Author: News Desk

ദുബായ്: സാ​ഹി​ത്യ​ത്തി​നു​ള്ള അ​ഞ്ചാ​മ​ത് ജെ.​സി.​ബി പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പ​ട്ടി​ക​യി​ൽ പ്രവാസി മ​ല​യാ​ളി ​നോ​വ​ലി​സ്റ്റ് ഷീ​ല ടോ​മി​യു​ടെ വ​ല്ലി​യും. 10 നോ​വ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ആ​ദ്യ പ​ട്ടി​ക. ഇ​ന്ത്യ​ക്കാ​ര്‍ ഇം​ഗ്ലീ​ഷി​ലെ​ഴു​തി​യ​തോ മ​റ്റ് ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍നി​ന്ന് ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ര്‍ത്ത​നം ചെ​യ്ത​തോ ആ​യ കൃ​തി​ക​ള്‍ക്കാ​ണ് പു​ര​സ്‌​കാ​രം. ഷീ​ല ടോ​മി​യു​ടെ ‘വ​ല്ലി’ ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് ജ​യ​ശ്രീ ക​ള​ത്തി​ലാ​ണ്. വയനാടൻ ജീവിതവും ചരിത്രവും ഭാവിയും വർത്തമാനവും പശ്ചാത്തലമാക്കി എഴുതിയ വല്ലി മലയാളത്തിൽ മികച്ച അഭിപ്രായം നേടിയിരുന്നു. മ​ല​യാ​ളം, ബം​ഗാ​ളി ഭാ​ഷ​ക​ളി​ലെ കൃ​തി​ക​ള്‍ക്കൊ​പ്പം ഉ​റു​ദു, ഹി​ന്ദി, നേ​പ്പാ​ളി ഭാ​ഷ​ക​ളി​ലെ കൃ​തി​ക​ളും ആ​ദ്യ​മാ​യി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. 25 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. 15 ല​ക്ഷം നോ​വ​ലി​സ്റ്റി​നും 10 ല​ക്ഷം വി​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് ന​ൽ​കു​ക. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക​യു​ള്ള പു​ര​സ്കാ​ര​മാ​ണി​ത്. ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട അ​ഞ്ച് കൃ​തി​ക​ള്‍ ഒ​ക്ടോ​ബ​റി​ല്‍ ജൂ​റി പ്ര​ഖ്യാ​പി​ക്കും. ന​വം​ബ​ര്‍ 19നാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം. മാ​ന​ന്ത​വാ​ടി പ​യ്യ​മ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഷീ​ല ടോ​മി 2003 മു​ത​ൽ ഖ​ത്ത​റി​ലാ​ണ് താ​മ​സം. ഖ​ത്ത​ർ പി.​എ​ച്ച്.​സി.​സി​യി​ൽ ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​ണ്.

Read More

കൊല്ലം: കൊല്ലം കോടതി പരിസരത്ത് പൊലീസുകാരും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി. കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തല്ലിത്തകര്‍ത്തു. ഒരു വയര്‍ലെസ് സെറ്റ് നശിപ്പിച്ചതായും അക്രമത്തില്‍ പള്ളിത്തടം എ.എസ്.ഐ.യെക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. എ.എസ്.ഐ.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനും കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അഭിഭാഷകനെ അതിക്രൂരമായി മര്‍ദിച്ചെന്നാണ് അഭിഭാഷകരുടെ ആരോപണം. കൊല്ലം ബാറിലെ അഭിഭാഷകനായ കരുനാഗപ്പള്ളി സ്വദേശി എസ് ജയകുമാറാണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് ജയകുമാറിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടെന്നാണ് പൊലീസ് പറയുന്നത്. സെല്ലില്‍ കിടക്കുമ്പോള്‍ ഇയാള്‍ അതിക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ജയകുമാര്‍ സെല്ലില്‍ ആഞ്ഞുചവിട്ടുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്യുന്നതിന്റെ…

Read More

കീവ്: വടക്കുകിഴക്കൻ യുക്രൈനിലെ പ്രധാന പ്രദേശമായ ഇസിയം ഉപേക്ഷിക്കാൻ റഷ്യ നിർബന്ധിതരായതിന് തൊട്ടുപിന്നാലെ, യുദ്ധത്തിൽ അന്തിമ വിജയം ഉറപ്പാക്കാൻ അടിയന്തിര മാറ്റങ്ങൾ വരുത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോട് റഷ്യൻ ദേശീയവാദികൾ അഭ്യർത്ഥിച്ചു. മാർച്ചിൽ യുക്രൈന്റെ തലസ്ഥാനമായ കീവിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹാർകിവ് പ്രവിശ്യയിലെ ഇസിയത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. അതേസമയം, റഷ്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർ-ഇൻ-ചീഫ് വ്ലാഡിമിർ പുടിനോ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവോ യുക്രേനിയൻ സേനയുടെ മുന്നേറ്റത്തെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. റഷ്യ പിടിച്ചെടുത്ത 3000 ചതുരശ്ര കിലോമീറ്റർ പ്രദേശം തിരിച്ചുപിടിച്ചതായി യുക്രൈൻ സൈന്യം അറിയിച്ചു. റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള എനോർഹൊദാർ നഗരത്തിലെ സപൊറീഷ്യ ആണവ നിലയത്തിന്‍റെ പ്രവർത്തനം യുക്രൈൻ പൂർണ്ണമായും നിർത്തിവെച്ചു. യുക്രേനിയൻ പവർ ഗ്രിഡുമായുള്ള സ്റ്റേഷന്‍റെ ബന്ധം വിച്ഛേദിച്ചു. ആണവ വികിരണത്തിന്‍റെ ഭീഷണി സജീവമായതിനാലാണ് ഇത്. അതേസമയം, യുക്രേനിയൻ സൈന്യത്തിന്‍റെ വാരാന്ത്യ ആക്രമണത്തിൽ പ്രതികരണമായി റഷ്യൻ സൈന്യം ഹർകീവിലെ ജല…

