- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഘങ്ങളെ കാണാൻ തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇടിമിന്നലിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലും ഉയർന്ന സ്ഥലങ്ങളിലും മരക്കൊമ്പുകളിലും ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്.
2022 ലെ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ആറ് പ്രധാന നോവലുകൾ. 13 നോവലുകളുടെ നീണ്ട പട്ടികയിൽ നിന്ന് ആറ് നോവലുകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ഭൂഖണ്ഡങ്ങളിലെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ആറ് നോവലിസ്റ്റുകളാണ് ബുക്കർ ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയത്. സിംബാബ്‌വേ സ്വദേശിനിയായ നോവയലറ്റ് ബലവായോ ഈ വർഷം ‘ഗ്ലോറി’ എന്ന നോവലിലൂടെ ബുക്കർ ലിസ്റ്റിൽ ഇടം നേടി. 2013-ൽ ‘വി നീഡ് ന്യൂ നെയിംസ്’ എന്ന നോവൽ ബുക്കർ ലിസ്റ്റിൽ ഇടം നേടിയപ്പോൾ, നോവയലറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2016 ൽ ‘മൈ നെയിം ഈസ് ലൂസി ബാർട്ടൺ’ എന്ന നോവലിലൂടെ ബുക്കർ ലിസ്റ്റിൽ ഇടം നേടിയ അമേരിക്കൻ എഴുത്തുകാരി ലൂസി ബാർട്ടൺ ഈ വർഷം തന്‍റെ ‘ഓ വില്യം’ എന്ന നോവലിലൂടെ പട്ടികയിൽ ഇടം നേടി. യുഎസിൽ നിന്നുള്ള മറ്റൊരു നോവലിസ്റ്റ് ഇത്തവണ ബുക്കർ പട്ടികയിലുണ്ട്. പേവ്‌സിവെല്‍ എവരിറ്റ് എഴുതിയ ‘ദി ട്രീസ്’ സ്വതന്ത്ര പ്രസാധകരായ ഇൻഫ്ലക്സ് പ്രസ്സിന്‍റെ ബുക്കർ…
മോസ്കോ: ഇന്ത്യക്ക് മുന്നിൽ വൻ ഓഫറുമായാണ് റഷ്യ എത്തിയിരിക്കുന്നത്. നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പ്രത്യുപകാരമായി അവർ ചില നിബന്ധനകൾ ഇന്ത്യയ്ക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. വില പരിധി നിശ്ചയിക്കാനുള്ള ജി 7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാൻ വേണ്ടിയാണ് ഇന്ത്യക്ക് വൻ വിലക്കുറവിൽ എണ്ണ വിതരണം ചെയ്യാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. തത്വത്തിൽ റഷ്യ ആവശ്യപ്പെടുന്നത് ജി 7 (ഗ്രൂപ്പ് ഓഫ് സെവൻ) നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കരുതെന്നാണ്. എന്നാൽ വിഷയത്തിൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. “തത്വത്തിൽ, ഈ വാഗ്ദാനത്തിന് പകരമായി റഷ്യ തിരികെ ആവശ്യപ്പെടുന്നത് ജി 7 നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കരുത് എന്നതാണ്. എന്നാൽ എല്ലാ പങ്കാളികളുമായും ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും,” വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
ടെഹ്‌റാന്‍: യുഎസ് ഉപരോധം മറികടന്ന് എണ്ണ വ്യാപാരം പുനരാരംഭിക്കുവാൻ ഇന്ത്യയെ ക്ഷണിച്ച് ഇറാൻ ഭരണകൂടം. യുഎസിൽ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമുള്ള ഉപരോധം മറികടന്ന് ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ അതേ മാതൃക പിന്തുടരണമെന്നാണ് ഇറാൻ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) കൗൺസിൽ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഈ വിഷയം ഉന്നയിക്കുമെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉപരോധം ലംഘിച്ച് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്ന പ്രശ്നവും റെയ്സി ഉന്നയിച്ചേക്കും.
