- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗൾഫ് നഗരങ്ങൾ നിർമ്മിച്ചത് കേരള ജനതയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മികവ് മാന്ത്രിക വിദ്യ കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ചാത്തന്നൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ജനങ്ങൾ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുകയാണ്. കേരളത്തോട് വളരെയധികം അടുപ്പമാണുള്ളത്. എന്നാൽ ഇന്ന് രാജ്യത്ത് എല്ലായിടത്തും വെറുപ്പും വിദ്വേഷവുമാണ് കാണാന്‍ കഴിയുന്നത്. ആരും പരസ്പരം സഹോദരങ്ങളായി കാണുന്നില്ല. വിഭാഗീയത, വിഭജനം, വെറുപ്പ് എന്നിവയുടെ പ്രത്യയശാസ്ത്രമാണ് ബി.ജെ.പിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദോബാര സിനിമയ്ക്കെതിരെ കാമ്പയിന്‍; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് കയര്‍ത്ത് താപ്സി പന്നു
ദൊബാര എന്ന തന്‍റെ പുതിയ ചിത്രത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കയർത്ത് നടി താപ്സി പന്നു. 2022ലെ ഒടിടി പ്ലേ അവാർഡിനായി റെഡ് കാർപെറ്റിൽ എത്തിയപ്പോഴായിരുന്നു സംഭവം. തപ്സിയുടെ ഏറ്റവും പുതിയ ചിത്രമായ ദോബാരയ്ക്കെതിരെ പ്രചാരണം ഉണ്ടായിരുന്നില്ലേ, ചിത്രം പരാജയമായിരുന്നില്ലേ എന്നതായിരുന്നു ചോദ്യം. എന്തെങ്കിലും പറയുന്നതിന് മുമ്പ് അതിനെക്കുറിച്ച് ഗവേഷണം നടത്തണമെന്നായിരുന്നു താപ്സിയുടെ മറുപടി. ഇതേ ചോദ്യം മാധ്യമപ്രവർത്തകൻ ആവർത്തിച്ചപ്പോൾ തപ്സി അസ്വസ്ഥയായി. “ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് നിങ്ങള്‍ എന്റെ ചോദ്യത്തിന് മറുപടി നല്‍കണം. ഏത് സിനിമയ്‌ക്കെതിരേയാണ് നെഗറ്റീവ് കാമ്പയിന്‍ ഇല്ലാതിരുന്നത്. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അല്‍പ്പം ഗവേഷണം ചെയ്യൂ. വെറുതെ ഒച്ച വയ്ക്കരുത്, എന്തറിഞ്ഞാണ് ചോദിക്കുന്നത്. ഒടുവില്‍ സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് പറയരുത്” താപ്‌സി പറഞ്ഞു.
കോഴിക്കോട്: പാർട്ടി ഓഫീസുകൾ സൗജന്യ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം 50 ‘ജനസഹായി കേന്ദ്രങ്ങൾ’ തുടങ്ങും. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രാദേശിക തലത്തിൽ പാർട്ടി ഓഫീസുകളിൽ സൗജന്യ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് അതിവേഗം സൗജന്യമായി ലഭ്യമാക്കുകയാണ് ജനസഹായി കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പാലിയേറ്റീവ്, സാമൂഹിക സേവന സംവിധാനങ്ങൾ ലീഗ് ഓഫീസുകൾ വഴി പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം ജനസഹായി കേന്ദ്രങ്ങൾ തുറക്കുന്നതോടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും സൗഹൃദം സൃഷ്ടിക്കാൻ കഴിയും. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓഫീസ് കെട്ടിടങ്ങൾ സജീവമാക്കാനും കഴിയും.
ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപകമാകുന്നു. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 4.6 ആണ് പടരുന്നത്. ബ്രിട്ടനിൽ ഓഗസ്റ്റ് പതിനാല് മുതലുള്ള കണക്കുകളിൽ BA.4.6ന്റെ വ്യാപനം 3.3% ആണ് കണ്ടെത്തിയത്. ഇതിൽ 9% വർധനവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സിഡിസിപി(സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ)യുടെ കണക്കുകൾ അനുസരിച്ച് യുഎസിൽ പുതിയ ഉപവകഭേദത്തിന്റെ വ്യാപനം 9 ശതമാനത്തോളമാണുള്ളത്. ലോകത്തെ മറ്റു പലരാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
കൊച്ചി: എറണാകുളം അയ്യമ്പള്ളിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ ഒരാളെ കണ്ടെത്തി. 13 വയസ്സുള്ള ഇളയ കുട്ടിയെയാണ് ഇപ്പോൾ കണ്ടെത്തിയത്. സംസ്ഥാനത്തുടനീളം സഹോദരങ്ങൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. 15 വയസ്സുള്ള സഹോദരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ച തിരുവനന്തപുരത്തുടനീളം മുനമ്പം പോലീസ് അന്വേഷണം നടത്തിയിരുന്നു. കുട്ടികൾ തിരുവനന്തപുരത്തുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വിശദമായ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തി എറണാകുളത്ത് എത്തിച്ചത്. ഇളയകുട്ടിയില്‍ നിന്ന് പെൺകുട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇളയ സഹോദരനെ തിരികെയെത്തിക്കാന്‍ സഹായിച്ചത് പെൺകുട്ടി തന്നെയാണെന്നാണ് പൊലീസ് നിഗമനം. കുട്ടിയിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്‍റെ തുടർനടപടി.
