സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവർക്ക് ലഭ്യമാക്കാൻ നടപടി ആരംഭിച്ചു. റേഷൻ കടകളിൽ എത്തിയവർക്ക് കിറ്റ് കൊടുക്കാൻ കഴിയാത്തവർക്ക് ടോക്കൺ നൽകിയിരുന്നു. ഇങ്ങനെ ടോക്കൺ ലഭിച്ചവർക്കാണ് കിറ്റ് എത്തിച്ചു നൽകുക. ഏത് റേഷൻകടകളിൽ നിന്നും കിറ്റ് വാങ്ങാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ ചില മേഖലകളിൽ ക്ഷാമം നേരിട്ടിരുന്നതായാണ് റേഷൻകടക്കാർ പറയുന്നത്. ആഗസ്ത് 23 മുതൽ സെപ്തംബർ ഏഴുവരെയായിരുന്നു കിറ്റ് വിതരണം.അതേസമയം അർഹതപ്പെട്ടവർക്ക് മുഴുവൻ കിറ്റുകൾ ലഭ്യമാക്കാൻ കഴിഞ്ഞതായാണ് വകുപ്പിന്റെ വിലയിരുത്തൽ. ടോക്കണുകൾ റേഷൻ ഇൻസ്പെക്ടർമാർ പരിശോധിച്ചശേഷമാകും ഇനി കിറ്റുകൾ നൽകുക. എത്ര ടോക്കൺ നൽകിയിട്ടുണ്ടെന്ന കണക്ക് ഭക്ഷ്യവകുപ്പ് ശേഖരിച്ചുവരികയാണ്. 87.25 ലക്ഷം കിറ്റുകളാണ് രണ്ടുഘട്ടങ്ങളിലായി സപ്ലൈകോ തയ്യാറാക്കിയത്. 8569583 പേർ കിറ്റ് വാങ്ങി. 9288126 റേഷൻ കാർഡ് ഉടമകളാണ് സംസ്ഥാനത്ത് ഉള്ളത്. കോവിഡ് സാഹചര്യം നിലനിന്ന കഴിഞ്ഞവർഷം 8692064 പേർ ഓണക്കിറ്റ് വാങ്ങിയിരുന്നു. ആ വർഷം 50ദിവസം കിറ്റ് വിതരണമുണ്ടായിരുന്നു. ശരാശരി 87 ലക്ഷംപേർ ഓണക്കിറ്റ് കൈപ്പറ്റാറുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 13 തവണ കിറ്റ് വിതരണം നടന്നപ്പോഴും ഇതായിരുന്നു സ്ഥിതി. പലകാരണങ്ങൾകൊണ്ട് ആറുശതമാനം പേർ വാങ്ങാറില്ല. റേഷൻകടകളിൽ മിച്ചമുള്ള കിറ്റുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി തിരിച്ചെടുക്കും.
Trending
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ