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവർക്ക് ലഭ്യമാക്കാൻ നടപടി ആരംഭിച്ചു. റേഷൻ കടകളിൽ എത്തിയവർക്ക് കിറ്റ് കൊടുക്കാൻ കഴിയാത്തവർക്ക് ടോക്കൺ നൽകിയിരുന്നു. ഇങ്ങനെ ടോക്കൺ ലഭിച്ചവർക്കാണ് കിറ്റ് എത്തിച്ചു നൽകുക. ഏത് റേഷൻകടകളിൽ നിന്നും കിറ്റ് വാങ്ങാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ ചില മേഖലകളിൽ ക്ഷാമം നേരിട്ടിരുന്നതായാണ് റേഷൻകടക്കാർ പറയുന്നത്. ആഗസ്‌ത് 23 മുതൽ സെപ്‌തംബർ ഏഴുവരെയായിരുന്നു കിറ്റ് വിതരണം.അതേസമയം അർഹതപ്പെട്ടവർക്ക് മുഴുവൻ കിറ്റുകൾ ലഭ്യമാക്കാൻ കഴിഞ്ഞതായാണ് വകുപ്പിന്റെ വിലയിരുത്തൽ. ടോക്കണുകൾ റേഷൻ ഇൻസ്‌പെക്ടർമാർ പരിശോധിച്ചശേഷമാകും ഇനി കിറ്റുകൾ നൽകുക. എത്ര ടോക്കൺ നൽകിയിട്ടുണ്ടെന്ന കണക്ക് ഭക്ഷ്യവകുപ്പ് ശേഖരിച്ചുവരികയാണ്. 87.25 ലക്ഷം കിറ്റുകളാണ് രണ്ടുഘട്ടങ്ങളിലായി സപ്ലൈകോ തയ്യാറാക്കിയത്. 8569583 പേർ കിറ്റ് വാങ്ങി. 9288126 റേഷൻ കാർഡ് ഉടമകളാണ് സംസ്ഥാനത്ത് ഉള്ളത്. കോവിഡ് സാഹചര്യം നിലനിന്ന കഴിഞ്ഞവർഷം 8692064 പേർ ഓണക്കിറ്റ് വാങ്ങിയിരുന്നു. ആ വർഷം 50ദിവസം കിറ്റ് വിതരണമുണ്ടായിരുന്നു. ശരാശരി 87 ലക്ഷംപേർ ഓണക്കിറ്റ് കൈപ്പറ്റാറുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 13 തവണ…
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി വിഴിഞ്ഞം സമര നേതാക്കൾ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി യൂജിൻ പെരേര ഉൾപ്പെടെ ആറംഗ സംഘമാണ് പട്ടത്തെത്തി രാഹുലിനെ കണ്ടത്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ രാഹുലുമായി പങ്കുവെച്ചതായി യൂജിൻ പെരേര പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
ന്യൂഡല്‍ഹി: കരസേനയുടെ എന്‍ജിനീയറിങ് വൈഭവം വ്യക്തമാക്കുന്ന, ലഡാക്കില്‍ സിന്ധു നദിക്കു കുറുകേയുള്ള പാലനിര്‍മാണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ആര്‍മി. ഒരു ഭൂപ്രദേശവും അല്ലെങ്കില്‍ ഉയരവും മറികടക്കാന്‍ കഴിയാത്തതല്ല എന്ന തലക്കെട്ടോടെയാണ് ഇന്ത്യന്‍ ആര്‍മിയുടെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിലെ സപ്ത ശക്തി എന്‍ജിനീയര്‍മാരാണ് ദൃശ്യങ്ങളില്‍ കാണുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൈനിക-ചരക്കുനീക്കങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ചെയ്യുന്ന ‘തല്ലുമാല’യുടെ സബ്ടൈറ്റിലിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. “നെറ്റ്ഫ്ലിക്സിന് നൽകിയ സബ്ടൈറ്റിൽ വെള്ളം ചേർത്തുകൊണ്ട് മുറിച്ച് നശിപ്പിച്ചതിൽ ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ട്. അനുവാദമില്ലാതെ സബ്ടൈറ്റിൽ എഡിറ്റ് ചെയ്തതിനാൽ ഡയലോഗുകളുടെ ആത്മാവ് നഷ്ടപ്പെട്ടുവെന്നും” അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ‘തല്ലുമാല’. ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ഒരു മാസത്തെ തീയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്തു. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിൻ, അസിം ജമാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
