- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
- കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്
- കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ
- വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം
- സ്ത്രീകള്‍ക്കുള്ള ‘ശക്തി’ കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
- ‘പാരഡി ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം’: വി ഡി സതീശൻ
- കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം
- ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി
Author: News Desk
അപവാദ പ്രചാരണം നടത്തുന്നു; കെഎസ്ആര്‍ടിസിയിൽ ആരുടെയും ജോലി പോകില്ലെന്ന് എംഡി ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് നേരെയുള്ള അപവാദ പ്രചരണങ്ങളില്‍ വിശദീകരണവുമായി എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ് രംഗത്ത്. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ ഫണ്ട് എംഡി ബിജു പ്രഭാകര്‍ തടഞ്ഞുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരേയാണ് എഫ്ബി പേജിലൂടെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേത്, കെ.എസ്.ആര്‍.ടി.സിയുടെ ഭാവി തന്നെ അപകടത്തിലാക്കാം എന്ന ദുഷിച്ച ചിന്തയാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഇപ്പോൾ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങൾ ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനായുള്ളതാണ്. പരിഷ്‌കരണത്തിലൂടെ ഒരാള്‍ക്ക് പോലും ജോലി നഷ്ടമാവില്ലെന്ന് ബിജു പ്രഭാകര്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരിക്കുന്നു.
കോട്ടയം: ദോഹയിൽ സ്കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ച നാലു വയസുകാരി മിൻസ മറിയത്തിന്‍റെ മൃതദേഹം കോട്ടയം പന്നിമറ്റത്ത് പിതാവ് അഭിലാഷ് ചാക്കോയുടെ വീട്ടിൽ സംസ്കരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും മകൾ മിൻസ മറിയം കഴിഞ്ഞ ദിവസമാണ് ബസ് ജീവനക്കാരുടെ അനാസ്ഥ മൂലം ദോഹയിൽ മരിച്ചത്. ദോഹ അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിൻഡർഗാർട്ടൻ കെ.ജി. വൺ വിദ്യാർത്ഥിയായിരുന്നു മിൻസ. സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസിന്‍റെ വാതിൽ പൂട്ടിയിറങ്ങിയതാണ് മരണകാരണമായത്. ആളൊഴിഞ്ഞ സ്ഥലത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കടുത്ത ചൂടിൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം.
തിരുവനന്തപുരം: മുൻ എം.എൽ.എ കെ.കെ ലതികയെ മർദ്ദിച്ച കേസിൽ രണ്ട് മുൻ കോൺഗ്രസ് എം.എൽ.എമാർക്ക് വാറണ്ട്. എം എ വാഹിദ്, എ ടി ജോർജ് എന്നിവർക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ലതിക നൽകിയ പരാതിയിലാണ് നടപടി. പതിവായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും നേതാക്കൾ എത്തിയിരുന്നില്ല. 2015 മാർച്ച് 13ന് ഇടത് എം.എൽ.എമാർ നിയമസഭയിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. അതേസമയം നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായി. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ ഇന്ന് ഹാജരായത്. എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ഇ.പി ജയരാജൻ ഹാജരായില്ല. അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
കൊച്ചി: സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റന്നാൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജനം തെരുവുനായ്ക്കളെ അടിച്ചുകൊന്ന് നിയമം കയ്യിലെടുക്കരുതെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ നടപടിക്കു സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
ഡേറ്റ് അടിസ്ഥാനത്തിൽ സന്ദേശങ്ങൾ തിരയാൻ സാധിക്കുന്ന സൗകര്യത്തിനായി വാട്ട്സ്ആപ്പ് ശ്രമിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുകൂടാതെ ഇപ്പൊൾ ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ വരുന്നത് മറ്റുള്ളവരെ അറിയിക്കുന്ന ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെക്കാനുള്ള സൗകര്യവും പരീക്ഷിക്കുകയാണ് വാട്ട്സ്ആപ്പ്. വാബീറ്റാ ഇൻഫോ വെബ്സൈറ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാമിന്‍റെ ഭാഗമായി കുറച്ച് ആളുകൾക്ക് മാത്രമേ ഈ ഫീച്ചർ ലഭിക്കൂ. വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.22.20.9 ലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ് സെറ്റിങ്‌സില്‍ പ്രൈവസി സെക്ഷനില്‍ അക്കൗണ്ടിന് കീഴിൽ ലാസ്റ്റ് സീൻ ആൻഡ് ഓൺലൈൻ എന്ന് കാണാം. ഇതില്‍ എവരിവൺ, സേം അസ് ലാസ്റ്റ് സീൻ എന്ന രണ്ട് ഓപ്ഷനുകളുണ്ടാവും. എവരിവൺ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഓൺലൈനിൽ വരുന്നത് എല്ലാവർക്കും കാണാൻ കഴിയും.
