കാരണമായി. ഹെൽത്ത് കാർഡ് നൽകുന്നതിന് ടൈഫോയ്ഡ് വാക്സിനും വിരശല്യത്തിനുള്ള ഗുളികകളും നിർബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ വിലയ്ക്കാണ് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടൈഫോയ്ഡ് വാക്സിൻ പൊതുവിപണിയിൽ 350 മുതൽ 2000 രൂപ വരെയാണ് വില. കാരുണ്യ ഫാർമസികൾ വഴി 95.52 രൂപ നിരക്കിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ടൈഫോയ്ഡ് വാക്സിൻ കെ.എം.എസ്.സി.എൽ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം വിലകൂടിയ വാക്സിനുകൾ മാത്രമാണ് മെഡിക്കൽ സ്റ്റോറുകൾ വഴി ലഭ്യമാകുന്നതെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ടൈഫോയ്ഡ് വാക്സിൻ പരമാവധി വില കുറച്ച് ലഭ്യമാക്കാൻ…

Read More

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,151 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ 11,903 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് 22ന് ഉന്നതതല യോഗം ചേർന്നിരുന്നു. കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.

Read More

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശനിയാഴ്ച രാത്രിയുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ഉത്തരകാശിയിലെ ഡുൻഡ ബ്ലോക്കിൽ ഇടിമിന്നലുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ഭൂമി ഇടിഞ്ഞു താഴുന്നത് ഉൾപ്പെടെയുള്ള പ്രതിഭാസം നേരിടുന്നതിനിടയിലാണ് ഈ സംഭവം. ഡുൻഡയിലെ ഖട്ടുഖാൽ ഗ്രാമത്തിനടുത്തുള്ള മതാനൗ ടോക്കിലെ വനത്തിലാണ് ഇടിമിന്നലുണ്ടായത്. ബർസു മേഖലയിലെ ഇടയൻമാർ അവരുടെ ആടുകളുമായി മലയോര പ്രദേശത്തേക്ക് വരാറുണ്ടായിരുന്നു. ശനിയാഴ്ച എത്തിയ സംഘത്തിൽ ആകെ 1,200 ആടുകളാണ് ഉണ്ടായിരുന്നത്. ഇടയൻമാരായ രാം ഭഗത് സിംഗ്, പ്രഥം സിംഗ്, സഞ്ജീവ് റാവത്ത് എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.

Read More

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും വിവാദത്തിൽപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ശ്രീരംഗപട്ടണത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’യ്ക്കിടെ ശിവകുമാർ ബസിന് മുകളിൽ നിന്ന് ജനക്കൂട്ടത്തിലേക്ക് 500 രൂപ നോട്ടുകൾ വലിച്ചെറിയുന്ന വീഡിയോ പുറത്തുവന്നു. മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന കലാകാരൻമാരെ പ്രോത്സാഹിപ്പിക്കാനാണ് പണം എറിഞ്ഞതെന്നാണ് ശിവകുമാറിൻ്റെ വാദം. യാത്രയിലുടനീളം നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ബിജെപി വക്താവ് എസ് പ്രകാശ് ആരോപിച്ചു. ഇന്ത്യൻ കറൻസിയെയും ശിവകുമാർ അപമാനിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് മേല്‍പ്പാലത്തില്‍നിന്ന് നിന്ന് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ നടപടി തന്നെയാണ് ശിവകുമാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പ്രകാശ് ആരോപിച്ചു.

Read More

മുംബൈ: ബോളിവുഡ് നടി തപ്സി പന്നു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ബിജെപി എംഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൗറാണ് നടിക്കെതിരെ പോലീസിൽ പരാതി നൽകിയത്. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഏകലവ്യ നേരത്തെ ഇൻഡോറിൽ പരാതി നൽകിയിരുന്നു. ലക്ഷ്മി ദേവിയുടെ ആകൃതിയിലുള്ള നെക്ക്പീസും ശരീരം കാണിക്കുന്ന വസ്ത്രവും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. ഇൻഡോറിലെ ഛത്രിപുര പോലീസ് സ്റ്റേഷനിലാണ് തപ്സി പന്നുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റെ മകൻ ഏകലവ്യ ഗൗറാണ് പരാതി നൽകിയത്. മാർച്ച് 12ന് മുംബൈയിൽ നടന്ന ലാക്മെ ഫാഷൻ വീക്കിൽ റാംപ് വാക്കിനിടെയാണ് തപ്സി ഈ വസ്ത്രം ധരിച്ചിരുന്നത്.  സനാതന ധർമ്മത്തെ അപമാനിക്കാൻ നടി ബോധപൂർവ്വം ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ലാക്മെ ഫാഷൻ വീക്കിൽ താൻ ധരിച്ച ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും വീഡിയോ നടി തപ്സി പന്നു തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഈ വേഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

Read More

വാരാണസി: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പാർട്ടി നേതാക്കൾ. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നുള്ള മുതിർന്ന നേതാവ് അജയ് റായ് തന്‍റെ വീട് രാഹുൽ ഗാന്ധിയുടേതാണെന്ന പ്രതീകാത്മക ബോർഡ് സ്ഥാപിച്ചു. അജയ് റായിയും ഭാര്യയും വീടിന് മുന്നിൽ ‘മേരാ ഘർ, രാഹുൽ ഗാന്ധി കാ ഘർ’ എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. മുൻ എംഎൽഎ കൂടിയായ അജയ് റായ് ലാലുറാബിറിലെ തന്‍റെ വീടിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചത്. ഏപ്രിൽ 22നകം തനിക്ക് അനുവദിച്ച വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിൽ നിന്ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചിരുന്നു. 2005 മുതൽ താമസിക്കുന്ന തുഗ്ലക്ക് ലെയ്നിലെ 12-ാം നമ്പർ വീട് ഒഴിയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Read More

റിയാദ്: ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നാല് ദിവസത്തെ ചെറിയ പെരുന്നാൾ അവധി അനുവദിച്ച് സൗദി ആരോഗ്യ മന്ത്രാലയം. ഏപ്രിൽ 20 വ്യാഴം മുതൽ ഏപ്രിൽ 24 തിങ്കൾ വരെയാണ് അവധി. ഏപ്രിൽ 13 വ്യാഴം മുതൽ ഏപ്രിൽ 26 ബുധനാഴ്ച വരെ സൗദി ജീവനക്കാർക്ക് അവധിയായിരിക്കും. അവധി ദിവസങ്ങളിൽ ആവശ്യാനുസരണം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാം.

Read More

മെക്‌സിക്കോ സിറ്റി: മെക്സിക്കോയിലെ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 40 മരണം. വടക്കൻ മെക്സിക്കോ-യുഎസ്‌ അതിർത്തിക്കടുത്തുള്ള സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിൽ തിങ്കളാഴ്ച്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഇതാദ്യമായാണ് കുടിയേറ്റക്കാർ താമസിക്കുന്ന ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ ഇത്രയധികം പേർ മരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 68 കുടിയേറ്റക്കാർ ഇവിടെ താമസിപ്പിച്ചിരുന്നെന്നും അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.  അതേസമയം, പ്രതിഷേധത്തിന്‍റെ ഭാഗമായി കുടിയേറ്റക്കാർ തന്നെ ക്യാമ്പിലെ കിടക്കകൾക്ക് തീയിട്ടപ്പോഴാണ് അപകടമുണ്ടായതെന്ന് മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് പറഞ്ഞു. നാടുകടത്തപ്പെടുമെന്ന് കുടിയേറ്റക്കാർ ഭയപ്പെട്ടിരുന്നു. പ്രതിഷേധ സൂചകമായാണ് അവർ കിടക്കകൾക്ക് തീയിട്ടതെന്നും പ്രസിഡന്‍റ് പറഞ്ഞു.  സംഭവത്തിൽ അറ്റോർണി ജനറലിന്‍റെ ഓഫീസ് അന്വേഷണം ആരംഭിച്ചു. ഗ്വോട്ടിമല, വെനസ്വേല, കൊളംബിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിൽ 28 പേർ ഗ്വാട്ടിമാല പൗരൻമാരാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

Read More