റിയാദ്: 53 തവണ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി സൗദി പൗരൻ. 63കാരനായ അബു അബ്ദുല്ലയാണ് വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയല്ല, മനസമാധാനത്തിന് വേണ്ടി താൻ പലതവണ വിവാഹം കഴിച്ചതായി അവകാശപ്പെടുന്നത്. സൗദി ടെലിവിഷൻ ചാനലിലാണ് അബ്ദുല്ലയുടെ വെളിപ്പെടുത്തൽ. “വീണ്ടും വിവാഹിതനാകണമെന്ന ചിന്തയോടെയല്ല, ആദ്യം കല്യാണം കഴിച്ചത്. എന്നാൽ, കുറച്ചു നാളുകൾക്കു ശേഷം പ്രശ്നങ്ങൾ ഉണ്ടാവുകയും രണ്ടാമതൊരു വിവാഹം കൂടി ചെയ്യുകയുമായിരുന്നു. 20–ാം വയസിലായിരുന്നു ആദ്യവിവാഹം. തന്നെക്കാൾ ആറു വയസ്സു പ്രായക്കൂടുതൽ ഉള്ളയാളായിരുന്നു ഭാര്യ. 23–ാം വയസിലായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയെ അറിയിച്ച ശേഷമാണു രണ്ടാമത് കല്യാണം കഴിച്ചത്. ആ വിവാഹ ജീവിതത്തിലും പ്രശ്നങ്ങൾ ഉടലെടുത്തതോടെ വീണ്ടും വിവാഹം ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം ഈ മൂന്നു പേരുമായുള്ള ബന്ധം വേർപെടുത്തി. പിന്നീട് 50 സ്ത്രീകളെ കൂടി പല സമയങ്ങളിലായി വിവാഹം ചെയ്തു. എന്നെ സന്തോഷവാനാക്കാൻ കഴിയുന്ന ഒരു സ്ത്രീയെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് പല വിവാഹങ്ങളിലേക്കു നയിച്ചത്” അബ്ദുല്ല പറയുന്നു.
ലാഹോര്‍: ഏഷ്യാ കപ്പ് ഫൈനലില്‍ മോശം പ്രകടനം പുറത്തെടുത്ത പാകിസ്താന്റെ ബാറ്റര്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊഐബ് അക്തര്‍. ഫൈനലില്‍ പാകിസ്താന്റെ പ്രകടനം മോശമായെന്നും ഈ ഫോം തുടര്‍ന്നാല്‍ വിജയങ്ങള്‍ നേടാനാകില്ലെന്നും അക്തര്‍ പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് തകർത്താണ് ശ്രീലങ്ക കിരീടം നേടിയത്. മത്സരത്തില്‍ പാകിസ്താന്‍ ബാറ്റര്‍മാരെല്ലാം പരാജയമായതാണ് അക്തറിനെ ചൊടിപ്പിച്ചത്. അര്‍ധശതകം നേടിയ മുഹമ്മദ് റിസ്വാനെപ്പോലും അക്തര്‍ വെറുതേ വിട്ടില്ല. “ഈ കോമ്പിനേഷന്‍ വരും മത്സരങ്ങളില്‍ ഗുണം ചെയ്യില്ല. പാകിസ്താന്‍ ക്രിക്കറ്റ് ഇനിയുമേറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഫഖര്‍, ഇഫ്തിഖര്‍, ഖുഷ്ദില്‍ തുടങ്ങിയവരെല്ലാം ഫോം കണ്ടെത്തേണ്ടതുണ്ട്. 50 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തതുകൊണ്ട് റിസ്വാന് വിജയം നേടാനാകില്ല. ഈ പ്രകടനമൊന്നും പാകിസ്താന്റെ വിജയത്തിന് കാരണമാകില്ല. കിരീടം നേടിയ ശ്രീലങ്കയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍” അക്തര്‍ കുറിച്ചു.
