- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ‘അജയൻ്റെ രണ്ടാം മോഷണം’ പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് പാക്കപ്പ് ആയിരിക്കുകയാണ്. പാക്കപ്പിന്‍റെ വീഡിയോകളും ചിത്രങ്ങളും നിർമ്മാതാക്കൾ പുറത്തുവിട്ടു. 118 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. 125 ദിവസം പ്ലാൻ ചെയ്ത ചിത്രം 118 ദിവസം കൊണ്ട് പൂർത്തിയാക്കിയെന്ന് സംവിധായകൻ ജിതിൻ ലാൽ പറഞ്ഞു. അഞ്ച് വർഷത്തിലേറെയായി ഈ ചിത്രം യാഥാർത്ഥ്യമാക്കുന്നതിനായി നേരിട്ട പ്രതിസന്ധികളും കഷ്ടപ്പാടുമാണ് ചിത്രത്തിന്റെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാനുള്ള യോഗ്യതയെന്താണെന്ന് ചോദിച്ചവരും തന്നെ പരിഹസിച്ചവരുമാണ് തനിക്ക് കരുത്ത് പകർന്നതെന്നും ജിതിൻ പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ അനുദിനം സോഷ്യൽ മീഡിയകളിൽ സജ്ജീവമാകുമ്പോൾ തൻ്റെ നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യർ. ഈ ദുരവസ്ഥ എപ്പോൾ അവസാനിക്കുമെന്നറിയാതെ കൊച്ചി നീറി പുകയുകയാണെന്നാണ് മഞ്ജു സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ‘ഈ ദുരവസ്ഥ എപ്പോൾ അവസാനിക്കുമെന്നറിയാതെ കൊച്ചി നീറിപ്പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീ അണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തിയും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ടായി തിരിച്ചുവരും,’ മഞ്ജു കുറിച്ചു. ബ്രഹ്മപുരം തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ രമേഷ് പിഷാരടിയും രംഗത്തെത്തിയിരുന്നു. കണ്ണെരിഞ്ഞും, ചുമച്ചും, ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്ട്നെസിനോട് സഹതാപമുണ്ടെന്നാണ് അദ്ദേഹം കുറിച്ചത്.
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ആശുപത്രികളുടെയും സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിക്കും. അർബൻ ഗ്യാസ് ക്ലിനിക്കുകൾ ആരംഭിക്കും. പകർച്ചവ്യാധികൾക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ നടത്തും. മൊബൈൽ യൂണിറ്റുകളും സ്ഥാപിക്കും. അസ്വസ്ഥതയുളവാക്കുന്ന വാർത്തകളെ ജനങ്ങൾ ഭയക്കരുതെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: ബ്രഹ്മപുരത്തെ പുക അണയ്ക്കാൻ മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതിയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് അധ്യക്ഷനായ വിദഗ്ധ സമിതി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേർന്നത്. പുക അണയ്ക്കാനുള്ള മറ്റ് മാർഗങ്ങൾ യോഗം ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്ന് യോഗം വിലയിരുത്തി. തീപിടിത്തത്തെ തുടർന്ന് അവശേഷിക്കുന്ന പുക പൂർണമായും അണയ്ക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. പുക ഉയരുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാവുന്ന മലിനീകരണത്തെക്കുറിച്ച് വിദഗ്ധ സമിതി വിവിധ നിർദ്ദേശങ്ങൾ നൽകി. തീയും പുകയും പൂർണ്ണമായും അണയ്ക്കുക എന്നതാണ് പ്രാഥമിക മുൻഗണന. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച്എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ തീരുമാനിച്ചു. പുക ഉയരുന്ന സാഹചര്യത്തിൽ അപകടസാധ്യത വിശകലനം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. പ്ലാന്‍റിൽ…
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന്‍റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിൽ ആയിരുന്നെന്ന് കണ്ടെത്തൽ. വാഹനത്തിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. പത്തനംതിട്ട കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്കേറ്റിരുന്നു. കെഎസ്ആർടിസി ബസിലെയും കാറിലെയും ഡ്രൈവർമാർ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ അപകടത്തിൽപ്പെട്ടത്. കാറുമായുള്ള ഇടിയുടെ ആഘാതത്തിൽ ഇടത്തോട്ട് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിയുടെ മതിലിൽ ഇടിച്ച് കമാനം ഇടിഞ്ഞ് ബസിന് മുകളിലേക്ക് വീണു. കോൺക്രീറ്റ് പാളികളും ഇഷ്ടികകളും ബസിന് മുകളിൽ വീണതോടെ അപകടത്തിൻ്റെ തോത് വർദ്ധിച്ചു. ബസിലുണ്ടായിരുന്ന 15 പേർക്കും രണ്ട് കാർ യാത്രക്കാർക്കും പരിക്കേറ്റു. ബസിന്‍റെ ഡ്രൈവർ പിറവന്തൂർ സ്വദേശി അജയകുമാർ, മുൻസീറ്റിലിരുന്ന കോന്നി മങ്ങാരം സ്വദേശിനി ശൈലജ, കാർ ഡ്രൈവർ ജെറോം ചൗധരി…