നിയമസഭ കയ്യാങ്കളി കേസ്; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് വി ശിവന്‍കുട്ടി
നിയമസഭ കയ്യാങ്കളി കേസ് ശക്തമായി കോടതിയിൽ നേരിടുമെന്ന് മന്ത്രി വി ശിവൻകുട്ടി. യു.ഡി.എഫ് മനപൂര്‍വമെടുത്ത കേസാണ് ഇതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവർക്കും അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു. നിയമസഭയിലെ ബഹളം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു. നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികളെ കോടതി ഇന്ന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വി ശിവൻകുട്ടിയുടെ പരാമർശം. കുറ്റപത്രം വായിച്ച ശേഷം കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു. കേസ് ഈ മാസം 26നു വീണ്ടും പരിഗണിക്കും. ദേഹാസ്വാസ്ഥ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇ.പി ജയരാജന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് കേസിന്‍റെ വാദം കേൾക്കൽ മാറ്റിവയ്ക്കുകയായിരുന്നു. അന്നേ ദിവസം ഇ.പി ജയരാജൻ നിർബന്ധമായും ഹാജരാകാൻ കോടതി നിർദേശം നൽകി. വിചാരണ തീയതി അന്ന് തീരുമാനിക്കും. 2015 മാർച്ച് 13നു ബാർകോഴക്കേസ് പ്രതി കെ.എം മാണിയുടെ…
കെ.ടി. ജലീലിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ ക്ഷമാപണം നടത്തണമെന്ന് കോടതി
തിരുവനന്തപുരം: കെ.ടി ജലീലിനെതിരെ വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ എല്ലാ പത്രങ്ങളും ചാനലുകളും വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി. 16നു മുന്‍പായി കോടതിയില്‍ ക്ഷമാപണം സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍ എസ്, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ വൈശാഖ് കെ, മനോരമ ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് അനൂപ് പി.ബി, അമൃത ടി.വി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആദര്‍ശ് ടി.എസ്, 24ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ബല്‍റാം നെടുങ്ങാടി തുടങ്ങിയവര്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായിരുന്നു. കോടതി പറയാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കോടതി വിധികളെ വളച്ചൊടിക്കുന്നതും കോടതീയലക്ഷ്യം വരെ ലഭിച്ചേക്കാവുന്ന കേസാണെന്നും കോടതി പറഞ്ഞു.
കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30നു മുമ്പ് ലൈസന്‍സ് എടുക്കണമെന്ന് ജില്ലാ കളക്ടർ രേണു രാജ് നിർദേശം നൽകി. തെരുവുനായ്ക്കളുടെ കടുത്ത ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ എറണാകുളം ജില്ലയിൽ ഊര്‍ജിത കർമ്മ പദ്ധതി നടപ്പാക്കാൻ ഇന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തെരുവുനായ്ക്കൾക്ക് 100 ശതമാനം വാക്സിനേഷനും ബൂസ്റ്റർ വാക്സിനും ഉറപ്പാക്കണം. വളർത്തുമൃഗങ്ങൾക്ക് വാക്സിനും ലൈസൻസും ലഭ്യമാക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ നടത്തും. എ.ബി.സി കേന്ദ്രങ്ങൾ സജ്ജമാക്കിയാൽ നായ്ക്കളുടെ വന്ധ്യംകരണവും ആരംഭിക്കുമെന്നു കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമ മാമന്നന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി റിപ്പോർട്ട്. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഫഹദ് തമിഴില്‍ എത്തുന്ന അടുത്ത ചിത്രം എന്ന പ്രത്യേകത കൂടി മാമന്നന്‍ എന്ന സിനിമയ്ക്കുണ്ട്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് വിക്രത്തിന് ശേഷം ഈ സിനിമയും നിര്‍മ്മിക്കുന്നത്. അദ്ദേഹമാണ് സിനിമ പാക്ക്അപ്പ് ആയ വിവരം പുറത്ത് വിട്ടതും.
റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ ലെജൻഡ്സ്- വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് മത്സരം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്നാണ് ടോസ് പോലും ഇടാതെ കളി ഉപേക്ഷിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെയും തോൽപ്പിച്ചിരുന്നു.