‘ഗോൾഡ്’ റിലീസ് വൈകുമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്ന ആരാധകന്‍റെ ചോദ്യത്തിനാണ് അൽഫോൺസ് മറുപടി നൽകിയത്. കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട്, ബ്രോ. കുറച്ച് സി.ജി. കുറച്ച് സംഗീതം, കുറച്ച് കളറിംഗ്. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് കഴിയുമ്പോൾ ഞാൻ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം, ബ്രോ. ഓണം ആയിരുന്നു തീയേറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ, വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആരും ഇഷ്ടപ്പെടില്ല, ബ്രോ. അതിനാൽ നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാന്‍ തീരുമാനിച്ചു. തീയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതില്‍ ഖേദിക്കുന്നു എന്നും അൽഫോൺസ് പുത്രൻ പ്രതികരിച്ചു.
പനജി: ദൈവത്തോട് അനുമതി ചോദിച്ചിട്ടാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാമത്ത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി മാറില്ലെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അവർ മതഗ്രന്ഥങ്ങളില്‍ തൊട്ട് സത്യം ചെയ്തിരുന്നു. ഈ വിഷയം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കാമത്ത് ഇക്കാര്യം പറഞ്ഞത്. ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുയാളാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിടില്ലെന്ന് പ്രതിജ്ഞയെടുത്തു എന്നത് സത്യമാണ്. എന്നാൽ ഞാൻ വീണ്ടും ക്ഷേത്രത്തിൽ പോയി. എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങൾക്ക് നല്ലതെന്തെന്ന് തോന്നുന്നത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗോവ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ജയിച്ചുകഴിഞ്ഞാല്‍ ബിജെപിയില്‍ പോകില്ലെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ…
ഭൂട്ടാൻകാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മോമോസ്. തണുപ്പകറ്റാൻ ഇവിടെയുള്ള ആളുകൾ ദിവസവും കഴിക്കുന്ന ആവിയിൽ വേവിക്കുന്ന ഈ ഭക്ഷണം മൈദ കൊണ്ടാണ് നിർമ്മിക്കുന്നത്ത്. ഇപ്പോൾ ഭൂട്ടാൻ മൈദയുടെ കടുത്ത ക്ഷാമം നേരിടുന്നതിനാൽ, കടകളിലും മറ്റ് സ്ഥലങ്ങളിലും മോമോസ് ലഭിക്കാനില്ലെന്നാണ് റിപ്പോർട്ട്. മൈദയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. മൈദ മാവ് ലഭ്യമല്ലാത്തതിനാൽ അടുത്തിടെ ഒരു കടയുടമയ്ക്ക് 15 ദിവസത്തിലേറെ ബേക്കറി അടച്ചുപൂട്ടേണ്ടി വന്നതായി റിപ്പോർട്ട് ഉണ്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാർത്തയെത്തുടർന്ന് മാവിന്‍റെ വില കുതിച്ചുയരാൻ തുടങ്ങിയതായും ഇത് അവരുടെ ബിസിനസിനെ വലിയ തോതിൽ തടസ്സപ്പെടുത്തിയെന്നും ബേക്കറി ഉടമകൾ പറയുന്നു.
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദിയുടെ ദേശീയ ദിനത്തിന് മുന്നോടിയായി ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അറിയിക്കുകയായിരുന്നു. ജിദ്ദയില്‍ വച്ച് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയ വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ ക്ഷണം അറിയിച്ചത്. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. 2019 ഫെബ്രുവരിയിലാണ് സൗദി കിരീടാവകാശി ആദ്യമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്.
53 തവണ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി സൗദി പൗരൻ. 63 കാരനായ അബു അബ്ദുള്ള ദേശീയ ടെലിവിഷൻ ചാനലായ എംബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയല്ല, പകരം സമാധാനത്തിന് വേണ്ടിയാണ് താൻ ഇത്രയധികം വിവാഹം കഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘നൂറ്റാണ്ടിലെ ബഹുഭാര്യനെ’ന്നറിയപ്പെടുന്ന അബു അബ്ദുള്ള, 20-ാം വയസ്സിൽ ആദ്യമായി വിവാഹിതനായപ്പോൾ വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയില്ലായിരുന്നെന്ന് പറയുന്നു. 6 വയസ്സിനു മുതിർന്ന ഒരു സ്ത്രീയായിരുന്നു അത്. ആ വിവാഹത്തിൽ കുട്ടികളുണ്ടായിരുന്നു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചു. അങ്ങനെ 23-ാം വയസ്സിൽ അദ്ദേഹം രണ്ടാമതും വിവാഹിതനായി. ഇതോടെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പിന്നീട് മൂന്നോ നാലോ വിവാഹങ്ങൾ കൂടി നടന്നു. പിന്നീട് ആദ്യത്തെ മൂന്ന് ഭാര്യമാരെ വിവാഹമോചനം ചെയ്തു. തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ശ്രമം. സൗദി സ്ത്രീകളെയാണ് ഇയാൾ കൂടുതലും വിവാഹം കഴിച്ചിരുന്നത്. ബിസിനസ്സ് യാത്രകൾക്കായി വിദേശത്ത് പോകുമ്പോൾ,…