ജയ്പൂര്‍: സിസിഎല്ലിൽ ഒരു മത്സരം പോലും ജയിക്കാനാവാതെ കേരള സ്ട്രൈക്കേഴ്സ്. ഭോജ്പുരി ദബാംഗ്സിനോട് 76 റൺസിനാണ് കേരളം തോറ്റത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അവസാന ഇന്നിംഗ്സിൽ ഭോജ്പുരി ദബാംഗ്സ് കേരളത്തിന് മുന്നിൽ വെച്ചത് വൻ വിജയ ലക്ഷ്യമാണ്. നിശ്ചിത 10 ഓവറിൽ സ്ട്രൈക്കേഴ്സിന് ജയിക്കാൻ വേണ്ടിയിരുന്നത് 164 റൺസായിരുന്നു. എന്നാൽ കേരളം 9.5 ഓവറിൽ 88 റൺസിന് ഓള്‍ഔട്ടായി. വിവേക് ഗോപൻ 20 പന്തിൽ 35 റൺസ് നേടി. കേരളത്തിന്‍റെ മൂന്ന് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്. അർജുൻ നന്ദകുമാർ 8 പന്തിൽ 12 റൺസെടുത്തു. രാജീവ് പിള്ള 7 പന്തിൽ 10 റൺസെടുത്തു. കേരള ഇന്നിംഗ്സിൽ ആരും കാര്യമായ പ്രകടനം നടത്തിയില്ല. അവസാന ഓവറിൽ ദിനേശ് ലാൽ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭോജ്പൂരി ക്യാപ്റ്റൻ മനോജ് തിവാരി രണ്ട് വിക്കറ്റ് വീഴ്ത്തി. 48 റൺസിന്‍റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഭോജ്പുരി രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 115…
കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുകയായിരുന്നു ശിവശങ്കർ. വൈകിട്ടാണ് ശാരീരിക അവശതയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ശിവശങ്കർ ജയിൽ അധികൃതരെ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറിനെ ഡോക്ടർമാർ പരിശോധിച്ച് വരികയാണ്. തൃശൂർ വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്ക് വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് കമ്മിഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് ശിവശങ്കറിനെതിരായ കേസ്. ഫെബ്രുവരിയിലാണ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: കേരളത്തിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡി.ജി.പി അനിൽ കാന്ത്. നിർജ്ജലീകരണം ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിലും, ട്രാഫിക്കിലും ജോലി ചെയ്യുന്ന പോലീസുകാർക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് ഡി.ജി.പി യൂണിറ്റ് മേധാവികൾക്ക് നിർദേശം നൽകി. ഇത്തരം ചെലവുകൾക്കായി ജില്ലകളിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വിശിഷ്ടാതിഥികൾ വരും ദിവസങ്ങളിൽ സംസ്ഥാനം സന്ദർശിക്കുന്നതിനാൽ സുരക്ഷാ നടപടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടിവരും. നിർജ്ജലീകരണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പടക്കങ്ങൾ വിൽക്കുന്ന കടകൾ പ്രത്യേകം നിരീക്ഷിക്കാനും ലൈസൻസില്ലാത്ത കടകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. പട്രോളിംഗ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പോലീസ് ഉദ്യോഗസ്ഥർ തീപിടിത്തമുണ്ടായേക്കാവുന്ന പ്രദേശങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. പോലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികൾക്കും മൃഗങ്ങൾക്കും പാത്രങ്ങളിൽ വെള്ളം വെക്കണം. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 എന്ന നമ്പറിൽ പോലീസ് കൺട്രോൾ റൂമുമായും 04712722500,…
ഹൈദരാബാദ്: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത പുഷ്പയ്ക്ക് ശേഷം സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ തന്‍റെ അടുത്ത ചിത്രത്തിനായി വാങ്ങുന്നത് വൻ പ്രതിഫലമെന്ന് റിപ്പോർട്ട്. ടി-സീരീസിന്‍റെ അടുത്ത നിർമ്മാണ സംരംഭത്തിലൂടെ അല്ലു ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ടോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിനായി അദ്ദേഹത്തിന് വൻ തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ മാറും. പ്രതിഫലത്തിന്‍റെ കാര്യത്തിൽ പ്രഭാസിനെയാണ് അല്ലു പിന്നിലാക്കുന്നത്. ടി-സീരീസിന്‍റെ ഈ ചിത്രത്തിനായി അല്ലു അർജുൻ്റെ പ്രതിഫലം 125 കോടിയാണ്. ഒരു സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം വാങ്ങുന്ന പ്രഭാസാണ് തെലുങ്കിൽ അല്ലുവിന് പിന്നിലെന്ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കശ്മീർ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലിയോ’. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ ജോയിൻ ചെയ്തെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലിയോ ലൊക്കേഷനിലെത്തിയ സഞ്ജയ് ദത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സഞ്ജയ് ദത്തിനെ വിജയ് സ്വാഗതം ചെയ്യുന്നതും വീഡിയോയിൽ കാണാം. ചിത്രത്തിലെ വിജയിയുടെ ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ജമ്മു കശ്മീരിലാണ് ‘ലിയോ’ ചിത്രീകരിക്കുന്നത്. തൃഷയാണ് നായിക. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
