ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശനിയാഴ്ച രാത്രിയുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ഉത്തരകാശിയിലെ ഡുൻഡ ബ്ലോക്കിൽ ഇടിമിന്നലുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഭൂമി ഇടിഞ്ഞു താഴുന്നത് ഉൾപ്പെടെയുള്ള പ്രതിഭാസം നേരിടുന്നതിനിടയിലാണ് ഈ സംഭവം.
ഡുൻഡയിലെ ഖട്ടുഖാൽ ഗ്രാമത്തിനടുത്തുള്ള മതാനൗ ടോക്കിലെ വനത്തിലാണ് ഇടിമിന്നലുണ്ടായത്. ബർസു മേഖലയിലെ ഇടയൻമാർ അവരുടെ ആടുകളുമായി മലയോര പ്രദേശത്തേക്ക് വരാറുണ്ടായിരുന്നു. ശനിയാഴ്ച എത്തിയ സംഘത്തിൽ ആകെ 1,200 ആടുകളാണ് ഉണ്ടായിരുന്നത്. ഇടയൻമാരായ രാം ഭഗത് സിംഗ്, പ്രഥം സിംഗ്, സഞ്ജീവ് റാവത്ത് എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.