Author: News Desk

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് കാന്തല്ലൂരിൽ സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ആദ്യ ചിത്രം നിർമ്മിക്കുന്നു. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനി പ്രവർത്തിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്‍റെ അരങ്ങേറ്റ ചിത്രമായ “നല്ല നിലാവുള്ള രാത്രി” സംവിധാനം ചെയ്യുന്നത് നവാഗതനായ മർഫി ദേവസിയാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാന്തല്ലൂരിലെ വൃന്ദാവൻ ഗാർഡൻസിൽ ആരംഭിച്ചു. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ഈ മാസ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

പാലക്കാട്: സംസ്ഥാന സർക്കാരുമായി അഭിപ്രായവ്യത്യാസമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടല്ല സർക്കാരിന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാത്തത്. അത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആദിവാസികളുടെ പരിപാടിയായതിനാലാണ് ഇന്ന് അട്ടപ്പാടിയിൽ എത്തിയതെന്ന് ഗവർണർ പറഞ്ഞു. ഓണം വാരാഘോഷത്തിന്‍റെ സമാപന ഘോഷയാത്ര ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതേസമയം, അട്ടപ്പാടിയിലെത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടിയായാണ് ഗവർണറുടെ വിശദീകരണം.

Read More

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് മറുപടി നൽകി കോൺഗ്രസ്. കഴിഞ്ഞയാഴ്ച കന്യാകുമാരിയിൽ നിന്ന് രാഹുൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഇതിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സ്വാമി വിവേകാനന്ദനെ രാഹുൽ അവഗണിച്ചുവെന്ന് ആരോപിച്ച് സ്മൃതി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയും വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ രാഹുൽ ആദരവ് അർപ്പിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സ്വാമി വിവേകാനന്ദന്‍റെ പ്രതിമയ്ക്ക് മുന്നിൽ രാഹുൽ കൈകൾ കൂപ്പി ആദരവ് അർപ്പിക്കുന്നത് വീഡിയോയിൽ കാണാം. സ്മൃതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് രൂക്ഷവിമര്‍ശനവുമായി ജയ്‌റാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. “കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തതയോടെ കാണാന്‍ മിസിസ് ഇറാനിക്ക് പുതിയ കണ്ണട ആവശ്യമാണെങ്കില്‍, അത്തരത്തിലൊന്ന് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്”- ജയ്‌റാം രമേശ് പറഞ്ഞു.

Read More

തിരുവനന്തപുരം: മുൻ നിശ്ചയിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെത്താതിരുന്ന സംഭവത്തെ തുടർന്ന് വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരത് ജോഡോ യാത്രയുമായി തലസ്ഥാനത്തെത്തിയ രാഹുൽ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ക്ഷമാപണം നടത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.  ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവിൻ്റെ നിലപാടിതാണോയെന്ന് വ്യക്തമാക്കണം.യാത്രയുടെ ഉദ്ദേശത്തിന് നേരെ വിപരീതമാണ് നടക്കുന്നത്. മലയാളികളെ ആകെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും കാത്ത് നില്‍ക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുല്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. രാഹുല്‍ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

കാഞ്ചീപുരം: ആഗോളതലത്തിലെ മികച്ച കമ്പനികളുടെ ചീഫ് എക്സിക്യുട്ടിവ് ഓഫിസർമാർ ഭൂരിപക്ഷവും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സംഭാവനയെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്റ്റാൻഡേഡ് ആൻഡ് പുവർ കണക്കനുസരിച്ച് ടോപ് 500 കമ്പനികളുടെ പട്ടികയിൽ, ഇന്ത്യൻ സിഇഒമാരുടെ എണ്ണം യുഎസിനു തൊട്ടടുത്താണെന്നും മന്ത്രി വ്യക്തമാക്കി. “ആഗോളതലത്തിൽ ഏറ്റവും മികച്ച 58 കമ്പനികളുടെ സിഇഒ പദവിയിലുള്ളത് ഇന്ത്യൻ വംശജരാണ്. ഈ കമ്പനികൾക്കെല്ലാം കൂടി 1 ട്രില്യൻ ഡോളറാണു വരുമാനം. ഇവയുടെ ടേൺഓവർ 4 ട്രില്യൻ വരും. ഇന്ത്യയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ 58 ഇന്ത്യക്കാരാണ് ഇത്രയും വലിയ കോർപറേറ്റ് വിപണി നിയന്ത്രിക്കുന്നത്. യുഎസിലെ സിലിക്കൺവാലിയിൽ 25% സ്റ്റാർട്ടപ്പുകളും കൈകാര്യം ചെയ്യുന്നത് ഇന്ത്യക്കാരാണ് എന്നതിൽ അഭിമാനിക്കാം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വേണ്ടെന്ന് ഇതിനർഥമില്ല. മികവ് നിലനിർത്താനുള്ള ശ്രമങ്ങൾ ആവശ്യമാണ്. ആധുനിക വിദ്യാഭ്യാസ രീതികളിലേക്കുള്ള മാറ്റത്തിന്റെ വഴിയിലാണ് ഇന്ത്യ” കാഞ്ചീപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്‌ചറിങ്ങിലെ ബിരുദദാന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകളുടെ കയ്യിലൊതുക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാലക്ക് ഡോ. വി.ശിവദാസന്‍ എം.പി കത്ത് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചെറുകിട മത്സ്യത്തൊഴിലാളികള്‍ ആഴക്കടലിലെ മത്സ്യബന്ധനത്തില്‍ നിന്ന് പുറത്താകാന്‍ കാരണമാകുമെന്നും വി.ശിവദാസന്‍ എം.പി പറഞ്ഞു. 2022-ലെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ മത്സ്യ ബന്ധന യാനങ്ങള്‍ക്കുള്ള കരട് മാര്‍ഗനിര്‍ദേശത്തില്‍ യൂണിയന്‍ ഗവണ്‍മെന്റ് കനത്ത പെര്‍മിറ്റ് ഫീസ് ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഹൈവേകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധിയുണ്ടെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഡിഎൽപി ബോർഡ്, റണ്ണിംഗ് കോണ്ട്രാക്ട് എന്നിവയ്ക്കൊപ്പം മറ്റൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുള്ള ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോണ്ട്രാക്ട് ഫോർ ദ മെയിന്‍റനൻസ് (ഒ.പി.ബി.ആർ.സി) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് നടക്കും. ഒ.പി.ബി.ആർ.സി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റോഡുകൾ പണി ഏറ്റെടുത്തവർ 7 വർഷത്തേക്ക് പരിപാലിക്കേണ്ടിവരും. ദ്രുത അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ ജോലികളും അവർ നിർവഹിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More