Read More

തിരുവനന്തപുരം: കശ്മീർ പരാമർശത്തിന്റെ പേരിൽ കെ.ടി ജലീൽ എം.എൽ.എയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകി. അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. കോടതി നിർദ്ദേശിച്ചാൽ കെ.ടി ജലീൽ എം.എൽ.എയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ വിഷയത്തിൽ വിവിധ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ജി എസ് മണി കോടതിയെ അറിയിച്ചിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ഭാഗമായി കശ്മീർ സന്ദർശിച്ച ജലീൽ പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്വര, ജമ്മു, ലഡാക്ക് എന്നിവയെ ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്നും വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു.

Read More

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് രാഹുൽ ഗാന്ധി പിൻവാങ്ങിയതിൽ വിവാദം. ഫണ്ട് വിവാദത്തെ തുടര്‍ന്നാണ് രാഹുല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിക്ക് പരസ്യമെന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയെ എത്തിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പ്രവര്‍ത്തകരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. ഇതിനായി പണം പിരിച്ചതായി ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഡി.സി.സി അധ്യക്ഷന്‍ പാലോട് രവി രാഹുൽ ഗാന്ധിയെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ആശുപത്രി മാനേജ്മെന്‍റിൽ നിന്ന് പണം പിരിച്ചതായി പരാതിയിൽ പറയുന്നു.

Read More

സിഡ്‌നി: എലിസബത്ത് രാജ്ഞി എഴുതിയ ഒരു രഹസ്യ കത്ത് സിഡ്നിയിലെ ഒരു രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്നു. രാജ്ഞിയുടെ കത്തിൽ എന്താണുള്ളതെന്ന് അറിയാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. ഒന്നോ രണ്ടോ വർഷമല്ല, 63 വർഷം കൂടി. ഇതിനർത്ഥം 2085 ൽ മാത്രമേ കത്ത് വായിക്കാൻ കഴിയൂ എന്നാണ്. സിഡ്നിയിലെ ഒരു ചരിത്രപരമായ കെട്ടിടത്തിലെ ഒരു രഹസ്യ ഗ്ലാസ് ചേംബറിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 1986-ൽ എലിസബത്ത് രാജ്ഞി സ്വന്തം കൈപ്പടയിൽ സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതി. രാജ്ഞിയുടെ അടുത്ത ബന്ധുക്കൾക്കോ അവരുടെ പേഴ്സണൽ സ്റ്റാഫിനോ പോലും കത്തിന്‍റെ ഉള്ളടക്കം അറിയില്ല. കത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സിഡ്നിയിലെ മേയറെ അഭിസംബോധന ചെയ്യുന്നു. 2085-ൽ, ഉചിതമായ ഒരു ദിവസം തിരഞ്ഞെടുത്ത് കത്ത് വായിക്കുകയും സിഡ്നിയിലെ ജനങ്ങളെ അറിയിക്കുകയും ചെയ്യണം എന്നായിരുന്നു നിർദേശം.

Read More

രാഷ്ട്രീയത്തേക്കുറിച്ചുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞ് നടി മഞ്ജു വാര്യർ. താൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഉണ്ടാവാറുണ്ടെന്നാണ് മഞ്ജു വാര്യർ തന്നെ വ്യക്തമാക്കുന്നത്. ഒരു ടിവി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചുവെന്നും ഏതൊക്കെയോ മണ്ഡലത്തിന്റെ പേര് പറഞ്ഞിരുന്നുവെന്നും എന്നാൽ ഏതാണെന്ന് കൃത്യമായി ഓർമ്മയില്ലെന്നും താരം പറഞ്ഞു. പക്ഷെ തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.

Read More

കൽക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. 125 കോടി രൂപയ്ക്കാണ് കരാർ . തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനം നേരിട്ട തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യവും ശത്രുക്കളും രാജ്യദ്രോഹികളും തമ്മിലുള്ള പോരാട്ടങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ സിനിമാപ്രേമികൾ ആവേശത്തിലാണ്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കകുമാനു, റിയാസ് ഖാൻ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. എ ആർ…

Read More

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിന് ഏകദേശം 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ്. ക്ഷേത്രനിര്‍മാണത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട നിയമങ്ങളും മാനുവലും കഴിഞ്ഞദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗം അംഗീകരിച്ചതായാണ് റിപ്പോർട്ട്. 2023 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരിയില്‍ പ്രതിഷ്ഠ നടത്താനാണ് നിലവിലെ ധാരണ. ഞായറാഴ്ച ചേർന്ന യോഗത്തിൽ പ്രമുഖ ഹിന്ദു സന്യാസിമാരുടെ വിഗ്രഹങ്ങൾ രാമക്ഷേത്രത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിമകളും ക്ഷേത്രപരിസരത്ത് സ്ഥാപിക്കും. ട്രസ്റ്റിന്‍റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും യോഗം അംഗീകാരം നൽകി. ട്രസ്റ്റിൽ 15 അംഗങ്ങളുണ്ട്. ഇവരിൽ 14 പേർ ഞായറാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തതായി ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

Read More

ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ബുധനാഴ്ചയോടെ ഹർജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു. ഇതിനു ശേഷം രണ്ട് ദിവസത്തേക്ക് ഹർജി നൽകാൻ കർണാടക സർക്കാരിന് അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.

Read More