ജനീവ: ലോകമെമ്പാടുമുള്ള അമ്പത് ദശലക്ഷം ആളുകൾ ‘ആധുനിക അടിമത്ത’ത്തിന്‍റെ ഇരകളാണെന്നും, അവർ നിർബന്ധിത വിവാഹത്തിലും നിർബന്ധിത തൊഴിലെടുപ്പിക്കലിലും കുടുങ്ങി കിടക്കുകയാണെന്നും ഐക്യരാഷ്ട്രസഭ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ കണക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി. വാക്ക് ഫ്രീ ഫൗണ്ടേഷനും യുഎന്നിലെ തൊഴിൽ, കുടിയേറ്റ ഏജൻസികളും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

Read More

തിരുവനന്തപുരം: ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി എം.ബി.രാജേഷ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ശക്തമാക്കും. കടിയേറ്റാലും അപകടകരം ആകരുത്. ഇതിനാണ് പ്രഥമ പരിഗണന നൽകി വാക്സിനേഷൻ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരുവു നായുകളുടെ ആക്രമണം വർധിച്ച പശ്ചാത്തലത്തിൽ ചേർന്ന ഉദ്യോഗസ്ഥ തലത്തിൽ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗസ്നേഹികളെ പദ്ധതിയുടെ ഭാഗമാക്കും. കഴിഞ്ഞവർഷം നടത്തിയ വന്ധ്യംകരണത്തിന്റെ അത്രയും എണ്ണം ഇതുവരെ നടത്തി. തെരുവുനായകൾക്ക് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയായിരിക്കും ഡ്രൈവ്. ഇതിനായി പ്രത്യേക വാഹനം വാടകയ്ക്ക് എടുക്കും. വാക്സിനേഷൻ ഡ്രൈവിനായി കൂടുതൽ പേർക്ക് പരിശീലനം നൽകും. വാക്സിനേഷനായുള്ള എമർജൻസി പർച്ചേസ് മൃഗസംരക്ഷണ വകുപ്പ് നടത്തുമെന്നും മന്ത്രി പറഞ്ഞു. തെരുവു നായകൾക്ക് പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ ആരംഭിക്കും. പ്രധാന ഹോട്ട്’ സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വാക്സിനേഷൻ ശക്തമാക്കും. മാലിന്യനീക്കം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു.

Read More

ന്യൂഡല്‍ഹി: 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശർമ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരിക്കും കെഎൽ രാഹുൽ. ജസ്പ്രീത് ബുംറ പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തി. സഞ്ജു സാംസൺ ടീമിലില്ല. മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചഹാർ എന്നിവരെ സ്റ്റാൻഡ് ബൈകളായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്ക് കാരണം രവീന്ദ്ര ജഡേജ ടീമിന് പുറത്താണ്. ജഡേജയ്ക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തും. രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ എന്നിവർ ടീമിലുണ്ടാകും. റിഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ഹർഷൽ പട്ടേൽ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. അശ്വിനും യുസ്വേന്ദ്ര ചാഹലും സ്പെഷ്യലിസ്റ്റ് സ്പിന്നർമാരാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന ഫാസ്റ്റ് ബൗളർമാരുടെ നിരയിൽ ഭുവനേശ്വർ കുമാറും അർഷ്ദീപ് സിങ്ങും…

Read More